Wednesday 16 April 2014

സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌

മികച്ച പരിസ്ഥിതിചിത്രം: പേരറിയാത്തവര്‍
ഛായാഗ്രാഹകന്‍ : രാജീവ് രവി
ഫീച്ചര്‍ഫിലിം: ഷിപ്പ് ഓഫ് തെസ്യൂസ് 
നടി: ഗീതാഞ്ജലി ഥാപ്പ 












ന്യൂഡല്‍ഹി: മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടിന്. ഡോ ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍ ' എന്ന ചിത്രത്തിലെ പ്രകടനമാണ് സുരാജിനെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയത്. സുരാജും ഹിന്ദി നടന്‍ രാജ് കുമാര്‍ റാവുവും (ചിത്രം: ഷാഹിദ്) മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞു. സിനിമയില്‍ അഭിനയിച്ച സമയത്തുതന്നെ അവാര്‍ഡ് ലഭിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. റോഡ് വൃത്തിയാക്കുന്നവരുടെ കഥപറയുന്ന ചിത്രമാണ് 'പേരറിയാത്തവര്‍ ' . ഇത്തരം സഹോദരങ്ങളെ തനിക്ക് പരിചയുമുണ്ട്. അതിനാല്‍ ഈ വേഷം അനായാസം അഭിനയിക്കാന്‍ കഴിഞ്ഞു. ദേശീയ അവാര്‍ഡ് മലയാള സിനിമയ്ക്കും മലയാള ഭാഷയ്ക്കും സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Comment: National awards are now more meaningful!
-K A Solaman 

No comments:

Post a Comment