ഡോ.ടി.എം.തോമസ് ഐസക്
ടൂറിസം എന്നാല്‍ സ്റ്റാര്‍ ഹോട്ടല്‍ മാത്രമല്ലെന്ന് വിദേശത്ത് ചില ഇടങ്ങളില്‍ ചെന്നാല്‍ മനസ്സിലാവും. ഇംഗ്ലണ്ടിലെ ഡാര്‍ട്മത്ത് അത്തരമൊരിടമാണ്. ചില കാര്യങ്ങള്‍ നമുക്കും പരീക്ഷിച്ചുനോക്കാനായേക്കും. എന്നാല്‍ അവശ്യംവേണ്ട ഒന്നുണ്ട്, ശുചിത്വം
കുട്ടനാടന്‍ താറാവുകറി പ്രശസ്തമാണ്. പക്ഷേ, കുമരകം താറാവുകറിയെ പരിചയപ്പെടാന്‍ ഇംഗ്ലണ്ടില്‍ പോകേണ്ടിവന്നു. ആലപ്പുഴയ്ക്ക് പ്രത്യേക കൊഞ്ചുകറിയുണ്ടെന്നറിഞ്ഞതും അവിടെവെച്ചു തന്നെ. ഇംഗ്ലണ്ടിലെ ഡാര്‍ട്മത്ത് എന്ന ചെറുപട്ടണത്തിലെ സ്‌പൈസ് ബസാര്‍ എന്ന ചെറിയൊരു ഹോട്ടലിന്റെ മെനു ബോര്‍ഡിലാണ് കുട്ടനാടന്‍ താറാവുകറിയും ആലപ്പുഴ കൊഞ്ചുകറിയുമൊക്കെ സ്ഥാനംപിടിച്ചിരിക്കുന്നത്. കുമരകം ഡക്കിന് വില 12 പൗണ്ട്. ആലപ്പി പ്രോണിന് 10 പൗണ്ടും. ഇന്ത്യയ്ക്ക് പുറത്തുപോകുമ്പോള്‍ ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്ന പതിവില്ലെങ്കിലും കുമരകം ഡക്ക് കറി പരീക്ഷിക്കാന്‍ സ്‌പൈസ് ബസാറില്‍നിന്ന് അത്താഴമാകാമെന്ന് കരുതി.
അങ്ങനെ കുമരകം ഡക്ക് വന്നു. ഒരു പ്ലേറ്റില്‍ പുഴുങ്ങിയ പച്ചക്കറിയും ഉരുളക്കിഴങ്ങും. കുറച്ചു മസാല ചേര്‍ത്തിട്ടുണ്ട്. മുകളില്‍ എല്ലുകളഞ്ഞ നാലഞ്ചു താറാവിന്‍ കഷണങ്ങള്‍. പ്രത്യേകം ഒരു കപ്പില്‍ തേങ്ങാപ്പാല്‍ ഗ്രേവി. ആവശ്യാനുസരണം ചേര്‍ത്ത് കഴിക്കാം. പാചകം ആരുടേത് എന്നുമറിയണമല്ലോ. ഹോട്ടലുടമ സൗത്ത് ഇന്ത്യന്‍ ഷെഫിനെ വിളിച്ചു. വന്നത് കോട്ടയത്തുകാരന്‍ മാത്യൂസ്. ''ഇതെന്തു കുമരകം ഡക്കുകറി'' എന്ന ശുദ്ധമലയാളത്തിലെ എന്റെ ചോദ്യത്തിനു മറുപടിയായി മാത്യൂസ് ചെറുചിരിയോടെ മെനു കാര്‍ഡിലേക്കു ചൂണ്ടി. അതില്‍ വലുതായി ഇങ്ങനെ അച്ചടിച്ചിരിക്കുന്നു. 'ദി ഫ്യൂഷന്‍ ടെക്‌നോളജി'. അതുകണ്ട് ഞാനും ചിരിച്ചുപോയി.

Comment: ഡക്കുകറിയുടെ "ഫ്യൂഷന്‍ ടെക്‌നോളജി" യെ കുറിച്ചെഴുതാന്‍ ഡാര്‍ട്മത്തില്‍ പോണമെന്നില്ല, മമ്മൂട്ടിയുടെ മകന്റെ "ഉസ്താദ് ഹോട്ടല്‍ " സിനിമ കണ്ടാലും മതി. താറാം കറി കൂട്ടിയാലും പോര അതുണ്ടാക്കിയവനെ വിളിച്ച് ആശ്ലേഷിക്കയും വേണമെന്ന് വെച്ചാല്‍ അത് ഇംഗ്ളണ്ടിലെ നടക്കൂ, ഇവിടെ പറ്റില്ല.
-കെ എ സോളമന്‍
No comments:
Post a Comment