Tuesday 4 September 2012

മഹാത്മാഗാന്ധിപോലും സ്വാധീനിക്കപ്പെടുമെന്ന് ബലറാം


=
തിരുവനന്തപുരം: പരിസ്ഥിതി ഐക്യവേദി സംഘടിപ്പിച്ച കേരള പരിസ്ഥിതി സമ്മേളനത്തിന്റെ സമാപനം തീ പാറുന്ന ചര്‍ച്ചകള്‍ക്ക് വേദിയായി. ശ്രദ്ധയോടെ വാക്കുകളുപയോഗിച്ച യുവ എം.എല്‍.എ മാരായ വി.ടി. ബലറാമും കെ.എം. ഷാജിയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് പറഞ്ഞുവച്ചതാകട്ടെ പരിസ്ഥിതി നശീകരണം നടത്തരുതെന്ന മുന്നറിയിപ്പും.

മഹാത്മാഗാന്ധിപോലും ഭരണത്തിലേറിയാല്‍ സ്ഥാപിത താല്പര്യക്കാര്‍ അദ്ദേഹത്തെ സ്വാധീനിക്കുമെന്ന് ബലറാം പറഞ്ഞു. അത്രയ്ക്ക് സമര്‍ഥരാണ് നിക്ഷിപ്തതാല്പര്യക്കാര്‍. ഇവര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ ഭരണാധികാരികള്‍ നിലകൊള്ളുന്നതിന് പിന്തുണ നല്‍കണമെന്നും ബലറാം പറഞ്ഞു. നിലനില്‍ക്കുന്ന നിയമങ്ങളെ അപ്രസക്തമാക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കരുത്. അതിരപ്പിള്ളിയുള്‍പ്പെടെ വന്‍കിട ജലവൈദ്യുതി പദ്ധതികളുടെ ആവശ്യമിനി കേരളത്തിനില്ല.

 Comment: ബലറാം എം എല്‍ എ  യ്ക്കു  ബുദ്ധിയുണ്ട്, അതുകൊണ്ടാണ്
മഹാത്മാഗാന്ധിപോലും ഭരണത്തിലേറിയാല്‍ സ്ഥാപിത താല്പര്യക്കാര്‍ അദ്ദേഹത്തെ സ്വാധീനിക്കുമെന്ന് പറഞ്ഞത്. അല്ലായിരുന്നെങ്കില്‍ സോണിയ ഗാന്ധിപോലും സ്വാധീനിക്കപ്പെടുമെന്ന് പറയുമായിരുന്നു.
-കെ എ സോളമന്‍ 


No comments:

Post a Comment