ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാര പാലാ ജന്മശതാബ്ദി ആഘോഷവും കാവ്യസംഗമവും നടത്തി. ചേര്‍ത്തലയില്‍ നടന്ന സമ്മേളത്തില്‍ പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷാജി ഷണ്മുഖം ഉദ്ഘാടനം ചെയ്തു. സാംജി ടി.വി. പുരം പ്രബന്ധം അവതരിപ്പിച്ചു. ഡോ. പള്ളിപ്പുറം മുരളി മുഖ്യപ്രഭാഷണം നടത്തി. പി.കെ. സുഗതന്‍, പ്രൊഫ. കെ.എ. സോളമന്‍, വെട്ടക്കല്‍ മജീദ്, വി.കെ. സുപ്രന്‍, ശക്തീശ്വര പണിക്കര്‍, വാരനാട് ബാനര്‍ജി, എ.എന്‍. ചിദംബരന്‍ എന്നിവര്‍ സംസാരിച്ചു. കാവ്യസംഗമവും നടന്നു.
Friday, 27 April 2012
പാലാ ജന്മശതാബ്ദി ആഘോഷവും കാവ്യസംഗമവും
ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാര പാലാ ജന്മശതാബ്ദി ആഘോഷവും കാവ്യസംഗമവും നടത്തി. ചേര്‍ത്തലയില്‍ നടന്ന സമ്മേളത്തില്‍ പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷാജി ഷണ്മുഖം ഉദ്ഘാടനം ചെയ്തു. സാംജി ടി.വി. പുരം പ്രബന്ധം അവതരിപ്പിച്ചു. ഡോ. പള്ളിപ്പുറം മുരളി മുഖ്യപ്രഭാഷണം നടത്തി. പി.കെ. സുഗതന്‍, പ്രൊഫ. കെ.എ. സോളമന്‍, വെട്ടക്കല്‍ മജീദ്, വി.കെ. സുപ്രന്‍, ശക്തീശ്വര പണിക്കര്‍, വാരനാട് ബാനര്‍ജി, എ.എന്‍. ചിദംബരന്‍ എന്നിവര്‍ സംസാരിച്ചു. കാവ്യസംഗമവും നടന്നു.
Thursday, 26 April 2012
സച്ചിനും രേഖയും രാജ്യസഭയിലേക്ക്
Posted on: 27 Apr 2012
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഹിന്ദി ചലച്ചിത്രതാരം രേഖ, വ്യവസായ പ്രമുഖ അനു ആഗ എന്നിവര്‍ രാജ്യസഭയിലേക്ക്. ഇവരെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി.
വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെ ഭരണഘടനയുടെ പ്രത്യേക വകുപ്പുപ്രകാരം രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാം. 12 അംഗങ്ങളാണ് ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ഇതില്‍ അഞ്ച് ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. മറ്റ് രണ്ടുപേരുകള്‍ പുറത്തുവന്നിട്ടില്ല.
Comment: A wise decision
-K A Solaman
എസ്‌എസ്‌എല്‍സിക്ക് റെക്കോര്‍ഡ് വിജയം; 93.64%
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് റെക്കോര്‍ഡ് വിജയം.
93.64 % വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി.
കഴിഞ്ഞവര്‍ഷത്തെക്കാള്‍ 2.29% കൂടുതലാണിത്. കഴിഞ്ഞവര്‍ഷം 91.32 ആയിരുന്നു
വിജയശതമാനം. 2008ലെ 92.09% ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന
വിജയശതമാനം. ഈവര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നല്‍കിയില്ല. പരീക്ഷ
എഴുതിയ മുഴുവന്‍ പേരുടെയും ഫലം പ്രഖ്യാപിക്കാനായി എന്ന പ്രത്യേകതയും
ഇത്തവണത്തെ ഫലത്തിനുണ്ട്. സെക്രട്ടേറിയറ്റ് പി.ആര്‍ ചേംബറില്‍
വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചത്.
Comment: ഇക്കൂട്ടത്തില്‍ തോറ്റ 6.36 ശതമാനത്തെയാണ് കണ്ടു പിടിച്ച് ആദരിക്കേണ്ടത്. അവരുടെ അദ്ധ്യാപകരെയും ആദരിക്കണം. പരീക്ഷ ഹാളില്‍ കേറി ഉത്തരകടലാസ്സില്‍ മാര്‍ജിന്‍ വരച്ചവനും ചോദ്യ നംബര്‍ പകര്‍ത്തിയവനും പാസ്സായി. ചിലര്‍ക്കെല്ലാം എ പ്ളസ്സ് മുണ്ട്. അപ്പോ, തോല്‍ക്കണമെങ്കില്‍ പരീക്ഷാഹാളില്‍ നിന്നിറങ്ങിയോടണം, അല്ലെങ്കില്‍ ഉത്തരക്കടലാസ് കീറിക്കളയണം. അവരെയാണ് ആദരിക്കേണ്ടത്.
-കെ എ സോളമന്‍
Comment: ഇക്കൂട്ടത്തില്‍ തോറ്റ 6.36 ശതമാനത്തെയാണ് കണ്ടു പിടിച്ച് ആദരിക്കേണ്ടത്. അവരുടെ അദ്ധ്യാപകരെയും ആദരിക്കണം. പരീക്ഷ ഹാളില്‍ കേറി ഉത്തരകടലാസ്സില്‍ മാര്‍ജിന്‍ വരച്ചവനും ചോദ്യ നംബര്‍ പകര്‍ത്തിയവനും പാസ്സായി. ചിലര്‍ക്കെല്ലാം എ പ്ളസ്സ് മുണ്ട്. അപ്പോ, തോല്‍ക്കണമെങ്കില്‍ പരീക്ഷാഹാളില്‍ നിന്നിറങ്ങിയോടണം, അല്ലെങ്കില്‍ ഉത്തരക്കടലാസ് കീറിക്കളയണം. അവരെയാണ് ആദരിക്കേണ്ടത്.
-കെ എ സോളമന്‍
ആഭ്യന്തര മന്ത്രി ഇറ്റാലിയന്‍ നാവികരെ കാണാന്‍ വിസമ്മതിച്ചു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശനത്തിനിടെ ഇറ്റാലിയന്‍ നാവികരെ കാണാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിസമ്മതിച്ചു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് തുടരുമെന്ന് മന്ത്രി സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു.
ജയിലിലെ ആശുപത്രി ബ്ലോക്കിന് സമീപമാണ് ഇറ്റാലിയന്‍ നാവികരും മുന്‍ ഐ.ജി ലക്ഷ്മണയും കഴിയുന്നത്. മന്ത്രിയുടെ വരവും കാത്ത് നാവിക വേഷം അണിഞ്ഞ് ഇറ്റാലിയന്‍ നാവികര്‍ നിന്നു. എന്നാല്‍ ഇറ്റാലി നാവികരെ കണ്ടതോടെ മന്ത്രി തിരിഞ്ഞ് നടന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ നാവികരുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം കാണാന്‍ കൂട്ടാക്കിയില്ല.
Comment: പകരത്തിനു പകരം. ഇറ്റാലിയന്‍ നാവികര്‍ സുമാരന്‍ നായരുടെ സില്‍ബന്തികളാണെന്നു വിചാരിച്ചു കാണും
-കെ എ സോളമന്‍
ജീവിതയാത്ര –കഥ –കെ എ സോളമന്‍
മറ്റൊരു ഒരു പണിയുമില്ലാത്തതു കൊണ്ടാണു നാലുപത്രം ഒരുമിച്ച്
വരുത്തി വായിക്കുന്നതെന്ന് പറഞ്ഞു ഭാര്യ കാര്‍ത്തിയായനി പിള്ള കുറ്റപ്പെടുത്താറുണ്ട് . രാമന്‍നായര്‍ അത്
കാര്യമാക്കിയെടുത്തിട്ടില്ല. ഒരു
പത്രത്തില്‍ ഇല്ലാത്ത ന്യൂസ് മറ്റെ പത്രത്തില്‍ കാണും എന്നു പറഞ്ഞിട്ടുംഅവള്ക്കു മനസ്സിലാകുന്നില്ല .
“നോക്ക്, ഇത് രണ്ടും രണ്ടു പാര്‍ടിക്കാരുടെതാണ്, ഒരുമിച്ച് വെച്ചാല്‍ കത്തും, അതുകൊണ്ടാണ് വെവ്വേറെ
വെച്ചിരിക്കുന്നത്”.
രാവിലെ നാലുപത്രവുമായി കട്ടിലില്‍ കേറിയിരുന്നു
വായിക്കുന്നത് ഒരു രസമാണ്. ആ ഇരിപ്പ് ഒന്നുരണ്ട് മണിക്കൂര്‍ അങ്ങനെ ഇരുന്നു വെന്ന്
വരും. നാലു പത്രവും വായിച്ചുകഴിഞ്ഞാല്‍ പഴയ പത്രങ്ങള്‍ മറിച്ചു നോക്കും.
“ചിലര്‍ക്ക് മദ്യത്തിലാണ് ആസക്തിയെങ്കില്‍ ഇതിയാനു പത്രത്തിലാ”
കാര്‍ത്തിയായനി പിള്ള കളിയാക്കും
“ എടീ, പത്രം വായിച്ചത് കൊണ്ട് ആരും നശിച്ചു
പോയിട്ടില്ല, നാലു പത്രത്തിനും കൂടി ചെലവാക്കുന്ന പതിനഞ്ചു
രൂപ വലിയ നഷ്ടമായി കാണേണ്ട” രാമന്‍ നായര്‍ ഭാര്യയെ ഗുണദോഷിച്ചു.
പത്രവായനക്കിടയില്‍ രാമന്‍നായര്‍ ആകെ ചെയ്യുന്ന ജോലി മൊബയില്‍
അറ്റെന്‍ഡ് ചെയ്യുക എന്നതാണു. കൂടെക്കൂടെ വിളിവരും, പത്രത്തിനു
പുറത്തു മൊബയിലാണ് പേപ്പര്‍ വെയിറ്റ് ആയി വെക്കുക.
അതാഒരു ഫോണ്‍ കാള്‍
“യാത്രയിലാണ്, ഡ്രൈവിങ്, പിന്നെ
വിളിക്കൂ, പോലീസ് പിടിക്കും അല്ലേല്‍ ഞാന്‍ അങ്ങോട്ട് വിളിക്കാം” രാമന്‍ നായര്‍ പറഞ്ഞു
“ കട്ടിമേലിരുന്നു പത്രത്തില്‍ പരതുന്ന നിങ്ങളാണോ യാത്രയില്‍? മനുഷ്യമ്മാരേ ഇങ്ങനെ കൊരങ്ങു കളിപ്പിക്കരുരത്. തിരികെ വിളിക്കാമെന്ന്
പറയുന്നതല്ലാതെ, നിങ്ങള്‍ ആരെയെങ്കിലും വിളിച്ചിട്ടുണ്ടോ?”: സഹികെട്ട കാര്‍ത്തിയായനി പിള്ള
ചോദിച്ചു:
“ എടീ, ഈ വിളിക്കുന്നവരൊക്കെ പ്രത്യേകിച്ചു
പണിയൊന്നു മില്ലാത്തവരാണ്. ഇപ്പോ വിളിച്ചത് നമ്മുടെ കവിയാണ്. കവിത വന്ന് കഴിഞ്ഞാല്‍
ആരെയെങ്കിലും ചൊല്ലിക്കേല്‍പ്പിക്കണം. മറ്റാരും കേള്‍ക്കാന്‍ തയ്യാറല്ലാത്തത്
കൊണ്ട് എന്നെ വിളിക്കുന്നുവെന്ന് മാത്രം. ചൊല്ലുന്നത് ചിലപ്പോള്‍ ഖണ്ഡകാവ്യമാകും.
മൊബയില്‍ചര്‍ജായി എത്രരൂപയാണ് പോകുന്നത്. വിളിക്കുന്നവര്‍ക്ക് ആ ബോധമില്ലെങ്കില്‍
കേള്‍ക്കുന്നവര്‍ക്കെങ്കിലും അത് വേണ്ടേ? “
“ യാത്രയിലാണെന്ന് അപ്പോള്‍ കളവ് പറഞ്ഞതോ? “
“ അതെങ്ങനെ കളവാകുമെടീ? ജീവിതം തന്നെ
ഒരു യാത്രയല്ലേ? നിന്നോടൊപ്പം പൊറുക്കുന്നതും, ഇവിടെ കുത്തിയിരുന്നു ഈ പത്രങ്ങളൊക്കെ വായിക്കുന്നതും ജീവിത യാത്രയുടെ
ഭാഗമല്ലേ? അപ്പോ. ഞാന്‍ പറഞ്ഞതു എങ്ങനെ കളവാകും? നിന്റെ കൂടെ പൊറുക്കുന്നത് ജീവിതയാത്രയല്ലന്നുണ്ടോ?
അല്ലെന്നാണങ്കില്‍ നീ പോയി ഒരു കട്ടന്‍ചായ ഇട്ടുകൊണ്ട് വാ”. തടിക്ക് കൈയ്യും കൊടുത്തുനിന്ന
കാര്‍ത്തിയായനി പിള്ളയുടെ കൈ പിടിച്ച് താഴെയിട്ടിട്ടു രാമന്‍നായര്‍ പറഞ്ഞു.
-കെ എ സോളമന്‍
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ
കാലാവധി നീട്ടി. ഏപ്രില്‍ 30 ന് കാലാവധി അവസാനിക്കുന്ന 893
റാങ്ക്‌ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടിയത്. പി.എ.സി ചെയര്‍മാന്റെ
പ്രത്യേക അധികാരം ഉപയോഗിച്ചാണ് കാലാവധി നീട്ടിയത്. മെയ് ഏഴിന് ചേരുന്ന
പി.എ.സി യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Comment: തൊഴില്‍ ലഭിക്കാത്തവര്‍ക്ക് ഇതൊക്കെയുള്ളൂ ആശ്വാസം .
-കെ എ സോളമന്‍
Wednesday, 25 April 2012
നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാല്‍ ബി. ജെ. പി സ്ഥാനാര്‍ഥി
തിരുവനന്തപുരം: വരാനിരിക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാലിനെ ബി. ജെ. പി
സ്ഥാനാര്‍ഥിയാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ അറിയിച്ചു.
ബി. ജെ. പിയുടെ സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് രാജഗോപാലിന്റെ
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നിയമസഭാ
തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നേമത്ത് തിളക്കമാര്‍ന്ന പ്രകടനം
കാഴ്ചവെച്ചിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും രാജഗോപാല്‍
മത്സരിച്ചിട്ടുണ്ട്.
സമുദായ രാഷ്ടീയത്തിന്റെ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തുന്ന
മുസ്ലിം ലീഗിന്റെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയുവാന്‍ തുടങ്ങിയിട്ടുണ്ട്.
യു. ഡി. എഫിനെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് മുസ്ലിം ലീഗ് അഞ്ചാം
മന്ത്രിസ്ഥാനം നേടിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അഞ്ചാം
മന്ത്രി വിവാദങ്ങള്‍ കേരളത്തില്‍ രാഷ്ടീയത്തിനതീതമായി ജനങ്ങള്‍ക്കിടയില്‍
സാമുദായികമായ ചേരിതിരിവിനും ചിന്തകള്‍ക്കും ആക്കം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുക്കുവാനാണ് ബി. ജെ. പി
ശ്രമിക്കുന്നത്.Comment: തോല്‍ക്കാനായ് ജനിച്ചവന്‍ -പുതിയ സിനിമയുടെ പേരാണ് .
