കരളിന്റെ കരളാകും കുഞ്ഞേ,
കണ്ണീരിലുയിരിട്ടു കനവായി തെളിഞ്ഞിട്ടു
കദനമായ് നീ എന്തേ മാഞ്ഞു. ?
കളിചിരികള്‍ കണ്ടില്ല,കേള്‍ക്കാന്‍ പഠിച്ചില്ല
കരയാനറിയാതെ, ചിരിക്കാനറിയാതെ
എല്ലു നുറുങ്ങിയ വേദന തിന്നു നീ
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
സിഗരറ്റിന്‍ തീ കൊണ്ടു നിന്‍ദേഹം പൊള്ളിയ
നിമിഷങ്ങള്‍ എത്രയോ ക്രൂരം
കാണാന്‍കഴിയാതെ വിതുന്പാവാതെ
നീറും മനസ്സുമായ് നീ പിടഞ്ഞോ?
പാതിയാം പ്രാണനില്‍പു ളയുന്ന നേരത്തു
നീ കണ്ട കോലങ്ങള്‍ ഏതുജന്മം?
ശപ്ത വൈരൂപിയമോ കൊടിയ വിഷ സര്‍പ്പമോ
ചൊല്ലുക നീ എന്റെ കുഞ്ഞേ
കരയാനറിയാതെ, ചിരിക്കാനറിയാതെ
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
എങ്ങൂ മറഞ്ഞു നീ അഫ്രീന്‍ ?
കുറിപ്: പിറന്നത് പെണ്‍കുഞ്ഞയതിനാല്‍ പിതാവ് ക്രൂരമായി പീഡിപ്പിച്ച മൂന്നുമാസം പ്രായമുള്ള അഫ്രീന്‍ എന്ന നേഹബാനു ബാംഗളൂര്‍ ആശുപത്രിയില്‍ വെച്ചു ജീവിതത്തോട് വിടപറഞ്ഞു.
-കെ എ സോളമന്‍
No comments:
Post a Comment