Wednesday, 30 April 2014

ബാര്‍ ലൈസന്‍സ്: യോജിച്ച തീരുമാനം ആയിട്ടില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ യോജിച്ച തീരുമാനം ആയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസില്‍ തീരുമാനം ആയിട്ടില്ല. തീരുമാനം ഉണ്ടാവുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നിയമപരവും നയപരവുമായ പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും പിടിവാശിയില്ല. കെ പി സി സി പ്രസിഡന്റാണ് ഭരണം നടത്തുന്നതെന്ന തെറ്റിദ്ധാരണ ആര്‍ക്കുമില്ല. യു ഡി എഫിലെ ഓരോ പാര്‍ട്ടിക്കും സ്വന്തം നയവും നിലപാടുമുണ്ട്. അവകൂടിപരിഗണിക്കേണ്ടിവരും.

മദ്യത്തില്‍ നിന്നുള്ള വരുമാനമാണ് നിരോധനം ഏര്‍പ്പെടുത്തുന്നതിന് തടസമെന്ന ധാരണയുണ്ട്. അത് ശരിയല്ല. എന്നാല്‍ , മദ്യ നിരോധനം നടപ്പാക്കുന്നതിന് തടസങ്ങളുണ്ട്. മദ്യാസക്തി കുറച്ചുകൊണ്ടുവരാതെ മദ്യനിരോധനം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും. മദ്യവര്‍ജനത്തെപ്പറ്റി ബോധവത്കരണം നടത്തുക, പിന്നീട് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുക എന്നതാവും പ്രായോഗികം. 

Comment: ഒരു ഫുള്‍ ബോട്ടില്‍ കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നമാണ് ചുമ്മാ നീട്ടിക്കൊണ്ടു പോകുന്നത് .
-കെ എ സോളമന്‍ 

No comments:

Post a Comment