Saturday, 28 March 2015

യേശുവിനെ കുരിശില്ലാതെ കാണാനാവില്ലെന്ന് മാണി



kmmani



കോട്ടയം: കുരിശില്ലാതെ യേശുവിനെ കാണാനാവില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം)ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണി പറഞ്ഞു. കുരിശ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ വാരത്തോട് അനുബന്ധിച്ച് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിസി ജോര്‍ജുമായി ബന്ധപ്പെട്ട വിഷയങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് മാണിയുടെ പ്രസ്താവന. ജീവിതത്തില്‍ സന്തോഷവും ദു:ഖവും ഉണ്ടാവും. എന്നാല്‍ ദു:ഖങ്ങളേയും സന്തോഷമാക്കി മാറ്റുകയാണ് വേണ്ടതെന്ന് മാണി പറഞ്ഞു.

കമന്‍റ്: 
വിശുദ്ധ മാണിയുടെ സുവിശേഷം !

-കെ എ സോളമന്‍ 

Tuesday, 24 March 2015

വയലാറിന്റെ ജന്മദിനം ആഘോഷിച്ചു



മാരാരിക്കുളം: വയലാര്‍ ഗാനങ്ങളുടെ കരോക്കെ ഗാനമേള ഒരുക്കി ആരാധകര്‍ വയലാര്‍ രാമവര്‍മ്മയുടെ 88-ാം ജന്മദിനം ആഘോഷിച്ചു. വയലാര്‍ ഫാന്‍സ് അസോസിയേഷന്‍ കഞ്ഞിക്കുഴി ജങ്ഷനിലാണ് വയലാറിന്റെ ജന്മദിനത്തില്‍ വയലാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ കരോക്കെ ഗാനമേള സംഘടിപ്പിച്ചത്. വിനോദ്കുമാര്‍, കരപ്പുറം രാജശേഖരന്‍, വയലാര്‍ രാജന്‍, സുജാത എന്നിവരായിരുന്നു ഗായകര്‍. 

വയലാറിന്റെ ജന്മദിനസമ്മേളനം മാതൃഭൂമി ആലപ്പുഴ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഡോ. ടി.പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കവി വയലാര്‍ ശരച്ചന്ദ്രവര്‍മ്മ, സംഗീതസംവിധായകന്‍ ആലപ്പി ഋഷികേശ്, മാരാരിക്കുളം എസ്.ഐ. എം.എം.ഇഗ്നേഷ്യസ്, പ്രകൃതിസംരക്ഷണ പ്രവര്‍ത്തകര്‍ വിദ്യാധരന്‍,
പ്രൊഫ. കെ.എ.സോളമന്‍, വെട്ടയ്ക്കല്‍ മജീദ്, ഓമന തിരുവിഴ എന്നിവര്‍ പ്രസംഗിച്ചു. ആകാശവാണി അവാര്‍ഡ് ജേതാവ് ആര്‍. രവികുമാര്‍, മികച്ച കര്‍ഷകന്‍ പി. ഉദയകുമാര്‍ എന്നിവരെ ചടങ്ങില്‍ കവി വയലാര്‍ ശരച്ചന്ദ്രവര്‍മ്മ ആദരിച്ചു. 

ജന്മദിനാഘോഷത്തിന്റെ ഭാഗമായി പാല്‍പ്പായസ വിതരണവും നടന്നു. 

Monday, 23 March 2015

ഇടവേള ബാബുവും മണിയന്‍‌പിള്ള രാജുവും രാജി വച്ചു

babu-and-raju

March 23, 2015 തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) വൈസ് ചെയര്‍മാന്‍ ഇടവേള ബാബുവും അംഗങ്ങളായ മണിയന്‍പിള്ള രാജു, കാലടി ഓമന എന്നിവര്‍ രാജിവച്ചു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സാബു ചെറിയാനെ മാറ്റി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. സര്‍ക്കാരുമായി ഇനി സഹകരിക്കില്ലെന്നും സര്‍ക്കാരിന് വേണ്ടി സൌജന്യമായി അഭിനയിച്ച പരസ്യങ്ങള്‍ പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഇടവേള ബാബു പറഞ്ഞു. ഔചിത്യമില്ലാത്ത തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മണിയന്‍‌പിള്ള രാജു പറഞ്ഞു. സലിം‌കുമാറിനും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജി വയ്ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് സലിം‌കുമാറിന്റേതെന്നും മണിയന്‍‌പിള്ള രാജു പറഞ്ഞു.

