Wednesday, 30 April 2014

ബാര്‍ ലൈസന്‍സ്: യോജിച്ച തീരുമാനം ആയിട്ടില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ യോജിച്ച തീരുമാനം ആയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസില്‍ തീരുമാനം ആയിട്ടില്ല. തീരുമാനം ഉണ്ടാവുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നിയമപരവും നയപരവുമായ പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും പിടിവാശിയില്ല. കെ പി സി സി പ്രസിഡന്റാണ് ഭരണം നടത്തുന്നതെന്ന തെറ്റിദ്ധാരണ ആര്‍ക്കുമില്ല. യു ഡി എഫിലെ ഓരോ പാര്‍ട്ടിക്കും സ്വന്തം നയവും നിലപാടുമുണ്ട്. അവകൂടിപരിഗണിക്കേണ്ടിവരും.

മദ്യത്തില്‍ നിന്നുള്ള വരുമാനമാണ് നിരോധനം ഏര്‍പ്പെടുത്തുന്നതിന് തടസമെന്ന ധാരണയുണ്ട്. അത് ശരിയല്ല. എന്നാല്‍ , മദ്യ നിരോധനം നടപ്പാക്കുന്നതിന് തടസങ്ങളുണ്ട്. മദ്യാസക്തി കുറച്ചുകൊണ്ടുവരാതെ മദ്യനിരോധനം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും. മദ്യവര്‍ജനത്തെപ്പറ്റി ബോധവത്കരണം നടത്തുക, പിന്നീട് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുക എന്നതാവും പ്രായോഗികം. 

Comment: ഒരു ഫുള്‍ ബോട്ടില്‍ കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നമാണ് ചുമ്മാ നീട്ടിക്കൊണ്ടു പോകുന്നത് .
-കെ എ സോളമന്‍ 

സിനിമ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ കൊലക്കേസില്‍ അറസ്റ്റിലായി

കൊച്ചി: ഷൂട്ടിങ്ങിനിടെ സംവിധായകന്‍ കൊലക്കേസില്‍ അറസ്റ്റിലായി. 'എന്ന് സ്വന്തം ഇലഞ്ഞിക്കാവ് പി.ഒ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. അഡ്വ. സംഗീത് ലൂയിസാണ് അറസ്റ്റിലായത്. പേരയം സ്വദേശി ദീപുവിനെ കൊലപ്പെടുത്തിയ കേസിലാണ് ലൂയിസിനെ അറസ്റ്റ് ചെയ്തത്. സംവിധായകന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ 'എന്ന് സ്വന്തം ഇലഞ്ഞിക്കാവ് പി.ഒ' യില്‍ സലിംകുമാറും ജയറാമുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. സംഗീത് ലൂയിസിന്റെ കന്നിചിത്രമാണിത്. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് ഈ ചിത്രത്തില്‍ ആഭ്യന്തരമന്ത്രിയായും അഭിനയിക്കുന്നുണ്ട്.

Comment: ഗിന്നസ് ബുക്കില്‍ കയറുമോ സംവിധായകന്‍ ?
-കെ എ സോളമന്‍ 

പുരസ്‌കാരദാന സമ്മേളനം


പുന്നപ്ര: ആലപ്പി ആര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സിന്റെ പുരസ്‌കാരദാന സമ്മേളനം ഡോ. പള്ളിപ്പുറം മുരളി ഉദ്ഘാടനം ചെയ്തു. ഇ.ഖാലിദ് അധ്യക്ഷത വഹിച്ചു. കെ.എ.സോളമനും ബി.സുജാതനും  നടന്‍ റിയാസ് പുരസ്‌കാരം നല്‍കി.

