Monday, 21 April 2014

പ്രൊഫ. കെ.എ. സോളമനും ബി. സുജാതനും പുരസ്‌കാരം

Mathrubhumi Posted on: 21 Apr 2014
ആലപ്പുഴ: അക്ഷരസ്‌നേഹികളുടെ കൂട്ടായ്മയായ ആലപ്പി ആര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സിന്റെ വൈജ്ഞാനിക പ്രതിഭാപുരസ്‌കാരം പ്രൊഫ. കെ.എ.സോളമനും സാമൂഹ്യ പ്രതിഭാ പുരസ്‌കാരം ബി. സുജാതനും നല്കും. 26ന് പുന്നപ്ര എസ്.എന്‍.ഡി.പി. പ്രാര്‍ഥനാലയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഇ. ഖാലിദ്, അഡ്വ. പ്രദീപ് കൂട്ടാല എന്നിവര്‍ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി രണ്ടുമുതല്‍ സാഹിത്യ സംഗമവും പുസ്തക ചര്‍ച്ചയും നടത്തും. കരുമാടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വയലാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 4.30ന് സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇ.ഖാലിദ് അധ്യക്ഷത വഹിക്കും. ഡോ. പള്ളിപ്പുറം മുരളി, പൂച്ചാക്കല്‍ ഷാഹുല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. നടന്‍ റിയാസ് പ്രതിഭകളെ ആദരിക്കും.

No comments:

Post a Comment