രണ്ട് വര്‍ഷമാകുമ്പോള്‍ പുസ്തകം മാറണം
ഒ.എം.ആര്‍ പരീക്ഷ വേണംകുട്ടികള്‍ അധ്യാപകരേയും വിലയിരുത്തണം
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇനി ഓപ്പണ്‍ബുക്ക്, ഓണ്‍ ഡിമാന്‍ഡ്, ഓണ്‍ ലൈന്‍ പരീക്ഷാ രീതി വരുന്നു. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനൊപ്പം പരീക്ഷയുടെ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും കാതലായ മാറ്റങ്ങളാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഒ.എം.ആര്‍ പരീക്ഷാരീതി ഹയര്‍ സെക്കന്‍ഡറിയില്‍ പരിചയപ്പെടുത്തണമെന്നും എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ കരട് രേഖയില്‍ പറയുന്നു.
കുട്ടി അധ്യാപകനേയും വിലയിരുത്തണം. അതത് ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നവര്‍ തന്നെ മൂല്യനിര്‍ണയം നടത്തണം. പരീക്ഷാഭാരം കുറയ്ക്കാനായി മിനിമലൈസേഷന്‍, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ എന്നിവയുടെ സാധ്യതകളും പരിഗണിക്കണം. ഗ്രേസ് മാര്‍ക്കിന്റെ വിതരണരീതി നിലവിലുള്ള രീതിയില്‍ നിന്ന് മാറ്റി ശാസ്ത്രീയമാക്കണമെന്നും സമീപനരേഖ നിര്‍ദേശിക്കുന്നു.
ചോദ്യാവലി ലഘൂകരിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഓപ്ഷണലായി ചേര്‍ത്ത് അയവുള്ളതാക്കണം. സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും നിരന്തരമൂല്യനിര്‍ണയത്തിന്റെ ഭാഗമാക്കണം. നിരന്തരമൂല്യനിര്‍ണയ രീതി പരിഷ്‌കരിക്കുകയും വേണമെന്ന് എസ്.സി.ഇ.ആര്‍.ടി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comment: നശിപ്പിച്ചേ അടങ്ങൂ എന്നാണ് വാശി. മള്‍ടിപ്പിള്‍ ചോദ്യവും ഒ എം ആര് മാകുമ്പോള്‍ കുട്ടികള്‍ പേരെഴുതാന്‍ തന്നെ പഠിക്കണമെന്നില്ല
കെ എ സോളമന്‍
പരിഷ്കാരങ്ങള്‍ കൂടി കൂടി കുളം ആകുമോ...........
ReplyDelete