Sunday, 30 September 2012

ഒരാള്‍ എന്ത് കുടിക്കണമെന്ന് കോടതി തീരുമാനിക്കേണ്ട-മന്ത്രി ബാബു



കൊച്ചി: കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്നത് പ്രായോഗികമായ കാര്യമല്ലെന്നും  ഒരാള്‍ എന്ത് കുടിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കോടതിക്കില്ലെന്നും   മന്ത്രി കെ.ബാബു.
കള്ള് ചെത്ത് നിര്‍ത്തണമെന്ന് യു.ഡി.എഫിന് അഭിപ്രായമില്ല. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരണമെന്ന മുസ്ലീംലീഗിന്റെ അഭിപ്രായം അവരുടേത് മാത്രമാണെന്നും മന്ത്രി കെ.ബാബു പറഞ്ഞു. കള്ള് ചെത്ത് നിരോധനം പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
സംസ്ഥാനത്ത് കള്ള് ചെത്ത് വ്യവസായം നിര്‍ത്തണമെന്ന് യു.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെടാന്‍ ഇന്നലെ നടന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ധാരണയായിരുന്നു. സംസ്ഥാനത്ത് കള്ള് വ്യവസായം നിര്‍ത്തുന്നതിനെക്കുറിച്ച് ആലോച്ചിച്ചുകൂടേയെന്ന് ഹൈക്കോടതി ആരാഞ്ഞ സാഹചര്യത്തിലാണ് ലീഗ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്.
കമന്‍റ് :  ടിയാന്‍ കള്ളു മന്ത്രിയായിരിക്കാന്‍ യോഗ്യന ല്ലെന്ന് ആര്ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇതോടെ മാറി. വ്യാജകള്ള്  കുടിച്ചു ജനം ചത്തോട്ടേ എന്നതാണു ടിയാന്‍റെയും  യു ഡി എഫിന്റെയും കൂട്ടായ തീരുമാനം
-കെ എ സോളമന്‍ 

Saturday, 29 September 2012

കെമിസ്ട്രി പരീക്ഷയ്ക്ക് പോക്കറ്റില്‍ കവിത; കോപ്പിയടിയെക്കുറിച്ച് സിന്‍ഡിക്കേറ്റില്‍ തര്‍ക്കം



മനപൂര്‍വമല്ലാത്ത ക്രമക്കേട് മാപ്പാക്കി

തിരുവനന്തപുരം: പരീക്ഷയില്‍ കോപ്പിയടി ആരോപിച്ച് പിടിച്ച വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ തര്‍ക്കം. മനപ്പൂര്‍വമല്ലാത്ത കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടവരെ അനാവശ്യമായി ശിക്ഷിക്കരുതെന്നായിരുന്നു ഒരു വിഭാഗം അംഗങ്ങളുടെ ആവശ്യം.
എന്നാല്‍ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടിലായിരുന്നു മറ്റു ചിലര്‍. ഭരണ, പ്രതിപക്ഷ ഭേദമെന്യേ അംഗങ്ങള്‍ ചേരിതിരിഞ്ഞ് നടത്തിയ തര്‍ക്കത്തിനൊടുവില്‍ മനഃപൂര്‍വമല്ലാത്ത കുറ്റങ്ങള്‍ ക്ഷമിക്കാന്‍ തീരുമാനിച്ചു. ഇത്തരകാര്‍ക്കുവേണ്ടി വീണ്ടും പരീക്ഷ നടത്താനും പിഴയായി വാങ്ങിയ 1000 രൂപ തിരിച്ചുനല്‍കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
പരീക്ഷാ സ്‌ക്വാഡ് പിടികൂടിയവരില്‍ ചോദ്യപേപ്പറിലെ ശരിയുത്തരം മാര്‍ക്ക് ചെയ്തവരും കണക്കിന്റെ ക്രിയ അതില്‍ ചെയ്തുനോക്കിയവരും ഉണ്ടായിരുന്നു. ഇവര്‍ യഥാര്‍ഥത്തില്‍ കോപ്പിയടിച്ചവരായിരുന്നില്ല. എന്നാല്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ ഉത്തരം കാണിച്ചുകൊടുക്കാനുള്ള സാധ്യത ഇതില്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു സ്‌ക്വാഡിന്റെ കണ്ടെത്തല്‍.
ബി.എസ്‌സി കെമിസ്ട്രിക്ക് പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ പോക്കറ്റില്‍ നിന്ന് അവന്‍ ഇംഗ്ലീഷില്‍ കുറിച്ചിട്ട ഒരു കവിതാശകലമാണ് പിടികൂടിയത്. പരീക്ഷയുമായി ഒരു ബന്ധവുമില്ലെങ്കിലും പരീക്ഷാ ഹാളില്‍ ഒരുവിധത്തിലുള്ള എഴുതിയ കടലാസും കൊണ്ടുവരരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ നിയമപ്രകാരം അതും കുറ്റകരമായി.
ആലപ്പുഴ ജില്ലയില്‍ പരിശോധന നടത്തിയ സ്‌ക്വാഡ് മാത്രമാണ് ചോദ്യപേപ്പറില്‍ എഴുതിയവരെ പിടികൂടി റിപ്പോര്‍ട്ട് ചെയ്തത്. 13 പേരുടെ കേസാണ് സിന്‍ഡിക്കേറ്റ് മുമ്പാകെ വന്നത്.

കമന്‍റ്: ആലപ്പുഴ സ്ക്വാഡിനു വീര്യം കൂടുതലാണ്. മെഡിക്കല്‍ എന്‍ററന്‍സിലും മറ്റും തഴയപ്പെടുന്നത് കൂടുതലും ആലപ്പുഴ കുട്ടികളാണെന്ന് ഇത് സംബന്ധിച്ചു കണക്കെടുത്താല്‍ മനസ്സിലാകും . അപ്പോള്‍ ഏക ആശ്രയം ഡിഗ്രിയാണ്.  ഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നും പറഞ്ഞു കുഞ്ചിയൊടിച്ചിട്ടാല്‍ അവിടെ കിടന്നോളും, പിന്നെ തല പൊക്കില്ല, അതാണ് ലക്ഷ്യം. കോപ്പി സ്കോഡിന് ഓരോ ലക്ഷം വെച്ചു ഇന്‍സെന്‍റീവ് കൊടുക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. പണ്ടുണ്ടായിരുന്നു, കോപ്പിപിടി ആശാന്‍മാരുടെ മെന്‍റല്‍ സ്ട്രെയിന്‍ അകറ്റാന്‍  പാരിതോഷികം 
-കെ എ സോളമന്‍ 

കള്ളുചെത്ത് വ്യവസായം നിര്‍ത്തണമെന്ന് ലീഗ്‌



തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളുചെത്ത് വ്യവസായം നിര്‍ത്തണമെന്ന് മുസ്‌ലിം ലീഗ്. ഇക്കാര്യത്തില്‍ ഹൈക്കോടതി നിരീക്ഷണം ഗൗരവമായി കാണണമെന്നും മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധനമാണ് ലീഗിന്റെ ലക്ഷ്യം. ബാറുകളിലെ മദ്യവില്‍പന നിയന്ത്രിക്കാനുള്ള നിര്‍ദേശവും പാര്‍ട്ടി സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഈ വിഷയം ചര്‍ച്ചചെയ്തു. അടുത്ത യു.ഡി.എഫ് യോഗത്തില്‍ വിഷയം ഉന്നയിക്കാനും പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി. കള്ള് ചെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

 കമന്‍റ് :  സംഗതി പിടികിട്ടി . നായരീഴവ ഐക്യം അത്രക്കങ്ങു ബോധ്യായില്ലെന്ന് തോന്നുന്നു. അടിക്കണമെങ്കില്‍ മര്‍മ്മത്തു തന്നെ വേണം 
-കെ എ സോളമന്‍ 

Wednesday, 26 September 2012

ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ പരിഗണിച്ച് മന്ത്രിസഭാ യോഗമാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പകല്‍ അരമണിക്കൂറും രാത്രി അരമണിക്കൂറുമാകും നിയന്ത്രണം. സമയക്രമവും മറ്റും കെ.എസ്.ഇ.ബി തീരുമാനിക്കും.

വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്തും അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞസാഹചര്യവും പരിഗണിച്ചാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് 20 ശതമാനം അധിക നിരക്ക് ഈടാക്കാനുള്ള ശിപാര്‍ശയും വൈദ്യുതി ബോര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Comment:  വൃക്ഷത്തലപ്പുകള്‍ ലൈന്‍ വയറില്‍ തട്ടിയുള്ള പ്രസരണനഷ്ടം മാത്രം തടഞ്ഞാല്‍ പരിഹരിക്കാവുന്ന പ്രതിസന്ധിയെയുള്ളൂ. അതിനു കഴിയാത്തത് കൊണ്ടാണ് ഈ ഇരുട്ടടി. കറന്‍റില്ലാത്തത് കൊണ്ട് ഇരുട്ടത്തുള്ള വ്യവസായങ്ങള്‍ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുവാനാണ് ഉദ്ദേശ്യം.
-കെ എ സോളമന്‍ 

സെമിനാര്‍ നടത്തി


Mathrubhumi Posted on: 25 Sep 2012

ആലപ്പുഴ: ആലപ്പി ആര്‍ട്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് 'പെന്‍ഷന്‍ ഔദാര്യമല്ല, അവകാശമാണ്' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. റിട്ട. എന്‍ജിനീയര്‍ എസ്. ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഇ. ഖാലിദ് അധ്യക്ഷത വഹിച്ചു.

കെ.സി. രമേശ്കുമാര്‍, പ്രൊഫ. കെ.എ. സോളമന്‍, കെ. മുരളീധരന്‍ നായര്‍, അഡ്വ. പ്രദീപ് കൂട്ടാല, ഗൗതമന്‍ തുറവൂര്‍, ബി.സുജാതന്‍, എം.എം.കബീര്‍, വെട്ടക്കല്‍ മജീദ്, ശശിധരക്കണിയാര്‍, ദേവസ്യ അരമന, പുറക്കാട് ചന്ദ്രന്‍, വയലാര്‍ ഗോപാലകൃഷ്ണന്‍, പി. സുകുമാരന്‍, ബി. ജോസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യ സംഗമത്തില്‍ കോയിക്കലേത്ത് രാധാകൃഷ്ണന്‍, മുരളി ആലിശ്ശേരി, അപര്‍ണ ഉണ്ണിക്കൃഷ്ണന്‍, തിതിന്‍ രാഖിമോള്‍, അജാതന്‍, സണ്ണി പുന്നയ്ക്കല്‍ തുടങ്ങിയവര്‍ സൃഷ്ടികള്‍ അവതരിപ്പിച്ചു. 

-K A Solaman

ജര്‍മ്മനിയിലെ ബിയര്‍ ഉല്‍സവം






ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഉല്‍സവമാണ് ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ 
നടക്കുന്ന ഓക്ടോബര്‍ ഫെസ്റ്റ്. സപ്തംബര്‍ 22 മുതല്‍ ഓക്ടോബര്‍ 7 വരെയാണ്
 ലഹരി പൂക്കുന്ന ബിയറുല്‍സവം നടന്നുപോരുന്നത്. പ്രണയവും ലഹരിയും
 ഓക്ടോബര്‍ഫെസ്റ്റില്‍ നിറഞ്ഞാടും. മില്ല്യണിലധികം ബിയര്‍പ്രേമികള്‍ 
ഉല്‍സവത്തില്‍ പങ്കുകൊള്ളാനെത്തും. നൂറ്റിയെഴുപത്തിയൊമ്പതാമത് ബിയര്‍
 ഉല്‍സവമാണ് 2012-ല്‍ മ്യൂണിച്ചില്‍ നടക്കുന്നത്. ബിയര്‍ ഉല്‍സവദൃശ്യങ്ങള്‍. 
അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ മാത്തുവേസ് ഷ്രാഡര്‍ പകര്‍ത്തിയത്. 

Comment: നമുക്ക് ഒരു കള്ളുല്‍സവം ആയാലോ ? എമര്‍ജിങ് തരികിടക്കാര്‍ 
ഇതേക്കുറിച്ച് അറിഞ്ഞില്ലെന്ന് തോന്നുന്നു.
-കെ എ സോളമന്‍ 


Thursday, 20 September 2012

ഐപിഎസുകാരുടെ സാധ്യത ലിസ്റ്റില്‍ കളങ്കിതരില്ല: മന്ത്രി


പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന ഐപിഎസുകാരുടെ സാധ്യത ലിസ്റ്റില്‍ കളങ്കിതരായിട്ടുള്ളവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ലിസ്റ്റ്‌ പരിശോധിച്ച ശേഷമേ നല്‍കുള്ളു എന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മലങ്കര കാത്തലിക്ക്‌ യൂത്ത്‌ മൂവ്മെന്റ്‌ അന്തര്‍ദേശീയ യുവജനകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

തെറ്റുകളും കുറ്റങ്ങളുമില്ലാത്ത ലിസ്റ്റ്‌ സമര്‍പ്പിക്കുവാനാണ്‌ സര്‍ക്കാരിന്റെ താല്‍പര്യം. കേന്ദ്ര സര്‍ക്കാരിന്റെ ചില നിയമസംവിധാനങ്ങള്‍ ഐപിഎസ്‌ സെലക്ഷനുണ്ട്‌. അതിനെ മറികടന്നുള്ള ശുപാര്‍ശകള്‍ സാധ്യമല്ല. 
Comment:കളങ്കിതരുണ്ടെങ്കില്‍ കളങ്കിത ഐ പി എസ് കൊടുത്താല്‍ മതി.
-കെ എ സോളമന്‍ 

Monday, 17 September 2012

പെന്‍ഷന്‍ ഔദാര്യമല്ല, അവകാശം – സെമിനാര്‍ -കെ എ സോളമന്‍



ഇവിടെക്കൂടിയിരിക്കുന്നവരില്‍പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്, വാങ്ങാന്‍ പോകുന്നവരുണ്ട്, ഒരിയ്ക്കലും പെന്‍ഷന്‍ കിട്ടാന്‍ സാധ്യത ഇല്ലാത്തവരുമുണ്ട്. പെന്‍ഷന്‍ വാങ്ങുന്നവരോടാണ് എന്റെ ചോദ്യം.

ഇപ്പോള്‍ കിട്ടുന്ന പെന്‍ഷന്‍ വേണ്ടെന്ന് വെയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ?

തായ്യാറല്ലന്നായിരിക്കും ഏവരുടെയും മറുപടി , അല്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായം. 
ഭൂരിപക്ഷാഭിപ്രായം എന്നു പറയാന്‍ ഒരുകരണമുണ്ട്. ഈയിടെ ഇതുസംബന്ധിച്ച് ഞാന്‍ പങ്കെടുത്ത ഒരു യോഗത്തില്‍  ഒരു പെന്‍ഷങ്കാരന്റെ പ്രസംഗം ശ്രവിച്ചു. 15000 രൂപ പ്രതിമാസ പെന്‍ഷന്‍ വാങ്ങുന്ന ആളാണ്. ഒരുപണിയും ചെയ്യാതെ അദ്ദേഹത്തിന് സര്ക്കാര്‍ വെറുതെ കൊടുക്കുന്ന തുകയാണ് ഇതെന്നാണ് നിരീക്ഷണം. കൂട്ടത്തില്‍ അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞു. അദ്ദേഹത്തിന് സ്വന്തം അപ്പന്‍ സംപാദിച്ചു കൊടുത്ത 20 ഏക്കര്‍ സ്ഥലമുണ്ട്, അവയില്‍ നിന്നുള്ള ആദായത്തിന് പുറമെ വേറെയും വരുരുമാനമുണ്ട്. രണ്ടു മക്കള്‍ അമേരിക്കയില്‍ ജോലി ചെയ്തു സംപാദിക്കുന്ന കാര്യം അദ്ദേഹം പറഞ്ഞില്ല. അദ്ദേഹത്തിനെ സ്വന്തം വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യം സൌകരി പൂര്‍വം മറച്ചു വെച്ചു.

ഇവര്‍ക്കൊക്കെ എന്തും പറയാം. ഇവര്‍ പറയുന്നതു ചിലപ്പോള്‍ സര്ക്കാര്‍ കേള്‍ക്കുകയും ചെയ്യും. എന്നാല്‍ ജീവിത കാലം മിച്ചം പിടിച്ച മുഴുവവന്‍സമ്പാദ്യം   കൊണ്ട് പെന്‍മക്കളെ വിവാഹം ചെയ്തയ്യക്കുകയും, തിരക്കാന്‍  ആരുമില്ലാതെ, ഒന്നുമില്ലാത്ത അവസ്ഥയില്‍ രോഗിണിയായ ഭാര്യക്ക് മരുന്ന് വാങ്ങാന്‍ പെന്‍ഷനെ മാത്രം ആശ്രയീക്കുകയും ചെയ്യുന്ന അവസ്ഥയില്‍, പെന്‍ഷന്‍ ഇല്ലാതായാല്‍ ചിലര്‍ക്ക് സ്വയം ഒടുങ്ങുകയെ നിര്‍വാഹമുള്ള. ഇത്തരം സാഹചര്യത്തില്‍ പെന്‍ഷന്‍ തടയുന്നതിന് പകരം പെന്‍ഷന്‍കാരെ ദയാവധത്തിന് വിധേയമാക്കുക എന്നതാണു സര്‍ക്കാരിന്കരണീയമായിട്ടുള്ളത്.  

