Monday 23 April 2012

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു






തിരുവനന്തപുരം: നിര്‍ബന്ധിത ഗ്രാമീണ സേവനത്തിനു പകരം സ്ഥിരം നിയമനം നടത്തണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരം പിന്‍വലിച്ചു. തിങ്കളാഴ്ച രാത്രി ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചത്.

ഗ്രാമീണസേവനം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കും. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കും. രണ്ടുമാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലെയും ഹൗസ് സര്‍ജന്‍മാരും പി.ജി. വിദ്യാര്‍ഥികളും അടക്കം മൂവായിരത്തോളം ജൂനിയര്‍ ഡോക്ടര്‍മാരായിരുന്നു സമരം ആരംഭിച്ചിരുന്നത്.
Comment: ഡോക്ടര്‍മാരോട്  ഒരു കളിയും നടക്കില്ല മന്ത്രിജി.
-കെഎ  സോളമന്‍

No comments:

Post a Comment