Wednesday, 30 January 2013
പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടിയാല്‍…
പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടിയാല്‍- എന്ന വിഷയമാണ് ഇന്നത്തെ കുറ്റവിചാരണയില്‍ നാം ചര്‍ച്ച ചെയ്യുന്നത്. പൂച്ചയ്ക്ക് മണികെട്ടുമെന്നത് വലിയ കുറ്റമാണ്. പൂച്ചയുടെ മൗലികാവകാശത്തിലുള്ള കടന്നുകയറ്റമാണ്. ഇതിന് തക്കതായ ശിക്ഷ കൊടുക്കേണ്ടതുണ്ട്. നമ്മുടെ നിയമവ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗിച്ച് മണികെട്ടുന്നവര്‍ രക്ഷപ്പെടുന്ന ലജ്ജാവഹമായ കാഴ്ചയാണ് നാം കാണുന്നത്. നിയമം നടപ്പിലാക്കേണ്ട സര്‍ക്കാര്‍ കൈയുംകെട്ടി കാഴ്ചക്കാരാകുന്നു.
സമൂഹമനസാക്ഷി ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. നമ്മുടെ ചാനല്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്. നമ്മോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. മി. പോത്തന്‍ മത്തായി, ലോക വനിതാ ചെണ്ടമേളം വിദഗ്ധ സരോജിനിയമ്മ, കുടുംബശ്രീ പ്രവര്‍ത്തക കാര്‍ത്ത്യായനിപിള്ള, അവരുടെ ഭര്‍ത്താവ് രാമന്‍ നായര്‍ എന്നിവര്‍ സംസാരിക്കുന്നു. അമേരിക്കയില്‍നിന്ന് മിഷേല്‍ ഒബാമ, റഷ്യയില്‍നിന്ന് മരിയ ഷറപ്പോവ എന്നിവരെ ഫോണിലും പ്രതീക്ഷിക്കുന്നു. പ്രേക്ഷകര്‍ക്ക് ഫോണ്‍ നമ്പര്‍ 767676-ലും ഫേസ്ബുക്കിലും ട്വിറ്ററിലും ലിങ്ക്ഡ് ഇന്നിലും മൈ സ്പേസിലും പ്രതികരിക്കാം.
“അപ്പോള്‍ അഡ്വ. പോത്തന്‍ മത്തായി, ‘പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടിയാല്‍’- എന്ന വിഷയത്തെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം. ഈ വിഷയം സംബന്ധിച്ച് ഒത്തിരി കേസുകള്‍ വിവിധ കോടതികളിലായി താങ്കള്‍ വാദിക്കുകയും ഒരു കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളതിനാലാണ് താങ്കളോടുതന്നെ ആദ്യമായി ഈ വിഷയം സംബന്ധിച്ച് ചോദിക്കുന്നത്.”
“ശരിയാണ്, ഞാന്‍ ഒരുപിടി ‘പൂച്ചയ്ക്ക് മണികെട്ടുന്ന’ സംഭവം സംബന്ധിച്ച് കോടതികളില്‍ വാദിക്കുകയും എല്ലാ കേസുകളും തോറ്റുകൊടുക്കുകയും ചെയ്തിട്ടുണ്ട്. പൂച്ചയ്ക്ക് മണികെട്ടുക എന്നത് പൂച്ചയുടെ മനുഷ്യാവകാശത്തിലുള്ള ഒരു കടന്നുകയറ്റമാണ്. നമ്മുടെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇതൊന്നും കാണാത്തതെന്താണെന്നാണ് എന്റെ സംശയം. ഒരുപക്ഷേ അവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ക്ക് പകരം മറ്റ് ചില വിഷയങ്ങളിലാവും താല്‍പ്പര്യം. പൂച്ചയ്ക്ക് മണികെട്ടുന്ന കുറ്റവാളികളെ തൂക്കിലിടണമെന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. ജീവിതാവസാനംവരെ ജയിലിലടയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല. ചപ്പാത്തിയും കോഴിക്കറിയും ചാനല്‍ കാഴ്ചകളും ജീവിതാവസാനംവരെ ആസ്വദിക്കുക, അതും ഒരുവിധ ചെലവുമില്ലാതെ, വളരെ നല്ല കാര്യമാണത്.”
“ശരി പോത്തന്‍ മത്തായി, ഞാന്‍ താങ്കളിലേക്ക് വരികയാണ്. ലോക തായമ്പക വിദഗ്ധ സരോജിനിയമ്മയ്ക്ക് എന്തുണ്ട് പറയാന്‍ എന്നത് ശ്രദ്ധിക്കാം. ഹലോ സരോജിനിയമ്മ, കേള്‍ക്കാമോ, കേള്‍ക്കാന്‍ പാടില്ല, എന്താ ചെവിക്ക് പൊട്ടുണ്ടോ, കേള്‍ക്കാമെന്നോ, എങ്കില്‍ പറ, പൂച്ചയ്ക്ക് മണികെട്ടുന്നത് കുറ്റകരമാണോ? ”
“വലിയ കുറ്റമെന്ന് മാത്രമല്ല, കൊലപാതകത്തേക്കാള്‍ ഭയങ്കരമാണ്. മണികെട്ടുമ്പോള്‍തന്നെ ഒരു പൂച്ച മരിച്ചുകഴിഞ്ഞു. പിന്നെ പെനിട്രേഷന്‍ ഉണ്ടോ, മണികെട്ടിയപ്പോള്‍ ചരടുകൊണ്ട് തൊലി മുറിഞ്ഞോ, മുറിഞ്ഞഭാഗം ഡെറ്റോളിട്ട് കഴുകിയോ എന്നൊക്കെ ചോദിക്കുന്നതില്‍ ഒരു പ്രസക്തിയുമില്ല. ഒരു നിയമംകൊണ്ട് നാം ഉദ്ദേശിക്കുന്നത് സാമൂഹിക അവബോധമാണ്, മണി കെട്ടിയോ, മണികെട്ടാന്‍ ശ്രമിച്ചോ, അതിന് ബലാല്‍ക്കാരം വേണ്ടിവന്നോ, എന്നതൊക്കെ കൃത്യമായി തെളിയിക്കുക വിഷമകരമാണ്. പൂച്ചകളുടെ അവകാശം ഉറപ്പുവരുത്താനുള്ള ബാധ്യത സമൂഹത്തിനുണ്ട്.”
“സരോജിനിയമ്മ, ഞാന്‍ ഇടപെടുകയാണ്, ഒരു പ്രേക്ഷകന്‍ ലൈനിലൂടെ”.
“ആരാണ്, എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?”
“ഇത് ഞാന്‍, ഷാജഹാന്‍, മലപ്പുറത്തുനിന്ന് വിളിക്കുന്നു. അതേയ് ഒരു പൂച്ചയും അസമയത്ത് പുറത്തിറങ്ങരുത്, അങ്ങനെ ഇറങ്ങുന്നതുകൊണ്ടാണ് മണി….”
“തികച്ചും യുക്തിരഹിതമായ മറുപടിയാണ് പ്രേക്ഷകന്റേത്. പൂച്ചകള്‍ പുറത്തിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ ആശയമാണ്, ഇതാ നമുക്ക് ഒരു ഇന്റര്‍നാഷണല്‍ കോളുണ്ട്, വൈറ്റൌസില്‍ നിന്നാണെന്ന് തോന്നു, അതേ മിഷേല്‍ ഒബാമ, ഹലോ മിസിസ് ഒബാമ… ലൈനില്‍ എന്തോ തകരാറുണ്ട്. ഒബാമയിലേക്ക് നമുക്ക് തിരികെവരാം.”
“ഹലോ ക്യാര്‍ത്ത്യായനിഅമ്മ, കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടുന്ന സംഭവം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എങ്കില്‍ എന്താണ് അഭിപ്രായം”.
“ഒത്തിരി സംഭവങ്ങള്‍ ഉണ്ട്, ലോക്കല്‍ നേതാക്കള്‍ തുടങ്ങി സംസ്ഥാന നേതാക്കള്‍വരെ മണികെട്ടുന്നുണ്ട്. പക്ഷേ പലതും പുറത്തുവരുന്നില്ലെന്നേയുള്ളൂ, ഞാന്‍ തന്നെ നേരിട്ടുകണ്ട ഒരു സംഭവം…”
“കാര്‍ത്ത്യായനിയമ്മ, സമയക്കുറവുകൊണ്ട് ഞാന്‍ ഇടപെടുകയാണ്. താങ്കളുടെ ഭര്‍ത്താവ് രാമന്‍ നായരും കൂടെയുണ്ടല്ലോ, അദ്ദേഹത്തിന് എന്തെങ്കിലും പറയാന്‍ കാണും, ഹലോ രാമന്‍നായര്‍”
“അമ്പത് ശതമാനം പൂച്ചകള്‍ക്ക് മണിയുണ്ടല്ലോ, പിന്നെന്തിനാ കൂടുതല്‍ മണികെട്ടുന്നത്”. ശരിയാണ്, രാമന്‍ നായര്‍ പറഞ്ഞത്, നമ്മുടെ ചര്‍ച്ച ഇവിടെ അവസാനിക്കുകയാണ്. പൂച്ചയ്ക്ക് മണികെട്ടുന്നതിന് ഏതുതരം ശിക്ഷ നടപ്പാക്കിയാലും നിലവിലെ സാഹചര്യത്തില്‍ മണികെട്ടുകയോ കെട്ടാതിരിക്കുകയോ ആവാം. അടുത്ത പരിപാടിയിലേക്ക് കടക്കാം- ചര്‍ച്ച ഇവിടെ അവസാനിക്കുന്നു.
** കെ.എ.സോളമന്‍
വി.എസിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കണം – ചെന്നിത്തല
കാസര്‍കോട്: ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വി.എസ് നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി കാണണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കുടിപ്പകയാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comment :വി.എസിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കുന്നത് ഇനി ഇദ്ദേഹം ആവശ്യപ്പെട്ടിട്ടു വേണം . സുമാരന്‍ നായരുടെ വെളിപ്പെടുത്തലിനെകുറിച്ചു ഒന്നും അന്വേഷിക്കേണ്ടെ.?
-K A Solaman
വി.എസ്സിന്റെ നിലപാട് ദൗര്‍ഭാഗ്യകരം: തോമസ് ഐസക്
തിരുവനന്തപുരം: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. പാര്‍ട്ടിക്ക് പുറത്ത് വി.എസ് നിലപാടുകള്‍ പറഞ്ഞത് തെറ്റായിപ്പോയി. ഉത്തരവാദപ്പെട്ടവര്‍ വി.എസ്സുമായി സംസാരിക്കണം. പാര്‍ട്ടി പഠിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണിത്. യു.ഡി.എഫ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ വി.എസ് അങ്ങനെ പറയരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കമന്‍റ് : തോമസ് ഐസക്കിന്റെ നിലപാട് ഭാഗ്യകരം
-കെ എ സോളമന്‍
Tuesday, 29 January 2013
വിശ്വരൂപം എഡിറ്റ് ചെയ്യണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കണമെങ്കില്‍ ചിത്രം വീണ്ടും എഡിറ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ കമലഹാസന് നിര്‍ദ്ദേശം നല്‍കി. ചിത്രത്തിന്റെ താല്‍ക്കാലിക പ്രദര്‍ശനവിലയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയാനിക്കവെയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് സമവായമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് കമലഹാസനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് സര്‍ക്കാര്‍ പ്രതിനിധികളുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തിയത്.
വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതായി ആരോപിച്ചാണ് ചില മുസ്‌ലിം സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയത്. തമിഴ്‌നാട്ടിലെ മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ജയലളിത സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി രണ്ടാഴ്ചത്തേക്ക് തടഞ്ഞിരുന്നു.
ഇതിനെ ചോദ്യം ചെയ്ത കമലാഹാസന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മദ്രാസ് ഹൈക്കേടതി ജഡ്ജി ജസ്റ്റിസ് കെ. വെങ്കിട്ടരാമനുവേണ്ടി ചെന്നൈയില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് വിധി പറയും.
കമെന്‍റ്
കമല്‍ഹാസന്‍ ആട്ടോം അഭിനയോം തുടര്‍ന്നും നടത്തിക്കോളൂ, സംവിധാനം മാത്രം വേണ്ട. പത്തഞ്ഞൂറു ആളുകള്‍ക്കു ഒരുമിച്ചുയിരുന്നു സിനിമ കാണാന്‍ പറ്റിയ ചേര്‍ത്തല ചിത്രാഞ്ജലി തിയറ്ററില്‍ ക്ലാസ് കട്ടു ചെയ്തു വന്ന വിരലില്‍ എണ്ണാവുന്ന ഏതാനും പ്ലസ് ടൂ പിള്ളാര്‍ ഉച്ചയ്ക്കിരുന്നു തെറിവിളിക്കുന്നത് വളരെ അരോചകമാണ്. പിള്ളാരെ തെറ്റ് പറയാനാവില്ല, ബ്രഹ്മാണ്ഡ സിനിമയാണത്രെ!
"നിങ്ങള്‍ സിനിമ കണ്ടിട്ടു അഭിപ്രായം പറയൂ" എന്നു ദൈവത്തെ വേണ്ടാത്ത ചില രാഷ്ടീയക്കാര്‍ സിനിമായ്ക്ക് വേണ്ടി പരസ്യ പ്രചരണം നടത്തുന്നതു രസകരമാണ്. രാഷ്ട്രീയ ക്കാരന് ജനസേവന മെന്നു വെച്ചാല്‍ ഇപ്പോ ഇതൊക്കെയാണ്, പൊളിപ്പടത്തിന് ആളെ കേറ്റിക്കൊടുക്കുക പോലുള്ള പണി.
.കെ എ സോളമന്‍
Monday, 28 January 2013
രമേശിനെ താക്കോല്‍സ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിന് തുടരാനാവില്ല - ജി. സുകുമാരന്‍ നായര്‍
* യു.ഡി.എഫ്. ജയിച്ചത് ചെന്നിത്തല മത്സരിച്ചതുകൊണ്ട്; ഇതിനായി ഇടപെട്ടത് എന്‍.എസ്.എസ്.
* സോണിയയെ കണ്ട് നിവേദനം നല്‍കേണ്ടിവരും
* അടിച്ചിറക്കേണ്ട സ്ഥിതി വരുത്തരുത്
* സോണിയയെ കണ്ട് നിവേദനം നല്‍കേണ്ടിവരും
* അടിച്ചിറക്കേണ്ട സ്ഥിതി വരുത്തരുത്
തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ സര്‍ക്കാരിന്റെ താക്കോല്‍സ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിന് അധികകാലം തുടരാനാവില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ന്യൂനപക്ഷവുമായിച്ചേര്‍ന്നുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏകപക്ഷീയ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ സോണിയാഗാന്ധിയെ കാണാന്‍ നിവേദകസംഘം പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ശശിതരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് സുകുമാരന്‍ നായര്‍ തുറന്നടിച്ചത്. തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രമേശ് ചെന്നിത്തലയ്ക്കുവേണ്ടിയുള്ള നിലപാട് അദ്ദേഹം തെളിച്ചുപറഞ്ഞത്.