പെന്‍ഷന്‍ തടയാനുള്ള നീക്കം ഈയിടെയാണ് ആരംഭിച്ചത്. 2012 ആഗസ്റ്റ്‌ 8 കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും മേഖലയിലെ കറുത്ത ദിനമായിരുന്നു. അന്നാണ്‌ കേരള നിയമസഭയില്‍ ഇതുവരെ നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിനു പകരം 2013 ഏപ്രില്‍ മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള നിയമം പാസ്സാക്കിയത്‌. ഈ പദ്ധതി കേരളത്തിലെ ജീവനക്കാരുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയായി പെന്‍ഷന്‍ സമ്പ്രദായത്തിന്റെ കടക്കല്‍ കത്തി വെക്കുന്നതാണ്.

പങ്കാളിത്ത പെന്‍ഷന്‍ ആരുടേയും നന്‍മലക്ഷ്യമാക്കിയല്ല. സര്‍ക്കാരിന് ഭരിക്കാന്‍ പണം വേണം. സെയില്‍ ടാക്സ് , റോഡ്ടാ ക്സ്, ഭൂനികുതി, ഇങ്ങനെയൊക്കെ കിട്ടുന്ന തുക ഒന്നിന്നും തികയുന്നില്ല. പിന്നെയുള്ള ആശ്രയം ലോടട്ടറിയും, മദ്യകച്ചവടവുമാണ്. മദ്യകച്ചവടത്തിലൂടെ 6000 കോടിയില്‍ കുറയാത്ത തുക വര്ഷം തോറും കിട്ടും. ലോട്ടറിയുടെ പേരില്‍ അഭ്യസ്ത വിദ്യരെയും ആരോഗ്യമു ള്ളവരെയും ഒരുമിച്ച് തെണ്ടിക്കുകയാണ്. നേരിട്ടു  രണ്ടുരൂപ ചോദിച്ചാല്‍ ആരും കൊടുക്കില്ല, അതുകൊണ്ടു ലോട്ടറി പിടിച്ചേല്‍പ്പിച്ചു ചെറുപ്പക്കാരെക്കൂടി  തെണ്ടിപ്പിച്ചു പഠിപ്പിക്കാമെന്ന് കരുതി. ലാപ്ടോപ്പ് ബാഗും തൂക്കീട്ടുള്ള ചെറുപ്പക്കാരുടെ ലോട്ടറി തെണ്ടല്‍ നാം എല്ലായിടത്തും കാണുന്നതല്ലേ? ചെറുപ്പക്കാര്‍ക്ക് നല്കാന്‍ സര്ക്കാര്‍ വശം ജോലിയില്ല, വാഗ്ദാനം മാത്രമേയുള്ളൂ.

കള്ളും കുറിയും വിറ്റുകിട്ടിയ കാശു  മതിയാകാതകൊണ്ടാണ് ജീവനക്കാരുടെ പെന്‍ഷനില്‍ കണ്ണുവെച്ചത്.  പെന്‍ഷന്‍ നിരാകരണം തുടങ്ങി വെച്ചത്  രണ്ടാം അമര്‍ത്ത്യാസെന്നാണ്. ഇപ്പോള്‍ ചാനനില്‍ കേറിയിരുന്നു താടി തടവുകയും തല ചൊറിയുകയും പെന്‍ഷന്‍ കാര്‍ക്ക് വേണ്ടി കണ്ണീ രൊഴുക്കുകയും ചെയുന്നത് കാണുമ്പോള്‍ പെന്‍ഷന്‍കാരനും തോന്നുക തല ചൊറിയാനാണ്.   റിട്ടയര്‍മെന്‍റ് ഏകീകരണം എന്ന തുഗ്ലക്കിയന്‍ മോഡലിലൂടെ ഒരുകൊല്ലമാണ് അദ്ദേഹം പെന്‍ഷന്‍ പ്ടിച്ചുവെച്ചത്. ഇതുകൊള്ളാമല്ലോ യെന്ന് ഈയിടെ ബ്രിട്ടീഷ് കോമണ്‍ സഭയില്‍ പോയി വളരും പിളരും” സിദ്ധാന്തത്തെ കുറീച് പ്രംസംഗിച്ച് സായിപ്പിന്ടെ പിടലി ഞരമ്പു പൊട്ടിച്ച്  ചിരിപ്പിച്ചപാലാ രാജമാണിക്ക്യത്തിനും തോന്നി.

പുതുതായി ചേരുന്നവര്‍ക്കാണ്‌ പങ്കാളിത്ത പെന്‍ഷന്‍  പദ്ധതി  നടപ്പിലാക്കുന്നത്‌ എങ്കിലും ഭാവിയില്‍ ഇതുണ്ടാക്കാവുന്ന പ്രതിസന്ധിയും ഭീഷണിയും മനസ്സിലാക്കി ഈ തീരുമാനത്തെ ശക്തിയായി എതിര്‍ക്കേണ്ടത്‌ നിലവില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും പൊതു സമൂഹത്തിന്റെയും ബാധ്യതയാണ്‌.. പക്ഷേപൊതു സമൂഹത്തെ  ബാധ്യത ബോധ്യപ്പെടുത്താന്‍ ചെന്നാല്‍ അവര്‍  അടുക്കില്ല, അത്രമാത്രം വെറുപ്പ് ഒരുപറ്റം ഉദ്യോഗസ്ഥരുടെ മര്യാദ ഇല്ലാത്ത പ്രവര്‍ത്തനം മൂലം പൊതുജനത്തിന് സര്ക്കാര്‍ ഉദ്യോഗസ്ഥരോട് ഉണ്ട്.   നിലവിലെ ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ കാര്യത്തില്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പും കാണാതിരുന്നു കൂടാ. പങ്കാളിത്ത പെന്‍ഷന്‍ വേണ്ട, പക്ഷേ റിട്ടയര്‍ മെന്‍റ് പ്രായം വീണ്ടും കൂടിക്കോളൂ എന്നതാണു ഇവരുടെ നിലപാഡ്. റിട്ടയര്‍ മെന്‍റ് പ്രായം70 ആക്കുമെന്ന വിശ്വാസത്തില്‍ നല്ലയിനം ഊന്നുവടിക്ക് അഡ്വാന്‍സുംകൊടുത്തിരിക്കുന്ന ചില വിദ്വാന്‍മാരുണ്ട്.  

ഇവരോട് എനിക്കു ചോദിക്കാനുള്ളത് ഇതാണ്. നിങ്ങള്ക്ക് 55 –ല്‍ റിട്ടയര്‍ ചെയ്താല്‍ എന്താ കുഴപ്പം? നിലവില്‍ കേരളത്തില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക്‌ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍ ആനുകൂല്യമായി നല്‍കുന്നുണ്ട്‌. ആരോഗ്യമുണ്ടെങ്കില്‍ എന്തെങ്കിലും പണിയും ചെയ്യാം. ബാങ്കിങ്ങ് സ്ഥാപനങ്ങളില്‍ നിന്നു റിട്ടയര്‍  ചെയ്തിട്ട് സ്വകാര്യ പണമിടസ്ഥാപനങ്ങള്‍ നടത്തുന്നവരും അവിടങ്ങളില്‍ പണിയെടുക്കുന്നവരും ഉണ്ട്. വേണമെങ്കില്‍ മുട്ടക്കച്ചവടം തന്നെ നടത്തി കാശുണ്ടാക്കാം. പെന്‍ഷന്‍കൂടിയാകുമ്പോള്‍ വലിയ ക്ലേശമുണ്ടാകില്ല ജീവിക്കാന്‍ . കിട്ടുന്ന തുക മുഴുവന്‍ മദ്യത്തിന് മുടക്കിയില്ലെങ്കില്‍  കുടുംബം നശിച്ചു പോകുകയുമില്ല. വിരമിച്ച വെക്കന്‍സിയിലേക്ക് ഒരു യുവാവിനെ നിയമിച്ചാല്‍ അവന്റെ നിരാശ ഇല്ലാതാകും, കുടുംബം രക്ഷപ്പെടും. ഒരുകുടംബത്തിന് പകരം രണ്ടു കുടുംബങ്ങളാണ് രക്ഷപ്പെടുന്നത്.

ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിപ്രകാരം എത്രയാണ്‌ വിരമിക്കുമ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ എന്ന്‌ പറയാന്‍ കഴിയില്ല. അടിസ്ഥാന ശമ്പളവും ഡിഎയും ചേരുന്ന തുകയുടെ നിശ്ചിത ശതമാനം ജീവനക്കാര്‍ അടക്കണം. അതിന്‌ തുല്യമായ തുക സര്‍ക്കാരും അടക്കണം. എന്നാല്‍ ഈ തുക ദേശീയ വിദേശീയ മ്യൂചുവല്‍ ഫുണ്ടുകളിലും  ഓഹരിക്കമ്പോളങ്ങളിലും  നിക്ഷേപിക്കും എന്നാണ്‌ പറയുന്നത്‌. 
ഓഹരിക്കമ്പോളങ്ങളിലെ കയറ്റിറക്കങ്ങള്‍ക്കനുസൃതമായി ജീവനക്കാരന്റെ പെന്‍ഷനില്‍ മാറ്റം വരുന്നു. ഓഹരി കമ്പോളത്തിന്റെ തകര്‍ച്ച ജീവനക്കാരന്റെ പെന്‍ഷന്‍ നയാപൈസപോലും ലഭിക്കാത്ത ഒരു സാഹചര്യത്തിലെത്തിക്കും. കൃത്യമായി എത്ര രൂപ ലഭിക്കുമെന്ന്‌ യാതൊരുറപ്പുമില്ല. വിരമിക്കല്‍ ദിവസം വരെ മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുന്ന ജീവനക്കാരും അദ്ധ്യാപകരും തന്റെ ജോലികളില്‍ പൂര്‍ണ്ണ സംതൃപ്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നും തന്നെ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്‌. മാത്രവുമല്ല ജീവനക്കാരുടെയും അദ്ധ്യാപകരുടേയും ജീവിതം ഓഹരി കമ്പോളങ്ങളില്‍ പന്താടാനുള്ള തീരുമാനമാണ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്‌. 10 വര്ഷം മുമ്പ് 10000 രൂപ നിക്ഷേപ്പിച്ചവന് 5000 രൂപ പോലും തിരികെ നല്കാന്‍ പറ്റാതെ മ്യൂചുവല്‍ ഫണ്ടുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭാവിയില്‍ സര്‍വീസ്‌ മേഖലയില്‍ രണ്ടുതരം പെന്‍ഷന്‍കാരുണ്ടാവും എന്ന വാദത്തിന് വലിയ  കഴമ്പില്ല. രണ്ട്‌ തരം പെന്‍ഷന്‍കാര്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ഒരു കാബിനറ്റ് തീരുമാനം മതി. എല്ലാ സ്റ്റാട്ടുഏറ്ററി പെന്‍ഷങ്കാര്‍ക്കും, നിലവിലെ പങ്കാളിത്തപ്പെന്‍ഷന് ആനുപാതികമായ തുക നല്കുക .  തീരുമാനമെടുക്കാന്‍ മന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ തന്നെ യോഗം ചേരണമെന്നില്ല, ഹോട്ടല്‍ ലേ മെറിഡിയനിലോ, പുന്നമടക്കയലിലെ  ഏതെങ്കിലും ഹൌസ് ബോട്ടിലോ ഇരുന്നു യോഗം കൂടിയാല്‍ മതി.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന്‌ ഇപ്പോള്‍ യാതൊരു നേട്ടവുമില്ലെന്നും അധിക ബാധ്യതയുമാണെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. പിന്നെന്തിന്‌ ഈ പുണ്യ പ്രവര്‍ത്തി ചെയ്യണം? ഇതിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌.. മറ്റൊരു വാദം സര്‍ക്കാര്‍ ജീവനക്കാരെക്കാള്‍ പെന്‍ഷന്‍കാര്‍ ഉണ്ടെന്നുള്ളതാണ്‌. അത്‌ കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടമായിറ്റു കാണാന്‍ വിഷമമാണെകില്‍ പെന്‍ഷന്‍ കാരുടെ തല വെട്ടുന്നതിനെ കുറിച്ചും  ആലോചിക്കാവുന്നതാണ്. പെന്‍ഷന്‍ കാര്‍ ഉണ്ടാകുന്നതാണല്ലോ പ്രശനം?

കേരളത്തിലെ ജീവനക്കാരുടെ പെന്‍ഷന്‍പദ്ധതി അട്ടിമറിക്കുന്ന കാര്യത്തില്‍  മാത്രമല്ല അഭ്യ്സ്താവിദ്യരായ ചെറുപ്പക്കാരെ പറ്റിക്കുന്ന കാര്യത്തിലും യുഡിഎഫ്‌/ /എല്‍ ഡി എഫ് സര്‍ക്കാരുകള്‍ തമ്മില്‍ വ്യെത്യാസമില്ല. തസ്തികകള്‍ വെട്ടിക്കുറച്ച്‌ യുവാക്കളുടെ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്‌. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നുമില്ല. ജീവനക്കാരുടെ പെന്‍ഷന്‍ ക്രമേണ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നല്‍കുന്ന പെന്‍ഷന്‍ ആനുകൂല്യത്തെക്കുറിച്ച്‌ മൗനം പാലിക്കുന്നു. ലക്ഷക്കണക്കിന്‌ പേര്‍ ജോലി ചെയ്യുന്ന പ്രതിരോധ മേഖലയില്‍ എന്തുകൊണ്ട്‌ ഈ പദ്ധതി നടപ്പിലാക്കുന്നില്ല.

ഇവിടെ കാര്യം വ്യക്തമാണ്‌. ലക്ഷ്യം ജീവനക്കാരുടെ നന്മയല്ല. ജീവനക്കാരോടും അധ്യാപകരോടും സര്‍ക്കാരിന്  ശത്രുതാമനോഭാവമാണെന്ന് കരുത്താനുമാവില്ല. മറിച്ചു മന്ത്രി മാര്‍ക്ക് ഭരിക്കാന്‍, ധൂര്‍ത്തടിക്കാന്‍ പണം വേണം. എം എല്‍ എ മാര്‍ക്ക് ടി എ യും ഡി എ യും കൂട്ടി നല്കണം എമാര്‍ജിങ് തരികിട നടത്തി കടലില്‍ കായം കലക്കണം, ഇതിനെല്ലാം പണം വേണം,   ഈസി മണിയാണ് ലക്ഷ്യം. അതിനു മദ്യകച്ചോടം, ലോട്ടറി വ്യാപാരം, പങ്കാളിത്ത പെന്‍ഷന്‍ തുടങ്ങി നാടിനെ പുറകോട്ടു തള്ളുന്ന കുറെ പദ്ധതികള്‍ ആവിഷ്കരിക്കുന്നുവെന്ന് മാത്രം. 25 വര്ഷം കഴിയുമ്പോള്‍ പങ്കാളിത്ത പെന്‍ഷന്റെ സൌഭാഗ്യം സംസ്ഥാനത്ത് കണ്ടു തുടങ്ങു മെന്നാണ് മുഖ്യ്മന്ത്രിയുടെ പ്രതീക്ഷ. ഇത് കങ്കുളുര്‍ക്കെ കാണാന്‍ 70 പിന്നിട്ട മുഖ്യമന്ത്രി ജീവിച്ചിരിക്കുമോ എന്നുഒരു ലേഖകന്‍ ചോദിക്കുകയുണ്ടായ് . മുഖ്യന്‍ ജീവിച്ചിരിക്കണമെന്ന് തന്നെയാണ് ഈ ലേഖകന്റെയും പ്രാര്‍ഥന, പിരാക്ക് ഏതെല്ലാം വിധമെന്ന് കേട്ടറിയാമല്ലോ?

പെന്‍ഷന്‍ ഔദാര്യമല്ല, മാറ്റി വെച്ച ജീവനക്കാരന്റെ ശമ്പളമാണ്, സംസ്ഥാന ഖജനാവില്‍ തന്നെ ഉണ്ടാകുകയും വേണം. അത് ധൂര്‍ത്തടിക്കാന്‍ ഒരു രാഷ്ട്രീയ്ക്കാരനെയും അനുവദിച്ചു കൂടാ.


 ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടവ:

1)  പെന്‍ഷന്‍ വേണ്ടെന്ന് പറയുന്ന പെന്‍ഷന്‍കാരെക്കുറിച്ചു എന്താണ് അഭിപ്രായം?
2)  സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിനു പകരം  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള നിയമം നടപ്പിലാകും എന്നു കരുതാമോ?
3)  പുതുതായി ചേരുന്നവര്‍ക്കാണ്‌ പങ്കാളിത്ത പെന്‍ഷന്‍  പദ്ധതി നടപ്പിലാക്കുന്നത്‌ കൊണ്ട് ഭാവിയില്‍ ഉണ്ടാകുന്ന പ്രതിസന്ധി, ഭീഷണി
4)  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാതിരിക്കാന്‍ പൊതു സമൂഹത്തിനു  എന്തു ബാധ്യതയാനുള്ളത്. സര്ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പൊതു ജനത്തിന്റെ കണ്ണുലൂണ്ണികളാണോ? പ്രത്യേകിച്ചു തന്റെ കുട്ടികളെ സ്വന്തം സ്കൂളില്‍ പഠിപ്പിക്കാതെ സ്വൊകാര്യ സ്കൂളില്‍ പഠിപ്പിയ്ക്കുന്ന അദ്ധ്യാപകര്‍ ഉള്ളപ്പോള്‍ ?
5)  റിട്ടയര്‍മെന്‍റ് പ്രായം വീണ്ടും കൂട്ടിക്കോളൂ എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ വേണ്ട എന്ന ഉദ്യോഗസ്ഥരുടെ നിലപാടിനോട് എന്താണ് അഭിപ്യ്രായം?
6)  നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്ലാത്ത ചെറുപ്പക്കാരോടു അനുഭാവം ഇല്ലാതെ പോകുന്നത് എന്തുകൊണ്ട്?
7)  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന്‌ ഇപ്പോള്‍ യാതൊരു നേട്ടവുമില്ലെന്നുപറയുന്നതു തട്ടിപ്പല്ലേ ?
8)  പെന്‍ഷന്‍ തുക മ്യൂചുവല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ തിരിച്ചു കിട്ടുമെന്നുറപ്പുണ്ടോ?
9)  പെന്‍ഷന്‍ ഔദാര്യമല്ല, ജീവനക്കാരന്റെ അവകാശമാണ്. മറിച്ചു ചിന്തി ക്കണമെങ്കില്‍ അതു എന്തുകൊണ്ട്?

-കെ എ സോളമന്‍ 


.  

Sunday, 16 September 2012

തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര മന്ത്രിമാരെ പിന്‍വലിക്കാനൊരുങ്ങുന്നു



ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരെ പിന്‍വലിക്കാനൊരുങ്ങുന്നു. കേന്ദ്രമന്ത്രിസഭയില്‍ തൃണമൂലിന് ആറു മന്ത്രിമാരാണുള്ളത്. ഡീസല്‍ വിലവര്‍ധന, വിദേശ നിക്ഷേപത്തിന് അനുമതി എന്നീ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
തീരുമാനങ്ങള്‍ പിന്‍വലിക്കാനായി മമതാ ബാനര്‍ജി 72 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു. മന്ത്രിമാരെ പിന്‍വലിച്ച് പുറത്തു നിന്ന പിന്‍വലിക്കാനാണ് സാധ്യത. വിവാദ വിഷയങ്ങളില്‍ താനുമായി കൂടിയാലോചന നടത്താതെയാണ് കോണ്‍ഗ്രസ് തീരുമാനങ്ങളെടുക്കുന്നതെന്ന് മമത ആരോപിച്ചു.

കമന്‍റ്: ഇതു പലതവണ കേട്ടതാണ്, വേറെ എന്തെങ്കിലും പറയൂ. 
-കെ എ സോളമന്‍ 


Saturday, 15 September 2012

വാര്‍ത്തകള്‍ വായിക്കാതെ മാവേലിക്കര രാമചന്ദ്രന്‍



തിരുവനന്തപുരം: മലയാളികളെ വാര്‍ത്തകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശബ്ദത്തിന്റെ ഉടമയായ ഡല്‍ഹി ആകാശവാണിയിലെ മാവേലിക്കര രാമചന്ദ്രന്‍ ശംഖുംമുഖത്തെ വാടക കെട്ടിടത്തിലെ ഏകാന്തതയിലാണ്.
തന്റെ ശബ്ദംക്കൊണ്ട് മാത്രം മലയാളികള്‍ക്കിടയില്‍ ഇടം നേടിയവരിലൊരാള്‍ രാമചന്ദ്രന്‍ ആണെന്ന് സമ്മതിക്കേണ്ടിവരും.തലയെടുപ്പോടെ ജീവിച്ച മാവേലിക്കര രാമചന്ദ്രന് ഇപ്പോള്‍ തലയുയര്‍ത്തിനില്‍ക്കാന്‍ കഴിയുന്നില്ല. ഓര്‍ക്കാപ്പുറത്ത് വന്നുപെട്ട രോഗമാണ് അതിന് കാരണം.കഴുത്തിന് അനുഭവപ്പെട്ട വേദന മാറ്റാന്‍ ഡോക്ടറെകണ്ടു. ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിച്ചത് ശരീരത്തിനെ ബാധിച്ചു. കഴുത്ത് ഉയര്‍ത്താന്‍ കഴിയില്ല, പഴയ ശബ്ദത്തിന് മങ്ങലേറ്റിട്ടുണ്ട്. പക്ഷേ ജീവിതക്ലേശമൊന്നും ഓര്‍മകളുടെ ഹരിതശോഭയ്ക്ക് മങ്ങലേല്പിച്ചിട്ടില്ല.
മാവേലിക്കര പച്ചടിക്കാവില്‍ പി.ജി.കെ.പിള്ളയുടെയും ഗൗരിയമ്മയുടെയും മകനാണ് രാമചന്ദ്രന്‍, വാര്‍ത്താവായനയുടെ ലോകത്ത് ആകസ്മികമായാണ് രാമചന്ദ്രനെത്തിയത്. പൊതുജനങ്ങളെ ശബ്ദഭംഗിയിലൂടെ വാര്‍ത്ത അറിയിച്ച ഇദ്ദേഹത്തിന് ചില ചിട്ടവട്ടങ്ങളുണ്ട്.

ഒരു വാര്‍ത്താ വായനക്കാരന്‍ വികാരഭരിതനോ ക്ഷോഭിതനോ ആകരുത്. മറ്റൊരു വ്യക്തിയോട് സ്വകാര്യ സംഭാഷണം നടത്തുന്ന തരത്തിലാണ് വാര്‍ത്ത വായിക്കേണ്ടത്. തീവണ്ടി അപകടത്തില്‍ നിരവധിപേര്‍ മരിച്ച സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തീവ്രവികാരത്തോടെ പറയരുത്.
വിധിയെ പഴിക്കരുത്. അവ നമ്മെ പിടികൂടുന്നത്‌യാദൃശ്ചികമായാണ്. മലയാള സിനിമയിലെ പല അതികായന്‍മാരോട് അടുത്ത ബന്ധം പുലര്‍ത്തിയത്- പിന്നീട് അഭിനേതാവിന്റെ റോളിലുമെത്തി.
അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയില്‍ അഭിനയിച്ചതു മുതല്‍ ഒരിടത്ത് ഒരു ഫയല്‍മാന്‍ വരെ രാമചന്ദ്രന്റെ അഭിനയ പ്രതിഭയെ വരച്ചു കാട്ടുന്നു. സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ച രാമചന്ദ്രന്‍ ജീവിതത്തിലെ പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ പതറുന്നില്ല.

കമന്‍റ്: മലയാളത്തിന്റെ അഭിമാനം !
കെ എ സോളമന്‍ 

Friday, 14 September 2012

ഡീസല്‍ വില വര്‍ധന സ്വാഗതാര്‍ഹം – അലുവാലിയ



കൊച്ചി: ഡീസല്‍ വില വര്‍ധന സ്വാഗതാര്‍ഹമെന്നു കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയ. രാജ്യത്തിന് എട്ടു ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ വില വര്‍ധന അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലനിയന്ത്രണം ഒഴിവാക്കണമെന്നാണു കമ്മിഷന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അലുവാലിയ പറഞ്ഞു. കേരളം കൂടുതല്‍ വില കിട്ടുന്ന വിളകളിലേക്ക് തിരിയണമെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. നെല്‍കൃഷിയുടെ പേരില്‍ യുവാക്കള്‍ക്ക് മറ്റ് തൊഴിലുകള്‍ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് ഭക്ഷ്യസുരക്ഷിതത്വം ആവശ്യമില്ലെന്ന അലുവാലിയയുടെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അടക്കമുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
Comment:  ആളു വലിയ പുലിയാ-ആലുവാലിയ.
-കെ എ സോളമന്‍ 

KAS Leaf blog: ഒരു പെന്‍ഷന്‍ കാരന്റെ ദുഖം

KAS Leaf blog: ഒരു പെന്‍ഷന്‍ കാരന്റെ ദുഖം: 2006 മാര്‍ച്ച് 31-നു , ചേര്‍ത്തല സെയിന്‍റ് മൈക്കള്‍സ് കോളേജില്‍ നിന്നു അസ്സോ. പ്രൊഫസ്സറായി ജോലിയില്‍ നിന...

