Wednesday, 26 September 2012

ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ പരിഗണിച്ച് മന്ത്രിസഭാ യോഗമാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പകല്‍ അരമണിക്കൂറും രാത്രി അരമണിക്കൂറുമാകും നിയന്ത്രണം. സമയക്രമവും മറ്റും കെ.എസ്.ഇ.ബി തീരുമാനിക്കും.

വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്തും അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞസാഹചര്യവും പരിഗണിച്ചാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് 20 ശതമാനം അധിക നിരക്ക് ഈടാക്കാനുള്ള ശിപാര്‍ശയും വൈദ്യുതി ബോര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Comment:  വൃക്ഷത്തലപ്പുകള്‍ ലൈന്‍ വയറില്‍ തട്ടിയുള്ള പ്രസരണനഷ്ടം മാത്രം തടഞ്ഞാല്‍ പരിഹരിക്കാവുന്ന പ്രതിസന്ധിയെയുള്ളൂ. അതിനു കഴിയാത്തത് കൊണ്ടാണ് ഈ ഇരുട്ടടി. കറന്‍റില്ലാത്തത് കൊണ്ട് ഇരുട്ടത്തുള്ള വ്യവസായങ്ങള്‍ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുവാനാണ് ഉദ്ദേശ്യം.
-കെ എ സോളമന്‍ 

No comments:

Post a Comment