അലിയാര്‍ എം.മാക്കിയില്‍, ജോസഫ് ചാക്കോ, ജെസി അലക്‌സ്, ബി.ജോസുകുട്ടി, മംഗലശ്ശേരി പത്മനാഭന്‍, അഡ്വ. പ്രദീപ് കൂട്ടാല, പുന്നപ്ര അപ്പച്ചന്‍, ഫിലിപ്പോസ് തത്തംപള്ളി, ദേവന്‍ പി.വണ്ടാനം, മുരളി ആലിശ്ശേരി, എബി ഉണ്ണി, നൈനാ മണ്ണഞ്ചേരി, ശശിധരകണിയാര്‍, പി.സുകുമാരന്‍, ആദില എ.കബീര്‍, എം.ഷീജ, ഹസന്‍ എം.പൈങ്ങാമഠം എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യസംഗമം കരുമാടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വയലാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ പുറക്കാട്, അനില ജി.നായര്‍, പീറ്റര്‍ ബെഞ്ചമിന്‍, കരുവാറ്റ വിശ്വന്‍, പി.കെ.മുരളീധരന്‍, ലാന്‍സി മാരാരിക്കുളം, സണ്ണി പുന്നയ്ക്കല്‍, ശോഭ രാജപ്പന്‍, ഗോപി, സാവിത്രി, ഹാദിയ ഹനീസ്, സഫിയ സുധീര്‍ എന്നിവര്‍ സൃഷ്ടികള്‍ അവതരിപ്പിച്ചു. 

കോയിക്കലേത്ത് രാധാകൃഷ്ണന്റെ 'ഭീരുത്വത്തിന്റെ വലക്കണ്ണികള്‍' എന്നകൃതി ചര്‍ച്ചചെയ്തു.

Mathrubhumi on 30-4-14

Monday, 28 April 2014

ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്ക് തയാറെന്ന്‌ സൂധീരന്‍

mangalam malayalam online newspaper


തിരുവനന്തപുരം : ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വി. എം സുധീരന്‍ .മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയേയും ഫോണില്‍ വിളിച്ച്‌ സുധീരന്‍ ഇക്കാര്യം അറിയിച്ചു.
പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതി കൂടേണ്ടതുണ്ടെങ്കില്‍ അതിനും സന്നദ്ധനാണെന്നും സുധീരന്‍ വ്യക്‌തമാക്കി. ഇന്ന്‌ രാവലെയാണ്‌ സുധീരന്‍ ഇരുവരേയും ഫോണിലൂടെ ഇക്കാര്യം അറിയിച്ചത്‌.

കമെന്‍റ്: തല്‍ക്കാലം ഇങ്ങനെപോട്ടെ, കൂടിയന്‍മാര്‍ കുറച്ചു ദിവസം ക്യൂ നിന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?
-കെ എ സോളമന്‍ 

Tuesday, 22 April 2014

സര്‍ക്കാരിന് വരവില്ല; ഈ മാസം രണ്ടാംതവണയും ആയിരംകോടി കടമെടുക്കുന്നു


* ഏപ്രിലില്‍ത്തന്നെ കടം 2000 കോടിയായി
* വാര്‍ഷിക പദ്ധതിച്ചെലവ് 90 ശതമാനം
* പിരിച്ചെടുക്കാനുള്ളത് 5000 കോടി
* ജൂണ്‍വരെ നികുതിവരവ് നാമമാത്രമാവും


തിരുവനന്തപുരം:
 മാര്‍ച്ചുമാസത്തെ ചെലവുകള്‍ മുണ്ടുമുറുക്കിയുടുത്ത് നേരിട്ട സര്‍ക്കാര്‍ ഈ മാസം തന്നെ രണ്ടാമതും ആയിരംകോടി രൂപകൂടി കടമെടുക്കുന്നു. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസങ്ങളായതിനാലും തിരഞ്ഞെടുപ്പുകാലത്തെ ഭരണസ്തംഭനവും കാരണം വരവില്ലാത്തിനാല്‍ ജൂണ്‍ വരെ തള്ളി നീക്കാനുള്ള മുന്‍കരുതലെന്ന നിലയ്ക്കാണ് ഈ കടംവാങ്ങല്‍ .

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മെയില്‍ ഊര്‍ജിത കുടിശ്ശിക പിരിച്ചെടുക്കല്‍ പരിപാടി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. അയ്യായിരംകോടി രൂപയാണ് ഇനിയും പിരിച്ചെടുക്കാനുള്ളത്. ഇതില്‍ വലിയ പങ്കും വാണിജ്യ നികുതിയാണ്.

