Monday 23 March 2015

ഇടവേള ബാബുവും മണിയന്‍‌പിള്ള രാജുവും രാജി വച്ചു

babu-and-raju

March 23, 2015 തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) വൈസ് ചെയര്‍മാന്‍ ഇടവേള ബാബുവും അംഗങ്ങളായ മണിയന്‍പിള്ള രാജു, കാലടി ഓമന എന്നിവര്‍ രാജിവച്ചു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സാബു ചെറിയാനെ മാറ്റി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. സര്‍ക്കാരുമായി ഇനി സഹകരിക്കില്ലെന്നും സര്‍ക്കാരിന് വേണ്ടി സൌജന്യമായി അഭിനയിച്ച പരസ്യങ്ങള്‍ പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഇടവേള ബാബു പറഞ്ഞു. ഔചിത്യമില്ലാത്ത തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മണിയന്‍‌പിള്ള രാജു പറഞ്ഞു. സലിം‌കുമാറിനും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജി വയ്ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് സലിം‌കുമാറിന്റേതെന്നും മണിയന്‍‌പിള്ള രാജു പറഞ്ഞു.

കമന്‍റ്; ഇടവേള ബാബു എന്തു ഉലത്തിയിട്ടാണ്  വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിരങ്ങുന്നത്? സിനിമാക്കാരുടെ ഹുങ്കു അല്പം കുറക്കുന്നത് നല്ലതാണ്, ഉണ്ണിത്താന്റെ നിയമനത്തിന് അപാകതയില്ല.
-കെ എ സോളമന്‍ 

No comments:

Post a Comment