-കെ എ സോളമന്‍
നെയ്യാറ്റിന്‍കരയില്‍ സമദൂരം: എന്‍.എസ്.എസ്
കോട്ടയം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സമദൂര നിലപാടായിരിക്കും എന്‍.എസ്.എസ് സ്വീകരിക്കുകയെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ശരിദ്ദുരം കണ്ടെത്തേണ്ടത് ജനങ്ങളാണ്. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം ജീവിക്കാന്‍ പറ്റിയ സ്ഥലമായി കേരളം മാറിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയടക്കം പലരും എന്‍.എസ്.എസ് ആവശ്യപ്പെട്ട പല കാര്യങ്ങളും അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍
Comment: ഒരു മനുഷ്യന്‍ ലെക്കുകേട്ടാല്‍ എങ്ങിനെയിരിക്കുമെന്ന് ആര്‍ക്കെന്കിലും സംശ്യമുണ്ടെങ്കില്‍ ഇപ്പോ മാറിക്കാണുമല്ലോ?
-കെ എ സോളമന്‍
Monday, 23 April 2012
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: നിര്‍ബന്ധിത ഗ്രാമീണ സേവനത്തിനു പകരം സ്ഥിരം നിയമനം നടത്തണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരം പിന്‍വലിച്ചു. തിങ്കളാഴ്ച രാത്രി ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചത്.
ഗ്രാമീണസേവനം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കും. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കും. രണ്ടുമാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലെയും ഹൗസ് സര്‍ജന്‍മാരും പി.ജി. വിദ്യാര്‍ഥികളും അടക്കം മൂവായിരത്തോളം ജൂനിയര്‍ ഡോക്ടര്‍മാരായിരുന്നു സമരം ആരംഭിച്ചിരുന്നത്.
Comment: ഡോക്ടര്‍മാരോട് ഒരു കളിയും നടക്കില്ല മന്ത്രിജി.
-കെഎ സോളമന്‍
Sunday, 22 April 2012
അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ ജൂണിനുശേഷം നിയമിച്ചവര്‍ക്ക് അംഗീകാരമില്ല
തിരുവനന്തപുരം: 2011 ജൂണ്‍ ഒന്നിന് ശേഷം എയ്ഡഡ് അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഇപ്പോള്‍ അംഗീകാരം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരെ ഇപ്പോള്‍ ദിവസവേതനക്കാരായി പരിഗണിച്ച് തസ്തികയില്ലാത്തവരുടെ വിഭാഗത്തിലാക്കി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും. അടുത്ത വര്‍ഷം മുതലേ ഇവര്‍ക്ക് അംഗീകാരം കിട്ടു.
അധ്യാപക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഈ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ത്തരത്തില്‍ നിയമനം കിട്ടിയവരെ മരണവും വിരമിക്കലും വഴിയുണ്ടായ തസ്തികകളില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇങ്ങനെ മൂന്നു മാസത്തോളം ഇവര്‍ക്ക് അംഗീകൃത പദവി ലഭിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകളിലും ഇത്തരത്തില്‍ പുതിയ അധ്യാപകരെ നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഇത്തരത്തില്‍ എത്ര അധ്യാപകരുണ്ടെന്ന വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്.
Comment: എല്ലാം ഒരു കച്ചവടമാകുമ്പോള്‍ ഇങ്ങനെക്കയെ പറ്റൂ.
-K A Solaman
Thursday, 19 April 2012
കലാലയകൌതുകം -ഓട്ടം തുള്ളല്‍
എന്നാല്‍ ഞാനൊരു കഥ ഉരചെയ്യാം
എന്നുടെ മനസ്സില്‍ തോന്നിയ പോലെ
വല്ലൊരു പിശകും വന്നീടായ്കില്‍
നല്ലൊരു നിങ്ങള്‍ പൊറുത്തീടേണം
കോളെജെന്നൊരു വിപ്ളവ ഭൂവില്‍
നാളുകളേറെ പൊരുതിയകാലം
നാണക്കേടിന്‍ കഥയുണ്ടൊത്തിരി
നാണിക്കില്ലേല്‍ പറയാമിവിടെ
കറുത്തൊരുസുന്ദരി കവയത്രിയവള്‍
വെളുത്തൊരു സാറിനെ പ്രേമിച്ചോരുനാള്‍
കവിതകള്‍ എഴുതി ഒളിപ്പിച്ചുള്ളൊരു
കവിതാപുസ്തകം സാറിന് നല്കി.
വെളുത്തൊരുടീച്ചര്‍ വന്പത്തിയവള്‍
കറുത്തൊരു കമ്മല്‍ കാതിലണഞ്ഞു
ചെത്തിനടന്നു ക്ളാസുകളില്‍ പല-
കുട്ടികലവളെ കൂകി വിളിച്ചു
പൊക്കം കൂടിയ നേതാവൊരുവന്‍
തക്കംനോക്കി പെണ്ണിന് നേരെ
ലെറ്റര്‍ചുരുട്ടി എറിഞ്ഞു കൊടുപ്പൂ
വെറ്റില തിന്മാനെന്നതു പോലെ
ആണ്‍പിള്ളാര്‍ ഒരു പറ്റംചേര്‍ന്നും
പെണ് പിള്ളാര്‍ മറുപറ്റം ചേര്‍ന്നും
ആണ്‍ -പെണ്‍ കെട്ടോര്‍ പറ്റിച്ചേര്‍ന്നും
ക്ളാസ്സുകള്‍ അവിടെ നടത്തീടുന്നു
വയസ്സന്‍മാര്‍ ഒരു കൂട്ടം ചേര്‍ന്നും
വയസ്സികള്‍ മറ്റൊരു കൂട്ടം ചേര്‍ന്നും
വയസ്സാവോത്തവര്‍ മുട്ടിയിരുന്നും
കഥകള്‍ പറഞ്ഞു രസിച്ചീടുന്നു
ആണ് -പെണ്‍ കെട്ടോര്‍ പറ്റിച്ചേര്‍ന്നും
ക്ളാസ്സുകള്‍ അവിടെ നടത്തീടുന്നു
കോളേജിന്റെ ദക്ഷിണ ഭാഗെ
കോലംകെട്ടൊരു ക്ലാസുണ്ട്
ക്ലാസ് നടക്കാ സമയം നോക്കി
കാലേ എത്തും ഒരു വിദ്വാന്‍
മുണ്ട് മടക്കി തലയില്‍ കെട്ടി
കുണ്ടാമണ്ടികള്‍ പലതൊപ്പിക്കും
സെല്‍ഫോണില്‍ പലകളികള്‍ കാട്ടി
പെണ്‍ പിള്ളാരെ മയക്കും
ബെഞ്ച് ചവുട്ടി ഒടിക്കും പിന്നെ
കൊഞ്ചുകണക്കെ കിടക്കും
സ്റ്റാഫ് റൂമൊന്നില്‍ ചെന്നാല്‍ പിന്നെ
കാണാം കളികള്‍ ഏറെ വിചിത്രംവയസ്സന്മാര് ഒരു കൂട്ടം ചേര്‍ന്നും
വയസ്സികള്‍ മറ്റൊരു കൂട്ടം ചേര്‍ന്നും
വയസ്സാവോത്തവര്‍ മുട്ടിയിരുന്നും
കഥകള്‍ പറഞ്ഞു രസിച്ചീടുന്നു
കത്തിയെടുത്തൊരു വിദ്യാര്‍ത്ഥികളും
പത്തിവിടര്ത്തിയ സാരന്മാരും
വെള്ളമടിച്ചോരു പീയൂണ്‍മാരും
വെള്ളമടിക്കാ പ്രിന്സിപ്പാളും..
കാലം മാറിയ കഥയറിയാതെ
കോലം തുള്ളും കാട്ടാളന്മാര്‍
ചെണ്ടയടിക്കും മണ്ടന്മാരുടെ
മണ്ടന്‍ ചെയ്തികള്‍പറയുക വയ്യ
അമ്പേ തോറ്റൊരു കോമാളികളാല്‍
കാമ്പസ് അന്നൊരു കാലിക്കൂട്ടം
മൂക്കു മുറിഞ്ഞ മുറിമൂക്കന്മാ്ര്‍
കാട്ടിയ വിക്രമം ചൊല്ലുവതെങ്ങനെ?