ഒരു പെന്‍ഷന്‍ കാരന്റെ ദുഖം















2006 മാര്‍ച്ച് 31-നു, ചേര്‍ത്തല സെയിന്‍റ് മൈക്കള്‍സ് കോളേജില്‍ നിന്നു അസ്സോ. പ്രൊഫസ്സറായി ജോലിയില്‍ നിന്നു പിരിഞ്ഞ എനിക്കു അനുവദനീയമായ യു.ജി സി പെന്‍ഷന്‍ റിവിഷന്‍ ഇതുവരെ അനുവദിച്ചു തരുകയുണ്ടായില്ല. എനിക്കു ശേഷം പിരിഞ്ഞവര്‍ക്കു അത് കിട്ടുകയും ചെയ്തു.

റിവിഷന്‍ പെന്‍ഷന്‍  പാസാക്കി തരേണ്ടത് തിരുവനന്തപുരത്ത് വികാസ് ഭവനില്‍ ഉള്ള കൊളീജിയറ്റ് വിദ്യാഭ്യാസ ഡൈറക്ടര്‍ ഓഫീസില്‍ നിന്നാണ്. അവിടെ അന്വേഷിച്ചപ്പോള്‍ കോളേജില്‍ നിന്നു പേപേര്‍സ് അയക്കാത്തത് കൊണ്ടാണു അനുവദിക്കാത്തതെന്ന് പറഞ്ഞു. കോളേജില്‍ തിരക്കിയപ്പോള്‍ എറണാകുളത്തു മഹാരാജാസ് കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന കൊളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡൈറക്ടര്‍ ഓഫീസിലെ താമസമെന്ന് പറഞ്ഞു. എന്നാല്‍ ഡെപ്യൂട്ടി ഡൈറക്ടര്‍ ഓഫീസില്‍ തിരക്കിയപ്പോള്‍പറഞ്ഞത് കോളേജില്‍ നിന്നു പെന്‍ഷന്‍ റിവിഷനുള്ള പേപ്പറുകള്‍ കിട്ടാതെ ഒന്നും ചെയ്യാനാവില്ല എന്നാണ്. കോളേജില്‍ നിന്നു ഇതുവരെ കടലാസ്സുകള്‍ നീക്കാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ ജനസംപര്‍ക്ക പരിപാടിക്ക് വേണ്ടി ഈ കേസ് മാറ്റി വെച്ചിരിക്കുയാണെന്നാണ് ഈ മൂന്നു ഒഫ്ഫീസുകളിലൊന്നിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

പെന്‍ഷന്‍ അനുവദിച്ചു കിട്ടാന്‍ ഓഫീസുകള്‍തോറും ഷട്ടില്‍ അടിച്ചു കാല്‍മുട്ട് ഒരു പരുവമായി. മുട്ടുവേദന അകറ്റാനുള്ള  പിണ്ണ തൈലം വാങ്ങാനെ നിലവിലെ പെന്‍ഷന്‍ തികയു. ആരെങ്കിലും ഒന്നു സഹായിക്കുമോ, പെന്‍ഷന്‍ റിവിഷന്‍ അനുവദിച്ചു കിട്ടാന്‍?                          
                               

-കെ എ സോളമന്‍ 

Thursday, 13 September 2012

ഹയര്‍സെക്കന്‍ഡറിയില്‍ ഓപ്പണ്‍ബുക്ക് പരീക്ഷ


രണ്ട് വര്‍ഷമാകുമ്പോള്‍ പുസ്തകം മാറണം
ഒ.എം.ആര്‍ പരീക്ഷ വേണംകുട്ടികള്‍ അധ്യാപകരേയും വിലയിരുത്തണം


തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇനി ഓപ്പണ്‍ബുക്ക്, ഓണ്‍ ഡിമാന്‍ഡ്, ഓണ്‍ ലൈന്‍ പരീക്ഷാ രീതി വരുന്നു. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനൊപ്പം പരീക്ഷയുടെ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും കാതലായ മാറ്റങ്ങളാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഒ.എം.ആര്‍ പരീക്ഷാരീതി ഹയര്‍ സെക്കന്‍ഡറിയില്‍ പരിചയപ്പെടുത്തണമെന്നും എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ കരട് രേഖയില്‍ പറയുന്നു.

കുട്ടി അധ്യാപകനേയും വിലയിരുത്തണം. അതത് ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നവര്‍ തന്നെ മൂല്യനിര്‍ണയം നടത്തണം. പരീക്ഷാഭാരം കുറയ്ക്കാനായി മിനിമലൈസേഷന്‍, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ എന്നിവയുടെ സാധ്യതകളും പരിഗണിക്കണം. ഗ്രേസ് മാര്‍ക്കിന്റെ വിതരണരീതി നിലവിലുള്ള രീതിയില്‍ നിന്ന് മാറ്റി ശാസ്ത്രീയമാക്കണമെന്നും സമീപനരേഖ നിര്‍ദേശിക്കുന്നു.

ചോദ്യാവലി ലഘൂകരിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഓപ്ഷണലായി ചേര്‍ത്ത് അയവുള്ളതാക്കണം. സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും നിരന്തരമൂല്യനിര്‍ണയത്തിന്റെ ഭാഗമാക്കണം. നിരന്തരമൂല്യനിര്‍ണയ രീതി പരിഷ്‌കരിക്കുകയും വേണമെന്ന് എസ്.സി.ഇ.ആര്‍.ടി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Comment: നശിപ്പിച്ചേ അടങ്ങൂ എന്നാണ് വാശി. മള്‍ടിപ്പിള്‍ ചോദ്യവും  ഒ എം ആര് മാകുമ്പോള്‍ കുട്ടികള്‍ പേരെഴുതാന്‍ തന്നെ പഠിക്കണമെന്നില്ല
കെ എ സോളമന്‍ 

എസ്. പിയെ ഹെഡ്‌കോസ്റ്റബിള്‍ ബന്ദിയാക്കി



ഹൈദരാബാദ്: ജോലിയില്‍ നിന്നും സസ്‌പെന്‍ഡുചെയ്തതിന് ഹെഡ്‌കോണ്‍സ്റ്റബിള്‍ പോലീസ് സൂപ്രണ്ടിനെ നാലുമണിക്കൂര്‍ ബന്ദിയാക്കി.
 സുപ്രണ്ട് ഇ ലക്ഷ്മി നാരായണനെ ഓഫീസില്‍ പൂട്ടിയിട്ട കോണ്‍സ്റ്റബിള്‍ ഗിരിപ്രസാദ് ശര്‍മ്മ ഓഫീസിനുതീയിടുമെന്നും ഭീഷണിമുഴക്കി. 
ഓഫീസിലെ പീഡനങ്ങളാണ് തന്നെ ഇങ്ങിനെ ചെയ്യിപ്പിച്ചതെന്നും ഗിരിപ്രസാദ് ആരോപിച്ചു. ഡിജിപിയുമായുള്ള ചര്‍ച്ചക്കുശേഷം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് എസ്പിയെ വിട്ടയച്ചത്.

Comment: സുരേഷ് ഗോപിയുടെ സിനിമ  കോണ്‍സ്റ്റബിള്‍  കണ്ടു കാണും. അദ്ദേഹമാണല്ലോ ഐ ജി യെയും കൂട്ടരെയും ശരിക്ക് പൂശുന്നത് .
-കെ എ സോളമന്‍ 

Sunday, 9 September 2012

കൊച്ച്‌ മുതലാളിക്ക്‌ ഇനിയും പാടിപ്പാടി നടക്കാം

Actor Sheela to enter politics, set to join Congress

‘ഒരു പോക്കിരിയുടെ അവസാന സങ്കേതമാണ്‌ രാഷ്ട്രീയം’- പറഞ്ഞത്‌ ഡോക്ടര്‍ ജോണ്‍സണാണ്‌. സിനിമ സന്തോഷ്‌ പണ്ഡിറ്റില്‍ എത്തിനില്‍ക്കുന്നതിന്‌ വളരെക്കാലം മുമ്പ്‌ പറഞ്ഞതാണ്‌. പോക്കിരികള്‍ക്ക്‌ മാത്രമല്ല, സിനിമാതാരങ്ങള്‍ക്കും അവസാന ആശ്രയമാണ്‌ രാഷ്ട്രീയം.

