തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളുചെത്ത് വ്യവസായം നിര്‍ത്തണമെന്ന് മുസ്‌ലിം ലീഗ്. ഇക്കാര്യത്തില്‍ ഹൈക്കോടതി നിരീക്ഷണം ഗൗരവമായി കാണണമെന്നും മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധനമാണ് ലീഗിന്റെ ലക്ഷ്യം. ബാറുകളിലെ മദ്യവില്‍പന നിയന്ത്രിക്കാനുള്ള നിര്‍ദേശവും പാര്‍ട്ടി സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഈ വിഷയം ചര്‍ച്ചചെയ്തു. അടുത്ത യു.ഡി.എഫ് യോഗത്തില്‍ വിഷയം ഉന്നയിക്കാനും പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി. കള്ള് ചെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.
കമന്‍റ് : സംഗതി പിടികിട്ടി . നായരീഴവ ഐക്യം അത്രക്കങ്ങു ബോധ്യായില്ലെന്ന് തോന്നുന്നു. അടിക്കണമെങ്കില്‍ മര്‍മ്മത്തു തന്നെ വേണം
-കെ എ സോളമന്‍
No comments:
Post a Comment