തിരുവനന്തപുരം: അരുവിക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍ മത്സരിക്കും.
ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അരുവിക്കരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നതിനേത്തുടര്‍ന്നാണ് രാജഗോപാലിനെ നിശ്ചയിച്ചത്. അദ്ദേഹം മത്സരിക്കാനുള്ള സന്നദ്ദത കോര്‍കമ്മിറ്റിയെ അറിയിച്ചു.
വി.വി രാജേഷ്, എസ്.ഗിരിജ, സി.ശിവന്‍ കുട്ടി എന്നിവരുടെ പേരുകളായിരുന്നു ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യം കോര്‍ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നു. തുടര്‍ന്ന് ശോഭാ സുരേന്ദ്രന്റേയും കെ സുരേന്ദ്രന്റേയും പേര്‍ ഉയര്‍ന്നു വന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ വിലക്കെടുക്കാതെ നേതൃത്വം ഒ രാജഗോപാലിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് യോഗത്തില്‍ ഭിന്നതക്ക് വഴിവെച്ചു. എം.ടി രമേഷ് മത്സരിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.

കമന്‍റ് : റിക്കാര്‍ഡ് ഇടാന്‍ തന്നെയാണ് ഉദ്ദേശ്യം എന്നു തോന്നുന്നു?
-കെ എ സോളമന്‍