Friday, 6 March 2015
എലിസബത്ത് ആന്റണിയുടെ കന്നിപ്പൊങ്കാല
തിരുവനന്തപുരം: 'സ്ത്രീകളുടെ എല്ലാം രക്ഷാധികാരിയായ ആറ്റുകാൽ ദേവിക്കുള്ള സമർപ്പണമാണിത്. നല്ല സമൂഹവും നല്ല ഭരണാധികാരികളും ഉണ്ടാവണമെന്നാണ് പ്രാർത്ഥന. അടുത്ത വർഷവും പൊങ്കാല ഇടണമെന്നാണ് ആഗ്രഹം." കന്നിപൊങ്കാലയുടെ നിർവൃതിയിൽ എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി പറയുന്നു. വഴുതയ്ക്കാട് കോട്ടൺഹിൽ സ്‌കൂളിന് സമീപമാണ് എലിസബത്തും കൂട്ടുകാരും പൊങ്കാലയൊരുക്കിയത്.
എലിസബത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടന 'നവോതൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ വിമൻസ് എൻപവർമെന്റ് വിംഗി'ന്റെ അംഗങ്ങളുടേതടക്കം 20 കലങ്ങളിലായാണ് പൊങ്കാലയിട്ടത്.മതസൗഹാർദ്ദത്തിനും കാൻസർ രോഗികൾക്കും സമൂഹനന്മയ്ക്കും വേണ്ടിയാണ് തങ്ങളുടെ പൊങ്കാലയെന്നും ഇവർ പറയുന്നു.
വ്രതമെടുത്ത് പൊങ്കാല ഇടാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ എ.കെ.ആന്റണി എതിർപ്പ് ഒന്നും പ്രകടിപ്പിച്ചില്ലെന്നും പണ്ടേ തന്റെ മതപരമായ കാര്യങ്ങളിലൊന്നും അദ്ദേഹം ഇടപെടാറില്ലെന്നും ചോദ്യത്തിനു മറുപടിയായി എലിസബത്ത് പറഞ്ഞു.
കമന്‍റ്; ആന്‍റണിച്ചേട്ടനേ പോലെ എലിസബത്ത് ചേടത്തിക്കും വേറിട്ട വഴിയാണ്. പള്ളിക്കാര്‍ പടി അടച്ചു പിണ്ഡം വെയ്കാത്തത് ഇത് മാര്‍കേട്ടിങ് തന്ത്രത്തിന്ടെ കാലമായതുകൊണ്ട് മാത്രം.. ഉടന്‍ തന്നെ ചേടത്തി ചട്ടയും മുണ്ടുമുടുത്ത് പരുമല പള്ളിയില്‍ ഉരുള് നേര്‍ച്ച നടത്തുന്നതായിരിക്കും !
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
എന്താ ഒരു കുശുമ്പും കുന്നാമയും.?
ReplyDeleteചേടത്തി അമ്പലത്തില്‍ കേറി ഉരുളി കമഴ്ത്തിയെന്ന് കരുതി ഞങ്ങടെ പള്ളീല്‍ കേറി കുമ്പസാരിച്ചു കളയാമെന്ന് കരുതിയേക്കരുത്, കാല് തല്ലിയൊടിക്കും.
ReplyDelete