കോഴിക്കോട്: എമര്‍ജിംഗ് കേരള പരിപാടിക്കായി മുന്നോട്ടു വച്ച കാല്‍ പിന്നോട്ടുവയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യാതൊരു അടിസ്ഥാനവുമില്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കി പരിപാടി തടസപ്പെടുത്താനാണ് ശ്രമമെങ്കില്‍ അതിന് യുഡിഎഫ് വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടു വെച്ചുവെച്ചാണ് കേരളം ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നതെന്നും ഇനിയും അങ്ങനെ പോകണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പദ്ധതികള്‍ സുതാര്യമായി നടപ്പാക്കും. എല്ലാവരുടെയും സംശയങ്ങള്‍ പരിഹരിക്കുകയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. എന്നാല്‍ അടിസ്ഥാന രഹിത ആരോപണങ്ങളുയര്‍ത്തി വിവാദങ്ങളുണ്ടാക്കി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു മുന്നില്‍ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comment: അതേതു കാല്‍ ?. നെല്ലിയാമ്പതിയിലും വാഗമണ്ണിലും വെച്ച കാലാണെങ്കില്‍ പിന്നോട്ടു വെക്കുന്നതായിരിക്കും നല്ലത്
-കെ എ സോളമന്‍
കമന്റ് ഉഗ്രനായി.........................., ബ്ലോഗില്‍ പുതിയ പോസ്റ്റ് ............. വികസ്സനത്തിന്റെ ജനപക്ഷം ................... വായിക്കണേ................
ReplyDelete