കോണ്‍ഗ്രസില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ ഒടുവിലായി തീരുമാനിച്ചത്‌ സിനിമാതാരം ഷീലയാണ്‌. മറ്റു പാര്‍ട്ടികളില്‍ ചേരാതെ കോണ്‍ഗ്രസില്‍ ചേരുന്നത്‌ എന്തുകൊണ്ടും ഉചിതം. പാര്‍ട്ടി വിട്ടുപോരുമ്പോള്‍ ജീവനെടുക്കില്ലെന്ന്‌ ഉറപ്പ്‌.

ഇന്ത്യന്‍ ഡിഫന്‍സ്‌ മിനിസ്റ്റര്‍ക്കൊപ്പം സകലമാന മലയാളികളും ത്രില്ലിലാണ്‌. കറുത്തമ്മയെ അടുത്ത്‌ കാണാം, തൊടാം. ആന്റണിയെ ദല്‍ഹിയിലെത്തിക്കണ്ടാണ്‌ കറുത്തമ്മ തന്റെ കോണ്‍ഗ്രസ്‌ പ്രവേശനാഗ്രഹം അറിയിച്ചത്‌. ആന്റണിയുടെ ഭാര്യ വിഖ്യാത ചിത്രകാരി എലിസബത്ത്‌ ആന്റണി ഡാവിഞ്ചിയുമായി ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്യുകയും ആ ഫോട്ടോകളെല്ലാം പ്രസിദ്ധീകരണത്തിനായി മാധ്യമങ്ങള്‍ക്ക്‌ കൊടുക്കുകയും ചെയ്തു.

പണ്ട്‌ 60-70 എന്നൊരു കാലമുണ്ടായിരുന്നു. ‘ചെമ്മീന്‍’ പോലുള്ള ക്ലാസിക്കുകള്‍ ഈ കാലഘട്ടത്തിലാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. തന്റെ വിശ്വസ്തനായ ഓഫീസ്‌ ബോയ്‌ ചെറിയാന്‍ ഫിലിപ്പുമായി ‘ന്യൂ’വില്‍നിന്ന്‌ ‘പത്മനാഭ’യിലേക്കും തിരിച്ചും എത്രയെത്ര തവണ നടന്നാണ്‌ ഷീലയുടെയും നസീറിന്റെയും “ട്രീ ഓര്‍ബിറ്റിംഗ്‌” (മരം ചുറ്റല്‍) കണ്ടിട്ടുള്ളത്‌. ആന്റണിക്കൊപ്പം പഴയ ഓഫീസ്ബോയ്‌ ഇന്നില്ല. അറുപത്‌ കഴിഞ്ഞ എല്ലാ ചെറുപ്പക്കാര്‍ക്കും ഷീലാമ്മ ഇന്നും ‘ഹാര്‍ട്ട്‌ ത്രോബ്‌’-നാഡിമിടിപ്പാണ്‌. ആന്റണിക്കും ചെറിയാന്‍ ഫിലിപ്പിനും അങ്ങനെതന്നെ. ആ ഷീലാമ്മയാണ്‌ അവസാന ആശ്രയം തേടി തന്റെയടുത്ത്‌ വന്നിരിക്കുന്നത്‌. എങ്ങനെ അഭയം കൊടുക്കാതിരിക്കാനാവും, എങ്ങനെ ത്രില്ലടിക്കാതിരിക്കും?

പക്ഷേ ഷീലാമ്മയുടെ കോണ്‍ഗ്രസ്‌ പ്രവേശം അത്രയ്ക്ക്‌ സുഗമമാകുമെന്ന്‌ രാമന്‍ നായര്‍ കരുതുന്നില്ല. പ്രായം എഴുപത്‌ പിന്നിട്ടു. കൂടെക്കൂടെ തോന്നുന്ന മുട്ടുവേദനയ്ക്ക്‌ ‘കൊട്ടം ചുക്കാദി’ ഇട്ട്‌ തിരുമ്മാന്‍ ആളെ നിയമിക്കാമെന്നു വെച്ചാല്‍ തന്നെ യൂത്തന്മാരായ ആരാധകരുടെ ശല്യം എങ്ങനെ നിയന്ത്രിക്കും?
കോണ്‍ഗ്രസില്‍ എന്നും കൂട്ടപ്പൊരിച്ചിലാണ്‌. സര്‍പ്പയജ്ഞക്കാരന്റെ റോളിലാണ്‌ മുഖ്യനെന്ന്‌ യോഗം സെക്രട്ടറിതന്നെ പറഞ്ഞിട്ടുണ്ട്‌. ഗ്രീന്‍ പൊളിറ്റിക്സ്‌ ഗ്രീഡി പൊളിറ്റിക്സ്‌ എന്നുപറഞ്ഞ്‌ തമ്മിലടി വേറെ. ഗോദ്‌റേജ്‌ ഡൈകൊണ്ട്‌ മുടി കറുപ്പിച്ച മുതുക്കന്മാരാണ്‌ കോണ്‍ഗ്രസിലെ ഊത്തന്മാരെന്ന്‌ ‘ചീപ്പ്‌ വിപ്പ്‌’. പുത്തന്‍ സാമ്പത്തിക ക്രമത്തില്‍ മഹാത്മാഗാന്ധിപോലും സ്വാധീനിക്കപ്പെടുമെന്ന്‌ യുവ എംഎല്‍എ ബലറാം. ബലറാമിന്‌ ബുദ്ധിയുണ്ട്‌- സോണിയാഗാന്ധി സ്വാധീനിക്കപ്പെടുമെന്ന്‌ പറഞ്ഞില്ലല്ലോ?

ശരിയാണ്‌, കറുത്തമ്മയുടെ റെക്കോഡ്‌ ആരും തകര്‍ക്കില്ലെന്നുറപ്പ്‌. ‘നിത്യഹരിത’നുമൊത്ത്‌ 110 സിനിമ, മൊത്തം 450. മറ്റേതൊരു നടിക്കും അസാധ്യമായ കാര്യം. ഏറെ ശ്രദ്ധിക്കപ്പെട്ട റോളുകള്‍ കൈകാര്യം ചെയ്തെങ്കിലും നാഷണല്‍ അവാര്‍ഡ്‌ നല്‍കി ആദരിച്ചില്ല. നിര്‍ത്താതെ കരയുന്നവര്‍ക്കും മണങ്ങുമാര്‍ക്കുകള്‍ക്കും ആയിരുന്നു അന്ന്‌ അവാര്‍ഡ്‌. കവിളുതുടുത്തതും പട്ടിണി കിടന്ന മട്ടില്ലാത്തതും അവാര്‍ഡ്‌ നിഷേധിക്കാന്‍ കാരണമായി. അതിനൊക്കെ പകരം ചോദിക്കണം. കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അതിന്‌ കഴിഞ്ഞേക്കും. പക്ഷേ, ശോഭനാ ജോര്‍ജ്‌, പത്മജാ വേണുഗോപാല്‍, സിന്ധു ജോയ് എന്നീ സുന്ദരികള്‍ വിലങ്ങുതടിയാകുമോ എന്നൊരു സംശയം. ഇവരുടെ ഇടയില്‍ ഈ എഴുപതാം വയസില്‍ പിടിച്ചുനില്‍ക്കുക അല്‍പ്പം ശ്രമകരമാണ്‌.

സ്ത്രീകളുടെ രക്ഷ, മദ്യനിരോധനം ഇതൊക്കെയാണ്‌ ആഗമനോദ്ദേശ്യം എന്നുകേട്ടു. ആദ്യത്തേത്‌ നടക്കും, രണ്ടാമത്തേത്‌ സംശയകരമാണ്‌. മദ്യം വിറ്റുകിട്ടുന്ന 6000 കോടികൊണ്ടാണ്‌ എമര്‍ജിംഗ്‌ കേരളം, വിമാനത്താവളം, മെട്രോ എന്നൊക്കെ വിളിച്ചു കൂവുന്നത്‌. അതില്‍ തൊട്ടുകളിക്കാനാണ്‌ ഭാവമെങ്കില്‍ സത്യം പറയാം കോണ്‍ഗ്രസില്‍ ഭാവിയില്ല.

പാവം കൊച്ചുമുതലാളി പരീക്കുട്ടി. കടാപ്പുറത്ത്‌ ഇനിയും പാടിപ്പാടി നടക്കാനാണ്‌ യോഗം. കറുത്തമ്മയെ കോണ്‍ഗ്രസിലെ കൊച്ചുമുതലാളിമാര്‍ അടിച്ചുകൊണ്ടുപോയി!

