തിരുവനന്തപുരം : കേരളത്തില്‍ പകുതിയില്‍ ഏറെപ്പേരും ഉച്ചയ്‌ക്ക് മുന്‍പുതന്നെ വോട്ടുചെയ്‌തു. സംസ്‌ഥാനത്ത് ഉച്ചയ്‌ക്ക് രണ്ടുമണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് 54 ശതമാനമാണ് പോളിങ്. കനത്ത ചൂട് കണക്കിലെടുത്ത് പ്രമുഖ സ്‌ഥാനാര്‍ത്ഥികളും രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. 2009 ല്‍ രണ്ടു മണിയോടെയാണ് 50 ശതമാനം പോളിങ് രേഖപ്പെടുത്തിയത്.
കണ്ണൂരും ചാലക്കുടിയുമാണ് പോളിങില്‍ മുന്നില്‍ . കോഴിക്കോട് , ആറ്റിങല്‍ മണ്ഡലങ്ങളിലാണ് പൊതുവേ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 40 ശതമാനത്തിലേറെ പോളിങ് എല്ലാ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായാണ് മുന്നോട്ടു നീങ്ങുന്നത്. ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. അതേസമയം, വിവധയിടങ്ങളിലായി നാലുവോട്ടര്‍മാര്‍ പോളിങ് ബൂത്തിലും സമീപത്തുമായി കുഴഞ്ഞുവീണ് മരണപ്പെട്ടു. രണ്ട് പേര്‍ വോട്ട് ചെയ്‌ത് മടങ്ങുമ്പോഴും രണ്ടുപേര്‍ വോട്ടുചെയ്യാനായി കാത്തു നില്‍വേയുമാണ് കുഴഞ്ഞു വീണ് മരണപ്പെട്ടത്.
കേരളത്തില്‍ രണ്ടു മണിയോടെ 54 % പോളിങ്! ഈ കൊട്ടത്താപ്പ് കണക്കു കൊണ്ടെന്താപ്രയോജനം
Comment : രാമന്‍ നായര്‍ പണ്ട് പ്രിസൈഡിങ് ഓഫീസര്‍ ആയിരുന്നപ്പോള്‍ ഒരുത്തന്‍ രാവിലെ ഒന്‍പതിന് വന്നുചോദിച്ചു: "എത്രയായി?" "അന്‍പത്തിരണ്ടു ശതമാനം!" അവന്‍ അതും കുറിച്ചോണ്ട് ഓടി. അന്നുപത്തു ശതമാനംതികഞ്ഞതു പത്തുമണിക്കാണ്!
K A Solaman
No comments:
Post a Comment