Thursday, 26 April 2012

ആഭ്യന്തര മന്ത്രി ഇറ്റാലിയന്‍ നാവികരെ കാണാന്‍ വിസമ്മതിച്ചു


തിരുവനന്തപുരം: പൂജപ്പുര സെന്‍‌ട്രല്‍ ജയില്‍ സന്ദര്‍ശനത്തിനിടെ ഇറ്റാലിയന്‍ നാവികരെ കാണാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിസമ്മതിച്ചു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് തുടരുമെന്ന് മന്ത്രി സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു.
ജയിലിലെ ആശുപത്രി ബ്ലോക്കിന് സമീപമാണ് ഇറ്റാലിയന്‍ നാവികരും മുന്‍ ഐ.ജി ലക്ഷ്മണയും കഴിയുന്നത്. മന്ത്രിയുടെ വരവും കാത്ത് നാവിക വേഷം അണിഞ്ഞ് ഇറ്റാലിയന്‍ നാവികര്‍ നിന്നു. എന്നാല്‍ ഇറ്റാലി നാവികരെ കണ്ടതോടെ മന്ത്രി തിരിഞ്ഞ് നടന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ നാവികരുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം കാണാന്‍ കൂട്ടാക്കിയില്ല.
Comment: പകരത്തിനു പകരം. ഇറ്റാലിയന്‍ നാവികര്‍ സുമാരന്‍ നായരുടെ  സില്‍ബന്തികളാണെന്നു    വിചാരിച്ചു കാണും

-കെ എ സോളമന്‍


2 comments: