Wednesday, 2 April 2014

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കില്ല













തിരുവനന്തപുരം: സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് തത്കാലം പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

സംസ്ഥാനത്ത് ആകെയുള്ളത് 753 ബാറുകളാണ്. ഇതില്‍ നിലവാരമില്ല എന്ന് കണ്ടെത്തിയിട്ടുള്ള 418 ബാറുകള്‍ തത്കാലം അടഞ്ഞുതന്നെ കിടക്കും. ടുസ്റ്റാറിന് മുകളിലുള്ളതും ഹെറിറ്റേജ് പദവിയില്‍ നല്‍കിയതുമാണ് ശേഷിക്കുന്ന 335 ബാറുകള്‍. ഇവയുടെ ലൈസന്‍സ് ഇന്നോ നാളെയോ ആയി പുതുക്കി നല്‍കും. എന്നാല്‍ ഇതില്‍ തന്നെ 14 ബാറുകളുടെ ലൈസന്‍സ് എക്‌സൈസ് കമ്മീഷണര്‍ റദ്ദാക്കിയിരുന്നു. ഇതും മന്ത്രിസഭായോഗം അംഗീകരിച്ചു. 

Comment:  നിലവാരമില്ലാത്തത് ഏതാനും ദിവസത്തേക്കു മാത്രമാണ് . വൈകാതെ നിലവാരമുണ്ടായിക്കോളും
-K A Solaman 

No comments:

Post a Comment