ന്യൂയോര്‍ക്ക്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ യുഎസ് വിമാനത്താവളത്തില്‍ അവഹേളിച്ച സംഭവത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവു ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും നിരുപമ പറഞ്ഞു. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ സെമിനാറില്‍ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അവര്‍. ന്യൂയോര്‍ക്കിലുണ്ടായ സംഭവം ഇന്ത്യയിലെ എല്ലാവര്‍ക്കും ആശങ്ക നല്‍കുന്ന കാര്യമാണ്. കാരണം അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഖാന്‍ എന്നും നിരുപമ വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇത് തങ്ങളുടെ മാത്രം ആശങ്കയല്ല, രാജ്യത്തെ മുഴുവന്‍ പേരുടെയും ആശങ്കയാണെന്നും ഇന്ത്യയുടെ ആശങ്കയുടെ ആഴം എത്രമാത്രമാണെന്ന് യുഎസ് അധികൃതര്‍ മനസിലാക്കണമെന്നും അവര്‍ കൂടിച്ചേര്‍ത്തു. ഇന്ത്യയിലെ പ്രശസ്തരായിട്ടുള്ള വ്യക്തികളെ ഇതിനുമുമ്പും ന്യൂയോര്‍ക്കില്‍ അവഹേളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
Comment: കലാമിനെ തടഞ്ഞപ്പോള്‍ ഇല്ലാതിരുന്ന ആശങ്കയാണ് ഷാരൂഖിനെ തടഞ്ഞപ്പോള്‍ . തട്ടുപൊളിപ്പന്‍ സിനിമയില്‍ അഭിനയിക്കാനായില്ലെന്നത് കലാമിന്റെ നഷ്ടം !
-K A Solaman
Innathe jeevitha saahacharyangalil ithalla ithinappuravum natakkum. Sharukkinte perinu thullamaaya peru avarute black listil kaanum.
ReplyDeleteMukhathinu saamyathayulla, thatiyoteyum, meesayoteyum okke ulla, identity clashukal systemil sambhavichu kaanum. Mandanmaar Landonil pokum pole bahurupikal statesil pokaan patillennunto. Bakki pinne paranjollam. Thalakku vettalatichu irikkumbola oru chaaruk.
തലക്ക് വെട്ടല്‍ പിടിച്ചോ? അതെപ്പോ? ഒത്തിരി നാള്‍ക്കു ശേഷമാണല്ലോ കാണുന്നത് . ഇനിയും കാണണം.
ReplyDeleteഇട്ടിഅച്ചുതന്ഠെ മാള്‍ബറിക്കൂസ്, അല്പം മയ പ്പെടുത്തണം കേട്ടോ?
-കെ എ സോളമന്‍
pavam kalaam, pavam sharukh....... nammalo......
Deleteഹായി, ജയരാജ്, ആശംസകള്‍
ReplyDelete-കെ എ സോളമന്‍