ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാരയുടെ ചതയദിന-ഓണാഘോഷ പരിപാടികള്‍ സെക്രട്ടറി വെട്ടയ്ക്കല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല യുവര്‍ കോളജില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് പുന്നപ്രയെ വി.കെ. ഷേണായി ആദരിച്ചു. ഡോ. ടി.കെ. പവിത്രന്‍, കെ.ഇ. തോമസ്, പ്രസന്നന്‍ അന്ധകാരനഴി, എം.എ.എം. നജീബ്, പി.കെ. തങ്കപ്പന്‍, പ്രൊഫ. കെ.എ. സോളമന്‍, എന്‍.എസ്. ലിജിമോള്‍, വി.കെ. സുപ്രന്‍, ശക്തീശ്വരം പണിക്കര്‍, ബി. സുജാതന്‍ ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
ഉല്ലല ബാബു, ബാബു ആലപ്പുഴ, സി.കെ. ബാലചന്ദ്രന്‍ പാണാവള്ളി, വി.പി. സലി, അല്‍ഫോന്‍സ് വില്ല ജോസ് എന്നിവര്‍ കഥകളും പീറ്റര്‍ ബെഞ്ചമിന്‍അന്ധകാരനഴി, വി.എസ്. പ്രസന്നകുമാരി, ഓമന തിരുവിഴ, അപര്‍ണ്ണ ഉണ്ണിക്കൃഷ്ണന്‍, മുരളി ആലിശ്ശേരി, ഗൗതമന്‍ തുറവൂര്‍, എ.വി. നായര്‍ കൊക്കോതമംഗലം എന്നിവര്‍ കവിതകളും അവതരിപ്പിച്ചു.
-കെ എ സോളമന്‍
No comments:
Post a Comment