മാര്‍ച്ചില്‍ 9,200 കോടിയോളം ചെലവിട്ട് ഖജനാവ് ഒഴിഞ്ഞതിനാല്‍ ശമ്പളം ഉള്‍പ്പടെയുള്ള ചെലവുകള്‍ക്ക് സര്‍ക്കാര്‍ ബുദ്ധിമുട്ടി. കടപ്പത്രമിറക്കി 2500 കോടിരൂപ കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയെങ്കിലും ആയിരം കോടിക്കുമാത്രമേ അംഗീകാരം കിട്ടിയുള്ളൂ. ഇതുകാരണമാണ് ആഴ്ചകള്‍ക്കുള്ളില്‍ വീണ്ടും ആയിരംകോടി രൂപക്കുകൂടി കടപ്പത്രം പുറപ്പെടുവിക്കേണ്ടി വന്നത്. റിസര്‍വ് ബാങ്ക് വഴി ഇത്തരത്തില്‍ ഈ വര്‍ഷം കേരളത്തിന് കടമെടുക്കാവുന്ന പരിധി 13,500 കോടി രൂപയാണ്. ഇതില്‍ രണ്ടായിരംകോടിയും ആദ്യമാസം തന്നെ കടമെടുക്കുകയാണ്.

കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച് ട്രഷറിയിലെ നീക്കിയിരുപ്പ് 1200 കോടിയാണ്. ഏപ്രില്‍ 23 ന് നടക്കുന്ന കടപ്പത്ര ലേലത്തിലൂടെ ആയിരംകോടികൂടി കിട്ടും. എന്നാല്‍ ഇനി ജൂണ്‍മാസം മുതലേ വാണിജ്യ നികുതിയും മറ്റ് വരവുകളും കിട്ടിത്തുടങ്ങൂ. അതുവരെ കേന്ദ്രത്തില്‍ നിന്നും വലിയതോതില്‍ പണമൊന്നും കിട്ടാനുമില്ല. കേന്ദ്രത്തില്‍ നാലുമാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമേ പാസ്സാക്കിയിട്ടുള്ളൂ. ഇനി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ബജറ്റ് പാസ്സാക്കിയാലേ പദ്ധതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് പണം ലഭിക്കൂ. ഇതാണ് ഇപ്പോള്‍ കേരളം നേരിടുന്ന പ്രതിസന്ധി. 

Comment: വരവ് ക =ഇല്ല ക , ചെലവ് ക =ഉണ്ട് ക. കടം വാങ്ങികള്‍ക്ക് മാതൃകയായ കടം വാങ്ങി സര്ക്കാര്‍! 
-കെ എ സോളമന്‍ 

Monday, 21 April 2014

പ്രൊഫ. കെ.എ. സോളമനും ബി. സുജാതനും പുരസ്‌കാരം

Mathrubhumi Posted on: 21 Apr 2014
ആലപ്പുഴ: അക്ഷരസ്‌നേഹികളുടെ കൂട്ടായ്മയായ ആലപ്പി ആര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സിന്റെ വൈജ്ഞാനിക പ്രതിഭാപുരസ്‌കാരം പ്രൊഫ. കെ.എ.സോളമനും സാമൂഹ്യ പ്രതിഭാ പുരസ്‌കാരം ബി. സുജാതനും നല്കും. 26ന് പുന്നപ്ര എസ്.എന്‍.ഡി.പി. പ്രാര്‍ഥനാലയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഇ. ഖാലിദ്, അഡ്വ. പ്രദീപ് കൂട്ടാല എന്നിവര്‍ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി രണ്ടുമുതല്‍ സാഹിത്യ സംഗമവും പുസ്തക ചര്‍ച്ചയും നടത്തും. കരുമാടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വയലാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 4.30ന് സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇ.ഖാലിദ് അധ്യക്ഷത വഹിക്കും. ഡോ. പള്ളിപ്പുറം മുരളി, പൂച്ചാക്കല്‍ ഷാഹുല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. നടന്‍ റിയാസ് പ്രതിഭകളെ ആദരിക്കും.

Sunday, 20 April 2014

മുട്ടാര്‍ പഞ്ചായത്തിനു മുന്നില്‍ !

Displaying WP_20130306_08_59_04_Smart.jpg


മുന്‍ എക്സിക്ക്യുട്ടീവ് ഓഫീസര്‍(1978-പഞ്ചായത്ത് സെക്രെട്ടറി അല്ല!) അദ്ദേഹത്തിന്റെ  മകന്റെ മകളുമായി മുട്ടാര്‍ പഞ്ചായത്ത്  ഒഫീസിന്  മുന്നില്‍ ഒരു ഒഴിവ് ദിവസം (18-4-2014)