സാമൂഹികനീതി ഉറപ്പുവരുത്താന്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ താക്കോല്‍സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അവരെ അടിച്ചിറക്കി ശ്രദ്ധിക്കുന്നവരെ കൊണ്ടുവരാനുള്ള ബാധ്യത രാഷ്ട്രീയത്തിന് അതീതമായി ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കമന്‍റ്: സുമാരന്‍ നായര്‍ക്കു ലക്ക് കെട്ടിരിക്കുകയാണ്, ആരെങ്കിലും ഒന്നു സഹായിക്കണം-തടിയിലിടാന്‍
-കെ എ സോളമന്‍
Saturday, 26 January 2013
എസ് ജാനകി പദ്മഭൂഷണ്‍ ബഹുമതി നിരസിച്ചു
ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ഗായിക എസ്.ജാനകി പദ്മഭൂഷണ്‍ ബഹുമതി നിരസിച്ചു. പദ്മ അവാര്‍ഡുകളില്‍ ഉത്തരേന്ത്യക്കാര്‍ക്ക് അമിത പരിഗണന കൊടുത്തതില്‍ പ്രതിഷേധിച്ചാണ് ബഹുമതി നിരസിക്കുന്നതെന്ന് അവര്‍ വാര്‍ത്താ ഏജന്‍സിസായ ഐ.എ.എന്‍.എസ്സിനോട് പറഞ്ഞു.
'എനിക്ക് ഏറെ നിരാശയുണ്ട്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് പദ്മ അവാര്‍ഡുകളില്‍ കൂടുതല്‍ പരിഗണന നല്‍കിയത്. അതുകൊണ്ട് തന്നെ പദ്മഭൂഷണ്‍ ബഹുമതി സ്വീകരിക്കില്ല'-ജാനകി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള കലാകാരന്മാരെ അവഗണിച്ചതിലുള്ള പ്രതിഷേധം മൂലമാണ് ബഹുമതി നിരസിക്കുന്നതെന്ന് അവര്‍ കുടുംബാംഗങ്ങളെയും അറിയിച്ചു
കേരളം പദ്മ അവാര്‍ഡുകള്‍ക്കായി 41 പേരുടെ പേരുകളാണ് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് മുതിര്‍ന്ന നടന്‍ മധുവിന് (പദ്മശ്രീ) മാത്രമാണ് ബഹുമതി ലഭിച്ചത്.
50 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് ഈ ബഹുമതി വളരെ വൈകിയാണ് ലഭിച്ചതെന്ന് അവര്‍ പറയുകയുണ്ടായി
'എനിക്ക് ഏറെ നിരാശയുണ്ട്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് പദ്മ അവാര്‍ഡുകളില്‍ കൂടുതല്‍ പരിഗണന നല്‍കിയത്. അതുകൊണ്ട് തന്നെ പദ്മഭൂഷണ്‍ ബഹുമതി സ്വീകരിക്കില്ല'-ജാനകി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള കലാകാരന്മാരെ അവഗണിച്ചതിലുള്ള പ്രതിഷേധം മൂലമാണ് ബഹുമതി നിരസിക്കുന്നതെന്ന് അവര്‍ കുടുംബാംഗങ്ങളെയും അറിയിച്ചു
കേരളം പദ്മ അവാര്‍ഡുകള്‍ക്കായി 41 പേരുടെ പേരുകളാണ് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് മുതിര്‍ന്ന നടന്‍ മധുവിന് (പദ്മശ്രീ) മാത്രമാണ് ബഹുമതി ലഭിച്ചത്.
50 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് ഈ ബഹുമതി വളരെ വൈകിയാണ് ലഭിച്ചതെന്ന് അവര്‍ പറയുകയുണ്ടായി
Comment: പദ്മഭൂഷണ്‍ ബഹുമതി നിരസിക്കേണ്ടിയിരുന്നില്ല. എതിരഭിപ്രായം രേഖ പ്പെടുത്തിക്കൊണ്ട് തന്നെ പുരസ്കാരം സ്വീകരിക്കാമായിരുന്നു. നടന്‍ മധുവിനെ പദ്മശ്രീ യില്‍ ഒതുക്കിയതും ഒട്ടും ശരിയായില്ല
-കെ എ സോളമന്‍
.
Friday, 25 January 2013
KAS Leaf blog: കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ജനവരി 30നകം പരിഹര...
KAS Leaf blog: കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ജനവരി 30നകം പരിഹര...: തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ പ്രതിസന്ധി ജനവരി 30നകം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്...
കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ജനവരി 30നകം പരിഹരിക്കും: മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ പ്രതിസന്ധി ജനവരി 30നകം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയെ ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ആര്യാടന്‍ പറഞ്ഞു. എന്നാല്‍ സ്വകാര്യപമ്പുകളെ ആശ്രയിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ആര്യാടന്‍ വെള്ളിയാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രസഹായത്തിന് ജനവരി 30 വരെ കാത്തിരിക്കാനും അതിനുശേഷം അവശ്യ സര്‍വീസുകള്‍ മാത്രം നടത്തുകയെന്നതുമായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഡീസലിനുള്ള സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കുന്നത് പരിഗണിക്കുന്നതിനും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചിരുന്നു.
കൂടിക്കാഴ്ചയില്‍ യൂണിയന്‍ നേതാക്കളും പങ്കെടുത്തു.
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ആര്യാടന്‍ വെള്ളിയാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രസഹായത്തിന് ജനവരി 30 വരെ കാത്തിരിക്കാനും അതിനുശേഷം അവശ്യ സര്‍വീസുകള്‍ മാത്രം നടത്തുകയെന്നതുമായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഡീസലിനുള്ള സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കുന്നത് പരിഗണിക്കുന്നതിനും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചിരുന്നു.
കൂടിക്കാഴ്ചയില്‍ യൂണിയന്‍ നേതാക്കളും പങ്കെടുത്തു.
Comment: റിട്ടയര്‍ ചെയ്തവര്‍ക്കു ഈ മാസത്തെ പെന്‍ഷന്‍ കൊടുക്കൂ, ഹേ. ജീവിത കാലം മുഴുവന് സ്ഥാപനത്തിനുവേണ്ടി കഷ്ടപ്പെട്ടു ഇപ്പോള്‍ അവശരായവര്‍ ഒരു നേരത്തെ മരുന്നെങ്കിലും വാങ്ങിക്കുടിക്കട്ടെ. വകുപ്പ് മന്ത്രിക്കു ഈ പണി പറ്റില്ലെങ്കില്‍ കരയാത്തഏതെങ്കിലും ചെറുപ്പക്കാരെ ഏല്‍പ്പിക്കൂ.
-കെ എ സോളമന്‍
Wednesday, 23 January 2013
കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കരുതെന്ന് നിര്‍ദേശം
തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിനോട് മന്ത്രിമാര്‍ക്ക് വിയോജിപ്പ്. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് മന്ത്രിമാര്‍ ഇതിനോട് വിയോജിച്ചത്. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് ജനങ്ങളുടെ യാത്രാക്ലേശം രൂക്ഷമാക്കുമെന്ന് മന്ത്രിമാര്‍ പൊതുവില്‍ അഭിപ്രായപ്പെട്ടു.
സപ്ലൈകോയില്‍ നിന്ന് ഡീസല്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുണ്ടായി. സബ്‌സിഡിയില്‍ ഡീസല്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ 1700ഓളം സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വ്വീസ് വെട്ടിക്കുറയ്‌ക്കേണ്ടെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്
Comment: ഡീസലിന് പകരം പച്ചവെള്ളമൊഴിച്ചു ഓടിച്ചു നോക്കിയാലോ? പ്രൈവറ്റ് ബസ് മുതലാളിമാരുമായ് ഏതെങ്കിലും മന്ത്രി ക്കോ രാജാവിനോ പങ്കുകച്ചോടം ഉണ്ടോന്നുഅന്വേഷിച്ചു നോക്കാവുന്നതാണ്.
-കെ എ സോളമന്‍
Thursday, 17 January 2013
മദ്യനയം നടപ്പാക്കാന്‍ കോടതിവിധികള്‍ തടസമാകുന്നു – കെ.ബാബു
തിരുവനന്തപുരം: മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കു കോടതി വിധികള്‍ തടസമാകുന്നുവെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന കേസില്‍ സുപ്രീംകോടതിയില്‍ നിന്നു സ്റ്റേ ലഭിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം നടപ്പാക്കുന്നതു പ്രതിസന്ധിയിലാകും.