-കെ എ സോളമന്‍
കാമ്പസ് അന്നൊരു കാലിക്കൂട്ടം
മൂക്കു മുറിഞ്ഞ മുറിമൂക്കന്മാ്ര്‍
കാട്ടിയ വിക്രമം ചൊല്ലുവതെങ്ങനെ?
-കെ എ സോളമന്‍
Tuesday, 17 April 2012
വര്‍ഗീയ ശക്തികള്‍ കിടമത്സരം നടത്തുന്നു: സുധീരന്‍
ആലപ്പുഴ: കേരളത്തില്‍ മത-സാമുദായിക ശക്തികള്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ കിടമത്സരം നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങളെയും വര്‍ഗീയവത്കരിക്കുകയാണ്. ഈ കിടമത്സരത്തില്‍ തന്നെയും വലിച്ചിഴയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇത് ദു:ഖകരമാണെന്നും സുധീരന്‍ പറഞ്ഞു.
ഇത്തരം പ്രശ്‌നങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുത്. അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയോ എന്ന കാര്യം കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്-സുധീരന്‍ പറഞ്ഞു.
ഇത്തരം പ്രശ്‌നങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുത്. അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയോ എന്ന കാര്യം കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്-സുധീരന്‍ പറഞ്ഞു.
Comment:: അല്പം കൂടി തെളിച്ചു പറയാം, കുഴപ്പമില്ല. പഴയതെല്ലാം മറന്നു സ്നേഹിക്കാമെന്നു വെച്ചാലും സമ്മതിച്ചില്ലേല്‍ എന്തു ചെയ്യും? രാജ്യസഭാ മെംബര്‍ ആകേണ്ടെങ്കില്‍ വേണ്ട.
സാമുദായിക നേതാക്കള്‍ എങ്ങനെ തലകുത്തി മറിഞ്ഞാലും ഇവിടുത്തെ ഭരണ-പ്രതിപക്ഷക്കാര്‍ ഒരക്ഷരം മിണ്ടില്ല. വോട്ടു നഷ്ടപ്പെടുമെന്ന പേടി.
-കെ എ സോളമന്‍
Sunday, 15 April 2012
ഷാരൂഖിനെ തടഞ്ഞതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്: ഇന്ത്യ
ന്യൂയോര്‍ക്ക്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ യുഎസ് വിമാനത്താവളത്തില്‍ അവഹേളിച്ച സംഭവത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവു ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും നിരുപമ പറഞ്ഞു. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ സെമിനാറില്‍ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അവര്‍. ന്യൂയോര്‍ക്കിലുണ്ടായ സംഭവം ഇന്ത്യയിലെ എല്ലാവര്‍ക്കും ആശങ്ക നല്‍കുന്ന കാര്യമാണ്. കാരണം അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഖാന്‍ എന്നും നിരുപമ വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇത് തങ്ങളുടെ മാത്രം ആശങ്കയല്ല, രാജ്യത്തെ മുഴുവന്‍ പേരുടെയും ആശങ്കയാണെന്നും ഇന്ത്യയുടെ ആശങ്കയുടെ ആഴം എത്രമാത്രമാണെന്ന് യുഎസ് അധികൃതര്‍ മനസിലാക്കണമെന്നും അവര്‍ കൂടിച്ചേര്‍ത്തു. ഇന്ത്യയിലെ പ്രശസ്തരായിട്ടുള്ള വ്യക്തികളെ ഇതിനുമുമ്പും ന്യൂയോര്‍ക്കില്‍ അവഹേളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
Comment: കലാമിനെ തടഞ്ഞപ്പോള്‍ ഇല്ലാതിരുന്ന ആശങ്കയാണ് ഷാരൂഖിനെ തടഞ്ഞപ്പോള്‍ . തട്ടുപൊളിപ്പന്‍ സിനിമയില്‍ അഭിനയിക്കാനായില്ലെന്നത് കലാമിന്റെ നഷ്ടം !
-K A Solaman
സംഭവത്തെത്തുടര്‍ന്ന് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇത് തങ്ങളുടെ മാത്രം ആശങ്കയല്ല, രാജ്യത്തെ മുഴുവന്‍ പേരുടെയും ആശങ്കയാണെന്നും ഇന്ത്യയുടെ ആശങ്കയുടെ ആഴം എത്രമാത്രമാണെന്ന് യുഎസ് അധികൃതര്‍ മനസിലാക്കണമെന്നും അവര്‍ കൂടിച്ചേര്‍ത്തു. ഇന്ത്യയിലെ പ്രശസ്തരായിട്ടുള്ള വ്യക്തികളെ ഇതിനുമുമ്പും ന്യൂയോര്‍ക്കില്‍ അവഹേളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
Comment: കലാമിനെ തടഞ്ഞപ്പോള്‍ ഇല്ലാതിരുന്ന ആശങ്കയാണ് ഷാരൂഖിനെ തടഞ്ഞപ്പോള്‍ . തട്ടുപൊളിപ്പന്‍ സിനിമയില്‍ അഭിനയിക്കാനായില്ലെന്നത് കലാമിന്റെ നഷ്ടം !
-K A Solaman
കോണ്‍ഗ്രസില്‍ കലാപം രൂക്ഷം; ഇന്ന് ഹൈക്കമാന്റുമായി ചര്‍ച്ച
തിരുവനന്തപുരം: മുസ്ലീം ലീഗിന് അഞ്ചാംമന്ത്രി സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. മന്ത്രിസഭാ വികസനത്തിനൊപ്പമുണ്ടായ വകുപ്പ് മാറ്റം കൂടി ഉയര്‍ത്തിക്കാട്ടി വിശാല ഐ വിഭാഗം മുഖ്യമന്ത്രിക്കെതിരെ പരസ്യമായി തിരിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെയും നീക്കങ്ങളെയും പ്രതിരോധിക്കാന്‍ എ ഗ്രൂപ്പു നേതാക്കളും പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഏറെക്കാലത്തിന് ശേഷം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് പോരിന്റെ കലാപക്കാലം തിരിച്ചുവരികയാണ്. മുഖ്യമന്ത്രിയുടെ പക്ഷം പിടിച്ച് ഇന്നലെ എ ഗ്രൂപ്പിലെ പ്രമുഖനായ പി.ടി.തോമസ് എംപിയാണ് പരസ്യമായി രംഗത്തു വന്നത്.
Comment: കലാപത്തില്‍ കാര്യമില്ല, ഒടുക്കം ഉള്ളി പൊളിച്ചതുപോലാകും.
-കെ എ സോളമന്‍
Comment: കലാപത്തില്‍ കാര്യമില്ല, ഒടുക്കം ഉള്ളി പൊളിച്ചതുപോലാകും.
-കെ എ സോളമന്‍
Saturday, 14 April 2012
പ്രതിമകള്‍ തകര്‍ക്കരുതെന്ന് മായാവതിയുടെ മുന്നറിയിപ്പ്
ലക്‌നൗ: തന്റെ ഭരണകാലത്ത് നിര്‍മ്മിച്ച പ്രതിമകളിലോ പാര്‍ക്കുകളിലോ തൊട്ടുകളിച്ചാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതിയുടെ മുന്നറിയിപ്പ്. പ്രതിമകള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് സംസ്ഥാനത്തെ ദളിത് വിഭാഗങ്ങള്‍ സഹിക്കില്ലെന്ന് അവര്‍ പറഞ്ഞു. ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ അവര്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.
ദളിത് നേതാക്കളുടെ പ്രതിമകള്‍ തകര്‍ക്കുന്നത് സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കും. സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും അതിന് ഉത്തരവാദി. മുന്‍ മുഖ്യമന്ത്രി മുലായംസിങ് യാദവിന്റെ ഭരണകാലത്ത് നിര്‍മ്മിച്ച പ്രതിമകളോ പാര്‍ക്കുകളോ തന്റെ സര്‍ക്കാര്‍ തകര്‍ക്കുകയോ നവീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി.എസ്.പി നേരിട്ട കനത്ത പരാജയത്തിനുശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയ്ക്കിടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Comment: എല്ലാ പ്രതിമകളും തകര്‍ക്കണം. ആഗോള താപനം തടയാന്‍ ഇതു അത്യാവശ്യമാണ്.
