Friday, 13 March 2015

കൈയാങ്കളിക്കിടെ ബജറ്റ്: നാളെ ഹര്‍ത്താല്‍;ഞായറാഴ്ച കരിദിനം



തിരുവനന്തപുരം: വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണപക്ഷ എം.എല്‍.എമാരുടെയും കനത്ത വലയത്തിനുള്ളില്‍ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡുമായി സ്പീക്കറുടെ ഡയസിലും ഡയസിലേക്കുള്ള വാതിലിനരികിലും കനത്ത സംഘര്‍ഷം നടക്കുന്നതിനിടെ ഭരണപക്ഷ അംഗങ്ങളുടെ സീറ്റിനുപിന്നിലെ വാതിലൂടെയാണ് കെ.എം മാണി സഭയിലെത്തി ബജറ്റ് അവതരിപ്പിച്ചത്.

സഭയില്‍ പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച എല്‍.ഡി.എഫ് ഈ നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബജറ്റിന്റെ നിയമസാധുതയെക്കുറിച്ച് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കാനും എല്‍.ഡി.എഫ് നേതൃത്വം തീരുമാനിച്ചു.

നിയമസഭയിലെ എല്‍.ഡി.എഫ് നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ യു.ഡി.എഫും തീരുമാനിച്ചു. ഞായറാഴ്ച സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്നും തിങ്കളാഴ്ച തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ എല്ലാ നേതാക്കളും പങ്കെടുക്കുന്ന പൊതുയോഗം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

കമന്‍റ്: കേരള നിയമസഭയുടെ ഇന്നത്തെ പ്രകടനത്തിലൂടെ, ബീഹാര്‍ നിയമസഭയുടെ ഒന്നാം സ്ഥാനം നഷ്ടമായി. ഇനിവേണ്ടത് .ഈ നിയമസഭ പിരിച്ചുവിട്ടു അഡ്വൈസര്‍ ഭരണം ഏര്‍പ്പെടുത്തുക എന്നുള്ളതാണ്.
-കെ എ സോളമന്‍ 

3 comments:

  1. അഡ്വൈസര്‍ ഭരണം ഇപ്പോള്‍ വന്നാല്‍, ഇതുവരെ ഇവിടെ കേറി ഭരിക്കാന്‍ കഴിയാതിരുന്ന ചില കടല്‍ കിളവന്മാര്‍ക്ക് അവസരമാകും

    ReplyDelete
  2. കടല്‍ കിളവന്മ്മാരെ ഇങ്ങോട്ട് വരുത്താന്‍ ധിരുതിയയോ ? ങ്ങ..... ഇവിടേം കൊതിയൂറി ഇരിക്കുന്ന ചിലരോക്കയൂണ്ട്

    ReplyDelete
  3. ഒന്നു പരീക്ഷിച്ചു നോക്കാമല്ലോ, ആറുമാസത്തേക്കല്ലേ ?

    ReplyDelete