സദുദ്ദേശ്യത്തോടെയുള്ള സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ മദ്യ നയരൂപീകരണത്തിന് ഏകാംഗ കമ്മിഷനെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഒന്നര മാസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതു ഉള്‍പ്പെടെയുള്ള മദ്യനയത്തിനു രൂപം നല്‍കുന്നതിനാണ് കമ്മീഷനെ നിയമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ ലൈസന്‍സ് നല്‍കുന്നതു കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും. വിരമിച്ച ജഡ്ജിയോ ഐഎഎസ് ഉദ്യോഗസ്ഥനോ ആയിരിക്കും കമ്മീഷന്‍.
കമന്‍റ് : കോടതികള്‍ അടച്ചു പൂട്ടിയാലോ??
-കെ എ സോളമന്‍
-കെ എ സോളമന്‍
Tuesday, 15 January 2013
KAS Leaf blog: പൂര്‍ണ പ്രയോജനം കിട്ടാന്‍ പെന്‍ഷന്‍ പ്രായം 60 ആകണം...
KAS Leaf blog: പൂര്‍ണ പ്രയോജനം കിട്ടാന്‍ പെന്‍ഷന്‍ പ്രായം 60 ആകണം...: തിരുവനന്തപുരം: സമരം ചെയ്ത ദിവസങ്ങളിലെയും അതിനോട് ചേര്‍ന്നുവന്ന അവധി ദിവസങ്ങളിലെയും ശമ്പളം സമരക്കാര്‍ക്ക് നഷ്ടമാകുമെന്ന് ധനമന്ത്രി കെ.എം....
പൂര്‍ണ പ്രയോജനം കിട്ടാന്‍ പെന്‍ഷന്‍ പ്രായം 60 ആകണം - മന്ത്രി മാണി
തിരുവനന്തപുരം: സമരം ചെയ്ത ദിവസങ്ങളിലെയും അതിനോട് ചേര്‍ന്നുവന്ന അവധി ദിവസങ്ങളിലെയും ശമ്പളം സമരക്കാര്‍ക്ക് നഷ്ടമാകുമെന്ന് ധനമന്ത്രി കെ.എം.മാണി വ്യക്തമാക്കി. സമരം ചെയ്ത ദിവസങ്ങളില്‍ ഡയസ്‌നോണ്‍ ബാധകമാണ്. അതിനോട് ചേര്‍ന്നുവന്ന അവധി ദിവസങ്ങളിലെ ശമ്പളം നല്‍കുമോയെന്ന് ചോദിച്ചപ്പോള്‍ അങ്ങനെചെയ്താല്‍ ഡയസ്‌നോണ്‍ പ്രഹസനമാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുള്ള കൂടുതല്‍ പ്രയോജനം വിരമിക്കല്‍ പ്രായം 60 വയസ്സാക്കിയാല്‍ ലഭിക്കും. പങ്കാളിത്ത പെന്‍ഷന്‍ ഉള്ള സംസ്ഥാനങ്ങളില്‍ വിരമിക്കല്‍ പ്രായം 60 വയസ്സാണ്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ യുവജന സംഘടനകളെ വിശ്വാസത്തിലെടുത്തേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ല- മന്ത്രി വ്യക്തമാക്കി.
പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുള്ള കൂടുതല്‍ പ്രയോജനം വിരമിക്കല്‍ പ്രായം 60 വയസ്സാക്കിയാല്‍ ലഭിക്കും. പങ്കാളിത്ത പെന്‍ഷന്‍ ഉള്ള സംസ്ഥാനങ്ങളില്‍ വിരമിക്കല്‍ പ്രായം 60 വയസ്സാണ്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ യുവജന സംഘടനകളെ വിശ്വാസത്തിലെടുത്തേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ല- മന്ത്രി വ്യക്തമാക്കി.
കമെന്‍റ്: മാണി ഈസ് കമിങ് ടു ദി പോയിന്‍റ്. തൊഴിലില്ലാപ്പടയ്ക്ക് നല്ലയിനം പ്ലാസ്റ്റിക് കയറിന്റെ ലഭ്യതയെക്കുറിച്ച് അന്വേഷിക്കാവുന്നതാണ് .
-കെ എ സോളമന്‍
Friday, 11 January 2013
KAS Leaf blog: അമ്മേ പൊറുക്കുക-കവിത –കെ എ സോളമന്‍
KAS Leaf blog: അമ്മേ പൊറുക്കുക-കവിത –കെ എ സോളമന്‍: പണ്ടൊരിക്കല്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ചുണ്ടോട് ചേര്‍ത്തെന്നമ്മ ചിരിച്ചതും പരിചിതര്‍ അല്ലെങ്കിലെന്തനിക്കെല്ലാരും തെളിവാര്‍ന്...
അമ്മേ പൊറുക്കുക-കവിത –കെ എ സോളമന്‍
പണ്ടൊരിക്കല്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍
ചുണ്ടോട് ചേര്‍ത്തെന്നമ്മ ചിരിച്ചതും
പരിചിതര്‍ അല്ലെങ്കിലെന്തനിക്കെല്ലാരും
തെളിവാര്‍ന്ന സ്നേഹത്തിന്‍ താരകങ്ങള്‍.
അമ്മയറിഞ്ഞതും ചൊല്ലി “ നീ എങ്കുഞ്ഞേ
അവിവേക മൊട്ടൊന്നും കാട്ടിടാതെ.
ഈലോകമൊട്ടുമെ നന്നല്ല നോക്കുക
മാലോകരെല്ലാമേ മാറിയിപ്പോള്‍ “
അമ്മയ്ക്ക് പറ്റിയബദ്ധംഎന്നോര്‍ത്തുഞാന്‍
ചെമ്മെതുടങ്ങിയെന്‍ യാത്രയപ്പോള്‍.
ജീവിതമാം ചെറു വഞ്ചിയില്‍ ഞാനിന്ന്
ദൂരങ്ങളിത്രയും പിന്നീടുംപോള്‍
ഏകയാംപക്ഷിയെ ഞാന്‍ കണ്ടുവേടന്‍മാര്‍
ക്രൂരമായി അമ്പെയ്ത്ത് വീഴ്ത്തുന്നതും
നാട്ടിന്‍ വഴികളില്‍ കുഞ്ഞാടിന്‍രക്തവും
നാട്ടിന്‍പുറത്തെ കൊലവറി കോലവും
വര്‍ഷങ്ങള്‍ ഏതാനും പിന്നീട്ടു പിന്നിട്ടു
കൌമാര കൌതുകം കണ്ടുനടന്ന നാള്‍
കാലമാംകടലിന്റെ മയാമിക തീരത്ത്
കാഴ്ചകള്‍ കാത്തിരുപ്പുണ്ടായിരുന്നു
കത്തിനശിച്ചോര പാര്ശ്വപ്പുരകളില്‍
പെണ്‍പണപിശാചുകള്‍ വാണിരുന്നു.
പിന്നേയും കണ്ടു ഞാന്‍ കൊലയുംകവര്‍ച്ചയും
ഉള്ളൂരികിപ്പോയ കാഴ്ചകളും
ബെസ്സിനകത്തെ ക്രൂരതയില്‍ എന്നുടെ
മസ്തിഷ്കം പോലും മരവിച്ചൊരുനേരം
മതിയായ് എനിക്കിനി കാഴ്ചകള്‍ ഒന്നുമേ
താങ്ങുവാനാവില്ല എന്‍ ഹൃത്ത് മന്ത്രിച്ചു
രക്ഷപ്പെട്ടോടുവാന്‍ മോഹിച്ചുവെങ്കിലും
രക്ഷക്കായ് വന്നില്ല ഒരു ദേവദൂതനും
മായാത്ത പുഞ്ചിരി താനേ മറന്നുപോയ്
അമ്മേ നീ ചൊന്നതു എത്ര സത്യം
കുഞ്ഞിളം കയ്യിലെ പൂവു കരിഞ്ഞുപോയ്
കുഞ്ഞോമനമുഖം വാടിത്തളര്‍ന്നു പോയ്
കരിന്തിരി കത്തിയ ദീപം അണഞ്ഞുപോയ്
കാലത്തിന്‍ഗതി കീഴ്മേല്‍ മറിഞ്ഞ് പോയ്
അറിയേണ്ടേനിക്കിനി ലോകത്തിന്‍ കാഴ്ചകള്‍
മറക്കാന്‍ ശ്രമിക്കട്ടെ ഞാന്‍ കണ്ടതൊക്കെയും
അമ്മേ പൊറുക്കുക, ആ മടിയില്‍ ഉറങ്ങട്ടെ
ഉണരാതെ ഉണരാതെ ഒന്നൊന്നും ഓര്‍ക്കാതെ.