കെ എ സോളമന്‍
Thursday, 12 April 2012
മോഹിനീ നടനം
സിനിമയില്‍ നടന്‍മാര്‍ പെണ്‍വേഷം കെട്ടി അഭിനയിക്കുന്നത് പുതുമയല്ല. നിരവധി ചലച്ചിത്രങ്ങളില്‍ നാമതു കണ്ടുകഴിഞ്ഞു. തമിഴ് സിനിമ ‘അവ്വൈഷണ്‍മുഖി’യില്‍ കമലഹാസന്‍ സ്ത്രീയായി അഭിനയിച്ചത് പുതുമയായിരുന്നു. കമലഹാസന്റെ സ്ത്രീവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹിന്ദി സിനിമയില്‍ അമീര്‍ഖാനും പെണ്ണായി അഭിനയിച്ചിട്ടുണ്ട്. അത്തരം വേഷങ്ങളില്‍ നിന്നുള്ള പ്രചോദനം കൂടിയാകണം എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്ന ദിലീപിനെക്കൊണ്ട് പെണ്‍വേഷം കെട്ടിച്ചത്.
Comment: ശരീരമാസകലം ക്ഷൌരം ചെയ്തു എണ്ണപുരട്ടിയുള്ള ഈ കളി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഹൊറിബിള്‍ ആണ്. ദയ എന്ന സിനിമയില്‍ ഇദ്ദേഹത്തിന്റെ ഭാര്യ മഞ്ജു വാരിയര്‍ പുരുഷ വേഷം കെട്ടീയാടിയതിലൂടെ ഉണ്ടായ കോംപ് ളെക്സാണു ഈ നടനെക്കൊണ്ടു ക്രൂരകൃത്യങ്ങള്‍ ചെയ്യിക്കുന്നത്.
-കെ എ സോളമന്‍
എങ്ങു മറഞ്ഞു നീ അഫ്രീന്‍ ?
കരയാതെ ഞാനെന്റെ കണ്ണീര്‍ തുടക്കട്ടെ
കരളിന്റെ കരളാകും കുഞ്ഞേ,
കണ്ണീരിലുയിരിട്ടു കനവായി തെളിഞ്ഞിട്ടു
കദനമായ് നീ എന്തേ മാഞ്ഞു. ?
കളിചിരികള്‍ കണ്ടില്ല,കേള്‍ക്കാന്‍ പഠിച്ചില്ല
കരയാനറിയാതെ, ചിരിക്കാനറിയാതെ
എല്ലു നുറുങ്ങിയ വേദന തിന്നു നീ
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
സിഗരറ്റിന്‍ തീ കൊണ്ടു നിന്‍ദേഹം പൊള്ളിയ
നിമിഷങ്ങള്‍ എത്രയോ ക്രൂരം
കാണാന്‍കഴിയാതെ വിതുന്പാവാതെ
നീറും മനസ്സുമായ് നീ പിടഞ്ഞോ?
പാതിയാം പ്രാണനില്‍പു ളയുന്ന നേരത്തു
നീ കണ്ട കോലങ്ങള്‍ ഏതുജന്മം?
ശപ്ത വൈരൂപിയമോ കൊടിയ വിഷ സര്‍പ്പമോ
ചൊല്ലുക നീ എന്റെ കുഞ്ഞേ
കരയാനറിയാതെ, ചിരിക്കാനറിയാതെ
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
കുറിപ്: പിറന്നത് പെണ്‍കുഞ്ഞയതിനാല്‍ പിതാവ് ക്രൂരമായി പീഡിപ്പിച്ച മൂന്നുമാസം പ്രായമുള്ള അഫ്രീന്‍ എന്ന നേഹബാനു ബാംഗളൂര്‍ ആശുപത്രിയില്‍ വെച്ചു ജീവിതത്തോട് വിടപറഞ്ഞു.
കരളിന്റെ കരളാകും കുഞ്ഞേ,
കണ്ണീരിലുയിരിട്ടു കനവായി തെളിഞ്ഞിട്ടു
കദനമായ് നീ എന്തേ മാഞ്ഞു. ?
കളിചിരികള്‍ കണ്ടില്ല,കേള്‍ക്കാന്‍ പഠിച്ചില്ല
കരയാനറിയാതെ, ചിരിക്കാനറിയാതെ
എല്ലു നുറുങ്ങിയ വേദന തിന്നു നീ
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
സിഗരറ്റിന്‍ തീ കൊണ്ടു നിന്‍ദേഹം പൊള്ളിയ
നിമിഷങ്ങള്‍ എത്രയോ ക്രൂരം
കാണാന്‍കഴിയാതെ വിതുന്പാവാതെ
നീറും മനസ്സുമായ് നീ പിടഞ്ഞോ?
പാതിയാം പ്രാണനില്‍പു ളയുന്ന നേരത്തു
നീ കണ്ട കോലങ്ങള്‍ ഏതുജന്മം?
ശപ്ത വൈരൂപിയമോ കൊടിയ വിഷ സര്‍പ്പമോ
ചൊല്ലുക നീ എന്റെ കുഞ്ഞേ
കരയാനറിയാതെ, ചിരിക്കാനറിയാതെ
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
കുറിപ്: പിറന്നത് പെണ്‍കുഞ്ഞയതിനാല്‍ പിതാവ് ക്രൂരമായി പീഡിപ്പിച്ച മൂന്നുമാസം പ്രായമുള്ള അഫ്രീന്‍ എന്ന നേഹബാനു ബാംഗളൂര്‍ ആശുപത്രിയില്‍ വെച്ചു ജീവിതത്തോട് വിടപറഞ്ഞു.
-കെ എ സോളമന്‍
മഹാകവി പാലാ നാരായണന്‍ നായര്‍
കീഴ്പള്ളി ശങ്കരന്‍നായരുടേയും പാര്‍വതി അമ്മയുടേയും മകനായി 1911 ഡിസംബര്‍ 11 നാണ് ജനനം. ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ജനിച്ച അതേവര്‍ഷം എന്ന പ്രത്യേകതയും പാലായുടെ ജനന കാലത്തിനുണ്ട്.
പാലാ സെന്റ് തോമസ് സ്‌കൂളിലും വി. എം. സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം രണ്ടാംലോക മഹായുദ്ധ കാലത്ത് ബര്‍മ്മ അടക്കമുള്ള സ്ഥലങ്ങളില്‍ സൈനിക സേവനം അനുഷ്ഠിച്ചു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി. മലയാളം പണ്ഡിറ്റ് പരീക്ഷ പാസായ നാരായണന്‍ നായര്‍ തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി പബ്ലിക്കേഷന്‍ വകുപ്പില്‍ ജോലിക്കാരനായി. പിന്നീട് മലയാളവിഭാഗം പ്രൊഫസറായി പാലാ അല്‍ഫോന്‍സാ കോളേജില്‍ സേവനമനുഷ്ഠിച്ചു. കേരളപിറവിക്ക് ശേഷം രൂപീകരിക്കപ്പെട്ട കേരള സാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറിയായിരുന്ന അദ്ദേഹം കൊല്ലത്തെ കൊട്ടിയം എന്‍.എസ്.എസ് കോളേജ് പ്രിന്‍സിപ്പാളായി. അധ്യാപക വൃത്തിയില്‍ നിന്ന് വിരമിച്ചത്. ആദ്യകവിത പതിനേഴാം വയസില്‍ എഴുതിയ നിഴല്‍ ആണ്. 1935 ല്‍ പുറത്തിറങ്ങിയ പൂക്കളി ആണ് ആദ്യ കാവ്യസമാഹാരം. തന്റെ കൃതികളിലൂടെ മലയാളത്തിന്റെ കാവ്യപാരമ്പര്യത്തിനും ഭാവവിശുദ്ധിയ്ക്കും ഗരിമ നല്‍കിയ കവി ശ്രേഷ്ഠനാണ് അദ്ദേഹം. തികഞ്ഞ കേരളീയ ചിത്രണങ്ങളുടെ ഭാഷാ സന്നിവേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍.