Saturday, 19 April 2014

പുരസ്കാരം

¥OÜMáÝ D ¦ÜMß ¦V¿íØí ¦XÁí µÎcâÃßçA×XØßæa ØÞÎâÙßµ dÉÄßÍÞ ÉáøØíµÞø¢ Ìß. Øá¼ÞÄÈᢠèÕ¼í¾ÞÈßµ dÉÄßÍÞÉáøØíµÞø¢ dÉË. æµ.®. çØÞ{ÎÈᢠ26Èá ÉáKdÉÏßW È¿AáK ØçN{ÈJßW ØNÞÈßAáæÎKá dÉØßÁaí §. ~ÞÜßÆí, dÉÆàÉí µâGÞÜ ®KßÕV ¥ùßÏß‚á. çµdwÎdLß æµ.Øß. çÕÃáç·ÞÉÞW ÉáøØíµÞøÆÞÈ¢ È¿Jß ØçN{È¢ ©Æí¸Þ¿È¢ 溇á0

Wednesday, 16 April 2014

സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌

മികച്ച പരിസ്ഥിതിചിത്രം: പേരറിയാത്തവര്‍
ഛായാഗ്രാഹകന്‍ : രാജീവ് രവി
ഫീച്ചര്‍ഫിലിം: ഷിപ്പ് ഓഫ് തെസ്യൂസ് 
നടി: ഗീതാഞ്ജലി ഥാപ്പ 












ന്യൂഡല്‍ഹി: മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടിന്. ഡോ ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍ ' എന്ന ചിത്രത്തിലെ പ്രകടനമാണ് സുരാജിനെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയത്. സുരാജും ഹിന്ദി നടന്‍ രാജ് കുമാര്‍ റാവുവും (ചിത്രം: ഷാഹിദ്) മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞു. സിനിമയില്‍ അഭിനയിച്ച സമയത്തുതന്നെ അവാര്‍ഡ് ലഭിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. റോഡ് വൃത്തിയാക്കുന്നവരുടെ കഥപറയുന്ന ചിത്രമാണ് 'പേരറിയാത്തവര്‍ ' . ഇത്തരം സഹോദരങ്ങളെ തനിക്ക് പരിചയുമുണ്ട്. അതിനാല്‍ ഈ വേഷം അനായാസം അഭിനയിക്കാന്‍ കഴിഞ്ഞു. ദേശീയ അവാര്‍ഡ് മലയാള സിനിമയ്ക്കും മലയാള ഭാഷയ്ക്കും സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Comment: National awards are now more meaningful!
-K A Solaman 

Sunday, 13 April 2014

മാധ്യമങ്ങള്‍ക്ക് കോടികള്‍: ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക സ്രോതസ്സ് എന്ത്?
















രക്തദാനത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച് ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന മാരത്തോണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ ഡിജിപിക്ക് പരാതി. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളും, പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുന്ന ലൈഫ് വിഷന്‍ ട്രസ്റ്റിനെതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നിരവധി ചോദ്യങ്ങള്‍ ഈ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ലൈസന്‍സ് ആരുടെ പേരിലാണ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. മാര്‍ച്ച് 31 -നാണ് പരാതി ഡിജിപിക്ക് നല്‍കിയിരിക്കുന്നത്.

രക്തം നല്‍കൂ ജീവന്‍ നല്‍കൂ എന്ന മുദ്രാവാക്യത്തില്‍ കേരളം മുഴുവന്‍ ഓട്ടം സംഘടിപ്പിച്ചിരിക്കുന്ന ബോബി ചെമ്മണ്ണൂര്‍ സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്കെല്ലാം കോടി കണക്കിന് രൂപ പരസ്യമാണ് നല്‍കുന്നത് ഈ പരസ്യങ്ങള്‍ക്ക് നല്‍കുന്ന പണത്തിന്റെ സ്രോതസ്സ് എന്താണെന്നും, സ്ഥാപനം ഇതുവരെയുള്ള ഓഡിറ്റ് ചെയ്‌ത ബാലന്‍സ് ഷീറ്റും മറ്റും ഇന്‍‌കം ടാക്സ്‌ വകുപ്പില്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും പരാതിക്കാരന്‍ ഉന്നയിക്കുന്നു. ഇവര്‍ക്ക് വിദേശ പണം സ്വീകരിക്കുന്നതിന് നിയമപരമായ അംഗീകാരമുണ്ടോ? ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നുമൊക്കെ പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.
ഏപ്രില്‍ ലക്കം വനിതാ മാഗസീനില്‍ കൊടുത്തിരിക്കുന്ന പരസ്യത്തില്‍ രക്ഷാധികാരികളായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും, പ്രതിപക്ഷ നേതാവിന്റെയും വ്യവസായ, മാധ്യമ പ്രമുഖരുടെയും പേരുകള്‍ ഫോട്ടോ സഹിതം നല്‍കിയിരിക്കുന്നു. ഇതിന് രേഖാമൂലം അംഗീകാരമുണ്ടോ? ദൃശ്യമാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാന്‍ ബോബിക്ക് അംഗീകാരമുണ്ടോ? മറഡോണയെ പോലുള്ള വ്യക്തിയെ കൊണ്ടുവന്ന് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ പരസ്യം നല്‍കാന്‍ പ്രസ്സ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക് ആക്ട് 1977 ല്‍ സെക്ഷന്‍ 14, 15 പ്രകാരമുള്ള കാര്യങ്ങള്‍ അനുസരിച്ചാണോ ബോബി ചെമ്മണ്ണൂര്‍ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യങ്ങളും പരാതിയിലുണ്ട്.

