Wednesday, 11 April 2012

അഞ്ചാം മന്ത്രി, അലിമന്ത്രി


അഞ്ചാം മന്ത്രി, ഇരുപത്തിയൊന്നാം മന്ത്രി എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ടു മാസങ്ങളായി. ഉടനെ ഒരു ശമനമുണ്ടാകുമെന്ന് കരുതാം.  20 അംഗങ്ങളുള്ള മുസ്ലീംലീഗ്‌ കേരളത്തില്‍ മുസ്ലിം ഭരണമാണു ലക്ഷ്യമിടുന്നതെങ്കില്‍ അവര്‍ക്കായ് മലപ്പുറം കേന്ദ്രമാക്കി ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നത് നന്നായിരിക്കും .ജനാധിപത്യത്തിലെ സാമാന്യ മര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ള ലീഗിന്റെ കടന്നു കേറ്റത്തിന് നിന്നു കൊടുക്കുന്നതു എന്തിന്റെ പേരിലായാലും ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള ഒരു മുഖ്യ മന്ത്രിയുടെ വിശ്വാസനീയതയാണ്  തകര്‍ക്കുന്നത്. 

'നാന്‍ ഒരു തടവ് ശൊന്നാല്‍ നൂറു തടവ് ശൊന്ന മാതിരി' എന്ന രജനി കാന്ത് സ്റ്റൈലിലാണ്  ലീഗിന്റെ പരമോന്നത നേതാവു ഹൈദരലി ശിഹാബ് തങ്ങള്‍ .  തങ്ങള്‍ സ്വയം പറയുന്നതല്ല, കുഞ്ഞാലിക്കുട്ടി പറയിപ്പിക്കുന്നതാണന്നും സംസാരമുണ്ട്. ചാനലിലെ തങ്ങളുടെ ഇരിപ്പ് കണ്ടാല്‍ അങ്ങനെയും തോന്നും

നായര്‍ മന്ത്രി, ഈഴവ മന്ത്രി മുസ്ലീംമന്ത്രി , ക്രിസ്ത്യന്‍ മന്ത്രി, നാടാര്‍ മന്ത്രി എന്നുള്ള തരം തിരിവ് എന്നവസാനിക്കുന്നുവോ  അന്ന് മാത്രമേ ഈ നാടു ഗതിപിടിക്കുകയുള്ളൂ. ജാതി രാഷ്ട്രീയം പരീക്ഷിക്കുന്നതില്‍ ഇടതുമുന്നണി ഒട്ടും മോശമല്ലെങ്കിലും ഇത്തരം നാണം കേട്ട ജാതി രാഷ്ട്രീയം യു.ഡി എഫ് ഭരിക്കുമ്പോള്‍ മാത്രം കാണുന്ന പ്രതിഭാസമാണ്.   കേരള രാഷ്ട്രീയം കൊണ്ട് പിതൃ-പുത്ര ബന്ധം വരെ എത്ര കണ്ടു വഷളാകാമെന്നതിന് തെളിവാണു ഗണേഷ്‌ കുമാര്‍ -ബാലകൃഷ്ണപിള്ള യുദ്ധം. അച്ഛനും-മകനുമുള്ള ഏത് കുടുംബത്തിനാണ് ഇവര്‍ മാതൃകയാവുക?

ഉമ്മന്‍ ചാണ്ടിക്ക് ധൈര്യമുണ്ടെങ്കില്‍ അഞ്ചാം മന്ത്രി-അലിമന്ത്രിയെ വേണ്ടന്നു പറയണം. പത്തു മാസമായി മന്ത്രികുപ്പായയും തൈപ്പിച്ചു നടക്കുന്നുവെന്നവകാശ പ്പെടുന്ന  ഈ 'നിയുക്തമന്ത്രി' ഏതു ജനകീയ പ്രശ്നമാണ് ഇക്കാലയളവില്‍ ഇടപെട്ടുപരിഹരിച്ചത്? ഉമ്മന്‍ ചാണ്ടി ചെയ്യേണ്ടത് ഏകാം ഗപാര്‍ടി മന്ത്രിമാരെ പിന്‍വലിക്കുക എ ന്നതാണു , ഭരിക്കണമെങ്കില്‍ അന്തസ്സോടെ ഭരിക്കണം.  ഭരണം നിലനിര്‍ത്താന്‍ ഏതു നാണം കെട്ട ഒത്തുതീര്‍പ്പിനും നിന്നു കൊടുക്കുന്ന അവസ്ഥ മാറണം. മന്ത്രിമാര്‍ സ്വന്തം സമുദായത്തിന്റെയല്ല , സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയുംതാല്‍പര്യ മാണു സംരക്ഷിക്കേണ്ടത്.
-കെ എ സോളമന്‍

No comments:

Post a Comment