-കെ എ സോളമന്‍
Tuesday, 8 January 2013
സംസ്ഥാനത്തും പവര്‍ ഹോളീഡേ വരുന്നു
തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ മറവില്‍ സംസ്ഥാനത്ത് പവര്‍ ഹോളിഡേ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം. മാസത്തിലൊരിക്കല്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ സബ്‌സ്റ്റേഷനുകള്‍ അടച്ചിടാന്‍ കെഎസ്ഇബി സര്‍ക്കുലര്‍ ഇറക്കി. സബ്‌സ്‌റ്റേഷന്റെ പരിധിയിലുള്ള ഒരു സ്ഥാപനങ്ങളിലും ഈ സമയം മുഴുവന്‍ വൈദ്യുതി ഉണ്ടാകില്ല.
ബദല്‍ മാര്‍ഗങ്ങളിലൂടെ വൈദ്യുതി നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ഓരോ സബ്‌സ്‌റ്റേഷനുകളും ഓരോ ദിവസമായിരിക്കും അടച്ചിടുക. ഇതിനായി വിശദമായൊരു ഷെഡ്യൂള്‍ തയാറാക്കുമെന്നും ബോര്‍ഡറിയിച്ചു. ജനുവരി മുതല്‍ മേയ് വരെ നടപ്പാക്കാനാണ് ഉത്തരവ്. ലോഡ് ഷെഡിങ് ഉള്‍പ്പെടെ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു പുതിയ നീക്കം.
വൈദ്യുതിക്ഷാമം രൂക്ഷമായ മറ്റ് സംസ്ഥാനങ്ങളില്‍ പവര്‍ ഹോളിഡേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പവര്‍ ഹോളിഡേ ഇല്ലാത്ത ഏക സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍ ഇത് പവര്‍ ഹോളിഡേ അല്ലെന്നും അറ്റകുറ്റ പണികള്‍ക്കായാണ് മാസത്തിലൊരിക്കല്‍ സബ് സ്റ്റേഷന്‍ അടച്ചിടാന്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
അങ്ങനെയൊരു ചിന്തയേ ബോര്‍ഡിനില്ല. ജനവരി 15 മുതല്‍ സംസ്ഥാത്തെ എല്ലാ ലൈനുകളിലും സബ്‌സ്‌റ്റേഷനുകളിലും അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ബോര്‍ഡ് പറയുന്നു.
കമന്‍റ് : പങ്കാളിത്ത പെന്‍ഷന്‍ പോലെ മറ്റ് സംസ്ഥാന ങ്ങളില്‍ ഉള്ളതെല്ലാം, പവര്‍ ഹോളിഡേ ഉള്‍പ്പടെ , ഇവിടേയും വേണമെന്നുള്ളതാണ് സര്‍ക്കാരിന്റെ ആഗ്രഹം.
-കെ എ സോളമന്‍
Monday, 7 January 2013
സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും സ്തംഭിച്ചു
തിരു: സിവില്‍ സര്‍വീസിനെ തകര്‍ത്ത് നവഉദാരവല്‍ക്കരണ നയത്തിന് പരവതാനിയൊരുക്കാനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അണിനിരക്കുന്ന ഐതിഹാസിക പണിമുടക്കിന് തുടക്കമായി. പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച അനിശ്ചിതകാല പണിമുടക്കില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുംസ്തംഭിച്ചു
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച, വാട്ടര്‍അതോറിറ്റി-കെഎസ്ഇബി ജീവനക്കാരും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കും. പണിമുടക്കിന് മുന്നോടിയായി അധ്യാപകരും ജീവനക്കാരും തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ട് നടന്ന പന്തംകൊളുത്തി പ്രകടനത്തിലും ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്നു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്്സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകളും മുന്നണികളും സമരത്തില്‍ പങ്കെടുക്കും.
കമെന്‍റ്: ഈ സമരം ആവശ്യമാണ്, പങ്കാളിത്ത പെന്‍ഷനെതിരെ മാത്രമല്ല വിലക്കയറ്റം നിയന്ത്രിക്കാനാവാത്ത സര്‍ക്കാരിനെതിരെയുള്ള താക്കീതുകൂടിയവണം സമരം.
-കെ എ സോളമന്‍
Saturday, 5 January 2013
സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം
ഇതൊരു വലിയ പ്രതിസന്ധിയാണ്, ജനത്തിന് ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി
ടിക്കറ്റ് ആവശ്യത്തിന് ലഭിക്കുന്നില്ല. അരിയില്ല, തുണിയില്ല, മണ്ണെണ്ണയില്ല ഗ്യാസ്സില്ല, ലോട്ടറിയുമില്ലെന്ന് വെച്ചാല്‍? സംസ്ഥാന ധനമന്ത്രി ഉടന്‍ ഉത്തരവായി, എല്ലാറ്റിനും മുപ്പത്തിന്റെ
ടിക്കറ്റ് ആവശ്യത്തിന് അടിച്ചു കൊടുക്കാന്‍. ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി
ടിക്കറ്റ് അടിച്ചടിച്ചു നടുവൊടിഞ്ഞ ഗവണ്‍മെന്‍റ് പ്രെസ്സ് ജീവനാക്കാര്‍ക്ക് അതോടെയാണ്
നടൂ നിവര്‍ത്താനായത്.
30-നു പകരം ടിക്കറ്റ് വില 300 ആക്കണമെന്നതാണ് ധനമന്ത്രിയോടുള്ള
രാമന്‍ നായരുടെ റിക്വെസ്റ്റ്, തെണ്ടുന്നെങ്കില്‍ അന്തസ്സായി തെണ്ടട്ടെ.
പാലമാണിക്ക്യത്തിന്റെ ‘സ്കില്‍ എന്‍ഹാന്‍സ്മെന്‍റ്
സ്കീം’ എന്നു കേട്ടപ്പോള്‍ അത്രയ്ക്കങ് നിരീച്ചില്ല. യുവാക്കള്‍
സര്ക്കാര്‍ ജോലിക്കു കാത്തുനില്‍ക്കാതെ സ്വയം സംരംഭകരാകണമെന്നതാണ് കേന്ദ്രമന്ത്രി ചിദംബരചെട്ടിയാര്‍
തൊട്ട് ഉമ്മന്‍ചാണ്ടിതൊട്ട് കുഞ്ഞുമാണിവരെയുള്ള സകല മന്ത്രിമാരുടെയും ഉദ്ബോധനം. വിദേശത്തെ
ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി സ്വയം സംരംഭകത്വം നടത്തിയാലെ നാടു പുരോഗമിക്കൂ .യുവാക്കളുടെ
കര്‍മശേഷി ഉയര്‍ത്താന്‍ എന്തുവേണമെന്ന് കണ്ടുപിടിക്കാന്‍ രാത്രി ഒന്‍പതിന് ചാനല്‍ ചര്‍ച്ചയില്‍
പങ്കെടുത്ത് അധ്വാന വര്‍ഗ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായിസംസാരിച്ചപ്പോള്‍ ഉയര്‍ന്നു
വന്ന ആശയമാണ് സെസ് അഥവാ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം
യുവാക്കല്‍ക്ക് ഒത്തിരി കഴിവുകള്‍ ഉണ്ട്. അത് വേണ്ടപോലെ വികസിപ്പിച്ചെടുക്കാന്‍
കഴിയുന്നില്ല. ചിലരെല്ലാം മദ്യപിച്ചു സ്വയം നശിക്കുമ്പോള്‍, മറ്റുചിലര്‍പണിക്കു
പോകാതെ കവിത ചൊല്ലിയും കഥ വായിച്ചും മുദ്രാവാക്യം വിളിച്ചും നടക്കുന്നു. 24 മണിക്കൂറും
മൊബൈലില്‍ ചിലര്‍കെട്ടിമറിയുമ്പോള്‍ മറ്റുചിലര്‍ ഫേസ്ബുക്ക് ട്വിറ്റെര്‍ പോലുള്ള സാമൂഹ്യ
തിന്മകളില്‍ ഏര്‍പ്പെട്ടു സമയം പാഴാക്കുന്നു.
യുവാക്കളുടെ വഴിവാണിഭത്തിന് അല്പം അടക്കം വന്നിട്ടുണ്ട് എന്താണെന്ന് വെച്ചാല്‍ മുന്പ് ഈ
പണിക്കു പോയവനെല്ലാം ഇപ്പോള്‍ അടിച്ചിലില്‍
വീണ മൂഷികന്ടെ അവസ്ഥയിലാണ്. അതുകൊണ്ടു ഈ യുവാക്കളെ വെറുതെ വിട്ടു കൂടാ, അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കണം, അതിനാണ് സ്കില്‍
എന്‍ഹാന്‍സ്മെന്‍റ് സ്കീം.
പദ്ധതിക്ക് പേര് ഇംഗ്ലീഷില്‍ തന്നെയാക്കാന്‍പല കാരണങ്ങളുണ്ട്.
മലയാളത്തില്‍ പദ്ധതിക്ക് പറ്റിയ പേര് കൊടുക്കാന്‍ വാക്ക് ഇല്ലായെന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് കേരളത്തില്‍
നടക്കുന്ന എല്ലാ വെകിളിത്തരത്തിനും ഇംഗ്ലീഷ് ആണ് സ്വീകാര്യം. മലയാളസിനിമകളുടെ പേര്
കേട്ടാല്‍ തന്നെ ഹോളിവുഡ് സിനിമയാണോ ഇറാനിയനാണോ എന്നു സംശയിക്കും. ‘22 ഫീമെയില്‍
കോട്ടയം’ മായാള സിനിമയാണെന്ന് ആരാ പറഞ്ഞത്? ഉടായിപ് ചാനലുകള്‍ അവരുടെ ഉഡായിപ് പരിപാടികള്‍ക്ക് പേര് കൊടുക്കുന്നതും ഇംഗ്ലീഷിലാണ്.
ന്യൂസ്അറ്റ് എയിറ്റ്, നൈറ്റ് വിഷന്‍ , നൈറ്റ്
എഡിഷന്‍ , വേള്‍ഡ് വിഷന്‍, റിപ്പോര്‍ട്ടര്‍
, ഗുഡ്നെസ്സ് എന്നൊക്കെ പറയുന്നതു ബി ബി സി പരിപാടികളാണെന്നു
സംശയമുണ്ടോ?
നോക്കൂ, കുട്ടനാട്ടില്‍ പണ്ട് പറഞ്ഞു കേട്ടിരുന്ന പദ്ധതിയാണ്
‘ഒരു നെല്ലും, ഒരു മീനും’. എന്തു ചെയ്യാം, പദ്ധതിയുടെ പേര് മലയാളത്തില്‍ ആയിപ്പോയി, അതുകൊണ്ടു വിജയിച്ചില്ല. ഇപ്പോള്‍ അവിടെ നെല്ലുമില്ല, മീനുമില്ല, ആകെയുള്ളതു ആഫ്രിക്കന്‍ പായലും ആഫ്രിക്കന്‍
മുഷിയും, രണ്ടും കാന്‍സര്‍ പോലെ അപകടകാരികള്‍ . അതുപോലൊരു പദ്ധതിയാണ്
‘അമ്മയും കുഞ്ഞും പദ്ധതി”. പേറെടുക്കാന്‍ മറവേണ്ടാത്ത സിനിമാനടിയാണ്
ഈ സര്ക്കാര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ചാനലില്‍ കേറി നിന്നു “അമ്മയും കുഞ്ഞും
പ-ത്ത-ഥ-തി” എന്നു ഈ നടി വിളിച്ച് കൂവുന്നതോടെ ഒരുവിധപ്പെട്ട അമ്മമാരെല്ലാം കുഞ്ഞിനെ
ഇട്ടിട്ടു ഓടിക്കളയും.
അങ്ങനെ മലയാളത്തില്‍ പേരിട്ടാല്‍ ഒരു പദ്ധതിയും വിജയിക്കില്ലെന്നറിയാം.
അതുകൊണ്ടാണ് 43-ലക്ഷം വരുന്ന തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരെ രക്ഷിക്കാന്‍ സര്ക്കാര്‍
സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം എന്നു ഇംഗ്ലീഷില്‍ .പ്രഖ്യാപിച്ചത്.
ഇതിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയണമെങ്കില്‍ സ്മാട്സിറ്റിയുടെയും എമെര്‍ജിങ്
കേരളയുടെയും ബ്രോഷര്‍ കിട്ടും, അവയെടുത്ത് വായിച്ചു നോക്കിയാല്‍ മതി.
പത്തിരുപത് മാസം മുന്പ് യു ഡി എഫ് സര്ക്കാര്‍ അധികാരത്തില്‍
വന്നപ്പോള്‍ 25000 പേര്‍ക്കു ഉടന്‍ പണികൊടുക്കുമെന്ന് വാഗ്ദാനം നടത്തിയിരുന്നു. എന്തു പണിയെന്ന് മാത്രം കൃത്യമായി പറഞില്ല. ചിലര്‍ക്ക്
ഇപ്പൊഴും സംശയം അവശേഷിക്കുന്നത് കൊണ്ടാണ് 2 ഡെസന്‍ ജലാപീരങ്കിക്ക് കൂടി ഓര്‍ഡര്‍ കൊടുത്തത്.
സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം.പുരോഗമിക്കുന്ന മുറക്ക് 43 ലക്ഷത്തെ പൊതു നിരത്തില്‍
കുളിപ്പിച്ചെടുക്കാന്‍ ജലാപീരങ്കിയേക്കാള്‍ വിശേഷപ്പെട്ട മാര്‍ഗ്ഗമില്ല പെന്‍ഷന്‍ പ്രായം
കൂട്ടാന്‍ കൂട്ടായ തീരുമാനം വേണമെന്ന നിലവിലെ ചൂണ്ടയില്‍ ആവശ്യക്കാരായ സര്ക്കാര്‍
മീനുകള്‍ കേറിക്കൊത്താത്തതു മാത്രമാണു 43 ലക്ഷത്തിന്റെ ഏക ആശ്വാസം.
പാലാമാണിക്ക്യത്തിന്റെ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീമിനെക്കുറിച്ച് കേട്ടതുകൊണ്ടാവണം സ്വാമി വിവേകാനന്ദന്‍ രണ്ടാമന്‍ കേരളം ഉടന്‍ ഭ്രാന്താലയമാകുമെന്ന് പെരുന്നയില്‍ പ്രസംഗിച്ചത്.
പാലാമാണിക്ക്യത്തിന്റെ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീമിനെക്കുറിച്ച് കേട്ടതുകൊണ്ടാവണം സ്വാമി വിവേകാനന്ദന്‍ രണ്ടാമന്‍ കേരളം ഉടന്‍ ഭ്രാന്താലയമാകുമെന്ന് പെരുന്നയില്‍ പ്രസംഗിച്ചത്.
