Monday, 7 April 2014

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മോഹന്‍ലാല്‍ മാറിനില്‍ക്കണം: സുധീരന്‍

കൊച്ചി: നടന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ . ലഫ്റ്റനന്റ് കേണലായ ലാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ശരിയല്ല.

നടന്‍ ഇന്നസെന്റിനെ തനിക്ക് ഇഷ്ടമാണ്. മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ് അദ്ദേഹം. നല്ല നടനായ ഇന്നസെന്റ് സിനിമയിലും മികച്ച ജനപ്രതിനിധിയായ പി സി ചാക്കോ പാര്‍ലമെന്റിലും വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കമെന്‍റ് : സിനിമാക്കാര്‍ , പ്രത്യേകിച്ചും 'അമ്മ' എന്ന വാക്ക് ദുരുപയോഗം ചെയ്തവര്‍ ഒരു പക്ഷമാണ്, ഏത് നെറികേടിനും കൂട്ടുനില്‍ക്കുന്നവര്‍. അവരെ മൂലയ്ക്കിരുത്തേണ്ട സമയം അതിക്രമിച്ചു. എന്നുകരുതി 2ജി അഴിമതിക്ക് കൂട്ട്നിന്ന ചാക്കോയെ ജയിപ്പിക്കണമെന്നില്ല. ഇന്നസെന്റും ചാക്കോയുമല്ലാതെ ചാലക്കുടിയില്‍ വേറെ നല്ല സ്ഥാനര്‍ഥി ആരും ഇല്ലേ?
കെ എ സോളമന്‍ 

No comments:

Post a Comment