Friday 14 September 2012

ഡീസല്‍ വില വര്‍ധന സ്വാഗതാര്‍ഹം – അലുവാലിയ



കൊച്ചി: ഡീസല്‍ വില വര്‍ധന സ്വാഗതാര്‍ഹമെന്നു കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയ. രാജ്യത്തിന് എട്ടു ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ വില വര്‍ധന അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലനിയന്ത്രണം ഒഴിവാക്കണമെന്നാണു കമ്മിഷന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അലുവാലിയ പറഞ്ഞു. കേരളം കൂടുതല്‍ വില കിട്ടുന്ന വിളകളിലേക്ക് തിരിയണമെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. നെല്‍കൃഷിയുടെ പേരില്‍ യുവാക്കള്‍ക്ക് മറ്റ് തൊഴിലുകള്‍ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് ഭക്ഷ്യസുരക്ഷിതത്വം ആവശ്യമില്ലെന്ന അലുവാലിയയുടെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അടക്കമുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
Comment:  ആളു വലിയ പുലിയാ-ആലുവാലിയ.
-കെ എ സോളമന്‍ 

No comments:

Post a Comment