-കെ എ സോളമന്‍
Friday, 4 January 2013
KAS Leaf blog: ഇന്‍ഫോസിസ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു
KAS Leaf blog: ഇന്‍ഫോസിസ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു: ബാംഗ്ലൂര്‍: രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്ക...
ഇന്‍ഫോസിസ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു
ബാംഗ്ലൂര്‍: രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. തുടക്കത്തില്‍ 5,000 ത്തോളം പേരെയാണ് പിരിച്ചുവിടുക. 2008 ലും 2009 ലും സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇന്‍ഫോസിസ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെയാകും പിരിച്ചുവിടുക. മോശം പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് അവരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ആറ് മാസത്തെ കാലാവധി അനുവദിക്കണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനായ എന്‍.ആര്‍.നാരായണ മൂര്‍ത്തി മുന്നോട്ട് വച്ച നിര്‍ദ്ദേശം മറികടന്നാണ് ഈ നീക്കം. 1.5 ലക്ഷത്തോളം ജീവനക്കാരുള്ള ഇന്‍ഫോസിസില്‍ 3-4 ശതമാനം പേരാണ് മോശം പ്രകടനം കാഴ്ച വയ്ക്കുന്നത്.
കമെന്‍റ് : അനിവാര്യമായത് സംഭവിക്കുന്നു. തൊഴിലാളിക്ക് വേണ്ടി വിപ്ളവം പ്രസംഗിക്കുന്ന രാഷ്ട്രീയ പര്‍ടികള്‍ക്ക് ഒന്നും പറയാനില്ലേ.?
-കെ എ സോളമന്‍
Wednesday, 2 January 2013
ചുരണ്ടുക, നേടുക പദ്ധതി
പദ്ധതികള്‍ ഒട്ടനവധിയുള്ള നാടാണ് കേരളം. ഒരു നെല്ലും ഒരു മീനും പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി, മാണിയുടെ സ്കില്‍ എന്‍ഹാന്‍സ്മെന്റ് പദ്ധതി തുടങ്ങിയവ ഉദാഹരണം. അക്കൂട്ടത്തില്‍പ്പെട്ട ഒരു പദ്ധതിയാണ് “ചുരണ്ടുക, നേടുക പദ്ധതി” മലയാള ഭാഷയെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാത്തതുകൊണ്ട് ഈ പദ്ധതി അറിയപ്പെടുന്നത് ‘സ്ക്രാച്ച് ആന്റ് വിന്‍ സ്കീം’ എന്നാണ്.
അറുബോറന്‍ പരസ്യങ്ങള്‍ എത്ര വേണമെങ്കിലും ചാനലുകളില്‍ ലഭ്യം. പരസ്യങ്ങളുടെ ദൈര്‍ഘ്യം പരിപാടിയെക്കാള്‍ കൂടരുത് എന്ന് വാര്‍ത്തകളുണ്ടെങ്കിലും മലയാളം ടിവിചാനലുകള്‍ക്ക് അത് ബാധകമല്ല. അരമണിക്കൂര്‍ പരിപാടിക്ക് ഇരുപതുമിനിട്ടില്‍ കൂടുതല്‍ സമയമാണ് പരസ്യങ്ങള്‍ കാണികളുടെ നവദ്വാരങ്ങളിലേക്ക് തള്ളിക്കേറ്റുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും കേരളത്തിന് ബാധകമല്ലെന്നതാണ് എഫ്ഡിഐയില്‍ നാം കണ്ടത്. . എഫ്ഡിഐക്ക് അനുകൂലമായി വോട്ടു ചെയ്യും, പക്ഷെ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായെന്ന് മുഖ്യമന്ത്രിക്ക് പറയാമെങ്കില്‍ കേന്ദ്ര ഗവ.നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ ചാനലുകള്‍ക്കും ബാധകമല്ല. പരസ്യങ്ങളുടെ കാര്യത്തില്‍ ചാനലുകളുടെ സമീപനം സംസ്ഥാന സര്‍ക്കാര്‍ സമീപനം തന്നെ, കേന്ദ്രത്തിനെതിര്..
അറുബോറന്‍ പരസ്യങ്ങള്‍ എത്ര വേണമെങ്കിലും ചാനലുകളില്‍ ലഭ്യം. പരസ്യങ്ങളുടെ ദൈര്‍ഘ്യം പരിപാടിയെക്കാള്‍ കൂടരുത് എന്ന് വാര്‍ത്തകളുണ്ടെങ്കിലും മലയാളം ടിവിചാനലുകള്‍ക്ക് അത് ബാധകമല്ല. അരമണിക്കൂര്‍ പരിപാടിക്ക് ഇരുപതുമിനിട്ടില്‍ കൂടുതല്‍ സമയമാണ് പരസ്യങ്ങള്‍ കാണികളുടെ നവദ്വാരങ്ങളിലേക്ക് തള്ളിക്കേറ്റുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും കേരളത്തിന് ബാധകമല്ലെന്നതാണ് എഫ്ഡിഐയില്‍ നാം കണ്ടത്. . എഫ്ഡിഐക്ക് അനുകൂലമായി വോട്ടു ചെയ്യും, പക്ഷെ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായെന്ന് മുഖ്യമന്ത്രിക്ക് പറയാമെങ്കില്‍ കേന്ദ്ര ഗവ.നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ ചാനലുകള്‍ക്കും ബാധകമല്ല. പരസ്യങ്ങളുടെ കാര്യത്തില്‍ ചാനലുകളുടെ സമീപനം സംസ്ഥാന സര്‍ക്കാര്‍ സമീപനം തന്നെ, കേന്ദ്രത്തിനെതിര്..
ഏഷ്യന്‍ പെയിന്റ്സ് എന്നൊരു മൂന്നാംകിട പെയിന്റ് കമ്പനിയുണ്ട്. . അവരുടെ ഉല്‍പ്പന്നം എന്തുകൊണ്ട് ജനം വാങ്ങാതിരിക്കണം എന്നു ബോധ്യപ്പെടുത്തുന്നതാണ് അവരുടെ ‘ടെഫ്ലോണ്‍ റോയാലെ’ പരസ്യം. ഒരു വായ്നോക്കി ഭാര്യയുടെ പിന്‍ഭാഗം നോക്കി ‘മനോഹരം’ എന്നുപറയുന്നത് കണ്ടാല്‍ ഒരുത്തനും ഏഷ്യന്‍ പെയിന്റ് വാങ്ങില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ, ബുദ്ധിമാന്ദ്യം ബാധിച്ചവരെ വെച്ചുള്ള പരസ്യമാണ് മറ്റൊരു അറുബോറന്‍ പരസ്യം. പരസ്യങ്ങളില്‍ കഥാനായകന്മാര്‍ ചോദിക്കുന്ന ചോദ്യം എസ്ബിഐ ലൈഫില്‍ നിക്ഷേപം നടത്തിയവരുടെ യോഗ്യത വ്യക്തമാക്കുന്നതാണ്. . രണ്ടുവര്‍ഷംമുമ്പ് ഒന്നേകാല്‍ ലക്ഷം നിക്ഷേപിച്ചവന് തുക ഒരു ലക്ഷത്തില്‍ താഴെയാക്കി തിരികെ നല്‍കുന്ന എസ്ബിഐ ബുദ്ധി അവരുടെ പരസ്യങ്ങളിലും വ്യക്തം. എസ്ബിഐ ലൈഫില്‍ വീണ്ടും നിക്ഷേപിക്കാനാണ് ബാങ്ക് ആവശ്യപ്പെടുന്നത്. . ബുദ്ധിമാന്ദ്യമുള്ളവര്‍ക്കല്ലേ അത് പറ്റൂ-ബാങ്ക് അത് മനസ്സിലാക്കുന്നു.