കമന്‍റ്; ഇടവേള ബാബു എന്തു ഉലത്തിയിട്ടാണ്  വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിരങ്ങുന്നത്? സിനിമാക്കാരുടെ ഹുങ്കു അല്പം കുറക്കുന്നത് നല്ലതാണ്, ഉണ്ണിത്താന്റെ നിയമനത്തിന് അപാകതയില്ല.
-കെ എ സോളമന്‍ 

Sunday, 22 March 2015

പാര്‍ട്ടി നടുക്കടലില്‍, മാണി രാജിവെക്കണമായിരുന്നു: ജോര്‍ജ്‌

കേരള കോണ്‍ഗ്രസ് നടുക്കടലിലൊ കായലിലൊ അല്ല: മാണി






പൂഞ്ഞാര്‍: ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം രൂക്ഷമാകുന്നു. ആരോപണം നേരിടുന്ന കെ.എം മാണി നേരത്തെ തന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന പരസ്യനിലപാടുമായി പി.സി ജോര്‍ജ് രംഗത്ത്. കോഴ വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ മാണി രാജിവെക്കണമായിരുന്നു. രാജിവെച്ച് സത്യം തെളിയിക്കാന്‍ അവസരമുണ്ടായിരുന്നു. അന്ന് രാജിവെച്ചിരുന്നെങ്കില്‍ ഇന്ന് അന്വേഷണം നേരിട്ട് വിജയിച്ച് തിരിച്ചുവരാമായിരുന്നു.

രാജി ഒരു പൂര്‍ണപരിഹാരമാണന്നല്ല ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മണിയടിക്കാരുടെ കൈയിലായി. നേതാക്കള്‍ മണിയടിക്കാരുടെ വാക്കുകളാണ് കേട്ടത്. കോഴ ആരോപണം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. കേരള കോണ്‍ഗ്രസിനെ നടുക്കടലിലാക്കി. പാര്‍ട്ടിയെ ഈവിധം നടുക്കടലില്‍ തള്ളിവിട്ടത് ആരെന്ന് മാണി വ്യക്തമാക്കണം. 

കമന്‍റ്: ജോര്‍ജിന്റെ പുറത്തേക്കുള്ള വഴി തെളിഞ്ഞു 
-കെ എ സോളമന്‍

Thursday, 19 March 2015

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നു



ഇരുപതുവര്‍ഷം പ്രായമുള്ള വെബ്ബ് ബ്രൗസര്‍ 'ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍' ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. കമ്പനി ഈ വര്‍ഷം പുറത്തിറക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 നൊപ്പം പുതിയ ബ്രൗസറാകും ഉണ്ടാകുക.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമിക്ക് പേരിട്ടിട്ടില്ല. 'പ്രോജക്ട് സ്പാര്‍ട്ടാന്‍' ( Project Spartan ) എന്ന കോഡുനാമത്തിലാണ് അത് മൈക്രോസോഫ്റ്റ് വികസിപ്പിക്കുന്നത്.

പുതിയ ബ്രൗസറിന്റെ പേര് നിശ്ചയിക്കാനുള്ള ശ്രമം നടക്കുന്നതേയുള്ളൂ. അത് വിന്‍ഡോസ് 10 നൊപ്പം ഉണ്ടാകും - കമ്പനിയുടെ മാര്‍ക്കറ്റിങ് മേധാവി ക്രിസ് കപോസ്സെല്ല അറിയിച്ചു.

1995 ല്‍ രംഗത്തെത്തിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, 1990 കളുടെ അവസാനം 'നെറ്റ്‌സ്‌കേപ് നാവിഗേറ്റര്‍' ( Netscape Navigator ) ബ്രൗസറിനെ പിന്തള്ളി, വെബ്ബ്ബ്രൗസിങ് രംഗത്ത് ഒന്നാമതെത്തുകയായിരുന്നു. വിന്‍ഡോസ് ഒഎസിനൊപ്പം ഉപയോക്താക്കളുടെ പക്കലെത്തിയ ആ ബ്രൗസറിന് ഒരു ഘട്ടത്തില്‍ 100 കോടി യുസര്‍മാര്‍ വരെയുണ്ടായിരുന്നു.
കമന്‍റ് : നമ്മുടെ ആട്ടുകല്ലിന്റെ, ഉരല്‍-ഉലക്കയുടെ  അവസ്ഥയും ഇതുതന്നെ !
-കെ എ സോളമന്‍ 

Saturday, 14 March 2015

സഭയിലെ അക്രമം: നടപടി വേണമെന്ന് ഗവര്‍ണര്‍














തിരുവനന്തപുരം: നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന അക്രമസംഭവങ്ങളില്‍ നടപടി വേണമെന്ന് ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു.

