Saturday 14 March 2015

സഭയിലെ അക്രമം: നടപടി വേണമെന്ന് ഗവര്‍ണര്‍














തിരുവനന്തപുരം: നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന അക്രമസംഭവങ്ങളില്‍ നടപടി വേണമെന്ന് ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു.

മോശമായി പെരുമാറിയ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണം. സഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇതിനെ ഗൗരവമായാണ് കാണുന്നത്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ബജറ്റ് അവതരിപ്പിച്ചത് അനുമതി നല്‍കിയതിന് ശേഷമാണെന്ന സ്പീക്കറുടേയും നിയമസഭാ സെക്രട്ടറിയുടേയും വിശദീകരണം തനിക്ക് കിട്ടിയെന്നും സഭയിലെ നടപടിക്രമങ്ങളെക്കുറിച്ച് സ്പീക്കറുടെ വിശദീകരണം അംഗീകരിക്കുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സ്പീക്കറുടെ കസേരയും മൈക്കും പ്രതിപക്ഷ അംഗങ്ങള്‍ തകര്‍ത്തുവെന്നും പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ സ്പീക്കര്‍ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചുവെന്നും ധനമന്ത്രി ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിച്ചുവെന്നും നിയമസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നുണ്ട്. 14 ാം തിയതി സ്പീക്കര്‍ നല്‍കിയ കത്തില്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നുമുണ്ട്.

പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെക്കുറിച്ചുള്ള നിയമസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും സ്പീക്കറുടെ കത്തും വീഡിയോ ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില അംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെപ്പോലും വളരെ മോശമായാണ് പെരുമാറിയത്. നിയമനിര്‍മാണ സഭയുടെ പ്രധാനഭാഗമെന്ന നിലയില്‍ ഈ സംഭവങ്ങളില്‍ കനത്ത ആശങ്കയുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി ഭരണ പ്രതിസന്ധി ഒഴിവാക്കണം. മാര്‍ച്ച് 31 നകം ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു.

നടന്ന സംഭവങ്ങളെപ്പറ്റി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വേണമെങ്കില്‍ ആര്‍ട്ടിക്കള്‍ 356 പ്രകാരം നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തക്ക ഗുരുതരമാണ് കഴിഞ്ഞ ദിവസം സഭയിലുണ്ടായ സംഭവവികാസങ്ങളെന്നും ഗവര്‍ണര്‍ അറിയിച്ചു.

കമെന്‍റ്:  Article 356 of the Constitution of India deals with the failure of the constitutional machinery of an Indian state. In the event that government in a state is not able to function as per the Constitution, the state comes under the direct control of the central government, with executive authority exercised through the Governor instead of a Council of Ministers headed by an elected Chief Minister accountable to the state legislature. Article 356 is invoked if there has been failure of the constitutional machinery in any state of India. ,

ഭരണഘടന സംവിധാനം തകര്‍ന്നത് വ്യെക്തമാകുവാന്‍ ആസംബ്ലിയില്‍ വെള്ളിയാഴ്ച മാത്രം അരങ്ങേറിയ സംഭവങ്ങളുടെ വീഡിയോ ഫുട്ടേജ് ധാരാളം. മുണ്ടും പൊക്കിക്കുത്തി ഒരു താടിക്കാരന്‍ സ്പീക്കറുടെ മേശപ്പുറത്ത് കേറിനിന്നാല്‍ ഭരണം ഭദ്രമെന്നു കരുതാനാവില്ല ?
-കെ എ സോളമന്‍ 

No comments:

Post a Comment