Saturday 8 September 2012

ബാച്ചിലര്‍‌പാര്‍ട്ടി ഇന്റര്‍നെറ്റില്‍: ആയിരത്തിലധികം പേര്‍ പ്രതികളാകു




തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍ സിനിമ അപ് ലോഡ് ചെയ്തവര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കുമെതിരെ കേസ്. അമല്‍നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രം യൂട്യൂബില്‍ അപ് ലോഡ് ചെയ്യുകയും കാണുകയും ചെയ്തവര്‍ക്കേതിരെയാണ് കേസ്. വിദേശരാജ്യങ്ങളിലടക്കം താമസിക്കുന്ന ആയിരത്തിലധികം പേരെയാക്കും പ്രതികളാക്കുക. ഇവരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്‌.
ഇതാദ്യമായാണ്‌ സിനിമ ഇന്റര്‍നെറ്റില്‍ അനധികൃതമായി അപ്‌ലോഡ്‌ ചെയ്തതിന്‌ ഇത്രയധികം പേര്‍ക്കെതിരേ കേസെടുക്കുന്നത്‌. ഇന്റര്‍നെറ്റിലെ വ്യാജ സിനിമാ ഇടപാടുകള്‍ പിന്തുടര്‍ന്നു പിടികൂടാനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. സിനിമ അപ്‌ലോഡ്‌ ചെയ്ത പൂനെയിലെ 19 കാരനായ ഒരു മലയാളി വിദ്യാര്‍ഥിയടക്കം പതിനാറ് പേരെ ഉള്‍പ്പെടുത്തി കോടതിയില്‍ ആന്റി പൈറസി സെല്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
Comment: പോലീസിന് പിടിപ്പതു പണിയുണ്ടെന്നാണ് കേള്‍വി. എന്നാല്‍ പണിയില്ലാത്തവരുമുണ്ട്. . അല്ലെങ്കില്‍ സിനിമകണ്ടവര്‍ക്കെതിരെ കേസെടുക്കാന്‍ ചാടിപ്പുറപ്പെടുമോ?   33000 പേര്‍ക്കെതിരെ കേസു എടുക്കുന്നതിന് പകരം 1000 പേര്‍ക്കെതിരെ മാത്രം കേസു എടുത്താല്‍ എങ്ങനെ ശരിയാകും  സിനിമയുടെ നിര്‍മ്മാതാവിന് പോലീസില്‍ നല്ലപിടിയാണെന്ന് തോന്നുന്നു.? ചവറു സിനിമകള്‍   പടക്കുന്ന  വനെതിരെ വേണം കേസെടുക്കാന്‍? -കെ എ സോളമന്‍ 

No comments:

Post a Comment