കെ.എ.സോളമന്‍

Saturday, 8 September 2012

ബാച്ചിലര്‍‌പാര്‍ട്ടി ഇന്റര്‍നെറ്റില്‍: ആയിരത്തിലധികം പേര്‍ പ്രതികളാകു




തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍ സിനിമ അപ് ലോഡ് ചെയ്തവര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കുമെതിരെ കേസ്. അമല്‍നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രം യൂട്യൂബില്‍ അപ് ലോഡ് ചെയ്യുകയും കാണുകയും ചെയ്തവര്‍ക്കേതിരെയാണ് കേസ്. വിദേശരാജ്യങ്ങളിലടക്കം താമസിക്കുന്ന ആയിരത്തിലധികം പേരെയാക്കും പ്രതികളാക്കുക. ഇവരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്‌.
ഇതാദ്യമായാണ്‌ സിനിമ ഇന്റര്‍നെറ്റില്‍ അനധികൃതമായി അപ്‌ലോഡ്‌ ചെയ്തതിന്‌ ഇത്രയധികം പേര്‍ക്കെതിരേ കേസെടുക്കുന്നത്‌. ഇന്റര്‍നെറ്റിലെ വ്യാജ സിനിമാ ഇടപാടുകള്‍ പിന്തുടര്‍ന്നു പിടികൂടാനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. സിനിമ അപ്‌ലോഡ്‌ ചെയ്ത പൂനെയിലെ 19 കാരനായ ഒരു മലയാളി വിദ്യാര്‍ഥിയടക്കം പതിനാറ് പേരെ ഉള്‍പ്പെടുത്തി കോടതിയില്‍ ആന്റി പൈറസി സെല്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
Comment: പോലീസിന് പിടിപ്പതു പണിയുണ്ടെന്നാണ് കേള്‍വി. എന്നാല്‍ പണിയില്ലാത്തവരുമുണ്ട്. . അല്ലെങ്കില്‍ സിനിമകണ്ടവര്‍ക്കെതിരെ കേസെടുക്കാന്‍ ചാടിപ്പുറപ്പെടുമോ?   33000 പേര്‍ക്കെതിരെ കേസു എടുക്കുന്നതിന് പകരം 1000 പേര്‍ക്കെതിരെ മാത്രം കേസു എടുത്താല്‍ എങ്ങനെ ശരിയാകും  സിനിമയുടെ നിര്‍മ്മാതാവിന് പോലീസില്‍ നല്ലപിടിയാണെന്ന് തോന്നുന്നു.? ചവറു സിനിമകള്‍   പടക്കുന്ന  വനെതിരെ വേണം കേസെടുക്കാന്‍? -കെ എ സോളമന്‍ 

Friday, 7 September 2012

എമര്‍ജിംഗ് കേരളയില്‍ കാബറെ ഡാന്‍സും ഡിസ്കോയും


കൊച്ചി: എമര്‍ജിംഗ് കേരളയില്‍ കാബറെ ഡാന്‍സും ഡിസ്കോ ടെക്കും തുടങ്ങാന്‍ പദ്ധതി. നൈറ്റ് ലൈഫ് സോണ്‍ എന്ന് പേരിട്ട പദ്ധതി നിര്‍ദേശിച്ചത് ഇന്‍കലാണ്. തിരുവനന്തപുരം വേളി ബോട്ട് ക്ലബ്ബിന് സമീപം പദ്ധതി തുടങ്ങാനാണ് നീക്കം.
തീമാറ്റിക് റസ്റ്ററന്‍റ്, കാബറ തിയറ്റേഴ്സ്, ഡിസ്കോ ടെക് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതിക്കായി 40,000 ചതുരശ്ര അടി സ്ഥലം അനുവദിക്കാനാണ് നീക്കം. 20 കോടി ചെലവില്‍ കെട്ടിടം നിര്‍മിക്കാനാണ് നീക്കം.
26 ശതമാനം സര്‍ക്കാരിന് പങ്കാളിത്തമുണ്ടാകും. 74 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

കമന്‍റ്: ഒരു പദ്ധതിയും തുടങ്ങാന്‍ വേണ്ടിയുള്ളതല്ല. പ്രതിപക്ഷം ഇതില്‍ തൂങ്ങിപ്പിടിച്ചു കിടന്നോളും. വല്ല ലോട്ടറിയോ മദ്യമോ വിറ്റു കിട്ടുന്ന കാശുകൊണ്ട് അടിച്ചു പൊളിച്ച് നടക്കാം, അത്രേയുള്ളൂ ഉദ്ദേശ്യം.
-കെ എ സോളമന്‍ 

Thursday, 6 September 2012

സംസ്‌കാരയുടെ ചതയദിനാഘോഷം













\






ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാരയുടെ ചതയദിന-ഓണാഘോഷ പരിപാടികള്‍ സെക്രട്ടറി വെട്ടയ്ക്കല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല യുവര്‍ കോളജില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് പുന്നപ്രയെ വി.കെ. ഷേണായി ആദരിച്ചു. ഡോ. ടി.കെ. പവിത്രന്‍, കെ.ഇ. തോമസ്, പ്രസന്നന്‍ അന്ധകാരനഴി, എം.എ.എം. നജീബ്, പി.കെ. തങ്കപ്പന്‍, പ്രൊഫ. കെ.എ. സോളമന്‍, എന്‍.എസ്. ലിജിമോള്‍, വി.കെ. സുപ്രന്‍, ശക്തീശ്വരം പണിക്കര്‍, ബി. സുജാതന്‍ ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. 

ഉല്ലല ബാബു, ബാബു ആലപ്പുഴ, സി.കെ. ബാലചന്ദ്രന്‍ പാണാവള്ളി, വി.പി. സലി, അല്‍ഫോന്‍സ് വില്ല ജോസ് എന്നിവര്‍ കഥകളും പീറ്റര്‍ ബെഞ്ചമിന്‍അന്ധകാരനഴി,  വി.എസ്. പ്രസന്നകുമാരി, ഓമന തിരുവിഴ, അപര്‍ണ്ണ ഉണ്ണിക്കൃഷ്ണന്‍, മുരളി ആലിശ്ശേരി, ഗൗതമന്‍ തുറവൂര്‍, എ.വി. നായര്‍ കൊക്കോതമംഗലം എന്നിവര്‍ കവിതകളും അവതരിപ്പിച്ചു. 

-കെ എ സോളമന്‍ 

മറയില്ല മായില്ല നിന്റെ മന്ദസ്മിതം


 
സായന്തനത്തിലാ ചാരുകസാലയില്‍
ആലസ്യത്തോടെ ഞാന്‍ ഒന്നുമയങ്ങവേ
മന്ദഹാസത്തിന്റെ പൂത്തിരി കത്തിച്ചു
എന്തിനായ് വന്നു നീ എന്‍മനതാരിലായി

വര്‍ഷങ്ങളൊത്തിരി താനേ കൊഴിഞ്ഞിട്ടും
ഹര്‍ഷാരവംകൊണ്ടുള്ളംകുളര്‍പ്പിച്ചു
കണ്‍പാര്‍ത്തു കാതോര്‍ത്തു എന്‍ചാരെവന്നുനീ
മന്ത്രിച്ചിടുന്നിതോ തേന്‍കിനിയും മുത്തുകള്‍.

നീയെന്റെ ഗുരുനാഥന്‍, ആശംസ നേരുന്നു”
ആര്‍ജവത്തോടെ നീ ചൊല്ലിയപ്പോള്‍
അറിയാതെ ഞാനെന്റെ ചെപ്പിലൊളിപ്പിച്ച
ചെറുതാമൊരോര്‍മ്മയില്‍ കണ്‍പാര്‍ത്തുപോയ്

മുന്നിലെ ബെഞ്ചിലായ് പുഞ്ചിരി തൂകീ നീ-
ഇന്നലെയും വന്നിരുന്നപോലെ
ബാല്യകാലത്തിന്റെ കുതൂഹല ഭാവങ്ങള്‍
നേരില്‍ ഞാന്‍ കണ്ടു നിന്‍ കണ്ണുകളില്‍

സ്നേഹാതിരേകത്തിന്‍ തടാകമേ നീയെന്റെ
ചേതോഹരാംഗിയാം ശലഭമല്ലേ
മറയില്ല മായില്ല നിന്റെ മന്ദസ്മിതം
അറിയാമതെന്നും എനിക്കു നന്നായി

-കെ എ സോളമന്‍