പൂഞ്ഞാര്‍: ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം രൂക്ഷമാകുന്നു. ആരോപണം നേരിടുന്ന കെ.എം മാണി നേരത്തെ തന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന പരസ്യനിലപാടുമായി പി.സി ജോര്‍ജ് രംഗത്ത്. കോഴ വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ മാണി രാജിവെക്കണമായിരുന്നു. രാജിവെച്ച് സത്യം തെളിയിക്കാന്‍ അവസരമുണ്ടായിരുന്നു. അന്ന് രാജിവെച്ചിരുന്നെങ്കില്‍ ഇന്ന് അന്വേഷണം നേരിട്ട് വിജയിച്ച് തിരിച്ചുവരാമായിരുന്നു.
രാജി ഒരു പൂര്‍ണപരിഹാരമാണന്നല്ല ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മണിയടിക്കാരുടെ കൈയിലായി. നേതാക്കള്‍ മണിയടിക്കാരുടെ വാക്കുകളാണ് കേട്ടത്. കോഴ ആരോപണം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. കേരള കോണ്‍ഗ്രസിനെ നടുക്കടലിലാക്കി. പാര്‍ട്ടിയെ ഈവിധം നടുക്കടലില്‍ തള്ളിവിട്ടത് ആരെന്ന് മാണി വ്യക്തമാക്കണം.

കമന്‍റ്: ജോര്‍ജിന്റെ പുറത്തേക്കുള്ള വഴി തെളിഞ്ഞു
-കെ എ സോളമന്‍
No comments:
Post a Comment