മോശമായി പെരുമാറിയ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണം. സഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇതിനെ ഗൗരവമായാണ് കാണുന്നത്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ബജറ്റ് അവതരിപ്പിച്ചത് അനുമതി നല്‍കിയതിന് ശേഷമാണെന്ന സ്പീക്കറുടേയും നിയമസഭാ സെക്രട്ടറിയുടേയും വിശദീകരണം തനിക്ക് കിട്ടിയെന്നും സഭയിലെ നടപടിക്രമങ്ങളെക്കുറിച്ച് സ്പീക്കറുടെ വിശദീകരണം അംഗീകരിക്കുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സ്പീക്കറുടെ കസേരയും മൈക്കും പ്രതിപക്ഷ അംഗങ്ങള്‍ തകര്‍ത്തുവെന്നും പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ സ്പീക്കര്‍ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചുവെന്നും ധനമന്ത്രി ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിച്ചുവെന്നും നിയമസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നുണ്ട്. 14 ാം തിയതി സ്പീക്കര്‍ നല്‍കിയ കത്തില്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നുമുണ്ട്.

പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെക്കുറിച്ചുള്ള നിയമസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും സ്പീക്കറുടെ കത്തും വീഡിയോ ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില അംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെപ്പോലും വളരെ മോശമായാണ് പെരുമാറിയത്. നിയമനിര്‍മാണ സഭയുടെ പ്രധാനഭാഗമെന്ന നിലയില്‍ ഈ സംഭവങ്ങളില്‍ കനത്ത ആശങ്കയുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി ഭരണ പ്രതിസന്ധി ഒഴിവാക്കണം. മാര്‍ച്ച് 31 നകം ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു.

നടന്ന സംഭവങ്ങളെപ്പറ്റി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വേണമെങ്കില്‍ ആര്‍ട്ടിക്കള്‍ 356 പ്രകാരം നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തക്ക ഗുരുതരമാണ് കഴിഞ്ഞ ദിവസം സഭയിലുണ്ടായ സംഭവവികാസങ്ങളെന്നും ഗവര്‍ണര്‍ അറിയിച്ചു.

കമെന്‍റ്:  Article 356 of the Constitution of India deals with the failure of the constitutional machinery of an Indian state. In the event that government in a state is not able to function as per the Constitution, the state comes under the direct control of the central government, with executive authority exercised through the Governor instead of a Council of Ministers headed by an elected Chief Minister accountable to the state legislature. Article 356 is invoked if there has been failure of the constitutional machinery in any state of India. ,

ഭരണഘടന സംവിധാനം തകര്‍ന്നത് വ്യെക്തമാകുവാന്‍ ആസംബ്ലിയില്‍ വെള്ളിയാഴ്ച മാത്രം അരങ്ങേറിയ സംഭവങ്ങളുടെ വീഡിയോ ഫുട്ടേജ് ധാരാളം. മുണ്ടും പൊക്കിക്കുത്തി ഒരു താടിക്കാരന്‍ സ്പീക്കറുടെ മേശപ്പുറത്ത് കേറിനിന്നാല്‍ ഭരണം ഭദ്രമെന്നു കരുതാനാവില്ല ?
-കെ എ സോളമന്‍ 

Friday, 13 March 2015

കൈയാങ്കളിക്കിടെ ബജറ്റ്: നാളെ ഹര്‍ത്താല്‍;ഞായറാഴ്ച കരിദിനം



തിരുവനന്തപുരം: വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണപക്ഷ എം.എല്‍.എമാരുടെയും കനത്ത വലയത്തിനുള്ളില്‍ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡുമായി സ്പീക്കറുടെ ഡയസിലും ഡയസിലേക്കുള്ള വാതിലിനരികിലും കനത്ത സംഘര്‍ഷം നടക്കുന്നതിനിടെ ഭരണപക്ഷ അംഗങ്ങളുടെ സീറ്റിനുപിന്നിലെ വാതിലൂടെയാണ് കെ.എം മാണി സഭയിലെത്തി ബജറ്റ് അവതരിപ്പിച്ചത്.

സഭയില്‍ പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച എല്‍.ഡി.എഫ് ഈ നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബജറ്റിന്റെ നിയമസാധുതയെക്കുറിച്ച് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കാനും എല്‍.ഡി.എഫ് നേതൃത്വം തീരുമാനിച്ചു.

