ഇരുപതുവര്‍ഷം പ്രായമുള്ള വെബ്ബ് ബ്രൗസര്‍ 'ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍' ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. കമ്പനി ഈ വര്‍ഷം പുറത്തിറക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 നൊപ്പം പുതിയ ബ്രൗസറാകും ഉണ്ടാകുക.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമിക്ക് പേരിട്ടിട്ടില്ല. 'പ്രോജക്ട് സ്പാര്‍ട്ടാന്‍' ( Project Spartan ) എന്ന കോഡുനാമത്തിലാണ് അത് മൈക്രോസോഫ്റ്റ് വികസിപ്പിക്കുന്നത്.
പുതിയ ബ്രൗസറിന്റെ പേര് നിശ്ചയിക്കാനുള്ള ശ്രമം നടക്കുന്നതേയുള്ളൂ. അത് വിന്‍ഡോസ് 10 നൊപ്പം ഉണ്ടാകും - കമ്പനിയുടെ മാര്‍ക്കറ്റിങ് മേധാവി ക്രിസ് കപോസ്സെല്ല അറിയിച്ചു.
1995 ല്‍ രംഗത്തെത്തിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, 1990 കളുടെ അവസാനം 'നെറ്റ്‌സ്‌കേപ് നാവിഗേറ്റര്‍' ( Netscape Navigator ) ബ്രൗസറിനെ പിന്തള്ളി, വെബ്ബ്ബ്രൗസിങ് രംഗത്ത് ഒന്നാമതെത്തുകയായിരുന്നു. വിന്‍ഡോസ് ഒഎസിനൊപ്പം ഉപയോക്താക്കളുടെ പക്കലെത്തിയ ആ ബ്രൗസറിന് ഒരു ഘട്ടത്തില്‍ 100 കോടി യുസര്‍മാര്‍ വരെയുണ്ടായിരുന്നു.

കമന്‍റ് : നമ്മുടെ ആട്ടുകല്ലിന്റെ, ഉരല്‍-ഉലക്കയുടെ അവസ്ഥയും ഇതുതന്നെ !
-കെ എ സോളമന്‍
No comments:
Post a Comment