Saturday 7 March 2015

നിഷാം കേസിലെ സി.ഡി പുറത്ത്










തിരുവനന്തപുരം: തൃശ്ശൂരില്‍ ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ ഡി.ജി.പി. ഇടപെട്ടെന്ന ആരോപണവുമായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. വിരമിച്ച ഡി.ജി.പി. എം.എന്‍. കൃഷ്ണമൂര്‍ത്തിയെക്കൊണ്ട് മുന്‍ തൃശ്ശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ ഫോണില്‍ വിളിപ്പിച്ചുവെന്നാണ് ആരോപണം. കൃഷ്ണമൂര്‍ത്തിയും ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണമടങ്ങിയ സി.ഡി.യും ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് നല്‍കി.

മുഖ്യമന്ത്രിക്കും ആഭ്യന്ത്രരമന്ത്രിക്കും നല്‍കിയ സി.ഡി. കേട്ടശേഷം, ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യനെതിരെ അന്വേഷണത്തിനുവേണ്ട തെളിവുകളില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പി.സി.ജോര്‍ജ്ജ് പത്രസമ്മേളനത്തില്‍ ശബ്ദരേഖ പുറത്തുവിട്ടത്. 40 മിനുട്ടോളം വരുന്നതാണ് ശബ്ദരേഖ. നിഷാമിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെതന്നെ ഡി.ജിപി.യുടെ നിര്‍ദ്ദേശപ്രകാരം എം.എന്‍.കൃഷ്ണമൂര്‍ത്തി ഫോണില്‍ വിളിച്ച് നിഷാമിനെ രക്ഷിക്കാന്‍ വഴിയുണ്ടോയെന്ന് അന്വേഷിച്ചതായും ജോര്‍ജ്ജ് ആരോപിച്ചു.
കമന്‍റ്: പി സി ജോര്‍ജിന്റെ സി ഡിയിലെ സംഭാഷണം ഉള്ളി പൊളിച്ചതുപോലുണ്ട്.., തൊലി മാത്രം. എന്തിനാണ് ഈ ജോര്‍ജിനെ കൊങ്ഗ്രസ്കാര്‍ ചുംക്കുന്നതെന്നാണ് മനസ്സിലാക്കാത്തത്. ഫോണില്‍ സംസാരിക്കുന്നവര്‍.മേലില്‍ ശ്രദ്ധിക്കുന്നത് നന്ന്, എല്ലാം റെകോര്‍ഡ് ചെയ്യപ്പെട്ടിരിക്കും.

-കെ എ സോളമന്‍ 

No comments:

Post a Comment