Thursday, 26 April 2012

എസ്‌എസ്‌എല്‍സിക്ക്‌ റെക്കോര്‍ഡ്‌ വിജയം; 93.64%

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക്‌ റെക്കോര്‍ഡ്‌ വിജയം. 93.64 % വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന്‌ അര്‍ഹരായി. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 2.29% കൂടുതലാണിത്‌. കഴിഞ്ഞവര്‍ഷം 91.32 ആയിരുന്നു വിജയശതമാനം. 2008ലെ 92.09% ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിജയശതമാനം. ഈവര്‍ഷവും വിദ്യാര്‍ഥികള്‍ക്ക്‌ മോഡറേഷന്‍ നല്‍കിയില്ല. പരീക്ഷ എഴുതിയ മുഴുവന്‍ പേരുടെയും ഫലം പ്രഖ്യാപിക്കാനായി എന്ന പ്രത്യേകതയും ഇത്തവണത്തെ ഫലത്തിനുണ്ട്‌. സെക്രട്ടേറിയറ്റ്‌ പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ്‌ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചത്‌.

Comment: ഇക്കൂട്ടത്തില്‍ തോറ്റ 6.36 ശതമാനത്തെയാണ് കണ്ടു പിടിച്ച് ആദരിക്കേണ്ടത്. അവരുടെ അദ്ധ്യാപകരെയും ആദരിക്കണം. പരീക്ഷ ഹാളില്‍ കേറി ഉത്തരകടലാസ്സില്‍ മാര്‍ജിന്‍ വരച്ചവനും ചോദ്യ നംബര്‍ പകര്‍ത്തിയവനും പാസ്സായി. ചിലര്‍ക്കെല്ലാം എ പ്ളസ്സ് മുണ്ട്. അപ്പോ, തോല്‍ക്കണമെങ്കില്‍ പരീക്ഷാഹാളില്‍ നിന്നിറങ്ങിയോടണം, അല്ലെങ്കില്‍ ഉത്തരക്കടലാസ് കീറിക്കളയണം. അവരെയാണ്  ആദരിക്കേണ്ടത്.

-കെ എ സോളമന്‍ 

2 comments:

  1. commentil paranjirikkunnathu nooru shathamaanam sathyamanu...............

    ReplyDelete
  2. നന്ദി ജയരാജ്
    -കെ എ സോളമന്‍

    ReplyDelete