Saturday, 5 April 2014

വോട്ട്‌ ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധം

mangalam malayalam online newspaper

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു തിരിച്ചറിയല്‍കാര്‍ഡ്‌ നിര്‍ബന്ധമാണെന്നു മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ നളിനി നെറ്റോ. തെരഞ്ഞെടുപ്പു കമ്മിഷന്‍ വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യുന്ന സ്ലിപ്‌ തിരിച്ചറിയല്‍കാര്‍ഡിനു പകരം സംവിധാനമല്ല. തിരിച്ചറിയല്‍കാര്‍ഡ്‌ നഷ്‌ടപ്പെട്ടാല്‍ പകരം ഉപയോഗിക്കാവുന്ന ഔദ്യോഗികരേഖകളില്‍ ഒന്നുമാത്രമാണു സ്ലിപ്‌. പാസ്‌പോര്‍ട്ട്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, പാന്‍കാര്‍ഡ്‌, ആധാര്‍കാര്‍ഡ്‌, സ്‌മാര്‍ട്‌ കാര്‍ഡ്‌, തൊഴിലുറപ്പുപദ്ധതി തൊഴില്‍ കാര്‍ഡ്‌, ഹെല്‍ത്ത്‌ കാര്‍ഡ്‌, പെന്‍ഷന്‍ കാര്‍ഡ്‌, സര്‍ക്കാര്‍- പൊതുമേഖലാ സ്‌ഥാപനങ്ങള്‍-അംഗീകൃത ബാങ്കുകള്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും ഔദ്യോഗിക രേഖയായി ഉപയോഗിക്കാം.
തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത വോട്ടറുടെ കൈയില്‍നിന്നു സത്യവാങ്‌മൂലം വാങ്ങിയശേഷമേ പകരം രേഖയുടെ അടിസ്‌ഥാനത്തില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കൂ. ഇതു സംബന്ധിച്ച അന്തിമതീരുമാനം ഉടനുണ്ടാകുമെന്നും നളിനി നെറ്റോ 

കമെന്റ്  : EC-ന്ടെ തിരിച്ചയല്‍ കാര്‍ഡോ സ്ലിപ്പോ മാത്രം അനുവദിക്കുക. മറ്റുള്ളവ അനുവദിച്ചാല്‍ തിരിച്ചറിയല്‍ രേഖയായി ചിലര്‍ ബസ് ടിക്കറ്റ് കൊണ്ടുവരും.തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത വോട്ടറുടെ കൈയില്‍നിന്നു സത്യവാങ്‌മൂലം വാങ്ങിയശേഷമേ പകരം രേഖയുടെ അടിസ്‌ഥാനത്തില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കൂ എന്നുപറഞ്ഞാല്‍ ഏതെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ അത് കൃത്യമായി നടപ്പിലാക്കുമോ എന്നത് കണ്ടറിയണം. കേരളത്തില്‍ അന്ധന്‍മാരേ ഇല്ലായെന്ന് തെളിയിച്ചിട്ടുള്ളവരാണ് ഒട്ടുമിക്ക പോളിങ് ഉദ്യോഗസ്ഥരും.. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഓരോ ബൂത്തിലെയും വോട്ടുചെയ്ത അന്ധന്‍ മാരുടെ കണക്ക് പരിശോധിച്ചു നോക്കൂ. അന്ധന്‍മാര്‍ക്കും  വേണമല്ലോ ഡിക്ലറേഷന്‍! 

കെ എ സോളമന്‍ 

No comments:

Post a Comment