എട്ട് വാല്യങ്ങളോടെ 1953 ല്‍ പുറത്തിറങ്ങിയ കേരളം വളരുന്നു എന്ന പ്രശസ്ത കൃതിയിലൂടെ പാലാ നാരായണന്‍ നായര്‍ മഹാകവിയായി അറിയപ്പെട്ടു. ഏറെ നിരൂപക ശ്രദ്ധ നേടിയ അമൃതകല, ശാന്തി വൈഖരി, കസ്തൂര്‍ബ, ആലിപ്പഴം, അന്ത്യപൂജ, എനിക്ക് ദാഹിക്കുന്നു, മലനാട്, പാലാഴി, വിളക്കുകൊളുത്തൂ, സുന്ദരകാണ്ഡം, ശ്രാവണഗീതം എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.
മഹാകവി പാലാ നാരായണന്‍ നായര്‍.അദ്ദേഹത്തെ മഹാകവിയാക്കിയ കൃതിയുടെ പേരുതന്നെ ‘കേരളം വളരുന്നു’ എന്നാണ്.ആകെ പത്തു ഭാഗങ്ങളുണ്ട്.
കേരളം വളരുന്നുപശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍.
അറബിക്കടലിനുംതന്‍തിരക്കൈകൊണ്ടതി-
ന്നതിരിട്ടൊതുക്കുവാനായതില്ലിന്നോളവും.
അറിവും സംസ്കാരവുംമേല്ക്കുമേലൊഴുക്കുന്നോ-
രുറവിന്‍ നികേതമാ-ണിസ്ഥലം പുരാതനം.
ഇവിടെപ്പിറക്കുന്നകാട്ടുപുല്ലിലുമുണ്ടു
ഭുവനം മയക്കുന്നചന്തവുംസുഗന്ധവും
ഇവിടെക്കിടക്കുന്നകാട്ടുകല്ലിലുമുണ്ട്
വിവിധ സനാതനചൈതന്യ പ്രതീകങ്ങള്‍..
പാലാ കവിതകളുടെ പാലാഴി എന്ന പേരില്‍ പാലാ നാരായണന്‍ നായരെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും പുറത്തുവന്നിട്ടുണ്ട്. ഭാര്യ സുഭദ്രക്കുട്ടിയമ്മ. 2008 ജൂണ്‍ 11 ന് മലയാളിയുടെ കാവ്യപരമ്പരയിലെ വിസ്മരിക്കാനാവാത്ത സാന്നിധ്യമായ മഹാകവി പാലാ നാരായണന്‍ നായര്‍ കഥാവശേഷനായി.
Wednesday, 11 April 2012
ക്രൂരമര്‍ദനത്തിനിരയായ അഫ്രീന്‍ വിടപറഞ്ഞു
ബംഗളുരു: പിറന്നത് പെണ്‍കുഞ്ഞയതിനാല്‍ പിതാവ് ക്രൂരമായി പീഡിപ്പിച്ച കുഞ്ഞ് മരിച്ചു. മൂന്നുമാസം പ്രായമുള്ള അഫ്രീന്‍ എന്ന നേഹ ബാനുവാണ് ആശുപത്രിയില്‍ ജീവിതത്തോട് വിടപറഞ്ഞത്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം. സംഭവത്തില്‍ പിതാവ് ഉമര്‍ ഫാറൂഖിനെ (22) കെജി ഹള്ളി പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ശിവാജിനഗറില്‍ കാര്‍ പെയിന്ററാണ് ഒമര്‍ ഫാറൂഖ്.
ദേഹമാസകലം മുറിവുകളും അടികൊണ്ടതിന്റെ പാടുകളുമായി അഫ്രീന്‍ എന്ന പിഞ്ചുകുഞ്ഞിനെ വ്യാഴാഴ്ചയാണ് അത്യാസന്നനിലയില്‍ ബംഗളൂരു വാണി വില്ലാസ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, തിങ്കളാഴ്ച മാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്. തലച്ചോറിലും ദേഹത്തും മാരക ക്ഷതങ്ങളേറ്റ് അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്. മസ്തിഷ്‌കത്തിലെ രക്തസ്രാവമാണ് മരണത്തിലേക്കു നയിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനിച്ചതു മുതല്‍ ഈ കുഞ്ഞിനെ പല തരത്തില്‍ ഉപദ്രവിക്കുകയാണു ഭര്‍ത്താവെന്നു കുഞ്ഞിന്റെ മാതാവ് രേഷ്മ ബാനു മൊഴിനല്‍കിയിരുന്നു. കുഞ്ഞിന്റെ ദേഹത്തു കടിച്ചതിന്റെയും പൊള്ളിച്ചതിന്റെയും പാടുകളുമുണ്ട്.
കുറിപ്: ഇന്നുണ്ടായ ഭൂകമ്പം ഇത്തരം ക്രൂരതക്കെതിരെയുള്ള പ്രകൃതിയുടെ മുന്നറിയിപ്പാകാം . ദൈവമേ കൊടും പാതകികളോട് ക്ഷമിക്കേണമേ.
-കെ എ സോളമന്‍
ദേഹമാസകലം മുറിവുകളും അടികൊണ്ടതിന്റെ പാടുകളുമായി അഫ്രീന്‍ എന്ന പിഞ്ചുകുഞ്ഞിനെ വ്യാഴാഴ്ചയാണ് അത്യാസന്നനിലയില്‍ ബംഗളൂരു വാണി വില്ലാസ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, തിങ്കളാഴ്ച മാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്. തലച്ചോറിലും ദേഹത്തും മാരക ക്ഷതങ്ങളേറ്റ് അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്. മസ്തിഷ്‌കത്തിലെ രക്തസ്രാവമാണ് മരണത്തിലേക്കു നയിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനിച്ചതു മുതല്‍ ഈ കുഞ്ഞിനെ പല തരത്തില്‍ ഉപദ്രവിക്കുകയാണു ഭര്‍ത്താവെന്നു കുഞ്ഞിന്റെ മാതാവ് രേഷ്മ ബാനു മൊഴിനല്‍കിയിരുന്നു. കുഞ്ഞിന്റെ ദേഹത്തു കടിച്ചതിന്റെയും പൊള്ളിച്ചതിന്റെയും പാടുകളുമുണ്ട്.
കുറിപ്: ഇന്നുണ്ടായ ഭൂകമ്പം ഇത്തരം ക്രൂരതക്കെതിരെയുള്ള പ്രകൃതിയുടെ മുന്നറിയിപ്പാകാം . ദൈവമേ കൊടും പാതകികളോട് ക്ഷമിക്കേണമേ.
