Wednesday, 30 April 2014

പുരസ്‌കാരദാന സമ്മേളനം


പുന്നപ്ര: ആലപ്പി ആര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സിന്റെ പുരസ്‌കാരദാന സമ്മേളനം ഡോ. പള്ളിപ്പുറം മുരളി ഉദ്ഘാടനം ചെയ്തു. ഇ.ഖാലിദ് അധ്യക്ഷത വഹിച്ചു. കെ.എ.സോളമനും ബി.സുജാതനും  നടന്‍ റിയാസ് പുരസ്‌കാരം നല്‍കി.

അലിയാര്‍ എം.മാക്കിയില്‍, ജോസഫ് ചാക്കോ, ജെസി അലക്‌സ്, ബി.ജോസുകുട്ടി, മംഗലശ്ശേരി പത്മനാഭന്‍, അഡ്വ. പ്രദീപ് കൂട്ടാല, പുന്നപ്ര അപ്പച്ചന്‍, ഫിലിപ്പോസ് തത്തംപള്ളി, ദേവന്‍ പി.വണ്ടാനം, മുരളി ആലിശ്ശേരി, എബി ഉണ്ണി, നൈനാ മണ്ണഞ്ചേരി, ശശിധരകണിയാര്‍, പി.സുകുമാരന്‍, ആദില എ.കബീര്‍, എം.ഷീജ, ഹസന്‍ എം.പൈങ്ങാമഠം എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യസംഗമം കരുമാടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വയലാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ പുറക്കാട്, അനില ജി.നായര്‍, പീറ്റര്‍ ബെഞ്ചമിന്‍, കരുവാറ്റ വിശ്വന്‍, പി.കെ.മുരളീധരന്‍, ലാന്‍സി മാരാരിക്കുളം, സണ്ണി പുന്നയ്ക്കല്‍, ശോഭ രാജപ്പന്‍, ഗോപി, സാവിത്രി, ഹാദിയ ഹനീസ്, സഫിയ സുധീര്‍ എന്നിവര്‍ സൃഷ്ടികള്‍ അവതരിപ്പിച്ചു. 

കോയിക്കലേത്ത് രാധാകൃഷ്ണന്റെ 'ഭീരുത്വത്തിന്റെ വലക്കണ്ണികള്‍' എന്നകൃതി ചര്‍ച്ചചെയ്തു.

Mathrubhumi on 30-4-14

No comments:

Post a Comment