മാരാരിക്കുളം: വയലാര്‍ ഗാനങ്ങളുടെ കരോക്കെ ഗാനമേള ഒരുക്കി ആരാധകര്‍ വയലാര്‍ രാമവര്‍മ്മയുടെ 88-ാം ജന്മദിനം ആഘോഷിച്ചു. വയലാര്‍ ഫാന്‍സ് അസോസിയേഷന്‍ കഞ്ഞിക്കുഴി ജങ്ഷനിലാണ് വയലാറിന്റെ ജന്മദിനത്തില്‍ വയലാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ കരോക്കെ ഗാനമേള സംഘടിപ്പിച്ചത്. വിനോദ്കുമാര്‍, കരപ്പുറം രാജശേഖരന്‍, വയലാര്‍ രാജന്‍, സുജാത എന്നിവരായിരുന്നു ഗായകര്‍.
വയലാറിന്റെ ജന്മദിനസമ്മേളനം മാതൃഭൂമി ആലപ്പുഴ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഡോ. ടി.പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കവി വയലാര്‍ ശരച്ചന്ദ്രവര്‍മ്മ, സംഗീതസംവിധായകന്‍ ആലപ്പി ഋഷികേശ്, മാരാരിക്കുളം എസ്.ഐ. എം.എം.ഇഗ്നേഷ്യസ്, പ്രകൃതിസംരക്ഷണ പ്രവര്‍ത്തകര്‍ വിദ്യാധരന്‍, പ്രൊഫ. കെ.എ.സോളമന്‍, വെട്ടയ്ക്കല്‍ മജീദ്, ഓമന തിരുവിഴ എന്നിവര്‍ പ്രസംഗിച്ചു. ആകാശവാണി അവാര്‍ഡ് ജേതാവ് ആര്‍. രവികുമാര്‍, മികച്ച കര്‍ഷകന്‍ പി. ഉദയകുമാര്‍ എന്നിവരെ ചടങ്ങില്‍ കവി വയലാര്‍ ശരച്ചന്ദ്രവര്‍മ്മ ആദരിച്ചു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി പാല്‍പ്പായസ വിതരണവും നടന്നു.
No comments:
Post a Comment