-കെ എ സോളമന്‍
അഞ്ചാം മന്ത്രി, അലിമന്ത്രി
'നാന്‍ ഒരു തടവ് ശൊന്നാല്‍ നൂറു തടവ് ശൊന്ന മാതിരി' എന്ന രജനി കാന്ത് സ്റ്റൈലിലാണ് ലീഗിന്റെ പരമോന്നത നേതാവു ഹൈദരലി ശിഹാബ് തങ്ങള്‍ . തങ്ങള്‍ സ്വയം പറയുന്നതല്ല, കുഞ്ഞാലിക്കുട്ടി പറയിപ്പിക്കുന്നതാണന്നും സംസാരമുണ്ട്. ചാനലിലെ തങ്ങളുടെ ഇരിപ്പ് കണ്ടാല്‍ അങ്ങനെയും തോന്നും
നായര്‍ മന്ത്രി, ഈഴവ മന്ത്രി മുസ്ലീംമന്ത്രി , ക്രിസ്ത്യന്‍ മന്ത്രി, നാടാര്‍ മന്ത്രി എന്നുള്ള തരം തിരിവ് എന്നവസാനിക്കുന്നുവോ അന്ന് മാത്രമേ ഈ നാടു ഗതിപിടിക്കുകയുള്ളൂ. ജാതി രാഷ്ട്രീയം പരീക്ഷിക്കുന്നതില്‍ ഇടതുമുന്നണി ഒട്ടും മോശമല്ലെങ്കിലും ഇത്തരം നാണം കേട്ട ജാതി രാഷ്ട്രീയം യു.ഡി എഫ് ഭരിക്കുമ്പോള്‍ മാത്രം കാണുന്ന പ്രതിഭാസമാണ്. കേരള രാഷ്ട്രീയം കൊണ്ട് പിതൃ-പുത്ര ബന്ധം വരെ എത്ര കണ്ടു വഷളാകാമെന്നതിന് തെളിവാണു ഗണേഷ് കുമാര്‍ -ബാലകൃഷ്ണപിള്ള യുദ്ധം. അച്ഛനും-മകനുമുള്ള ഏത് കുടുംബത്തിനാണ് ഇവര്‍ മാതൃകയാവുക?
ഉമ്മന്‍ ചാണ്ടിക്ക് ധൈര്യമുണ്ടെങ്കില്‍ അഞ്ചാം മന്ത്രി-അലിമന്ത്രിയെ വേണ്ടന്നു പറയണം. പത്തു മാസമായി മന്ത്രികുപ്പായയും തൈപ്പിച്ചു നടക്കുന്നുവെന്നവകാശ പ്പെടുന്ന ഈ 'നിയുക്തമന്ത്രി' ഏതു ജനകീയ പ്രശ്നമാണ് ഇക്കാലയളവില്‍ ഇടപെട്ടുപരിഹരിച്ചത്? ഉമ്മന്‍ ചാണ്ടി ചെയ്യേണ്ടത് ഏകാം ഗപാര്‍ടി മന്ത്രിമാരെ പിന്‍വലിക്കുക എ ന്നതാണു , ഭരിക്കണമെങ്കില്‍ അന്തസ്സോടെ ഭരിക്കണം. ഭരണം നിലനിര്‍ത്താന്‍ ഏതു നാണം കെട്ട ഒത്തുതീര്‍പ്പിനും നിന്നു കൊടുക്കുന്ന അവസ്ഥ മാറണം. മന്ത്രിമാര്‍ സ്വന്തം സമുദായത്തിന്റെയല്ല , സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയുംതാല്‍പര്യ മാണു സംരക്ഷിക്കേണ്ടത്.
-കെ എ സോളമന്‍
Tuesday, 10 April 2012
സര്‍ഗസംഗമം
ചേര്‍ത്തല: ചേര്‍ത്തല കലാസാഹിത്യ സാംസ്‌കാരിക വേദിയുടെ സര്‍ഗ്ഗസംഗമം ഉദ്ഘാടനം ചെയ്തു. നഗരസഭ ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വടുതല ഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കഥ-കവിത അരങ്ങില്‍ വി.കെ. സുപ്രന്‍ ചേര്‍ത്തല, എന്‍.ടി. ഓമന, വി.എസ്. പ്രസന്നകുമാരി, മുരളി ആലിശ്ശേരി, ആര്‍. സതീശന്‍, ജയശ്രീ അമ്പാടി, വി.കെ. ഷേണായി, പീറ്റര്‍ ബഞ്ചമിന്‍, പി.കെ. തങ്കപ്പന്‍, വാരനാട് ബാനര്‍ജി, വിശ്വന്‍ വെട്ടയ്ക്കല്‍, അജാതന്‍, ഗ്രാമശ്രീ സുരേഷ്, തോമസ് ചേര്‍ത്തല, സുലഭ, വൈരം വിശ്വന്‍, കെ.എം. മാത്യു, പി. സുകുമാരന്‍, വെട്ടയ്ക്കല്‍ മജീദ്, പി.വി. സുരേഷ് ബാബു, എന്‍.എം. ശശി എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. പ്രൊഫ. കെ.എ. സോളമന്‍ സൃഷ്ടികള്‍ വിലയിരുത്തി. കാവ്യദാസ് ചിരിയരങ്ങ് അവതരിപ്പിച്ചു.
Monday, 9 April 2012
വി.എസ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കില്ല
നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനമാര്‍ഗമാണ് വി.എസ്. തിരുവനന്തപുരത്തേക്ക് പോകുന്നത്. തിരുവനന്തപുരത്തെ ചില സുഹൃത്തുക്കളെ കാണാനാണ് വി. എസ്. പോകുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയുള്ള പി.ബി.യെയാണ് തിരഞ്ഞെടുത്തതെന്നും പഴയതുപോലെതന്നെ പാര്‍ട്ടിപ്രവര്‍ത്തനവുമായി മുന്നോട്ട്‌പോകുമെന്നും നെടുമ്പാശ്ശേരിക്ക് യാത്രതിരിക്കുംമുന്‍പ് വി.എസ്. പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതിനുള്ള തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ കൈക്കൊണ്ടിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തിരുവനന്തപുരത്ത് നേരത്തെ എത്തേണ്ട ആവശ്യമുള്ളതിനാല്‍ പോകുന്നു എന്നായിരുന്നു വി.എസിന്റെ മറുപടി.
വി.എസ്. ഒഴികെയുള്ള മുഴുവന്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളും പൊതുസമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.
Comment:
Harsh decision by CPM
The denial of entry of Kerala veteran and former Chief Minister V S Achuthanandan to the CPM politburo is detrimental to the party. And it is anybody’s guess the immediate repercussions that would surface within the Kerala unit of the CPM
It is Achuthanandan and not Pinarayi or S Ramachandran Pillai, the mass leader who brought a face saving victory in the last Assembly elections.
The leaders who extensively deliberated on the national and international political situation have not seen the writing on the wall. Probably Achuthanandan’s age is the sole reason for the higher-ups of the party to take this harsh decision as the aged leader is too weak for a fresh agitation within the party. Let us wait and see.
K A Solaman
Sunday, 8 April 2012
വി.എസിന്റെ പിബി പ്രവേശനം പുതിയ കേന്ദ്രകമ്മിറ്റി തീരുമനിക്കും: എസ്. രാമചന്ദ്രന്‍പിള്ള
കോഴിക്കോട്: വി.എസ് അച്ചുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ തിരികെയെടുക്കുന്നത് സംബന്ധിച്ച് പുതിയ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കുമെന്ന് സിപിഎം നേതാവ് എസ്. രാമചന്ദ്രന്‍പിള്ള. കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
-കെ എ സോളമന്‍
വിട ഇന്നലെയായിരുന്നു - കവിത
ഇന്നലെയായിരുന്നു യാത്ര
തംപേറുകള്‍ മുഴങ്ങിയില്ല
മൌനപദയാത്രയില്ല
അനുശോചനയോഗമില്ല
ഇന്നലെയായിരുന്നു യാത്ര
വിട ഇന്നലെയായിരുന്നു
കാതടയ്ക്കും വെടിയൊച്ചയില്ല
ബൂഗില്‍ വാതനമില്ല
ഗണ്‍ സലൂട്ടില്ല ,
തീരനഷ്ട മെന്നാരും മൊഴിഞ്ഞില്ല
കരച്ചിലില്ല ,
കണ്ണീര്‍ പെരുമഴയില്ല
ഇന്നലെയായിരുന്നു യാത്ര
വിട ഇന്നലെയായിരുന്നു
വിട ചൊല്ലിയത് നാടിന്റെ –
തീരാനഷ്ടമാം പ്രിയനേതാവല്ല
നിത്യയവ്വനംകാക്കും താരമല്ല
മായാമോഹിനിയല്ല
പ്രണയാതുരയായ കാമുകിയല്ല
പ്രണയം മറന്ന ക്രൌഞ്ചപ്പക്ഷിയല്ല
അരുമയാം കൂട്ടിലെകിളിയുമല്ല
ഇന്നലെയായിരുന്നു യാത്ര
വിട ഇന്നലെയായിരുന്നു
കാണാതെ , കരയാതെ
പോയ മരണം
യവ്വനങ്ങള്‍ക്ക് തണലായിരുന്നു
അറിവിന്‍ സാഗരമായിരുന്നു
അക്ഷരപ്പെരുമയായിരുന്നു
വിദ്യയായിരുന്നു ,
ശാസ്ത്ര സത്യങ്ങളുടെ
നിസ്തുല സ്രോതസ്സായിരുന്നു
അതൊരു വിശ്വവിജ്ഞാനകോശം
ബ്രിട്ടാനിക്കായെന്ന് നാമം
കുറിപ്പ്: ബ്രിട്ടാനിക്കായുടെ പ്രിന്‍റ് എഡിഷന്‍ ഇനിയില്ല
-കെ എ സോളമന്‍
Thursday, 5 April 2012
ദിലീപിന്റെ മായമോഹിനി
ജനപ്രിയ നായകന്‍ ദിലീപ് സ്ത്രീവേഷത്തില്‍ അഭിനയിക്കുന്ന മായമോഹിനിയുടെ ഷൂട്ടിംഗ് അവസാനിച്ചു. കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി സുകുമാര്‍- മധു വാര്യര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസ് ആണ്. ദിലീപിന്റെ പെണ്‍വേഷത്തില്‍ ഉള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഇതിനകം തന്നെ ജനശ്രദ്ധ നേടിയിരിക്കുന്നു. ഉദയകൃഷ്ണ സിബി കെ തോമസ് രചന നിര്‍വഹിക്കുന്ന ചിത്രം ഏപ്രില്‍ 7 നു തിയേറ്ററുകള്‍ എത്തും.
