Wednesday, 30 April 2014

സിനിമ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ കൊലക്കേസില്‍ അറസ്റ്റിലായി

കൊച്ചി: ഷൂട്ടിങ്ങിനിടെ സംവിധായകന്‍ കൊലക്കേസില്‍ അറസ്റ്റിലായി. 'എന്ന് സ്വന്തം ഇലഞ്ഞിക്കാവ് പി.ഒ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. അഡ്വ. സംഗീത് ലൂയിസാണ് അറസ്റ്റിലായത്. പേരയം സ്വദേശി ദീപുവിനെ കൊലപ്പെടുത്തിയ കേസിലാണ് ലൂയിസിനെ അറസ്റ്റ് ചെയ്തത്. സംവിധായകന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ 'എന്ന് സ്വന്തം ഇലഞ്ഞിക്കാവ് പി.ഒ' യില്‍ സലിംകുമാറും ജയറാമുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. സംഗീത് ലൂയിസിന്റെ കന്നിചിത്രമാണിത്. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് ഈ ചിത്രത്തില്‍ ആഭ്യന്തരമന്ത്രിയായും അഭിനയിക്കുന്നുണ്ട്.

Comment: ഗിന്നസ് ബുക്കില്‍ കയറുമോ സംവിധായകന്‍ ?
-കെ എ സോളമന്‍ 

No comments:

Post a Comment