കമെന്‍റ്: സംശയകരമാണ് ബോബി-മറഡോണ-ചെമ്മന്നൂരിന്റെ ഓട്ടം എന്നു തോന്നിയിട്ടിണ്ട്. പെയ്ഡ് ന്യൂസ് എന്തെന്ന് അറിയാത്തവര്‍ക്ക് അതെന്തെന്ന് ബോധ്യമാകുന്നതാണ് ചെമ്മണ്ണൂര്‍ ഓട്ടത്തെക്കുറിച്ചുള്ള ചാനല്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും  പരസ്യത്തിനുവേണ്ടി ഉപയോഗിയ്ക്കുന്ന ഈ തുക ഏതാനും കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിച്ചിരുന്നെങ്കില്‍ ആ പ്രവൃത്തി മഹത്തരമായേനെ. എന്റെ സംശയം ഞാന്‍ നേരത്തെ  പ്രകടിപ്പിച്ചതാണ്, അതിങ്ങനെ: 

Boby-Maradonna run for gold.


Boby-Maradonna- Chemmanur  is not only a good gold merchant but a good runner also. If identified his talent a little earlier the country might have secured 2-3 gold medals in the International Olympics.  Boby’s run for the mission to create the world's largest blood bank is encouraging, nevertheless the feasibility of implementing the scheme is at stake. Those who register on line as blood donors will not be available at needs.  What I mean is: his run for the cause ‘ give blood, save lives’ and for creating the world’s largest blood bank,  is not meant for saving anybody’s life but to save himself, his gold business.

Mr Chemmanur in October 2012 had brought in Argentine football legend Diego Maradona as the brand ambassador of his jewelry in Kerala. Maradona inaugurated his Kannur showroom and a helicopter service, attracting huge crowd. Chemmanur  then offered  Boby - Maradona collection at his jewelry shops, giving an image that Mardonna is one of the sons of an Argentine goldsmith.  It was also heard that Boby Chemmanur was  in talks with another  Argentine footballer Lionel Messi to open a gold shop Boby-Messi collection. As Messi was verybusy with his sports and unwilling to sponsor any unscrupulous gold vendor for a few bucks it has not been worked.

So, Chemmannur  with his ‘simple ancient’ attire ‘ chatta and mundu’ played ‘marvellous’ football against Mardonna in channels and now organized state-length run by spending a bit from his huge profit. And one would be stunned to see how Boby-Maradonna Chemmannur outshines all candidates for election when political parties are desperately doing hard work to take people to polling booths. Channels spend more time for Bobby-Maradonna run advertisement than Parliament election news.

How a self acclaimed gentleman ‘ caring the poor and the disabled’ could spend extravagantly in 600 km run for no cause though he says ‘ give blood, save lives’ ?

