ഹൈദരാബാദ്: ജോലിയില്‍ നിന്നും സസ്‌പെന്‍ഡുചെയ്തതിന് ഹെഡ്‌കോണ്‍സ്റ്റബിള്‍ പോലീസ് സൂപ്രണ്ടിനെ നാലുമണിക്കൂര്‍ ബന്ദിയാക്കി. സുപ്രണ്ട് ഇ ലക്ഷ്മി നാരായണനെ ഓഫീസില്‍ പൂട്ടിയിട്ട കോണ്‍സ്റ്റബിള്‍ ഗിരിപ്രസാദ് ശര്‍മ്മ ഓഫീസിനുതീയിടുമെന്നും ഭീഷണിമുഴക്കി.
ഓഫീസിലെ പീഡനങ്ങളാണ് തന്നെ ഇങ്ങിനെ ചെയ്യിപ്പിച്ചതെന്നും ഗിരിപ്രസാദ് ആരോപിച്ചു. ഡിജിപിയുമായുള്ള ചര്‍ച്ചക്കുശേഷം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് എസ്പിയെ വിട്ടയച്ചത്.
Comment: സുരേഷ് ഗോപിയുടെ സിനിമ കോണ്‍സ്റ്റബിള്‍ കണ്ടു കാണും. അദ്ദേഹമാണല്ലോ ഐ ജി യെയും കൂട്ടരെയും ശരിക്ക് പൂശുന്നത് .
-കെ എ സോളമന്‍
No comments:
Post a Comment