നിയമസഭയിലെ എല്‍.ഡി.എഫ് നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ യു.ഡി.എഫും തീരുമാനിച്ചു. ഞായറാഴ്ച സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്നും തിങ്കളാഴ്ച തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ എല്ലാ നേതാക്കളും പങ്കെടുക്കുന്ന പൊതുയോഗം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

കമന്‍റ്: കേരള നിയമസഭയുടെ ഇന്നത്തെ പ്രകടനത്തിലൂടെ, ബീഹാര്‍ നിയമസഭയുടെ ഒന്നാം സ്ഥാനം നഷ്ടമായി. ഇനിവേണ്ടത് .ഈ നിയമസഭ പിരിച്ചുവിട്ടു അഡ്വൈസര്‍ ഭരണം ഏര്‍പ്പെടുത്തുക എന്നുള്ളതാണ്.
-കെ എ സോളമന്‍ 

Saturday, 7 March 2015

നിഷാം കേസിലെ സി.ഡി പുറത്ത്










തിരുവനന്തപുരം: തൃശ്ശൂരില്‍ ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ ഡി.ജി.പി. ഇടപെട്ടെന്ന ആരോപണവുമായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. വിരമിച്ച ഡി.ജി.പി. എം.എന്‍. കൃഷ്ണമൂര്‍ത്തിയെക്കൊണ്ട് മുന്‍ തൃശ്ശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ ഫോണില്‍ വിളിപ്പിച്ചുവെന്നാണ് ആരോപണം. കൃഷ്ണമൂര്‍ത്തിയും ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണമടങ്ങിയ സി.ഡി.യും ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് നല്‍കി.

മുഖ്യമന്ത്രിക്കും ആഭ്യന്ത്രരമന്ത്രിക്കും നല്‍കിയ സി.ഡി. കേട്ടശേഷം, ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യനെതിരെ അന്വേഷണത്തിനുവേണ്ട തെളിവുകളില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പി.സി.ജോര്‍ജ്ജ് പത്രസമ്മേളനത്തില്‍ ശബ്ദരേഖ പുറത്തുവിട്ടത്. 40 മിനുട്ടോളം വരുന്നതാണ് ശബ്ദരേഖ. നിഷാമിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെതന്നെ ഡി.ജിപി.യുടെ നിര്‍ദ്ദേശപ്രകാരം എം.എന്‍.കൃഷ്ണമൂര്‍ത്തി ഫോണില്‍ വിളിച്ച് നിഷാമിനെ രക്ഷിക്കാന്‍ വഴിയുണ്ടോയെന്ന് അന്വേഷിച്ചതായും ജോര്‍ജ്ജ് ആരോപിച്ചു.
കമന്‍റ്: പി സി ജോര്‍ജിന്റെ സി ഡിയിലെ സംഭാഷണം ഉള്ളി പൊളിച്ചതുപോലുണ്ട്.., തൊലി മാത്രം. എന്തിനാണ് ഈ ജോര്‍ജിനെ കൊങ്ഗ്രസ്കാര്‍ ചുംക്കുന്നതെന്നാണ് മനസ്സിലാക്കാത്തത്. ഫോണില്‍ സംസാരിക്കുന്നവര്‍.മേലില്‍ ശ്രദ്ധിക്കുന്നത് നന്ന്, എല്ലാം റെകോര്‍ഡ് ചെയ്യപ്പെട്ടിരിക്കും.

-കെ എ സോളമന്‍ 

Friday, 6 March 2015

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു

g.karthikeyan


ബംഗളുരു: സ്പീക്കര്‍ ജി കാര്‍ത്തികേയന്‍(66) അന്തരിച്ചു. ബംഗളുരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രാവിലെ 10.40നാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കരളിലെ അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു ജി കാര്‍ത്തികേയന്‍. ഈ മാസം 19നാണ് കാര്‍ത്തികേയനെ ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ ആരോഗ്യനില കൂടുതല്‍ വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു ജി കാര്‍ത്തികേയന്‍. റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള റേഡിയേഷന്‍ ചികില്‍സയ്ക്കായാണ് അദ്ദേഹത്തെ ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് റേഡിയേഷന്‍ ചികില്‍സ തുടരാനായില്ല. കരളില്‍ വിഷാംശം കണ്ടെത്തിയതിനാല്‍ ഹെപ്പറ്റിക് ഡയാലിസിസിന് വിധേയമാക്കിയിരുന്നു.