K A Solaman (4-4-2014)

Thursday, 10 April 2014

പോലീസിന്‌ തലവേദനയായി പോളിങ്‌ ഓഫീസര്‍ സന്തോഷ്‌ പണ്ഡിറ്റ്‌

mangalam malayalam online newspaper



കോഴിക്കോട്‌ : പൂവാട്ടുപറമ്പ്‌ എഎല്‍പി സ്‌ക്കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തുന്നവര്‍ക്ക്‌ സുരക്ഷയൊരുക്കാനെത്തിയ പോലീസുകാര്‍ ആകെ വലഞ്ഞ മട്ടാണ്‌. ബൂത്തിലെ പോളിങ്‌ ഓഫീസറായി സന്തോഷ്‌ പണ്ഡിറ്റ്‌ എത്തിയതാണ്‌ പോലീസുകാര്‍ക്ക്‌ തലവേദനയായത്‌. വെള്ളിത്തിരയിലും ടെലിവിഷന്‍ ചാനലുകളിലും മാത്രം കണ്ടിട്ടുള്ള പണ്ഡിറ്റിനെ കാണാന്‍ വോട്ടര്‍മാര്‍ക്ക്‌ പുറമേ കുട്ടിപ്പട്ടാളവും തിരക്ക്‌ കൂട്ടിയതോടെ ആശങ്കയിലായ പോലീസ്‌ സ്‌ക്കൂളിന്റെ ഗേറ്റ്‌ അടച്ചു പൂട്ടി. ഇതുകൊണ്ടും പിന്‍തിരിഞ്ഞു പോകാന്‍ ആരാധകര്‍ കൂട്ടാക്കിയില്ല. സന്തോഷ്‌ പണ്ഡിറ്റിനെ ഒരുനോക്കു കാണാനായി വോട്ടുചെയ്യാനെത്തിയ അച്‌ഛനമ്മമാരുടെ തോളില്‍ വോട്ടില്ലാത്ത കുഞ്ഞുവീരന്‍മാരും ഇടംപിടിച്ചു. കയ്യില്‍ മഷി പുട്ടുന്നതിനൊപ്പം ആരാധകരായ വോട്ടര്‍മാര്‍ക്ക്‌ ഒരു ചിരി സമ്മാനിക്കാന്‍ മാത്രമേ പണ്ഡിറ്റിനെ നിയമം അനുവദിച്ചുള്ളു.
വടകര ഇറിഗേഷന്‍ ഓഫീസിലെ ഓവര്‍സീയറായ സന്തോഷ്‌ പണ്ഡിറ്റ്‌ രണ്ടാം തവണയാണ്‌ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കായി എത്തുന്നത്‌. വോട്ടര്‍മാരല്ലാത്തവരും ബൂത്തിലേയ്‌ക്കെത്തിയതോടെ പോലീസ്‌ പണിപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോടും വോട്ടര്‍മാരോടും സംസാരിക്കരുതെന്ന്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ ഒരു നോക്ക്‌ കാണാനുള്ള ശ്രമത്തിലാണ്‌ ആരാധകര്‍.

കമന്‍റ്: ഭേദപ്പെട്ടപ്രകടനമാണ് തെരെഞ്ഞെടുപ്പ് സംബന്ധിച്ചു പണ്ഡിറ്റിന്‍റേത്. മമ്മൂട്ടി, മോഹനലാല്‍, പിന്നെ കാലുവാരിയായ സുരേഷ്ഗോപി എന്നിവരെപ്പോലെ ഇന്നപ്പന് വേണ്ടി വോട്ടുതെണ്ടിയില്ലല്ലോ? ചാലക്കുടിക്കാര്‍ മന്ദബുദ്ധികളല്ലേ സിനിമാനടന്‍മാര്‍ വോട്ടുചോദിക്കുമ്പോള്‍ കൊടുക്കാന്‍.

കെ എ സോളമന്‍

കേരളത്തില്‍ രണ്ടു മണിയോടെ 54 % പോളിങ്‌;

