Thursday, 10 April 2014

പോലീസിന്‌ തലവേദനയായി പോളിങ്‌ ഓഫീസര്‍ സന്തോഷ്‌ പണ്ഡിറ്റ്‌

mangalam malayalam online newspaper



കോഴിക്കോട്‌ : പൂവാട്ടുപറമ്പ്‌ എഎല്‍പി സ്‌ക്കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തുന്നവര്‍ക്ക്‌ സുരക്ഷയൊരുക്കാനെത്തിയ പോലീസുകാര്‍ ആകെ വലഞ്ഞ മട്ടാണ്‌. ബൂത്തിലെ പോളിങ്‌ ഓഫീസറായി സന്തോഷ്‌ പണ്ഡിറ്റ്‌ എത്തിയതാണ്‌ പോലീസുകാര്‍ക്ക്‌ തലവേദനയായത്‌. വെള്ളിത്തിരയിലും ടെലിവിഷന്‍ ചാനലുകളിലും മാത്രം കണ്ടിട്ടുള്ള പണ്ഡിറ്റിനെ കാണാന്‍ വോട്ടര്‍മാര്‍ക്ക്‌ പുറമേ കുട്ടിപ്പട്ടാളവും തിരക്ക്‌ കൂട്ടിയതോടെ ആശങ്കയിലായ പോലീസ്‌ സ്‌ക്കൂളിന്റെ ഗേറ്റ്‌ അടച്ചു പൂട്ടി. ഇതുകൊണ്ടും പിന്‍തിരിഞ്ഞു പോകാന്‍ ആരാധകര്‍ കൂട്ടാക്കിയില്ല. സന്തോഷ്‌ പണ്ഡിറ്റിനെ ഒരുനോക്കു കാണാനായി വോട്ടുചെയ്യാനെത്തിയ അച്‌ഛനമ്മമാരുടെ തോളില്‍ വോട്ടില്ലാത്ത കുഞ്ഞുവീരന്‍മാരും ഇടംപിടിച്ചു. കയ്യില്‍ മഷി പുട്ടുന്നതിനൊപ്പം ആരാധകരായ വോട്ടര്‍മാര്‍ക്ക്‌ ഒരു ചിരി സമ്മാനിക്കാന്‍ മാത്രമേ പണ്ഡിറ്റിനെ നിയമം അനുവദിച്ചുള്ളു.
വടകര ഇറിഗേഷന്‍ ഓഫീസിലെ ഓവര്‍സീയറായ സന്തോഷ്‌ പണ്ഡിറ്റ്‌ രണ്ടാം തവണയാണ്‌ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കായി എത്തുന്നത്‌. വോട്ടര്‍മാരല്ലാത്തവരും ബൂത്തിലേയ്‌ക്കെത്തിയതോടെ പോലീസ്‌ പണിപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോടും വോട്ടര്‍മാരോടും സംസാരിക്കരുതെന്ന്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ ഒരു നോക്ക്‌ കാണാനുള്ള ശ്രമത്തിലാണ്‌ ആരാധകര്‍.

കമന്‍റ്: ഭേദപ്പെട്ടപ്രകടനമാണ് തെരെഞ്ഞെടുപ്പ് സംബന്ധിച്ചു പണ്ഡിറ്റിന്‍റേത്. മമ്മൂട്ടി, മോഹനലാല്‍, പിന്നെ കാലുവാരിയായ സുരേഷ്ഗോപി എന്നിവരെപ്പോലെ ഇന്നപ്പന് വേണ്ടി വോട്ടുതെണ്ടിയില്ലല്ലോ? ചാലക്കുടിക്കാര്‍ മന്ദബുദ്ധികളല്ലേ സിനിമാനടന്‍മാര്‍ വോട്ടുചോദിക്കുമ്പോള്‍ കൊടുക്കാന്‍.

കെ എ സോളമന്‍

No comments:

Post a Comment