രക്തദാനത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച് ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന മാരത്തോണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ ഡിജിപിക്ക് പരാതി. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളും, പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുന്ന ലൈഫ് വിഷന്‍ ട്രസ്റ്റിനെതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നിരവധി ചോദ്യങ്ങള്‍ ഈ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ലൈസന്‍സ് ആരുടെ പേരിലാണ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ചോദ്യങ്ങള്‍ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. മാര്‍ച്ച് 31 -നാണ് പരാതി ഡിജിപിക്ക് നല്‍കിയിരിക്കുന്നത്.
രക്തം നല്‍കൂ ജീവന്‍ നല്‍കൂ എന്ന മുദ്രാവാക്യത്തില്‍ കേരളം മുഴുവന്‍ ഓട്ടം സംഘടിപ്പിച്ചിരിക്കുന്ന ബോബി ചെമ്മണ്ണൂര്‍ സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്കെല്ലാം കോടി കണക്കിന് രൂപ പരസ്യമാണ് നല്‍കുന്നത് ഈ പരസ്യങ്ങള്‍ക്ക് നല്‍കുന്ന പണത്തിന്റെ സ്രോതസ്സ് എന്താണെന്നും, സ്ഥാപനം ഇതുവരെയുള്ള ഓഡിറ്റ് ചെയ്‌ത ബാലന്‍സ് ഷീറ്റും മറ്റും ഇന്‍കം ടാക്സ് വകുപ്പില്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും പരാതിക്കാരന്‍ ഉന്നയിക്കുന്നു. ഇവര്‍ക്ക് വിദേശ പണം സ്വീകരിക്കുന്നതിന് നിയമപരമായ അംഗീകാരമുണ്ടോ? ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നുമൊക്കെ പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.
ഏപ്രില്‍ ലക്കം വനിതാ മാഗസീനില്‍ കൊടുത്തിരിക്കുന്ന പരസ്യത്തില്‍ രക്ഷാധികാരികളായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും, പ്രതിപക്ഷ നേതാവിന്റെയും വ്യവസായ, മാധ്യമ പ്രമുഖരുടെയും പേരുകള്‍ ഫോട്ടോ സഹിതം നല്‍കിയിരിക്കുന്നു. ഇതിന് രേഖാമൂലം അംഗീകാരമുണ്ടോ? ദൃശ്യമാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാന്‍ ബോബിക്ക് അംഗീകാരമുണ്ടോ? മറഡോണയെ പോലുള്ള വ്യക്തിയെ കൊണ്ടുവന്ന് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ പരസ്യം നല്‍കാന്‍ പ്രസ്സ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക് ആക്ട് 1977 ല്‍ സെക്ഷന്‍ 14, 15 പ്രകാരമുള്ള കാര്യങ്ങള്‍ അനുസരിച്ചാണോ ബോബി ചെമ്മണ്ണൂര്‍ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യങ്ങളും പരാതിയിലുണ്ട്.
കമെന്‍റ്: സംശയകരമാണ് ബോബി-മറഡോണ-ചെമ്മന്നൂരിന്റെ ഓട്ടം എന്നു തോന്നിയിട്ടിണ്ട്. പെയ്ഡ് ന്യൂസ് എന്തെന്ന് അറിയാത്തവര്‍ക്ക് അതെന്തെന്ന് ബോധ്യമാകുന്നതാണ് ചെമ്മണ്ണൂര്‍ ഓട്ടത്തെക്കുറിച്ചുള്ള ചാനല്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പരസ്യത്തിനുവേണ്ടി ഉപയോഗിയ്ക്കുന്ന ഈ തുക ഏതാനും കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിച്ചിരുന്നെങ്കില്‍ ആ പ്രവൃത്തി മഹത്തരമായേനെ. എന്റെ സംശയം ഞാന്‍ നേരത്തെ പ്രകടിപ്പിച്ചതാണ്, അതിങ്ങനെ:
Boby-Maradonna run for gold.
Boby-Maradonna- Chemmanur is not only a good gold merchant but a good runner also. If identified his talent a little earlier the country might have secured 2-3 gold medals in the International Olympics. Boby’s run for the mission to create the world's largest blood bank is encouraging, nevertheless the feasibility of implementing the scheme is at stake. Those who register on line as blood donors will not be available at needs. What I mean is: his run for the cause ‘ give blood, save lives’ and for creating the world’s largest blood bank, is not meant for saving anybody’s life but to save himself, his gold business.
Mr Chemmanur in October 2012 had brought in Argentine football legend Diego Maradona as the brand ambassador of his jewelry in Kerala. Maradona inaugurated his Kannur showroom and a helicopter service, attracting huge crowd. Chemmanur then offered Boby - Maradona collection at his jewelry shops, giving an image that Mardonna is one of the sons of an Argentine goldsmith. It was also heard that Boby Chemmanur was in talks with another Argentine footballer Lionel Messi to open a gold shop Boby-Messi collection. As Messi was verybusy with his sports and unwilling to sponsor any unscrupulous gold vendor for a few bucks it has not been worked.
So, Chemmannur with his ‘simple ancient’ attire ‘ chatta and mundu’ played ‘marvellous’ football against Mardonna in channels and now organized state-length run by spending a bit from his huge profit. And one would be stunned to see how Boby-Maradonna Chemmannur outshines all candidates for election when political parties are desperately doing hard work to take people to polling booths. Channels spend more time for Bobby-Maradonna run advertisement than Parliament election news.
How a self acclaimed gentleman ‘ caring the poor and the disabled’ could spend extravagantly in 600 km run for no cause though he says ‘ give blood, save lives’ ?
K A Solaman (4-4-2014)
No comments:
Post a Comment