mangalam malayalam online newspaper

തിരുവനന്തപുരം : കേരളത്തില്‍ പകുതിയില്‍ ഏറെപ്പേരും ഉച്ചയ്‌ക്ക് മുന്‍പുതന്നെ വോട്ടുചെയ്‌തു. സംസ്‌ഥാനത്ത്‌ ഉച്ചയ്‌ക്ക് രണ്ടുമണിവരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ 54 ശതമാനമാണ്‌ പോളിങ്‌. കനത്ത ചൂട്‌ കണക്കിലെടുത്ത്‌ പ്രമുഖ സ്‌ഥാനാര്‍ത്ഥികളും രാവിലെതന്നെ വോട്ട്‌ രേഖപ്പെടുത്തി. 2009 ല്‍ രണ്ടു മണിയോടെയാണ്‌ 50 ശതമാനം പോളിങ്‌ രേഖപ്പെടുത്തിയത്‌.
കണ്ണൂരും ചാലക്കുടിയുമാണ്‌ പോളിങില്‍ മുന്നില്‍ . കോഴിക്കോട്‌ , ആറ്റിങല്‍ മണ്ഡലങ്ങളിലാണ്‌ പൊതുവേ കുറഞ്ഞ പോളിങ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 40 ശതമാനത്തിലേറെ പോളിങ്‌ എല്ലാ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്‌.
തെരഞ്ഞെടുപ്പ്‌ പൊതുവെ സമാധാനപരമായാണ്‌ മുന്നോട്ടു നീങ്ങുന്നത്‌. ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും പോലീസ്‌ ഇടപെട്ട്‌ പ്രശ്‌നം പരിഹരിച്ചു. അതേസമയം, വിവധയിടങ്ങളിലായി നാലുവോട്ടര്‍മാര്‍ പോളിങ്‌ ബൂത്തിലും സമീപത്തുമായി കുഴഞ്ഞുവീണ്‌ മരണപ്പെട്ടു. രണ്ട്‌ പേര്‍ വോട്ട്‌ ചെയ്‌ത് മടങ്ങുമ്പോഴും രണ്ടുപേര്‍ വോട്ടുചെയ്യാനായി കാത്തു നില്‍വേയുമാണ്‌ കുഴഞ്ഞു വീണ്‌ മരണപ്പെട്ടത്‌.
കേരളത്തില്‍ രണ്ടു മണിയോടെ 54 % പോളിങ്‌! ഈ കൊട്ടത്താപ്പ് കണക്കു കൊണ്ടെന്താപ്രയോജനം

Comment : രാമന്‍ നായര്‍ പണ്ട് പ്രിസൈഡിങ് ഓഫീസര്‍ ആയിരുന്നപ്പോള്‍ ഒരുത്തന്‍ രാവിലെ ഒന്‍പതിന് വന്നുചോദിച്ചു: "എത്രയായി?" "അന്‍പത്തിരണ്ടു ശതമാനം!" അവന്‍ അതും കുറിച്ചോണ്ട് ഓ‌ടി. അന്നുപത്തു ശതമാനംതികഞ്ഞതു പത്തുമണിക്കാണ്!

K A Solaman


Monday, 7 April 2014

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മോഹന്‍ലാല്‍ മാറിനില്‍ക്കണം: സുധീരന്‍

കൊച്ചി: നടന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ . ലഫ്റ്റനന്റ് കേണലായ ലാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ശരിയല്ല.

നടന്‍ ഇന്നസെന്റിനെ തനിക്ക് ഇഷ്ടമാണ്. മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ് അദ്ദേഹം. നല്ല നടനായ ഇന്നസെന്റ് സിനിമയിലും മികച്ച ജനപ്രതിനിധിയായ പി സി ചാക്കോ പാര്‍ലമെന്റിലും വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കമെന്‍റ് : സിനിമാക്കാര്‍ , പ്രത്യേകിച്ചും 'അമ്മ' എന്ന വാക്ക് ദുരുപയോഗം ചെയ്തവര്‍ ഒരു പക്ഷമാണ്, ഏത് നെറികേടിനും കൂട്ടുനില്‍ക്കുന്നവര്‍. അവരെ മൂലയ്ക്കിരുത്തേണ്ട സമയം അതിക്രമിച്ചു. എന്നുകരുതി 2ജി അഴിമതിക്ക് കൂട്ട്നിന്ന ചാക്കോയെ ജയിപ്പിക്കണമെന്നില്ല. ഇന്നസെന്റും ചാക്കോയുമല്ലാതെ ചാലക്കുടിയില്‍ വേറെ നല്ല സ്ഥാനര്‍ഥി ആരും ഇല്ലേ?
കെ എ സോളമന്‍ 

