Thursday 12 April 2012

മോഹിനീ നടനം


മലയാള സിനിമയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്ന സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ സിനിമാപ്രേക്ഷകനെ ചിരിപ്പിച്ചും ഇടയ്ക്ക്‌ കണ്ണു നനയിച്ചും ജനപ്രിയതാരമായി ഉയര്‍ന്ന നടനാണ്‌ ദിലീപ്‌. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സ്വീകരിച്ച കൃത്യതയും വ്യത്യസ്തതയുമാണ്‌ നടനെന്ന നിലയില്‍ ദിലീപിന്റെ വിജയം. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഈ നടന്‍ മലയാളസിനിമാ പ്രേക്ഷകര്‍ക്കൊപ്പമുണ്ട്‌. ഇപ്പോള്‍ 2012ല്‍ പെണ്ണായി വേഷമിട്ട്‌ വെള്ളിത്തിരയെ മോഹിപ്പിച്ചതുവരെ ദിലീപ്‌ നമുക്കു മുന്നില്‍ അഭിനയ വിസ്മയമാകുന്നു.

സിനിമയില്‍ നടന്‍മാര്‍ പെണ്‍വേഷം കെട്ടി അഭിനയിക്കുന്നത്‌ പുതുമയല്ല. നിരവധി ചലച്ചിത്രങ്ങളില്‍ നാമതു കണ്ടുകഴിഞ്ഞു. തമിഴ്‌ സിനിമ ‘അവ്വൈഷണ്‍മുഖി’യില്‍ കമലഹാസന്‍ സ്ത്രീയായി അഭിനയിച്ചത്‌ പുതുമയായിരുന്നു. കമലഹാസന്റെ സ്ത്രീവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹിന്ദി സിനിമയില്‍ അമീര്‍ഖാനും പെണ്ണായി അഭിനയിച്ചിട്ടുണ്ട്‌. അത്തരം വേഷങ്ങളില്‍ നിന്നുള്ള പ്രചോദനം കൂടിയാകണം എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്ന ദിലീപിനെക്കൊണ്ട്‌ പെണ്‍വേഷം കെട്ടിച്ചത്‌.

 Comment: ശരീരമാസകലം ക്ഷൌരം ചെയ്തു എണ്ണപുരട്ടിയുള്ള ഈ കളി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഹൊറിബിള്‍ ആണ്. ദയ എന്ന സിനിമയില്‍ ഇദ്ദേഹത്തിന്റെ ഭാര്യ മഞ്ജു വാരിയര്‍ പുരുഷ വേഷം കെട്ടീയാടിയതിലൂടെ ഉണ്ടായ കോംപ് ളെക്സാണു ഈ നടനെക്കൊണ്ടു ക്രൂരകൃത്യങ്ങള്‍ ചെയ്യിക്കുന്നത്.
-കെ എ സോളമന്‍

No comments:

Post a Comment