കുറിപ്: ആളു പെണ്ണിഷാണെന്ന് മുമ്പേ തോന്നിയിട്ടുണ്ട്. അത് പക്ഷേ പെണ്ണുംപിള്ള ഉപേക്ഷിച്ചു പോകുന്നഘട്ടം എത്തിക്കുമെന്ന് ഇപ്പോഴാണു ബോധ്യായത്.
-കെ എ സോളമന്‍
ഒരു എക്സ്ട്രാ ഓര്‍ഡിനറി വിജയം
Comment: മമ്മൂട്ടി, മോഹന്‍ലാല്‍ , പ്രിഥ്വിരാജ് എന്നിവരുടെ ഇടിപ്പടങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഫാര്‍ ഫാര്‍ ബെറ്റര്‍ . എങ്കിലും മദ്യപാനത്തെ ഇത്രകണ്ട് മഹത്വ വല്കരിക്കരുതായിരുന്നു . സലിംകുമാര്‍ -ബിജുമേനോന്‍ കൂട്ടര്‍ എത്ര ഗാലന്‍ അകത്താക്കി സിനിമയില്‍ ?
-കെ എ സോളമന്‍
Sunday, 1 April 2012
മോഹന്‍ലാലിന്റെ നായികയായി അമല പോള്‍
തമിഴില്‍ ഒന്നാം നിരനായികയായി തിളങ്ങുന്ന അമലപോള്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. ഇതുവരെയും മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ സിനിമയില്‍ നായികയായിട്ടില്ലാത്ത അമലയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മോഹന്‍ലാലിന്റെ നായികവേഷമാണ്.
ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അമല ലാലിന്റെ നായികയാകുന്നത്. പ്രമുഖ വാര്‍ത്താ ചാനലിലെ സീനിയര്‍ എഡിറ്ററുടെ വേഷമായിരിക്കും അമലയ്ക്ക്. ചാനലിലെ കാമറാമാനായാണ് മോഹന്‍ലാല്‍ വേഷമിടുക. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം പതിവ് ജോഷി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരിക്കും. ഹ്യൂമറിനും ഏറെ പ്രാധാന്യമുണ്ട് ചിത്രത്തില്‍. സച്ചി-സേതു ടീമിലെ സച്ചിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് നിര്‍മ്മിക്കുന്നത്.
Comment: നായികയ്ക്ക് പ്രായം അല്പം കൂടിപ്പോയോയെന്നു സംശയം.
-കെ എ സോളമന്‍ .
അഞ്ചാം മന്ത്രി: എതിര്‍പ്പുമായി മുരളീധരന്‍
കോഴിക്കോട്: മന്ത്രിസ്ഥാനം നിശ്ചയിക്കുമ്പോള്‍ മത-സാമുദായിക സന്തുലനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. എം.എല്‍.എമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫില്‍ അങ്ങനെയൊരു രീതിയില്ല. കോണ്‍ഗ്രസിന് 45 എം.എല്‍.എമാര്‍ ഉള്ളപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പടെ 10 മന്ത്രിസ്ഥാനങ്ങളാണുണ്ടായിരുന്നത്. എം.എല്‍.എമാരുടെ എണ്ണം 60 ആയപ്പോഴും 10 പേര്‍ മാത്രമാണുണ്ടായിരുന്നത്. കഷ്ടകാലത്തിന് ഇത്തവണ 38 ആയിപ്പോയി.
അനൂപിന്റെ സത്യപ്രതിജ്ഞ വൈകിക്കുന്നത് പിറവത്തുകാരോടുള്ള വഞ്ചനയാണ്. അനൂപിനെ മന്ത്രിയാക്കുന്നത് വൈകുന്നത് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ചോദ്യം ചെയ്യും. പിറവത്തുകാരോട് നിങ്ങള്‍ എന്താണ് പറഞ്ഞത്. ആ വാക്ക് നിങ്ങള്‍ പാലിച്ചോ എന്ന് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ചോദിക്കും. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും തിരുവനന്തപുരത്ത് വി.എസ് ശിവകുമാറിനും പാറശാലയില്‍ എ.ടി ജോര്‍ജ്ജിനും കൈപ്പത്തി ചിഹ്നത്തില്‍ ജയിക്കാമെങ്കില്‍ നെയ്യാറ്റിന്‍കരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ കഴിയും.
യു.ഡി.എഫിനുള്ളില്‍ കുറുമുന്നണിയുണ്ടാകുന്നത് ആശാസ്യമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
യു.ഡി.എഫില്‍ അങ്ങനെയൊരു രീതിയില്ല. കോണ്‍ഗ്രസിന് 45 എം.എല്‍.എമാര്‍ ഉള്ളപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പടെ 10 മന്ത്രിസ്ഥാനങ്ങളാണുണ്ടായിരുന്നത്. എം.എല്‍.എമാരുടെ എണ്ണം 60 ആയപ്പോഴും 10 പേര്‍ മാത്രമാണുണ്ടായിരുന്നത്. കഷ്ടകാലത്തിന് ഇത്തവണ 38 ആയിപ്പോയി.
അനൂപിന്റെ സത്യപ്രതിജ്ഞ വൈകിക്കുന്നത് പിറവത്തുകാരോടുള്ള വഞ്ചനയാണ്. അനൂപിനെ മന്ത്രിയാക്കുന്നത് വൈകുന്നത് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ചോദ്യം ചെയ്യും. പിറവത്തുകാരോട് നിങ്ങള്‍ എന്താണ് പറഞ്ഞത്. ആ വാക്ക് നിങ്ങള്‍ പാലിച്ചോ എന്ന് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ചോദിക്കും. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും തിരുവനന്തപുരത്ത് വി.എസ് ശിവകുമാറിനും പാറശാലയില്‍ എ.ടി ജോര്‍ജ്ജിനും കൈപ്പത്തി ചിഹ്നത്തില്‍ ജയിക്കാമെങ്കില്‍ നെയ്യാറ്റിന്‍കരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ കഴിയും.
യു.ഡി.എഫിനുള്ളില്‍ കുറുമുന്നണിയുണ്ടാകുന്നത് ആശാസ്യമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
Comment: He will continue as corrective force in the Congress.
-K A Solaman
Subscribe to:
Posts (Atom)