Saturday, 5 April 2014

വോട്ട്‌ ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധം

mangalam malayalam online newspaper

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു തിരിച്ചറിയല്‍കാര്‍ഡ്‌ നിര്‍ബന്ധമാണെന്നു മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ നളിനി നെറ്റോ. തെരഞ്ഞെടുപ്പു കമ്മിഷന്‍ വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യുന്ന സ്ലിപ്‌ തിരിച്ചറിയല്‍കാര്‍ഡിനു പകരം സംവിധാനമല്ല. തിരിച്ചറിയല്‍കാര്‍ഡ്‌ നഷ്‌ടപ്പെട്ടാല്‍ പകരം ഉപയോഗിക്കാവുന്ന ഔദ്യോഗികരേഖകളില്‍ ഒന്നുമാത്രമാണു സ്ലിപ്‌. പാസ്‌പോര്‍ട്ട്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, പാന്‍കാര്‍ഡ്‌, ആധാര്‍കാര്‍ഡ്‌, സ്‌മാര്‍ട്‌ കാര്‍ഡ്‌, തൊഴിലുറപ്പുപദ്ധതി തൊഴില്‍ കാര്‍ഡ്‌, ഹെല്‍ത്ത്‌ കാര്‍ഡ്‌, പെന്‍ഷന്‍ കാര്‍ഡ്‌, സര്‍ക്കാര്‍- പൊതുമേഖലാ സ്‌ഥാപനങ്ങള്‍-അംഗീകൃത ബാങ്കുകള്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും ഔദ്യോഗിക രേഖയായി ഉപയോഗിക്കാം.
തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത വോട്ടറുടെ കൈയില്‍നിന്നു സത്യവാങ്‌മൂലം വാങ്ങിയശേഷമേ പകരം രേഖയുടെ അടിസ്‌ഥാനത്തില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കൂ. ഇതു സംബന്ധിച്ച അന്തിമതീരുമാനം ഉടനുണ്ടാകുമെന്നും നളിനി നെറ്റോ 

കമെന്റ്  : EC-ന്ടെ തിരിച്ചയല്‍ കാര്‍ഡോ സ്ലിപ്പോ മാത്രം അനുവദിക്കുക. മറ്റുള്ളവ അനുവദിച്ചാല്‍ തിരിച്ചറിയല്‍ രേഖയായി ചിലര്‍ ബസ് ടിക്കറ്റ് കൊണ്ടുവരും.തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത വോട്ടറുടെ കൈയില്‍നിന്നു സത്യവാങ്‌മൂലം വാങ്ങിയശേഷമേ പകരം രേഖയുടെ അടിസ്‌ഥാനത്തില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കൂ എന്നുപറഞ്ഞാല്‍ ഏതെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ അത് കൃത്യമായി നടപ്പിലാക്കുമോ എന്നത് കണ്ടറിയണം. കേരളത്തില്‍ അന്ധന്‍മാരേ ഇല്ലായെന്ന് തെളിയിച്ചിട്ടുള്ളവരാണ് ഒട്ടുമിക്ക പോളിങ് ഉദ്യോഗസ്ഥരും.. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഓരോ ബൂത്തിലെയും വോട്ടുചെയ്ത അന്ധന്‍ മാരുടെ കണക്ക് പരിശോധിച്ചു നോക്കൂ. അന്ധന്‍മാര്‍ക്കും  വേണമല്ലോ ഡിക്ലറേഷന്‍! 

കെ എ സോളമന്‍ 

Wednesday, 2 April 2014

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കില്ല













തിരുവനന്തപുരം: സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് തത്കാലം പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

സംസ്ഥാനത്ത് ആകെയുള്ളത് 753 ബാറുകളാണ്. ഇതില്‍ നിലവാരമില്ല എന്ന് കണ്ടെത്തിയിട്ടുള്ള 418 ബാറുകള്‍ തത്കാലം അടഞ്ഞുതന്നെ കിടക്കും. ടുസ്റ്റാറിന് മുകളിലുള്ളതും ഹെറിറ്റേജ് പദവിയില്‍ നല്‍കിയതുമാണ് ശേഷിക്കുന്ന 335 ബാറുകള്‍. ഇവയുടെ ലൈസന്‍സ് ഇന്നോ നാളെയോ ആയി പുതുക്കി നല്‍കും. എന്നാല്‍ ഇതില്‍ തന്നെ 14 ബാറുകളുടെ ലൈസന്‍സ് എക്‌സൈസ് കമ്മീഷണര്‍ റദ്ദാക്കിയിരുന്നു. ഇതും മന്ത്രിസഭായോഗം അംഗീകരിച്ചു. 

Comment:  നിലവാരമില്ലാത്തത് ഏതാനും ദിവസത്തേക്കു മാത്രമാണ് . വൈകാതെ നിലവാരമുണ്ടായിക്കോളും
-K A Solaman