ആദരഞ്ജലികള്‍ 
-കെ എ സോളമന്‍ 

എലിസബത്ത് ആന്റണിയുടെ കന്നിപ്പൊങ്കാല




തിരുവനന്തപുരം: 'സ്ത്രീകളുടെ എല്ലാം  രക്ഷാധികാരിയായ ആറ്റുകാൽ ദേവിക്കുള്ള സമർപ്പണമാണിത്. നല്ല സമൂഹവും നല്ല ഭരണാധികാരികളും ഉണ്ടാവണമെന്നാണ് പ്രാർത്ഥന. അടുത്ത വർഷവും പൊങ്കാല ഇടണമെന്നാണ് ആഗ്രഹം." കന്നിപൊങ്കാലയുടെ നിർവൃതിയിൽ എ.കെ. ആന്റണിയുടെ ഭാര്യ എലിസ‌ബത്ത് ആന്റണി പറയുന്നു. വഴുതയ്ക്കാട് കോട്ടൺഹിൽ സ്‌കൂളിന് സമീപമാണ് എലിസബത്തും കൂട്ടുകാരും പൊങ്കാലയൊരുക്കിയത്.
എലിസബത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടന 'നവോതൻ ചാരി​റ്റബിൾ ഫൗണ്ടേഷന്റെ വിമൻസ് എൻപവർമെന്റ് വിംഗി'ന്റെ അംഗങ്ങളുടേതടക്കം 20 കലങ്ങളിലായാണ് പൊങ്കാലയിട്ടത്.മതസൗഹാർദ്ദത്തിനും കാൻസർ രോഗികൾക്കും സമൂഹനന്മയ്ക്കും വേണ്ടിയാണ് തങ്ങളുടെ പൊങ്കാലയെന്നും ഇവർ പറയുന്നു.

വ്രതമെടുത്ത് പൊങ്കാല ഇടാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ എ.കെ.ആന്റണി എതിർപ്പ് ഒന്നും പ്രകടിപ്പിച്ചില്ലെന്നും പണ്ടേ തന്റെ മതപരമായ കാര്യങ്ങളിലൊന്നും അദ്ദേഹം ഇടപെടാറില്ലെന്നും ചോദ്യത്തിനു മറുപടിയായി എലിസബത്ത് പറഞ്ഞു. 


കമന്‍റ്; ആന്‍റണിച്ചേട്ടനേ പോലെ എലിസബത്ത്  ചേടത്തിക്കും വേറിട്ട വഴിയാണ്. പള്ളിക്കാര്‍ പടി അടച്ചു പിണ്ഡം വെയ്കാത്തത് ഇത് മാര്‍കേട്ടിങ് തന്ത്രത്തിന്ടെ കാലമായതുകൊണ്ട് മാത്രം.. ഉടന്‍ തന്നെ ചേടത്തി ചട്ടയും  മുണ്ടുമുടുത്ത് പരുമല പള്ളിയില്‍ ഉരുള് നേര്‍ച്ച നടത്തുന്നതായിരിക്കും !
കെ എ സോളമന്‍ 

Tuesday, 3 March 2015

ബാര്‍ വിഷയത്തില്‍ കോടതി പരാമര്‍ശത്തോട് വിയോജിക്കുന്നു- സുധീരന്‍

+

തിരുവനന്തപുരം: ബാര്‍വിഷയത്തില്‍ കെ.പി.സി.സി സര്‍ക്കുലറിനെതിരെ രംഗത്തുവന്ന കോടതിയുടെ നിലപാടിനോട് ശക്തമായി വിയോജിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോടതി അധികാരപരിധിയുടെ അതിരുവിടരുടെതെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കേസില്‍ കെ.പി.സി.സി കക്ഷി ചേര്‍ന്നിട്ടില്ല. കെ.പി.സി.സിയുടെ നിലപാട് കേള്‍ക്കാന്‍ കോടതി അവസരം നല്‍കിയില്ല. പാര്‍ട്ടിയുടെ അംഗങ്ങള്‍ക്ക് കത്ത് നല്‍കിയത് ജനനന്മ ലക്ഷ്യമിട്ടാണെന്നും സുധീരന്‍ പറഞ്ഞു.

കമന്‍റ് :  പാര്‍ടിഅണികള്‍ക്ക്  കക്ഷി നേതാവ് അയക്കുന്ന അറിയിപ്പുകള്‍ സര്ക്കാര്‍ ഉത്തരവ് എന്നു കരുതിതേണ്ടതുണ്ടോ? 

-കെ എ സോളമന്‍