മറ്റൊരു പരമബോറന്‍ പരസ്യമാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കച്ചോട പരസ്യം. നാട്ടുകാരെ മുഴുവന്‍ കുത്തുപാളയെടുപ്പിച്ചേയടങ്ങൂ എന്ന ലക്ഷ്യത്തില്‍ പരസ്യപേക്കൂത്താണ് ടിവിയില്‍. . ഏതുതരം ഭാഷയാണ് ജികെഎസ്‌എഫ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് ചോദിച്ചാല്‍ മലയാളിയെ ഇന്‍സള്‍ട്ടു ചെയ്യാന്‍ ഇതില്‍പ്പരം പറ്റിയ മാര്‍ഗ്ഗം വേറെയില്ലെന്ന് ഉത്തരം. വ്യവസായവും ധനകാര്യവും തന്റെ വകുപ്പില്‍പ്പെട്ടതല്ലെങ്കിലും മന്ത്രി അനില്‍കുമാറാണ് ജികെഎസ്‌എഫിന്റെ പൂര്‍ണ ചുമതലയുള്ള സംസ്ഥാന മന്ത്രി . ജികെഎസ്‌എഫിന്റെ ആറാം സീസണാണ് കണ്ണൂരില്‍ ഉടന്‍ ഉദ്ഘാടനം ചെയ്യപ്പെടുക. 101 കിലോ സ്വര്‍ണമാണ് സമ്മാന വാഗ്ദാനം.
കഴിഞ്ഞവര്‍ഷവും ഇതേപോലെ കുറച്ചധികം കിലോ സ്വര്‍ണം സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നു. എത്രകിലോ കൊടുത്തു, എത്ര കിലോ കിട്ടിയെന്നും ഒരു മന്ത്രിയും വ്യക്തമാക്കിയതായി കണ്ടില്ല. കടം കേറി മുടിഞ്ഞ, തലയ്ക്കു തീരെ മൂളയില്ലാത്തവനെ കയര്‍ക്കുടുക്കില്‍ തലകടത്താന്‍ പ്രേരിപ്പിക്കുകയാണ് മന്ത്രിയും കൂട്ടരും. പ്രേരണാകുറ്റത്തിന് എന്താണാവോ ശിക്ഷ?
ഡിസൈനര്‍ താടിയും കളര്‍ഫുള്‍ കുര്‍ത്തയുമായി ആലപ്പുഴയിലും പരിസരത്തും ശാസ്ത്രസാഹിത്യ പരിഷത്ത് ദമ്പതികളുടെ മാരകേളി ഉദ്ഘോഷിച്ചു നടക്കുന്ന തോമസ് ജി ഐസക്ജിയായിരുന്നു സെയില്‍ടാക്സ് പിരിവിലെ തുഗ്ലക് മോഡലായ സ്ക്രാച്ച് ആന്റ് വിന്‍ പദ്ധതി കൊണ്ടുവന്നത്. . കടകളില്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും ജികെഎസ്‌എഫിന്റെ ഭാഗമായി വ്യാപകമായി നല്‍കാനാണ് പ്ളാന്‍ . സ്ക്രാച്ച് ആന്റ് വിന്‍- -ചുരണ്ടുക, നേടുക - അതാണ് ജികെഎസ്‌എഫിന്റെയും കേരള സര്‍ക്കാരിന്റേയും പദ്ധതി. മുന്‍കാലങ്ങളില്‍ സമ്മാനം പണമായാണ് നല്‍കിയതെങ്കില്‍ ഇത്തവണ കരകൗശല വസ്തുക്കളായാണ് സമ്മാനം. എന്നുവെച്ചാല്‍ മുസരിസ് ബിനാലെയ്ക്കുശേഷം ബാക്കി വരുന്ന അമ്മിക്കല്ലും പിള്ളക്കല്ലും വെറുതെ കളയില്ല, ജികെഎസ്‌എഫ് സമ്മാനപദ്ധതിയില്‍പ്പെടുത്തി വിതരണം ചെയ്യും.
- കെ.എ. സോളമന്‍
KAS Leaf blog: കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദം കുറയുന്നു – ആന്റണി
KAS Leaf blog: കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദം കുറയുന്നു – ആന്റണി: പെരുന്ന: കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദത്തിന് ഊഷ്മളത കുറഞ്ഞതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളം ...
കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദം കുറയുന്നു – ആന്റണി
പെരുന്ന: കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദത്തിന് ഊഷ്മളത കുറഞ്ഞതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളം വീണ്ടുമൊരു ഭ്രാന്താലയമാകുമെന്നും മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവെ ആന്റണി പറഞ്ഞു.
സമുദായ സൗഹാര്‍ദ്ദം വേണമെന്ന് പ്രസംഗിച്ചതു കൊണ്ടായില്ല. സാമുദായിക നീതിയും സാമൂഹിക നീതിയും ഉറപ്പു വരുത്താന്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കണം. അത് അവരുടെ ഉത്തരവാദിത്തവും കടമയുമാണ്. അത് നിറവേറ്റാന്‍ എല്ലാ സമുദായ സംഘടനകളും ഭരണാധികാരികളും ശ്രമിക്കണമെന്നും ആന്റണി പറഞ്ഞു.
കേരളത്തിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ അവസ്ഥയോര്‍ത്ത് തലകുനിക്കേണ്ട സാഹചര്യമാണിത്. ദല്‍ഹിയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വിധി നമ്മുടെ കണ്ണു തുറപ്പിക്കണം. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരും. ഇതു സംബന്ധിച്ച് അന്വേഷണത്തിന് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകും.
Comment: ഡെല്‍ഹി ചൂട് തണുപ്പിക്കാന്‍ ഈ കേരള വെടി പോര. കേരളത്തിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ അവസ്ഥയോര്‍ത്ത് തലകുനിക്കേണ്ട സാഹചര്യമൊരുക്കിയതിനു നമുക്കൊരു ബന്ധവുമില്ലെന്നാണ് അപ്പോള്‍ പറഞ്ഞു വരുന്നത്. അതിരിക്കട്ടെ മന്നം സമാധിയില്‍ കേറിയത് പഴയ ചപ്പല്‍ സഞ്ചിയില്‍ ഒളിപ്പിച്ചതിന് ശേഷമാണോ?
-കെ എ സോളമന്‍
Tuesday, 1 January 2013
കവി പീറ്റര്‍ ബെഞ്ചമിന് പുരസ്കാരം
çºVJÜ D ®Øí®W Éáø¢ ¦çÜÞºÈ ØÞ¢ØíµÞøßµ çµdwJßæa d·ÞÎàà ÉáøØíµÞø¢ കടലിന്റെ കവി ÉàxV æÌFÎßX ¥tµÞøÈÝßAí Õß.¦V. ØádÌÙíÎÃcX ØNÞÈß‚á. 10000 രൂപായും പ്രശംസാപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. ÎÞÇÕX ØÞø¢·ß ¥ÇcfÄ ÕÙß‚á. dÉË. ç¼ÞØí µÞGâV, ØÞÌí¼ß, Õß.æµ. ØádÉX, æÕGÏíAW μàÆí, ©ˆÜ ÌÞÌá, §. ~ÞÜßÆí, ÌÞÌá, ®X.¿ß. ÍdÆX, æµ.¦V. ÌÞܵã×íÃX, øÕß ¥{MLù, èÕø¢ ÕßÖbX, dÉØÞÆí èÄMùOßW ®KßÕV dÉØ¢·ß‚á.
പ്രഫ കെ എ സോളമന്‍ പൊന്നാട അണിയിച്ചു. പീറ്റര്‍ ബെഞ്ചമിന്‍ മറുപടി പ്രസംഗം നടത്തി.
തുടര്‍ന്നു നടന്ന കവി സമ്മേളനത്തില്‍ എന്‍ ടി ഓമന, വി എസ് പ്രസന്നകുമാരി ടീച്ചര്‍, പ്രീതി പുന്നപ്ര , ശോഭ, കരപ്പുറം രാജശേഖരന്‍ , വയലാര്‍ ഗോപാലകൃഷ്ണന്‍, വിശ്വന്‍ വെട്ടക്കല്‍ തുടങ്ങിയവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. |
Subscribe to:
Posts (Atom)