Friday, 6 March 2015
സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു
ബംഗളുരു: സ്പീക്കര്‍ ജി കാര്‍ത്തികേയന്‍(66) അന്തരിച്ചു. ബംഗളുരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രാവിലെ 10.40നാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കരളിലെ അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു ജി കാര്‍ത്തികേയന്‍. ഈ മാസം 19നാണ് കാര്‍ത്തികേയനെ ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ ആരോഗ്യനില കൂടുതല്‍ വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു ജി കാര്‍ത്തികേയന്‍. റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള റേഡിയേഷന്‍ ചികില്‍സയ്ക്കായാണ് അദ്ദേഹത്തെ ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് റേഡിയേഷന്‍ ചികില്‍സ തുടരാനായില്ല. കരളില്‍ വിഷാംശം കണ്ടെത്തിയതിനാല്‍ ഹെപ്പറ്റിക് ഡയാലിസിസിന് വിധേയമാക്കിയിരുന്നു.
ആദരഞ്ജലികള്‍
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment