Friday, 11 December 2020

അലോപ്പതിക്കാരൻ്റെ അരാജകവാദം

ആയുർവേദ ഡോക്ടർമാർക്ക് സർജറി നടത്താൻ അനുവാദം കൊടുത്തതോടെ ഹാലിളകി ഇരിക്കുകയാണ് അലോപ്പതി ഡോക്ടർമാർ. ഷൈലോക്ക്മാരുടെ. ജോലിയിൽ ചെറിയ നഷ്ടം നേരിടുമോ എന്ന വിചാരത്താൽ രാജ്യവ്യാപക പണിമുടക്കിനുള്ള ആലോചനയിലാണ് അവർ. പാവപ്പെട്ട രോഗികളുടെ കാര്യത്തിൽ അലോപ്പതി ഡോക്ടർമാർ അതീവ ഉത്കണ്ഠ ഉള്ളവരായി മാറിയിരിക്കുന്നു!

ആയുർവേദക്കാർ സർജറി നടത്താൻ തുടങ്ങിയാൽ പണക്കാരനും പാവപ്പെട്ടവനും ഒരേ തരത്തിലലുള്ള ചികിത്സ കിട്ടില്ലെന്നാണ് അലോപ്പതികാരുടെ കണ്ടത്തെൽ. പണമില്ലാത്തതിൻ്റെ പേരിൽ.ചികിത്സ നിഷേധിക്കപ്പെടുന്നതിലും മെച്ചമല്ലേ ചെലവു കുറഞ്ഞ ചികിത്സ ലഭിക്കുന്നത്?

തങ്ങൾക്കു മാത്രം ചൂഷണം ചെയ്യാൻ കഴിയുന്ന മേഖലയിൽ മറ്റാരും പ്രവേശിക്കരുത് എന്ന വാശിയിലാണ് അലോപ്പതിക്കാർ . അതിനവർ പാവപ്പെട്ട രോഗികളുടെ കാര്യം പറഞ്ഞിട്ടലക്കും, ആശുപത്രികൾ സ്തംഭിപ്പിക്കും. സമരം വിജയിച്ചു കഴിഞ്ഞാൽ ഏതു പാവപ്പെട്ടവൻ, കാശില്ലാതെ എന്തു ചികിത്സ എന്ന ധാർഷ്ട്യവും.

 ആധുനിക വൈദ്യശാസ്ത്രം എന്നത് അലോപ്പതിക്കാരൻ്റെ ശാസ്ത്രം മാത്രമല്ല, ആയുർവേദത്തിലും ഹോമിയോപ്പതിയിലും സിദ്ധ പോലുള്ള ചികിത്സാരീതികളിലും ആധുനിക വൽക്കരണം നടക്കുന്നുണ്ട്. പണവും പ്രൗഢിയും ധൂർത്തും കുറവായതു കൊണ്ട് കൊട്ടിഘോഷിക്കാറില്ലെന്നു മാത്രം.

സർജറി എന്നത് മഹാ സംഭവമാണെന്നും
ആ  മേഖലയിൽ മറ്റാരും കൈവെയ്ക്കാൻ പാടില്ലെന്നുമാണ് അലോപ്പതികാരുടെ വാദം. പക്ഷെ ഇന്നു ലക്ഷങ്ങൾ വാങ്ങി നടത്തുന്ന മേജർ ശസ്ത്രക്രിയകളിൽ എത്രയെണ്ണം വിജയിക്കുന്നുവെന്നതിൻ്റെ കണക്ക് കൃത്യ മായി ആർക്കുമറിയില്ല. ഒത്തെങ്കിൽ ഒത്തു എന്ന രീതിയിലാണ് ഒട്ടുമിക്ക സർജറികളും. മൂലക്കുരുവിന് ചികിത്സയ്ക്ക് എത്തുന്ന രോഗി അലോപ്പതിക്കാരൻ്റെ മലദ്വാര സർജറിക്ക് നിന്നുകൊടുക്കാതെ. ആയുർവേദ ചികിത്സ നടത്തിയാൽ ഒരു പത്തു വർഷം കൂടി ജീവിച്ചിരിക്കും എന്നതാണ് വസ്തുത.

ആയുർവേദക്കാർക്ക്‌ സർജറി നടത്താൻ അനുവാദം നൽകിയെന്നു കരുതി തൊറാസിക് സർജറി, ന്യൂറോ സർജറി പോലുള്ളവ അവർ ചെയ്യാൻ പോകുന്നില്ല അതിൻ്റെ കുത്തക അലോപ്പതിക്ക് തുടർന്നും സംരക്ഷിക്കാം.

വാത , പിത്ത, കഫ കോപങ്ങളെ  അടിസ്ഥാനമാക്കിയുള്ള ആയുർവേദചികിത്സാ സമ്പ്രദായം അപക്വമാണെന്ന വാദം ഉയർത്തി കളിയാക്കുന്നത്  അലോപ്പതിക്കാരൻ്റെ തിണ്ണമിടുക്കിൻ്റെ ഭാഗമാണെങ്കിൽ ആയുർവേദം ഒത്തിരി പേരെ സുഖപ്പെടുത്തുന്നു എന്ന കാര്യം വാസ്തവമാണ്. ആയൂർവേദത്തിലെ തിരുമ്മു ചികിത്സയെ ഫിസിയോ തെറാപ്പി എന്നു പേരുവിളിച്ച് രോഗികളെ ആയുർവേദ ആശുപത്രികളിലേക്ക് പാഞ്ഞു വിടുന്ന അലോപ്പതി ഡോക്ടർമാരുമുണ്ട്.

ഒരു പ്രശ്‌നം വരുമ്പോൾ പാവങ്ങൾക്ക് വേണ്ടിയെന്നു പറഞ്ഞ് ഓരിയിടുന്ന അലോപ്പതിക്കാർ മറ്റേതവസരങ്ങളിലാണ് പാവങ്ങൾക്കുവേണ്ടി നിലകൊണ്ടിട്ടുള്ളത്.?

അലോപ്പതിയിൽ എന്ത് നവീകരണമാണ് നടക്കുന്നത് എന്ന വിഷയം ആയൂർവേദ ക്കാരൻ്റെ ജിജ്ഞാസയിൽ വരുന്ന കാര്യമല്ല. അതുപോലെ ആയുർവേദത്തിൽ നടക്കുന്ന പരിഷ്കാരത്തെക്കുറിച്ച്‌ അലോപ്പതി ക്കാർ ഉത്കണ്ഠപ്പെടേണ്ടതുമില്ല. പനിക്കൂർക്കാ ഇലയും തുളസി നീരും കൊണ്ട് ആയുർവേദക്കാർ പനി മാറ്റുന്നുണ്ടെങ്കിൽ അങ്ങനെ മാറ്റട്ടെ, അല്ലാതെ തങ്ങളുടെ പാരസെറ്റമോൾ. തന്നെ കഴിക്കണമെന്ന് അലോപ്പതിക്കാർ വാശി പിടിക്കുന്നതെന്തിന് ?.

സാധാരണ പൗരന്റെ രോഗ നിവാരണത്തിനു വേണ്ടിയാണു്. തങ്ങൾ സമരരംഗത്തു വന്നത് എന്ന അലോപ്പതി ഡോക്ടർമാരുടെ വാദം അങ്ങു പരണത്തു വെച്ചാൽ മതി. സാധാരണക്കാർ അവർക്ക് ആവശ്യമെന്നു തോന്നുന്ന ചികിത്സാ വിധി സ്വീകരിക്കും
 രാജ്യത്തെ പൊതു ജനാരോഗ്യ സംവിധാനം സംരക്ഷിക്കുകയെന്നത് രോഗനിർണയവും ചികിത്സയും കുത്തകയാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം അലോപ്പതി ഡോക്ടർമാരുടെ മാത്രം അവകാശമല്ല.

വൈദ്യശാസ്ത്ര രംഗം സ്തംഭിപ്പിച്ച്‌ കൊള്ള നടത്താൻ ശ്രമിക്കുന്ന അലോപ്പതിക്കരുടെ സമരം ചെറുത്തു തോല്പിക്കേണ്ടതാണ്. 

കെ എ സോളമൻ

Saturday, 5 December 2020

ജനങ്ങൾക്കുവേണ്ടിയുള്ള ദൗത്യം


കെ-ഫോൺ, ലൈഫ് മിഷൻ, ഇ-മൊബിലിറ്റി പ്രോജക്ടുകൾ എന്നിവ അന്വേഷിച്ചതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തുകയാണ്. പദ്ധതികൾ അട്ടിമറിക്കാൻ ഇഡി ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു .ഈ വിമർശനം സ്വാഭാവികമാണ്, കാരണം അഴിമതി നടത്തിയവർ അവരെക്കുറിച്ചുള്ള ഒരു അന്വേഷണത്തെയും അംഗീകരിക്കില്ല.

കെ‌ഐ‌എഫ്‌ബിയിലെ സി‌എജി ഓഡിറ്റ് ഐസക്കിന് ഇഷ്ടമല്ല, കാരണം അദ്ദേഹത്തിന്റെ സർക്കാരിന് സുതാര്യതയിൽ തീരെ താപ്പര്യമില്ല. എന്നിരുന്നാലും, ഐസക്കും കൂട്ടരും അവരുടെ അതിരു കടന്ന പ്രവർത്തത്തിന് ഉത്തരം നൽകേണ്ട സമയമാണിത് - അതായത് നികുതിദായകരുടെ പണം അടിച്ചുമാറ്റിയതിന്. അഴിമതി തുറന്നുകാട്ടുവാനും അഴിമതിക്കാരെ  നിലയ്ക്കുനിർത്തുവാനും അഴിമതി എങ്ങനെ നടക്കുന്നവെന്ന് ആളുകൾ മനസ്സിലാക്കണം. ഈ ദൗത്യമാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി ഇ ഡി ഏറ്റെടുത്തിരിക്കുന്നത്.

കെ എ സോളമൻ

ഊരാളുങ്കൽ തട്ടിപ്പ്


എല്ലാ വ്യാജ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കണം. ഇക്കാര്യത്തിൽ, ഉരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ (യു‌എൽ‌സി‌സി‌എസ്) സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശരിയായ ദിശയിലാണ് നീങ്ങുന്നത്.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനും യു‌എൽ‌സി‌സി‌എസും തമ്മിൽ ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രവീന്ദ്രനും കുടുംബാംഗങ്ങളും ഊരാളുങ്കൽ സൊസൈറ്റി വഴി വലിയ സൗഭാഗ്യമാണ് കണ്ടെത്തിയത്. ഒരുകാലത്ത് ദരിദ്രരായ ആളുകൾ തട്ടിച്ചെടുത്ത സർക്കാർ പണവുമായി ഇപ്പോൾ കോടീശ്വരന്മാരാണ്.

ഇഡി നോട്ടീസിൽ രവീന്ദ്രൻ ചെയ്തതുപോലെ കോവിഡ് പോസിറ്റീവായി മാറുന്ന ആരും ഇപ്പോൾ ഊരാളുങ്കൽ സംഘത്തിൽ ഇല്ലെന്നാണ് പ്രതീക്ഷ. ഊരാളുങ്കൽ സൊസൈറ്റിയുടെ എല്ലാ വ്യാജ പ്രവർത്തനങ്ങളും സംബന്ധിച്ച് ഗൗരവമായ അന്വേഷണം ആവശ്യമാണ്.

-കെ എ സോളമൻ

Thursday, 3 September 2020

Debt trap


Is the Kerala Infrastructure Investment Fund Board (KIIFB) a bluff? If  not Kerala Finance Minister Thomas Isaac should come up with a valid explanation.

Former Kerala Chief Minister Oommen Chandy came up with a comment that KIIFB is nothing but a bluff as the announcements made on the project and the reality do not match at all. Oommen Chandy also added that with only seven months of time for this government, all the announced projects will not even be able to obtain the administrative sanction. They were just gimmicks for the next election. “Where is the money going to come from?” Chandy asked.

It is estimated that Kerala's total public debt will exceed Rs three lakh crores when this government steps down. This means that each individual in the state will be a debtor in phase with Rs 1 lakh. Who allowed Pinarayi Inc. to make such an unnecessary expense to put every Keralite in a debt trap, is a big question.

K A Solaman

Sunday, 30 August 2020

Irresponsible PSC

The functioning of the KPSC is not at all efficient and the commission ignores  thousands of young unemployed youths in Kerala. They feign ignorance in the back door appointments that take place in various departments when the psc lists are in vogue. 

The  PSC and the government are responsible for the suicide of the youth who was depressed in not getting a job, though he was ranked 77 in the Excise guard ranklist. When relatives of Marxist leaders get backdoor appointment it is highly condemnable to deny opportunities to the deserved.

The PSC's decision to take disciplinary action against those who voice their protest against the nonchalant action of the PSC authorities is pushing the unemployed and unhappy young people to to court of justice. PSC should drop proposed move to take action against those who protested and speed up activities to save young people from the disgrace of unemployment.
K A Solaman

ഓണാശംസകൾ!

#ഓണാശംസകൾ!

കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇക്കൊല്ലം രണ്ടാഴ്ച നേരെത്തെയാണ് ഓണം. സെപ്തംബർ 10-13 തീയതികളിലാണ് കഴിഞ്ഞ വർഷ വർഷത്തെ ഓണം ആഘോഷിച്ചതെങ്കിൽ ഇക്കൊല്ലം അത് ആഗസ്റ്റ് 30, 31 സെപ്തംബർ 1, 2 തിയതികളിലാണ്. ആഗസ്റ്റ് 30 ഉത്രാടം, 31 ന് തിരുവോണം.

മഹാബലിയെയും വാമനനെയും രണ്ടായി പങ്കിട്ടെടുക്കുന്ന കാലത്ത് അവരെ ഒന്നായി ചേർത്ത് നമുക്ക് ഓണത്തിൻ്റെ സന്തോഷം പങ്കിടാം.

കഴിഞ്ഞ കൊല്ലങ്ങളിലെ രണ്ടു് ഓണാഘോഷങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ ഇക്കുറി തടസ്സമായത് മാരകമായ കോവിഡ് രോഗവ്യാപനമാണ്. രാജ്യത്ത് 35 ലക്ഷം രോഗബാധിതരായി എന്നാണ് ഇതുവരെയുള്ള കണക്ക്. 63500 ആളുകൾ മരണപ്പെടുകയും ചെയ്തു. കേരളത്തിലും കോവിഡ് വ്യാപനം രൂക്ഷമാണ്. എങ്കിലും അതിജീവനത്തിനായുള്ള ശക്തമായ ശ്രമം എല്ലാ മേഖലയിലും ദൃശ്യം..

ഓണത്തെക്കുറിച്ച് ഐതീഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വിപണനത്തിന്റെയും ഉത്സവം കൂടിയാണ്. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവരുപ്പെടെയുള്ളവർ കാർഷികവൃത്തിയിൽ ഏർപ്പെട്ടതിനാൽ കാർഷികോൽപന്ന ഉത്പാദനത്തിൽ വൻ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ 6 മാസക്കാലത്ത് സംസ്ഥാനത്തിന് കഴിഞ്ഞിഞ്ഞു.

ഓണം കേരളത്തിൻ്റെ ദേശിയോത്സവമാണ്. എല്ലാം മലയാളികൾക്കും ഐശ്വര്യത്തിൻ്റെ ഓണാശംസകൾ!

- കെ എ സോളമൻ

Friday, 28 August 2020

കോൺഗ്രസിൻ്റെ ഓണക്കളികൾ


ഓണക്കാലത്തെ പതിവ് വിനോദമായിമാറി  ശശിതരൂരിൻ്റെ  ഓണക്കളികൾ.

കഴിഞ്ഞ കൊല്ലത്തെ വിനോദം തരൂരിൻ്റെ മോദി പ്രശംസ സംബന്ധിച്ചായിിരുന്നു. മോദിയെ പ്രശംസിച്ചതിനാൽ തരൂരിിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട്  കേരളനേതാക്കൾ എത്തിയിരുന്നു. എന്നാൽ പെട്ടെന്നു ആ ആവശ്യത്തിൽ നിന്ന് പിൻമാറുകയാായിരുന്നു. പെട്ടെന്നള്ള പിൻവലിയലിനു  രണ്ടു കാരണങ്ങളാണ് അന്നു പറഞ്ഞു കേട്ടത് .  

ക്യൂൻസ് ഇംഗ്ലീഷിൽ തരൂർ എഴുതിയ വിശദീകരണം കേരള നേതാക്കൾക്ക് വായിച്ചു  മനസ്സിലാക്കാൻ കഴിയാതിരുന്നതാണ് ഒന്നാമത്തെ കാരണം. രണ്ടാമതായി, ന്യൂഡൽഹിയിൽ നിന്ന്  മാഡം സോണിയ മുല്ലപ്പള്ളിയെ ശകാരിക്കുകയും അത്തരം മോശം പ്രസ്താവനകളുമായി  മുന്നോട്ട് പോകരുതെന്ന് താക്കീതു നൾകുകയും ചെയ്തതാണ്.  അതെന്തായാലും പ്രശ്നം പെട്ടെന്നു കെട്ടടങ്ങുകയും തരൂർ വീണ്ടും ഊർജസ്വലനാകുകയും ചെയ്തു.

ഇക്കൊല്ലം വീണ്ടും ഓണമെത്തിയപ്പോൾ പുതിയ ഓണക്കളിയുമായി തരൂർ രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് താത്കാലിക അധ്യക്ഷയെ മാറ്റി സ്ഥിരം ചുമതലക്കാരനെ നിയമിക്കണമെന്നതാണ് പുതിയ ആവശ്യം.

 കേരളത്തിലെ പോലെ കേന്ദ്രത്തിലും ഇംഗ്ലീഷ് പരിജ്ഞാനം വേണ്ടുവോളമുള്ളവർ ഇല്ലാത്തതിനാൽ ഇതു സംബന്ധിച്ചു കത്ത് തയ്യറാക്കാനുള്ള നിയോഗം തരൂരിന് തന്നെയായിരുന്നു. അലൂമിനിയം പട്ടേൽ എന്ന് സ്വകാര്യ സർക്കിളിൽ അറിയപ്പെടുന്ന അഹമ്മദ്‌ പട്ടേൽ, ഗുലാം നബി ആസാദ്, എ കെ ആൻ്റണി പോലുള്ള മുതിർന്ന നേതാക്കളും ഈ നീക്കത്തിന് പിന്നാലുണ്ടെന്നു കേൾക്കുന്നു. ഗുലം നബി ആസാദിനാകട്ടെ അമ്പതു വർഷം അധികാരത്തിൽ നിന്ന് മാറിനില്ക്കാൻ കഴിയില്ലെന്നും അധികാരത്തിൽ കയറാൻ തിടുക്കമുള്ളതിനാൽ നേതൃമാറ്റം അനിവാര്യമാണെന്നും അഭിപ്രായമുണ്ട്.

തരൂരിൻ്റ കത്തിൻ്റെ അടിസ്ഥാനത്തിൽ പതിവുപോലെ കേരള നേതാക്കൾ  രണ്ടു തട്ടിലായി. തരൂർ കാണിച്ചത് തെറ്റാണെന്നും തരുരിനെപ്പോലെ തങ്ങളാരും വിശ്വപൗരന്മാർ അല്ലെന്നു പറഞ്ഞ് മുല്ലപ്പള്ളി, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് പോലുള്ളവർ രംഗത്തെത്തി. എന്നാൽ തരൂരാണ് ശരി എന്നും പറഞ്ഞ് പി.റ്റി.തോമസ്, ശബരിനാഥ് തുടങ്ങിയവരും പ്രസ്താവന ഇറക്കി. ഇവർക്ക് മുൻ ഡിഫൻസ് മിനിസ്റ്ററിൻ്റെ മൗന പിന്തുണയുമുണ്ട്.

എന്നാൽ, തരൂരീൻ്റെ അവസ്ഥ ഇക്കുറി അല്പം പരങ്ങലിലാണ്. മുൻ കൊല്ലത്തെ പോലെ തരൂരിനെ രക്ഷിക്കാൻ മാഡം മുന്നോട്ടു വരാനുള്ള സാധ്യത കുറവ്. തരൂരിൻ്റെ കത്ത് മാഡത്ത ടാർഗറ്റ് ചെയ്തു കൊണ്ടുള്ളതായിരുന്നു എന്നതാണു കാരണം.

ഒന്നു പിഴച്ചാൽ മൂന്ന്, എന്നാണല്ലോ കണക്ക്. ഇക്കുറിയും തരൂർ രക്ഷപെടുമായിരിക്കും. എങ്കിൽ അടുത്ത ഓണത്തിന് പുതിയ കളിയുമായി കാണാം.
- കെ എ സോളമൻ

Wednesday, 1 July 2020

സെഞ്ചുറിയിലെത്തിയ വിജയശതമാനം


ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. റെഗുലർ വിഭാഗത്തിൽ 4,22,092 വിദ്യാർഥികൾ പരീക്ഷയെഴുതി. ഇതിൽ 4,17,101 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 98.82 ശതമാനം ആണ് ഇത്തവണത്തെ എസ്എസ്എൽസി വിജയ ശതമാനം. കഴിഞ്ഞവർഷത്തേക്കാൾ  കൂടുതൽ.

ഇനി പുനർമൂല്യനിർണയമുണ്ട്, പിന്നീട് സേ പരീക്ഷയും. മൂന്നു വിഷയങ്ങൾ വരെ കുട്ടികൾക്ക് സേ എഴുതി ജയിക്കാം. പുനർനിർണയവും സേ പരീക്ഷയും കഴിയുമ്പോൾ വിജയശതമാനം 100 തികയും. എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും സന്തുഷ്ടരാക്കുന്ന 100 ശതമാനം വിജയം ഭരണ നേട്ടമായി ചിത്രീകരിക്കുകയും ചെയ്യുന്നു. കുറെ കൊല്ലമായി ഈ കലാ പരിപാടി തുടർന്നു പോരുന്നു.

അമ്പതു കൊല്ലം മുന്നിലുള്ള ചരിത്രം നോക്കിയാൽ  അന്നു വിജയശതമാനം 30-35 മാത്രമായിരുന്നു.  65 -70 ശതമാനം വിദ്യാർത്ഥികൾ തോൽക്കുന്നു. ഒരു വിഷയത്തിനു മാത്രം തോൽക്കുന്നവർ അനേകം പേർ. അവരെല്ലാം ഇന്നത്തെ വിജയശതമാനം കണ്ട് അത്ഭുതപ്പെടുകയാണ്. ഇന്നാർക്കും തോൽവിയില്ല

പഠനത്തില്‍ നിശ്ചിത നിലവാരത്തിലെത്താതെ വരുമ്പോഴാണ് തോല്‍വി സംഭവിക്കുക. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

എന്തൊക്കെയാണ് തോൽവിയുടെ കാരണങ്ങൾ? പഠനങ്ങളുടെ  അടിസ്ഥാനത്തിൽ തോൽവിക്ക് കുറച്ച് കാരണങ്ങളുണ്ട്.

കുട്ടിയുടെ വികാസപരമായ കാലതാമസം, ശാരീരികവും ബൗദ്ധികവും ഭാഷാപരവുമായ വൈകല്യങ്ങള്‍, ദാരിദ്ര്യം , ആത്മബോധ ക്കുറവ്, അനാരോഗ്യകരമായ കുടംബപശ്ചാത്തലം, വിദ്യാഭ്യാസത്തിനു വീട്ടിലുള്ള അസൗകര്യം, പെരുമാറ്റ പ്രശ്നങ്ങള്‍, വൈകാരിക പ്രശ്നങ്ങള്‍, സാംസ്കാരിക പശ്ചാത്തലം, നിലവാരമില്ലാത്ത  അധ്യാപന രീതി, വിദ്യാലയങ്ങളിലെ വിഭവ അപര്യാപ്തത തുടങ്ങിയവയാണ് കുട്ടികളുടെ പഠന പ്രക്രിയയെ സാരമായി ബാധിക്കുന്നത്.

100 ശതമാനം വിജയം ഉറപ്പാക്കിയതോടെ ഈ കുറവുകളെല്ലാം ഒറ്റയടിക്കു പരിഹരിച്ചുവെന്നു വേണം കരുതാൻ. തോല്‍വിയുടെയും പഠനപിന്നാക്കാവസ്ഥയുടെയും കാരണങ്ങള്‍ ഓരോ കുട്ടിയ്കും വ്യത്യസ്തമായിരിക്കേ അവയെല്ലാം കണ്ടെത്തി പരിഹരിക്കാൻ നമ്മുടെ  വിദ്യാലയങ്ങൾക്കു കഴിഞ്ഞുവെന്നത് അത്ഭുതകരമായിരിക്കുന്നു..

മാറി മാറി വന്ന മുന്നണി ഭരണം കൊണ്ട് ഇവിടെ ദാരിദ്യമില്ല, ബൗദ്ധികവും ഭാഷാപരവുമായ വൈകല്യങ്ങളില്ല, ആത്മബോധ  ക്കുറവില്ല, അനാരോഗ്യകരമായ കുടംബപശ്ചാത്തലമില്ല,  100 ശതമാനം വിജയം ഉറപ്പാക്കിയതോടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതായി എന്നു വേണം കരുതാൻ

എസ് എസ് എൽ സി  കഴിഞ്ഞാൽപിന്നെ പ്ളസ് ടു. ഭൗതിക സാഹചര്യത്തിനു മാറ്റമില്ലാത്തതിനാൽ 100 ശതമാനത്തിനടുത്തു തന്നെയാണ് അവിടെയും വിജയം.

പിന്നെയാണ് കൂട്ടപ്പൊരിച്ചിൽ. എൻട്രൻസ് പരീക്ഷയെന്നാണ് പേര്. എഞ്ചിനിയറിംഗ് കോഴ്സുകൾ പലതിനും ഡിമാൻ്റ് കുറഞ്ഞതിനാൽ മെഡിസിനാണ് തള്ളി.ക്കയറ്റം. പത്തിലും പ്രസ് ടുവിലും വിദ്യാർത്ഥികളുടെ മനസ്സ് വേദനിപ്പിക്കാതെ ജയിപ്പിച്ചു കൊണ്ട്  വന്നിട്ട് ഇവിടെ. ഒരു കൂട്ടക്കുരുതിയുണ്ട്. ഭൗതിക സാഹചര്യം വെച്ചു  നോക്കുമ്പോൾ മെഡിക്കൽ എൻട്രൻസിൽ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസിക സംഘർഷം ഒരു സംഘർഷമേ അല്ലെന്നാണ് വിദ്യാഭ്യാസ വിചക്ഷണരുടെ കണ്ടെത്തൽ. 

 ഇനി അഥവ സർക്കാരിന് അങ്ങനെ തോന്നുന്നവെങ്കിൽ എല്ലാവരെയും ഡോക്ടർമാരാക്കാൻ സർക്കാർ സൗകര്യം ഒരുക്കട്ടെ. അതെങ്ങനെയായാലും  എസ് എസ് എൽ സി 100 ശതമാനം വിജയം ഭരണ നേട്ടമായി തുടരുക തന്നെ ചെയ്യും.

കെ എ സോളമൻ

Sunday, 28 June 2020

വ്യാപകമായ അഴിമതി



പിണറായി ഭരണത്തിൻ കീഴിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഴിമതി വ്യാപകമാണ്. കുട്ടികളുടെ അവകാശ സംരക്ഷണ  കമ്മീഷന്റെ ചെയർമാനായി കെ വി മനോജ്കുമാറിനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനമാണ് ഏറ്റവും പുതിയത്. മുൻ സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ വി ബാലന്റെ മകനാണ് നിയമബിരുദധാരി മാത്രമായ മനോജ്..

യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടത്തിയതെന്ന് സർക്കാർ വാദം. ചെയർമാനും  അംഗങ്ങളും ബിരുദാനന്തര ബിരുദധാരികളായിരിക്കണം എന്നതായിരുന്നു നേരത്തെയുള്ള മാനദണ്ഡം.കൂടാതെ ശിശുക്ഷേമ, സംരക്ഷണ പ്രവർത്തനങ്ങളിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം ഉണ്ടായിരിക്കുകയും വേണം.. മനോജ് വെറുംബിരുദധാരിയാാണെന്നു മാത്രമല്ല, ശിശുക്ഷേമ പ്രവർത്തനങ്ങളിൽ പരിചയവുമില്ല.

കുറവുയോഗ്യതയുള്ള  ചെയർമാനും കൂടിയ യോഗ്യതകളുള്ള  അംഗങ്ങളും, ഇതാണിപ്പോൾ ബാലാവകാശ കമ്മീഷൻ്റെ അവസ്ഥ. അഴിമതി നിറഞ്ഞ സർക്കാരിൻ്റെ ഈ കടുംവെട്ട് വേണ്ടവിധം പ്രതിരോധിക്കാൻ പ്രതിപക്ഷഷത്തിനൊട്ടു കഴിയുന്നതുമില്ല. അഞ്ചു വർഷം ഇടവിട്ട് ഇരുമുന്നണികളെയും മാറി മാറി താങ്ങുന്ന കേരള ജനതയുടെ ദുര്യോഗം

കെ എ സോളമൻ,

Thursday, 25 June 2020

Rampant corruption

Rampant corruption

Under  Pinarayi administration corruption is rampant in every walks of life. The latest is the  cabinet decision to appoint K V Manojkumar as the chairman of the Kerala State Commission for Protection of Child Rights. Manoj is the son of former CPM Thalassery Area Committee member KV Balan and is only a law graduate.

It is alleged that the appointment was made by flouting norms and the eligibility criteria. Earlier, the chairman and the members should be postgraduates and should have atleast 10 years experience in child welfare and protection activities. Manoj is only a graduate and has little experience in child welfare activities.

A slightly qualified chairman and highly qualified members in a State Commission reveals a corrupt government that had lost its hold on the affections of the people.

K A Solaman,

Monday, 22 June 2020

ഉന്നതവിദ്യാഭ്യസ പരിഷ്കാരങ്ങൾ


സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ മൂന്നുവർഷ ബിരുദ സമ്പ്രദായം മാറ്റണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി നിർദേശിച്ചിരിക്കുന്നു.ഗവേഷണത്തിന് മുൻതൂക്കം നൽകിയുള്ള ഓണേഴ്‌സ് ബിരുദവും ഏകീകൃത ബിരുദാനന്തരബിരുദവും ഉൾപ്പെടെ തുടങ്ങണമെന്നാണ് ശുപാർശ. നിലവിലെ പരീക്ഷാ സമ്പ്രദായത്തിനും കാതലായ മാറ്റമുണ്ടാകണം. എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന്റെ അധ്യക്ഷതയിലുള്ള സമിതി ഉന്നതവിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് ഈ ശുപാർശകൾ.

കോവിഡിൻ്റെ മറവിലെ ശുപാർശകളൊക്കെ കൊള്ളാം പക്ഷെ ഇവ ശുപാർശകൾക്കു വേണ്ടിയുള്ള ശുപാർശകളാണന്ന് മാത്രം.

നാലു വർഷം കൊണ്ടു പൂർത്തിയാകുന്ന ബി എ / ബി എസ് സി ഓണേഴ്‌സ് കോഴ്സ് പണ്ടുണ്ടായിരുന്നതാണ്. ഈ കോഴ്സ് പാസ്സാകുന്നവർക്ക് കോളജ് അധ്യാപക തസ്തിക ലഭിക്കുമായിരുന്നു. അങ്ങനെ കയറിയവരൊക്കെ റിട്ടയർ ചെയ്തിട്ട് പത്തിരുപതു കൊല്ലമായി. ആ കോഴ്സിൻ്റെ അപര്യാപ്തത പരിഗണിച്ചാണ് അതു പാടെ ഉപേക്ഷിച്ചത്. പരിഷ്കാരത്തിൻ്റെ പേരിൽ അതു വീണ്ടും തള്ളിക്കയറ്റാനാണ് ഉദ്ദേശ്യം.

ഓർമ്മ പരിശോധിക്കൽ രീതിയിൽനിന്ന് അസൈൻമെന്റുകളും പ്രസന്റേഷനും എഴുത്തുമൊക്കെ ഉൾപ്പെടുന്ന ക്രിയാത്മക പഠനരീതിയെ അടിസ്ഥാനമാക്കിയാകണം പരീക്ഷകൾ എന്നതാണ് അടുത്ത നിർദ്ദേശം. നിലവിൽ അങ്ങനെ തന്നെയാണല്ലോ?

 അസൈൻമെന്റുകളും പ്രസന്റേഷനും എഴുത്തുമൊക്കെ കഴിഞ്ഞിട്ട് വിദ്യാർത്ഥികൾക്ക് ഇപ്പോൾ തന്നെ പഠിക്കാൻ നേരം കിട്ടുന്നില്ല. അസൈൻമെന്റുകൾക്കും പ്രസന്റേഷൻ എഴുത്തിനുമൊക്കെ പ്രാധാന്യം വരുന്നത് വിദ്യാർത്ഥികൾ അവ തനിയെ തയ്യാറാക്കുമ്പോഴാണ്. ഇന്നങ്ങനെയല്ലല്ലോ പല കലാലയങ്ങളിലും കാണുന്നത്. ക്ളാസിൽ ഏതെങ്കിലും ഒന്നു രണ്ടു പേർ അവ തയ്യാറാക്കും, മറ്റുള്ളവർ പകർത്തും. പ്രോജക്ട് വർക്കുകൾ വരെ വാണിജ്യാടിസ്ഥാനത്തിൽ ചെയ്തു കൊടുക്കുന്ന ഏജൻസികളുണ്ട്.

ഓർമ്മ പരിശോധിക്കാൻ പാടില്ലെന്നതാണ് ഒരു സുപ്രധാന കണ്ടുപിടുത്തം. ആരുടെയോ തലയിലെ വികല ബുദ്ധി എന്നേ ഇതിനെ വിശേഷിപ്പിക്കാൻ പറ്റൂ. ഓർമ്മയില്ലെങ്കിൽ ഒരു ചാനൽ ചർച്ചയിൽ പോലും പങ്കെടുത്തു സംസാരിക്കാനാവില്ല.

ഓൺലൈൻ കോഴ്‌സ് പങ്കാളിത്തം വേണമെന്നതാണ് മറ്റൊരു ശുപാർശ. അതാണല്ലോ ഇപ്പോൾ നടക്കുന്നത്. ഇക്കൊല്ലത്തെ ഓൺലൈൻ പ്രാക്ടിക്കൽ വൈവ പരീക്ഷയ്ക്ക് പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും മുഴവൻമാർക്ക് എന്നതായിരുന്നു സമീപനം. പങ്കെടുത്താൽ മതി, വിദ്യാർത്ഥികൾ വായ് തുറക്കേണ്ടതില്ല.

നിലവിൽ സംസ്ഥാനത് ബിരുദത്തെ പല വിദേശസർവകലാശാലകളും അംഗീകരിക്കുന്നില്ല എന്നു പറയുന്നു. അതു കാര്യമാക്കാനില്ല യൂണിവേഴ്‌സിറ്റികളുടെ അംഗീകാരം പരസ്പര ധാരണ പ്രകാരമാണ്. നമ്മുടെ ഡിഗ്രികൾ അംഗീകരിക്കില്ലെങ്കിൽ അവരുടേത് നമ്മളും അംഗീകരിക്കരുത്‌. 

നാലുവർഷ ഡിഗ്രി ഓണേഴ്‌സ് ബിരുദ മേർപ്പെടുത്തി നിലവിലെ ഡിഗ്രി കോഴ്സുകൾ ആർക്കും വേണ്ടാതാക്കാൻ അധികാരികൾ ശ്രമിക്കരുത്.

ഒരിടയ്ക്ക്  എഞ്ചിനിയറിംഗ് ഡിഗ്രികളുടെ മലവെള്ളപ്പാച്ചിലിൽ യൂണിവേഴ്സിറ്റി ഡിഗ്രി കോഴ്സുകൾക്ക് ഡിമാൻ്റ്  കുറഞ്ഞിരുന്നു. അതിനു മാറ്റുമുണ്ടായത് എഞ്ചിനിയറിംഗ് മേഖലയിൽ തൊഴിലവസരങ്ങൾ കുറഞ്ഞതോടെയാണ്. കമ്പനികൾക്ക് ഡിഗ്രി പാസ്സായവരായാലും മതി, ട്രെയിൻ ചെയ്യിപ്പിച്ച് എടുക്കുകയാണ് കമ്പനികളുടെ രീതി

കോമേഴ്സ്സ്, ഇക്കണോമിക്സ്. ഇംഗ്ളിഷ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ബോട്ടണി, സുവോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കുറ്റമറ്റ രീതിയിൽ ഇവിടെ ത്രിവൽസര ഡിഗ്രി കോഴ്സുകൾ പുനരാവിഷ്കരിച്ചാൽ നാലു വർഷ ഡിഗ്രിയുടെ ആവശ്യം ഉദിക്കുന്നില്ല.

രസകരമായിട്ടുള്ളത് നിലവിലെ കോഴ്സുകൾ പോലും നന്നായി നടത്താൻ സർക്കാരിന് പണമില്ല.  ഗസ്റ്റു ലക്ചറേഴ്സിനെ കൊണ്ടു ഉന്തൽ പ്രക്രിയ നടത്തി ഉന്നതവിദ്യാഭ്യാസം പരിപോഷിപ്പിക്കലാണ് സർക്കാർ നയം. വേക്കൻസികൾ ഉണ്ടെങ്കിലും നിയമനമില്ല. പി ജി അധ്യാപകരുടെ വർക്ക് ലോഡ് വർദ്ധിപ്പിച്ചു. തയ്യാറെടുപ്പിന് സമയം കൂടുതൽ വേണ്ടി വരുന്നതിനാൽ  പി ജി അധ്യാപകരുടെ ഒന്നര മണിക്കൂർ വർക്ക് ലോഡ് എന്നത്  ഒരു മണിക്കൂറായി ചുരുക്കി സർക്കാർ ലാഭമുണ്ടാക്കി. 1400 ഓളം വരുന്ന അധ്യാപക തസ്തികകളാണ് കലാലയങ്ങളിൽ ഇതോടെ ഇല്ലാതായത്.

പരിഷ്കാരം നടത്തിക്കോളു, പണം മുടക്കാനില്ല എന്ന സർക്കാരിൻ്റെ നയം ഇത്തരം പരിഷ്കകാര നിർദ്ദേശങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നു. നിലവിലെ സമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കാൻ കഴിവില്ലാത്തവർ എന്തു പരിഷ്കാരം കൊണ്ടു വന്നാലും അവകൊണ്ടു യാതൊരു വിധ പ്രയോജനവുമുണ്ടാവില്ല.

-കെ.എ സോളമൻ

Sunday, 14 June 2020

OIOPകളുടെ തിമിർപ്പ്

പെൻഷൻ എന്നത് മാറ്റിവെയ്ക്കപ്പെട്ട വേതനമാണ്. സർവീസ് ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതും കോടതി പലകുറി അംഗീകരിച്ചിട്ടുള്ളതും ആണ്. വാഗ്ദാനത്തിൽ നിന്ന് പുറകോട്ടു പോകുക ജനാധിപത്യ സർക്കാരിന് ചേർന്നതല്ല. 

കേന്ദ്ര സർവീസിൽ പെൻഷൻ കുറവാണ് ,  അവർക്ക് കൂടുതൽ കൊല്ലം സേവനം ചെയ്യാൻ അവസരമുള്ളതുകൊണ്ടാണത്. കെ എസ് എഫ് ഇ യിലും കോഒപ്പാറ്റിവ് ഡിപ്പാർട്ടുമെൻ്റിലും സേവന കാലാവധി കൂടുതലായതിനാൽ പെൻഷൻ കുറവാണ്. പെൻഷൻ കൊടുക്കില്ലെങ്കിൽ അതു സർവീസിൽ കയറുമ്പോൾ തന്നെ പറയണം.

കർഷകന് ഇന്നുള്ള പെൻഷൻ പോരെങ്കിൽ കൂട്ടിത്തരാൻ ആവശ്യപ്പെടാം, അല്ലാതെ പെൻഷൻ വാങ്ങുന്നവരുടേത് പിടിച്ചെടുക്കണം എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ഇവിടെ ജീവിതകാലം മുഴവനും കലുങ്കിലും പീടികത്തിണ്ണയിലുമിരുന്നു ബീഡിവലിച്ചും ബിവറേജസിൽ വരിനിന്നും  ജീവിതം തുലക്കുന്നവരുണ്ട്. ഇവിർക്കും 10000 രൂപാ പെൻഷൻ വേണമെന്നു പറയുന്നതിലെ ലോജിക് എന്താണ്? ഒരു പക്ഷെ ഇവരാരും 60 തികയ്ക്കില്ല എന്നു സർക്കാരിനെ രഹസ്യമായി ബോധ്യപ്പെടുത്തി 10000 വെച്ചു വാങ്ങാനുള്ള തന്ത്രമണോ? 

ഓയോപ്പുകളുടെ തിമിർപ്പു കൊള്ളാം, പക്ഷെ അത് പെൻഷണേഴ്സിൻ്റെ നെഞ്ചത്ത്കയറി നിന്നാകരുത്.

- കെ എ സോളമൻ

Saturday, 16 May 2020

മല്യയ്ക്ക്ഇനി തീഹാർജയിൽ


9000 കോടിയെ  മല്യ തട്ടിച്ചുള്ളു, അതിനാണ് നാടുകടത്തിയത്. നാടുവി ട്ടെന് പറഞ്ഞാലും കുഴപ്പമില്ല. ഇപ്പോൾ മല്യ പറയുന്നു 12000 കോടിയോ അതിനു മുകളിലോ തരാം, ഇന്ത്യയിലോട്ടു തിരികെ എടുക്കണമെന്ന്.

മദ്യ നിർമ്മാണവും വിതരണവുമായിരുന്നു മുഖ്യ വ്യവസായം. കേരളം, തമിഴ്നാടു, കണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടുംബങ്ങളെ മദ്യം കടുപ്പിച്ചു കുത്തുപാളയെടുപ്പിച്ച ക്രെഡിറ്റുമായി നടക്കുകയായിരുന്നു .

ഓണം വിഷു പോലെ കേരളത്തിൻ്റെ തനതു ബ്രാൻ്റായിരുന്നു മക്ഡവൽ. മക്ഡവലിൻ്റെ വളർച്ചയ്ക്ക് കേരളത്തിൻ്റെ ആദർശവാൻ മുഖ്യമന്ത്രി വരെ സഹായിച്ചിട്ടുണ്ട്. ചാരായ നിരോധനം അതിലൊന്നാണ്

കള്ളുഷാപ്പുപോലെ മുട്ടിനു മുട്ടിനു നാട്ടിലുണ്ടായിരുന്ന സംരംഭമായിരുന്നു ചാരായ ഷാപ്പുകൾ. കള്ളുഷാപ്പിലേതു പോലെ വേസ്റ്റ് നിക്ഷേപം ഒന്നും തന്നെ ചാരായ ഷാപ്പുമായി ബന്ധപ്പെട്ടില്ലായിരുന്നു. ആകെയുള്ള വേസ്റ്റ് മുട്ടത്തൊണ്ടായിരുന്നു . പട്ടയും മുട്ടയും -അതായിരുന്നു കോമ്പിനേഷൻ. ഇടി കൊണ്ടു കൂമ്പു കലങ്ങിയവനും പട്ടയും മുട്ടയും സിദ്ധൗഷധമായിരുന്നു. കുറെ ജോലിക്കാരും ജീവിച്ചു പോന്നു.

അപ്പോഴാണ് ആദർശവാൻ മുഖ്യനു തോന്നിയത് ഈ പണി പറ്റില്ല. ഒറ്റയടിക്ക് ചാരായം നിരോധിക്കും. ചാരായം കളർ ചേർത്തു വില്ക്കുന്ന ഏർപ്പാട് സർക്കാർ ഏറ്റെടുത്തു. ചാരായത്തിൽ കളർ ചേർക്കുന്ന മുഖ്യ ചുമതല വിജയ് മല്യക്കും. ഈ ഇടപാടിൽ ആദർശം മുഖ്യന് എന്തെങ്കിലും തടഞ്ഞോയെന്ന് ആർക്കുമറിയില്ല. ഭാര്യ പോലും കോടിശ്വരി ആയിരിക്കെ പുള്ളിക്കാരൻ എന്നും കടക്കാരൻ ആയിരുന്നു. സ്ഥാനാർത്ഥി ആയപ്പോൾ എല്ലാം കെട്ടിവെയ്ക്കാനുള്ള കാശ് പാവം നാട്ടുകാരാണ് പിരിച്ചു നൾകിയത്.

ഈ സമയം മല്യക്ക് പണം കുമിഞ്ഞു കൂടുകയായിരുന്നു. കുതിരപന്തയം,.യുവസുന്ദരികളുമായി നൃത്തം, സ്പീഡ് ബോട്ടിൽ മൽപ്പിടുത്തം, ആഗോള ലേലം ഇതൊക്കെയായിരുന്നു മല്യയുടെ വിനോദങ്ങൾ  . കൂട്ടത്തിൽ ലോൺ എടുത്ത് ബാങ്കുകളെ പറ്റിക്കലും.

പക്ഷെ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട. മല്യക്ക് ലണ്ടനിലെ സുഖമാസം എറെക്കുറെ അവസാനിച്ചു. ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള വഴികൾ  ഒരുങ്ങിക്കഴിഞ്ഞു.

മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പ് എന്നീ കേസുകള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ യു.കെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അനുമതി മല്യയ്ക്കക്കു നിഷേധിക്കപ്പെട്ടു . ടീനേജ് സുന്ദരികളുളായുള്ള കെളവൻ്റെ സ്പീഡു ബോട്ടുയാത്ര കോടതി നിരീക്ഷിച്ചിരിക്കണം

ഇന്ത്യ-യു.കെ കൈമാറല്‍ ഉടമ്പടി പ്രകാരം വിജയ് മല്യയെ 28 ദിവസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. അതായത് ഏകദേശം ഒരു മാസത്തിനു ശേഷം തീഹാർ ജയിലിലെ കാറ്റിൽ ക്ളാസ് മല്യക്ക് പരിചിതമായി തുടങ്ങും

സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മല്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയതും രസകരമായിരിക്കുന്നു. അക്കൗണ്ടിങ്ങിൻ്റെ ഭാഗമായി 9000 കോടി ബാങ്കുകൾ എഴുതിത്തള്ളിയത് മല്യയെ രക്ഷിക്കാൻ വേണ്ടി മോദി സർക്കാർ ചെയ്ത അഴിമതിയാണെന്ന് നോട്ട് നിരോധനം പിൻവലിക്കുമെന്ന്  ഇപ്പോഴും വിചാരിക്കുന്ന ചില മാധ്യമ മുതലാളിമാർ പ്രചരിപ്പിക്കുകയുണ്ടായി.  എങ്കിൽ എന്തിന് മല്യ പണം തിരികെയടക്കാൻ പോകുന്നുവെന്നചോദ്യം ഈ മാധ്യമ മുതലാളിമാരുടെ വായിലോട്ടു തള്ളിയ പഴമായി മാറി .

മല്യയ്ക്കൊപ്പം നീരവുമോദിയെപ്പോലെ കുറെപ്പേരുണ്ട്  വിദേശത്തേക്കു കടന്നവർ . അവരുടെയും അവസ്ഥ ഇതു തന്നെ. തട്ടിപ്പുകാർക്കു നാട്ടിലും വിദേശത്തുമായി സ്വൈരവിഹാരം നടത്താൻ രാജ്യം ഇcപ്പാൾ ഭരിക്കുന്നത് 60 വർഷം ഇന്ത്യയെ ഭരിച്ചു നശിപ്പിച്ചവരല്ല എന്നതാണ് ആശ്വാസം.

- കെ എ സോളമൻ

Monday, 11 May 2020

മറ്റൊരുപ്രളയത്തിനായി കാത്തിരിക്കരുത്

2018 ലെ മൺസൂൺ കാലത്ത് ചിലർ ചേർന്ന് ഡാം ദുരന്തമുണ്ടാക്കിയത് കേരളീയർ മക്കാറായിട്ടില്ല.. ഡാമുകളുടെ മോശം മാനേജ്മെന്റ്  മൂലം കൃത്രിമമായി സൃഷ്ടിക്കപ്പെട്ട വെള്ളപ്പൊക്കത്തിൽ അനേകം പേർ കൊല്ലപ്പെടുകയും  ഭവനരഹിതരാകുകയും ചെയ്തു. ഈ വർഷം മറ്റൊരു ഡാം ദുരന്തത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അടുത്തുവന്ന മഴക്കാലവും വേനൽമഴയും ഡാമുകളിലെ ജലനിരപ്പ് രൂക്ഷമാകുന്നത് സംബന്ധിച്ച് ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഏറ്റവും വിശ്വസനീയമായ കാലാവസ്ഥാ ഫോർ‌കാസ്റ്റിംഗ് ഏജൻസിയായ തമിഴ്‌നാട് വെതർമാൻ കനത്ത മഴയും അതുമായി ബന്ധപ്പെട്ട വെള്ളപ്പൊക്കവും കേരളത്തിൽ ഉണ്ടാകുമെന്ന് സൂചന നൽകിക്കഴിഞ്ഞു. ഇടുക്കി ഡാം ഉൾപ്പെടെയുള്ള ഡാമുകളിലെ ജലനിരപ്പ് അടിയന്തിരമായി കുറയ്ക്കാൻ മറ്റ് പരിസ്ഥിതി വിദഗ്ധരും അഭിപ്രായപ്പെടുന്നു..

ഈ സാഹചര്യത്തിൽ, സംഭവിക്കാൻ സാധ്യതയുള്ള വെള്ളപ്പൊക്കം കണക്കിലെടുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാനും കേരള ഡാമുകൾ തുറക്കുന്ന തമിഴ്‌നാട് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കുന്നതിന് കേരള- തമിഴ്നാടു സർക്കാരുകൾ തമ്മിൽ അടിയന്തിര ചർച്ചകൾ നടത്താനും അധികാരികൾ തയ്യാറാകണം

കെ എ സോളമൻ

Saturday, 9 May 2020

കെ ഫോൺ കിട്ടിയവർ കൈ പൊക്കൂ

കെ ഫോൺ കിട്ടിയവർ കൈ പൊക്കൂ

ചിലരെ സംബന്ധിച്ചിടത്തോളം, ഇന്റർനെറ്റ് ഒരു പൂർണ്ണ ആസക്തിയായി മാറി. വിവരങ്ങൾ, ഇ-മെയിലുകൾ എന്നിവയ്ക്കായി ജനങ്ങൾ കമ്പ്യൂട്ടറുകളിലേക്കോ സെൽ ഫോണുകളിലേക്കോ തിരിയുന്നു. ചിലർ ഇന്റർനെറ്റിലൂടെ ഷോപ്പുചെയ്യുന്നു, ഓൺലൈൻ ഷോപ്പിംഗ് എന്നു വിളിക്കും. മദ്യമൊഴിച്ച് എല്ലാ സാധനങ്ങളും ഓൺലൈനിൽ കിട്ടിയിരുന്നു. ഇന്നിപ്പോൾ മദ്യവും ഏറെക്കുറെ ഉറപ്പായി. സൊമാറ്റോയെന്നോ, ടുമാറ്റോയെന്നോ വിളിക്കുന്ന ഒരു കമ്പനി ആദിശയിൻ ലൈസൻസ് കിട്ടാൻ ഏജൻ്റ്മാർ മുഖേന ബന്ധപ്പെട്ട മന്ത്രിയെ ബന്ധപ്പെട്ടു എന്നാണ് വാർത്ത. അതായത് ഓൺലൈൻ മദ്യം ഏറെക്കറെ ഉറപ്പായി.
സെൽ ഫോണിൽ   മെസ്സേജുകൾ വായിക്കാനും വീഡിയോ ക്ലിപ്പുകൾ കാണാനും മണിക്കൂറുകൾ ചെലവഴിക്കുന്നവരുമുണ്ട്. ഇന്റർനെറ്റ് ആസക്തി രസകരമാണെന്ന് തോന്നാമെങ്കിലും ചില ആളുകളിൽ ഇന്റർനെറ്റ് അമിത ഉപയോഗത്തിന് സാധ്യതയുണ്ടെന്നും അവർ മനോരോഗത്തിന്‌ അടിമപ്പെടുമെന്നും  നിരവധി സൈക്ക് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഈ വിധം വർദ്ധിച്ചു വരുന്ന അസുഖത്തെ ഇന്റർനെറ്റ് ആഡിക്ഷൻ ഡിസോർഡർ എന്ന് വിളിക്കും. ഭാഗ്യവശാൽ, ഉയർന്ന നിലവാരമുള്ള ഗാഡ്‌ ജറ്റ് കൈവശം വയ്ക്കാൻ പണമില്ലാത്തതിനാൽ രാജ്യത്തെ ദരിദ്രരായ ആളുകൾക്ക് ഈ തകരാറിന് സാധ്യതയില്ല. ആയതിനാൽ, അവർ എന്തെങ്കിലുമൊക്കെ ജോലി ചെയ്യാൻ സമയം കണ്ടെത്തുകയും ചെയ്യുന്നു.
എന്നാൽ കേരളത്തിൽ ഇതവസാനിപ്പിക്കണം, ആരും അനാവശ്യമായി ജോലി ചെയ്യാൻ പാടില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് 2016 മെയ് മാസത്തിൽ പിണറായി സർക്കാർ കേരളത്തിൽ അധികാര മേറ്റത്. പാവപ്പെട്ടവരെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലേക്ക്   കൊണ്ടുവരാനുള്ള പദ്ധതി കേരള സംസ്ഥാന സർക്കാർ 2017-ൽ ആവിഷ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്താണ് കേരളാ ഫൈബർ ഓപ്റ്റിൿ നെറ്റ്വർക്ക് സംവിധാനമൊരുക്കാൻ തീരുമാനമെടുത്തത്. നിയമസഭയിൽ പ്രഖ്യാപിച്ച പുതിയ ഫൈബർ ശൃംഖലയുടെ ഭാഗമായി 20 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ സൗൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ വിഭാവനം ചെയ്യുകയായിരുന്നു. സൗജന്യ ഇന്റർനെറ്റ് കണക്ഷനു പുറമേ,  സൗജന്യ മൊബൈൽ ഫോണും   വാഗ്ദാനം ചെയ്തിരുന്നു.  കെ-ഫോൺ, അതായിരുന്നു ഫോണിൻ്റെ പേര്.
 ഇന്നിപ്പോൾ 2020 മെയ് പകുതി ആകാറായി. എത്ര പേർക്ക്‌ കെ ഫോൺ കിട്ടിയെന്ന്  കോവിഡിൻ്റെ പശ്ചാത്തലത്തിൽ കണക്കെടുക്കാൻ കഴിഞ്ഞിട്ടില്ല. അതു കൊണ്ടു കിട്ടിയവരെല്ലാം കൈ ഒന്നുപൊക്കി കാണിക്കൂ, എണ്ണമെടുക്കട്ടെ. ഇനി അഥവാ കൈ പൊക്കുന്നത് വൈദേശിക അടിമത്വത്തിൻ്റെ ഭാഗമായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ 750 രൂപയ്ക്ക് വാങ്ങിയ തോർത്തുമുണ്ടെടുത്തു തലേൽ കെട്ടി കാണിച്ചാലും മതി
-കെ എ സോളമൻ

Tuesday, 5 May 2020

കഷ്ടമാണ് കേരള കാര്യങ്ങൾ

സ്കൂൾ, ഹയർസെക്കൻഡറി അധ്യാപകരെ റേഷൻ കടയിൽ ജോലിക്ക് നിയോഗിച്ച് കണ്ണൂരിൽ കലക്ടറുടെ ഉത്തരവ്. കോവിഡ് – 19 പ്രതിരോധത്തിന് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന സർക്കാർ ഉത്തരവിൻ്റെ ഭാഗമായാണ് നടപടി.

അതായത് കോവിഡിനു ശേഷം റേഷൻ കടക്കാരെ സ്കൂളുകളിൽ അധ്യാപകരായി നിയമിക്കുമെന്നു ചുരുക്കം .അതോടൊപ്പം കോളജ് അധ്യാപകരെ റേഷനിംഗ് ഇൻസ്പെക്ടറും സപ്ളൈ ഓഫീസറുമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

റേഷൻകട നിയമനത്തിലൂടെ കേരളത്തിലെ അധ്യാപകരെ ഒന്നടങ്കം ആഷേപിച്ച സർക്കാർ എന്ന ബഹുമതി പിണറായിക്കും കൂട്ടർക്കും സ്വന്തം

K A Solaman

Saturday, 18 April 2020

ഐസക്കിന്റെ അവകാശവാദം യുക്തിരഹിതം


കൊറോണ വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂലം സംസ്ഥാനത്തിന് 50,000 കോടി രൂപ നഷ്ടം സംഭവിച്ചതായി കേരള ധനമന്ത്രി തോമസ് ഐസക് പറയുന്നു. ഇത് യുക്തിരഹിതമാണെന്നു തോന്നുന്നു.

ഐസക്കിന്റെ അവകാശവാദം ശരിയാണെങ്കിൽ സംസ്ഥാനത്തിന്റെ ഒരു മാസത്തെ വരുമാനം ഒരു ലക്ഷം കോടി രൂപയാണ്.  പ്രതിമാസം ഒരു ലക്ഷം കോടി വരുമാനമുള്ള ഒരു സംസ്ഥാനത്തിന് 15 ദിവസം കൊണ്ട്.എങ്ങനെ പണമില്ലാത്ത അവസ്ഥയിൽ എത്താനാവും? 
പാപ്പരായ സംസ്ഥാനത്തിന് സാധ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും നൽകണമെന്നാണ് കോപാകുലനായ ഐസക് ആവശ്യപ്പെടുന്നത് -

ഇടനിലക്കാരുടെ ഇടപെടലില്ലാതെ കേന്ദ്രത്തിന്റെ സഹായം നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നതിനാൽ ഐസക്കിന്റെ കോപം തികച്ചും സ്വാഭാവികമാണ്. പ്രളയ ദുരിതാശ്വാസ പദ്ധതികളിൽ നാം കണ്ടതുപോലെ കേന്ദ്ര സഹായം ദുരുപയോഗം ചെയ്യാൻ സംസ്ഥാന അധികാരികൾക്ക് സാധിക്കുന്നില്ല.. മാത്രമല്ല, സഹകരണ ബാങ്കുകൾ മുഖേന സംസ്ഥാന ഭരണകൂടം നൽകുന്ന പെൻഷൻ വിതരണം കാര്യക്ഷമവുമല്ല.  പത്ത് ശതമാനം തുക, അതായത് കോടിക്കണക്കിനു രൂപ, കമ്മീഷനായി അടിച്ചുമാറ്റപ്പെടുന്നു. എന്തുകൊണ്ടാണ് കേന്ദ്ര സർക്കാരിനെപ്പോലെ സംസ്ഥാന സർക്കാരിനും ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് പെൻഷൻ നൽകാൻ കഴിയാത്തത്? ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു ഗുണഭോക്താവും
ഇന്നുസംസ്ഥാനത്ത് ഇല്ല. 
,
-കെ എ സോളമൻ

Wednesday, 25 March 2020

അച്ചടക്ക നടപടിയിൽ വിട്ടുവീഴ്ച വേണ്ട.


കൊറോണവൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രധാന മാർഗ്ഗം സാമൂഹ്യഅകലം പാലിക്കുക എന്നതാണ്. ഇതിന് സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ ബിവറേജസ് ഷോപ്പുകൾ അടച്ചു പൂട്ടിയതു മാതൃകാപരം. ഇത്തരം ഒരു അടച്ചുപൂട്ടലിലൂടെ സംഭവിക്കുന്ന സാമൂഹ്യ പ്രത്യാഘാതം നേരിട്ടു മനസ്സിലാക്കുകയുമാവാം

അടച്ചുപൂട്ടൽ നിർദ്ദേശവും യാത്രാ വിലക്കും ജനം ലംഘിച്ചാൽ പോലീസ് കർശനമായി ഇടപെടണം . വാഹനം പിടിച്ചെടുക്കുക, ലൈസൻസ് റദ്ദുചെയ്യുക. കേസ് ചാർജു ചെയ്യുക പോലുള്ള നടപടികൾ സ്വീകരിക്കണം

യുഎസ് ഉൾപ്പെടെ ചില രാജ്യങ്ങളിൽ അടച്ചുപൂട്ടൽ നടപ്പിലാക്കാൻ സൈന്യത്തെയാണ് ഇറക്കിയിരിക്കുന്നത്. ഇന്ത്യ അത്തരമൊരു ഘട്ടത്തിലേക്ക് പോയിട്ടില്ല. പട്ടാളത്തെ വിളിക്കുക പോലുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ
ജനങ്ങൾ സർക്കാർ നിർദ്ദേശം അനുസരിച്ച പറ്റൂ.

കേരളത്തിൽ ദിവസവുംപുതിയ കോവിഡ് കേസുകൾ റിപോർട്ടു ചെയ്യുന്നുണ്ട്. അനേകം  പേർ നിരീക്ഷണത്തിലുമിരിക്കുന്നു. അവശ്യ സാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പു വരുത്തുകയും ഉയർന്നവിലയ്ക്ക് വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവർക്ക് വരുമാനം നഷ്ടപ്പെട്ടതിനാൽ വാർഡുതല സമിതികൾ രൂപീകരിച്ച് സർക്കാർ സഹായം എത്തിച്ചു കൊടുക്കുകയും വേണം

സൗജന്യമായി ഭക്ഷണമെത്തിക്കുന്ന സാമൂഹ്യ അടുക്കളകൾ നല്ലകാര്യം തന്നെ. പക്ഷെ അതിലുപരിയായി ഓരോ വീട്ടിലും അടപ്പു പുകയാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്.

കെ എ സോളമൻ

Thursday, 19 March 2020

ഒടുവിൽവെളിച്ചം -അവിഗാൻ മരുന്ന്



കോവിഡ്-19 രോഗികകളെ ചികിത്സിക്കാൻ ജപ്പാൻ വികസിപ്പിച്ച ആന്റി ഇൻഫ്ലുവൻസ മരുന്ന് അവിഗാൻ പ്രയോജനപ്പെടുന്നതായി ചൈനയുടെ ആരോഗ്യ വിഭാഗം അറിയിച്ചു.

വുഹാനിലും ഷെൻ‌ഷെനിലും പൂർത്തിയാക്കിയ 2 ക്ലിനിക്കൽ പരീക്ഷണങ്ങളിൽ അവിഗാൻ (ഫാവിപിരാവിർ) ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ചൈനയുടെ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഡവലപ്മെന്റിന്റെ ഡയറക്ടർ ഷാങ് സിൻമിൻ പറഞ്ഞു. 2020 മാർച്ച് 17 ന് ബീജിംഗിൽ നടന്ന ഒരു കോൺഫറൻസിൽ, ന്യുമോണിയ ഉൾപ്പെടെയുള്ള കൊറോണ വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾക്കായി മരുന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമായ പാർശ്വഫലങ്ങളൊന്നുമില്ലെന്നും ഷാങ് പറഞ്ഞു. 4 ദിവസത്തെ തെറാപ്പിക്ക് ശേഷം അവിഗാൻ നൽകിയവരിൽ നല്ല ഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഷെൻ‌ഷെനിലെ തേർഡ് പീപ്പിൾസ് ഹോസ്പിറ്റലിൽ നടന്ന ക്ലിനിക്കൽ ട്രയലിൽ 80 ൽ അധികം കോവിഡ് -19 രോഗികളെ ചികിൽസിച്ചതായി ഷാങ് വെളിപ്പെടുത്തി. 35 രോഗികളും ഫവിപിരാവിർ എടുക്കുന്ന 45 രോഗികളും ഒരു കൺട്രോൾ ഗ്രൂപ്പിലെ 45 രോഗികളും ഉൾപ്പെടുന്നു. ഈ ക്ലിനിക്കൽ പരീക്ഷണങ്ങളിലൊന്ന്, മരുന്ന് നൽകിയ 91 ശതമാനം രോഗികളിലും ശ്വാസകോശത്തിന്റെ പ്രവർത്തനംസാധാരണ ഗതിയിലായതായി കണ്ടു.

SARS-CoV2 വൈറസ് മൂലമുണ്ടാകുന്ന COVID-19 രോഗത്തെ ചികിത്സിക്കുന്നതിനുള്ള മാർഗമായി ഈ മരുന്ന് ഉപയോഗിക്കാൻ ഔദ്യോഗികമായി ശുപാർശ ചെയ്തതായി ഡയറക്ടർ പറഞ്ഞു.

-കെ എ സോളമൻ
PS
ഒരാഴ്ചത്തെ മരുന്നിന് വില 400 രൂപ

Saturday, 7 March 2020

ചാനൽ കാപട്യം



വടക്കുകിഴക്കൻ ദില്ലിയിലെ അക്രമത്തെക്കുറിച്ച് കേരളം ആസ്ഥാനമായുള്ള രണ്ട് വാർത്താ ചാനലുകൾ തെറ്റായ വാർത്ത  നൾകിയതിനാൽ സംപ്രേണം
48 മണിക്കൂർ താൽക്കാലികമായി നിർത്തിവയ്പിച്ച  വാർത്താവിതരണ മന്ത്രാലയത്തിന്റെ നടപടി  ശരിയായ ദിശയിലാണ്. 

മസ്ജിദ് കത്തിക്കുന്നത് പോലുള്ള വ്യാജ റിപ്പോർട്ടുകൾ സാമുദായിക ഐക്യത്തെ ബാധിക്കുന്നവയായിരുന്നു. കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ആക്റ്റ് പ്രകാരം നിർദ്ദേശിച്ചിട്ടുള്ള പ്രോഗ്രാം കോഡ് മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ് ടിവി എന്നീ രണ്ട് ചാനലുകൾ ലംഘിക്കുന്നത് ഇതാദ്യമല്ല. ഈ ചാനലുകളുടെ തെറ്റായ പ്രവർത്തനങ്ങളെ കേരള മുഖ്യമന്ത്രി പിണറായി വിജയനും എസ്എൻ‌ഡി‌പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുമ്പ് പരസ്യമായി വിമർശിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ സംപ്രേഷണം ചെയ്യുന്നത് ഈ രണ്ട് ചാനലുകളുടെ മാത്രം രീതികളല്ല, മറ്റുള്ളവയും ഉണ്ട്. അതിനാൽ, നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള ചാനലുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് സർക്കാർ തല നിരീക്ഷണം ആവശ്യമായിരിക്കുന്നു..

 ഇന്നത്തെ മിക്ക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നത് ചാനലുകളാണെന്ന കാര്യം ഓർമമിക്കേണ്ടതാണ്. മറ്റുള്ളവരെ മോശക്കാരാക്കി മാറ്റുന്നതിലൂടെ ചാനലുകൾ സ്വയം  മെച്ചപ്പെട്ടവരാകാൻ ശ്രമിക്കുന്നു. അവ ബന്ധങ്ങളെയും സമുഹങ്ങളെയും തകർക്കുകയും ആളുകളുടെ ജീവിതത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
-കെ എ സോളമൻ

Monday, 2 March 2020

കുട്ടികുറ്റവാളികൾ

 

തടവുകാർക്കിടയിൽ ചെറുപ്പക്കാരുടെ എണ്ണം സംസ്ഥാനത്തൊട്ടാകെയുള്ള ജയിലുകളിൽ അപകടകരമായ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് വളരെയധികം ആശങ്കാജനകമാണ്. 2019 ലെ രേഖകൾ പ്രകാരം 7413 തടവുകാരിൽ 2426 പേർ 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. 2018 ൽ ഇത് 1730 ഉം 2017 ൽ ഇത് 1620 ഉം മാത്രമായിരുന്നു. മിക്ക യുവ തടവുകാരും മയക്കുമരുന്ന്, എൻ‌ഡി‌പി‌എസ് നിയമം, പോക്സോ ആക്ട്,  അബ്കാരി ആക്ട്. മോഷണം, കൊലപാതകശ്രമം, ബലാത്സംഗം, ചൂഷണം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ്.

 കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുന്നതിന് പ്രധാന കാരണം മയക്കുമരുന്ന് ഉപയോഗമാണെന്നും റിപ്പോർട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായ ചെറുപ്പക്കാർക്ക്  മാതാപിതാക്കളെയും അധ്യാപകരെയും മുതിർന്നവരെയും മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിയുന്നില്ല. ഒരു പ്രതിരോധ നടപടിയെന്ന നിലയിൽ മയക്കുമരുന്ന് വിൽപ്പന ശാലകളെ തിരിച്ചറിയുകയും കുറ്റവാളികളെ ബുക്ക് ചെയ്യുകയും ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. ചില കൂൾ ബാറുകളിൽ ലഭ്യമായ ഐസ്ക്രീമുകളിലും ഐസ് സ്റ്റിക്കുകളിലും ഒരു പരിധിവരെ മയക്കുമരുന്നുകൾ ഉണ്ടെന്ന് ആരോപിക്കപ്പെടുന്നു. ആസന്നമായ നാശത്തിൽ നിന്ന് യുവാക്കളെ രക്ഷിക്കാൻ സമഗ്രമായ അന്വേഷണവും തുടർനടപടികളും ആവശ്യമാണ്

- കെ എ സോളമൻ

Friday, 28 February 2020

ക്യാംപസുകളിലെ_നിയമവിരുദ്ധ_പ്രവർത്തനങ്ങൾ_തടയുന്നപവിധി_സ്വാഗതാർഹം



സ്‌കൂൾ, കോളേജ് കാമ്പസുകളിൽ പഠിപ്പുമുടക്ക്, കുത്തിയിരിപ്പ് സമരം, മാർച്ച്, ഘേരാവോ എന്നിവ നിരോധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാർഹമാണ്. പഠന സമയങ്ങളിൽ
പണിമുടക്കാനോ തടസ്സപ്പെടുത്താനോ ആരെയും പ്രേരിപ്പിക്കരുത്. പക്ഷെ, കാമ്പസുകളിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ശരിയായ സംവിധാനം ഇല്ല എന്നതാണ് സത്യം.

അച്ചടക്കം ഉറപ്പാക്കേണ്ടത് കോളേജ് പ്രിൻസിപ്പലിന്റെ മാത്രം ഉത്തരവാദിത്വമായിമാറി. സഹ അധ്യാപകരുടെ പിന്തുണയില്ലാതെ വിദ്യാർത്ഥികളെ  നിയന്ത്രിക്കാൻ പ്രിൻസിപ്പലിന് ഒറ്റയ്ക്കാവില്ല. രാഷ്ട്രീയ ഇടപെടൽ മൂലം പല കലാലയങ്ങളിലും പ്രഥമാധ്യാപകന് മറ്റധ്യാപകരുടെ സഹായം ലഭിക്കാത്തത് അദ്ദേഹംത്തെ നിസ്സഹായനാക്കുന്നു.  ഇത്തരം സാഹചര്യങ്ങളിൽ പ്രിൻസിപ്പലിന്റെ കസേര കത്തിക്കുക, പ്രിൻസിപ്പലിന്റെ ശവസംസ്കാരം നടത്തുക, വിദ്യാർത്ഥികളുടെ സംഘടനകൾ ഹോസ്റ്റലുകളിൽ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുക തുടങ്ങിയ ഹീനസംഭവങ്ങൾക്ക് കാമ്പസുകൾ സാക്ഷ്യം വഹിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇതിനകം തന്നെകോടതി വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്വയം പ്രഖ്യാപിത താല്പര്യങ്ങളുള്ള  രാഷ്ട്രീയക്കാർ ഉൾപ്പെടുന്ന സർക്കാർ, കോടതി വിധിക്കെതിരെ നിയമങ്ങൾ തയ്യാറാക്കാൻ പോലും ധൈര്യപ്പെട്ടെന്നിരിക്കും.

ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പഠിപ്പുമുടക്ക് പരിശോധിക്കുന്നതിനായി ഒരു പോലീസ് നിരീക്ഷണം കോമ്പസുകളിൽ ക്രമീകരിച്ചാൽ  അത് വളരെ പ്രയോജനകരമായിരിക്കും. സ്കൂൾ-കോളേജുകളിലെ പ്രിൻസിപ്പൽമാർക്ക് വലിയ ആശ്വാസം ലഭിക്കുകയും ചെയ്യും.

കോടതി ഉത്തരവ് ലംഘിക്കുന്ന  വിദ്യാർത്ഥിയെ കണ്ടെത്തിയാൽ കർശന നടപടിയെടുക്കണം, കാമ്പസുകൾ വൃത്തികെട്ട രാഷ്ട്രീയത്തിൽ നിന്ന് മുക്തമാണെങ്കിൽ അത് വിദ്യാർത്ഥി സമൂഹത്തിന് വളരെ പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല്
- കെ എ സോളമൻ

Saturday, 8 February 2020

ബജറ്റിലെ സാഹിത്യ പെരുമഴ


ബജറ്റിലെ സാഹിത്യ പെരുമഴയ്ക്ക് ഒടുക്കമില്ല. കേരള ധനകാര്യമന്ത്രി തോമസ്ജി ഐസക്ക്ജി ബജറ്റ് സാഹിത്യത്തിൽ ഉൾപ്പെടുത്തി  പു.ക.സ കവികളെ വരെ നോബേൽ നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഭാരതത്തിൽ നിന്ന് സാഹിത്യത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയ രബീന്ദ്രനാഥ ടാഗോറിനൊപ്പം പിടികത്തിണ്ണയിൽ കുത്തിയിരുന്ന് പത്തു രൂപാ കപ്പലണ്ടിപ്പൊതി മൂന്നു മണിക്കൂറെടുത്തു തിന്നുതീർക്കുന്ന നാടൻ കവികൾ വരെ ഐസക് ജിയുടെ ബജറ്റ് സാഹിത്യത്തിൽ സ്ഥലം പിടിച്ചു.

നിരാശരായത് പ്രശസ്ത കവിയായ തോപ്രാംകുടി ശ്രീധരനും മപ്പിളപ്പാട്ടു കലാകാരൻ കോയാക്കുഞ്ഞു മുതലാളിയുയാണ്. ബജറ്റിനു പറ്റിയ പാകത്തിൽ ഈരണ്ടു വീതം സൃഷ്ടികൾ എഴുതി മന്ത്രിയുടെ കുർത്തായുടെ കീശയിൽ ഇട്ടു കൊടുത്തതാണ്. പക്ഷെ അവ ബജറ്റിൽ കണ്ടില്ല. കൂടെക്കൂടെ പോക്കറ്റിൽ കൈയ്യിടുന്ന സ്വഭാവം മന്ത്രിക്കുള്ളതിനാൽ പാട്ടെഴുതിയ കടലാസുകൾ കൈയുടക്കി നഷ്ടപ്പെട്ടതാകാം.

എന്നാലെന്ത്, ബജറ്റിൽ കവിതാ സാഹിത്യത്തിനു പഞ്ഞമില്ല. ബജറ്റിലെ പദ്ധതികളും കണക്കുകളും മുൻ വർഷ ബജറ്റുകളുടെ ആവർത്തന മെന്നതിനാൽ വൈവിധ്യാ മാർന്ന കാവ്യ കഥാപ്രസംഗത്തിനാണ് ഇക്കുറിയും പ്രാമുഖ്യം.

ആദ്യകാലങ്ങളിൽ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത് പാത്തുമ്മയുടെ ആടും തകഴിയുടെ കയറും വൈലോപ്പിളളിയുടെ മാമ്പഴവുമൊക്കെ ആയിരുന്നെങ്കിൽ
ഇന്നത് കൂടുതലും കുട്ടിക്കവികളുടെയും വികടകവികളുടെയും കവിതകളാണ്. 2018-ൽ ഹൈസ്കൂൾ വിദ്യാർത്ഥിനി  സ്നേഹയാണു് കവിതയുമായി ബജറ്റിൽ കയറിതെങ്കിൽ  ഇത്തവണ ഊഴം വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ദ്രുപത് ഗൗതമിനാണ്.

സത്രീകളുടെ സമഗ്രമുന്നേറ്റം ലക്ഷ്യം വെച്ചുളള കഴിഞ്ഞ കൊല്ലത്തെ ഷീ-ബജറ്റും ഇക്കൊല്ലത്തെ "അമ്മായി അമ്മ" ബജറ്റും മലയാള സാഹിത്യകാരികളുടെ രചനകളാൽ സംപുഷ്ഠം

അതെന്തായാലും ബജറ്റിലെ മഹാത്തായ സാഹിത്യ രചന നടത്തിയിരിക്കുന്നത് മന്ത്രി തോമസ്ജി ഐസക് ജി തന്നെയാണ്. കുട്ടനാട് ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ജോസ്മോനെ പ്രീതിപ്പെടത്താൻ അപ്പൻ മാണിയുടെ 5 കോടി രൂപയുടെ പ്രതിമയാണത്. ഗുജറാത്തിലെ 3000 കോടി പ്രതിമയിൽ ഓപ്പൺ ഡിഫക്കേഷൻ നടത്തുന്ന കാക്കകൾ കൂട്ടത്തോടെ ഇങ്ങോട്ടു പറക്കുമോ എന്നതാണ് നാട്ടാരുടെ സംശയം.
കെ എ സോളമൻ


Wednesday, 29 January 2020

സുപ്രീം കോടതിയിൽ വിശ്വാസമില്ലേ?


കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോൺഗ്രസ് പാർട്ടി ഉന്നതരുടെ കൈകൊണ്ട് തലയ്ക്കൊരു കിഴുക്കു കിട്ടിയെന്നു തോന്നുന്നു. അതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമിത് ഷായുടെ ഏജന്റായി ആരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഖാൻ സഖ്യത്തിലാണെന്നും ചെന്നിത്തല കണ്ടെത്തിയിരിക്കുന്നു.  സർക്കാരും ഗവർണറും തമ്മിലുള്ള അവിശുദ്ധ ബന്ധം  തുറന്നുകാട്ടുന്നത് ഉടൻ കോടതിയിലെത്തുന്ന ലാവ്ലിൻ കേസിൽ നിന്ന് തലയൂരാനുള്ള  പിണറായിയുടെ തന്ത്രമാണെന്നും  ചെന്നിത്തല. 

ചെന്നിത്തലയും പിണറായിയും തമ്മിലായിരുന്നു ഇക്കാലമത്രയും  അവിശുദ്ധ ബന്ധം. ആരിഫ് മുഹമ്മദ്ഖാന്റെ വരവോടെ അത് അവസാനിച്ചുവെന്നത് ശ്രദ്ധേയമാണ് 

 ലാവ്‌ലിൻ കേസിൽ നിന്ന് രക്ഷപ്പെടാൻ മോഡിയെയും ഷായെയും വശീകരിക്കാനുള്ള തന്ത്രമാണ് ഖാൻ-പിണറായി നെക്സസ് എന്ന് ചെന്നിത്തല കണ്ടെത്തിയത് സംശയാസ്പദമാണ്. ഈ സാഹചര്യത്തിൽ ലാവ്‌ലിൻ കേസ് കോടതിയിൽ കേൾക്കുന്ന ജഡ്ജിമാരാണോ  മോദിയും ഷായും എന്നതും  ചെന്നിത്തലയ്ക്ക് സുപ്രീം കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ എന്നതുമാണ്പ്രസക്തമായ ചോദ്യങ്ങൾ.

കെ എ സോളമൻ

Monday, 13 January 2020

കരയരുത് പ്ളീസ്

മരടിലെ ഫ്‌ളാറ്റുകള്‍ തകരുന്നത് വേദനയോടെയാണ് ഉടമകള്‍ കണ്ടത്;

ചിലർ വിതുമ്പി, ചിലർ കരഞ്ഞു.

വിതുമ്പാനും കരയാനും എന്തിരിക്കുന്നു സഹോദരി സഹോദരന്മാരെ? .നിങ്ങൾക്ക് വേണ്ടി പങ്കിടാൻ ഞങ്ങൾ നാട്ടുകാർക്കു കണ്ണീരില്ല്. അനധികൃത നിർമ്മിതി എന്നറിഞ്ഞിട്ടും  60 ലക്ഷത്തിന്റെ ഫ്ളാറ്റ് 3-4 ലക്ഷം റേറ്റിന് നിങ്ങൾ വാങ്ങി. നിങ്ങൾക്കു തയ്യറാക്കി ന ൾ കിയ ഡോക്കുമെന്റിൽ ഇതാണ് റേറ്റ് എന്നാണ് വാർത്ത. അപ്പോൾ ഓരോ കച്ചവടത്തിലും നിങ്ങളുടെ ലാഭം
56-57 ലക്ഷം രൂപ. ടാക്സ് അടക്കേണ്ട തുകയിൽ നിങ്ങൾ വൻ ലാഭം കൊയ്തു.

ബാങ്കിൽ നിന്നെടുത്ത 60 ലക്ഷം ലോൺ തിരിച്ചടക്കേണ്ട, കിട്ടാക്കടം ഭൂഷണമാക്കിയ ബാങ്കുകൾ ലോൺ എഴുതിത്തള്ളുമ്പോൾ അതും നിങ്ങൾക്കു ലാഭം.  കോടതി വിധി പ്രകാരമുള്ള  കോമ്പൻസേഷൻ മറ്റൊരു 25 ലക്ഷം ഉടൻ കൈയ്യിലെത്തുകയും ചെയ്യും.
അനധികൃത ഫ്ളാറ്റിൽ 10 വർഷം ലക്ഷ്യറി ലൈഫ് നടത്തിയ ലാഭം വേറെ. അങ്ങനെ ആകെ എത്ര ലക്ഷം ലാഭമുണ്ടാക്കിയെന്ന് നിങ്ങൾ ആലോചിച്ചു നോക്കു. ഫ്ളാറ്റ് കച്ചവടത്തിൽ നിങ്ങളുടെലാഭം കോടി കവിഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. പിന്നെന്തിനാണ് ചാനൽ കാമറയ്ക്കു മുമ്പിൽ നിങ്ങൾ മോങ്ങിക്കാണിക്കുന്നത് ?

രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് കരുത്തുണ്ടെന്നു തെളിയിക്കാൻ സഹായിച്ചതിന്റെ പേരിൽ നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്?

കെ എ സോളമൻ


Wednesday, 8 January 2020

ജനവിരുദ്ധ സമരം

സർട്രേഡ് യൂണിയനുകajas  അഖിലേന്ത്യാ പൊതു പണിമുടക്ക് സംസ്ഥാനത്തെ സാധാരണ ജീവിതത്തെ സ്തംഭിപ്പിച്ച കേരള സമരം മാത്രമാണ്. സംസ്ഥാനത്തെ ഇടയ്ക്കിടെ ഒരു ദിവസം പിന്നോട്ട് കൊണ്ടുപോകുന്നത് കേരളത്തിൽ ഒരു പതിവാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ ഈ പൊതു പണിമുടക്ക്  ബാധിക്കുകയോ അവിടത്തെ ജനങ്ങൾ ഇതേക്കുറിച്ച് കേൾക്കുകയോ ഉണ്ടായില്ല.  ട്രേഡ് യൂണിയനുകൾ സംസ്ഥാനത്തെ ടൂറിസം മേഖലയെയും ശബരിമല തീർത്ഥാടനത്തെയും പൊതു പണിമുടക്കിൽ നിന്ന് ഒഴിവാക്കിയെന്ന് പറയുന്നത് പരിഹാസ്യമാണ്. എല്ലാ കടകളും അടഞ്ഞുകിടക്കുമ്പോൾ ഒരു തീർത്ഥാടകനോ വിനോദസഞ്ചാരിയോ സംസ്ഥാനം സന്ദർശിക്കാൻ ധൈര്യപ്പെടില്ല. സംസ്ഥാന പൊതു പണിമുടക്ക് സർക്കാർ ജീവനക്കാർക്ക് ടിവിക്ക് മുന്നിൽ ലഘുഭക്ഷണവും കുപ്പിയുമായി വീട്ടിൽ ഉല്ലസിക്കാനുള്ള ഉത്സവമാണ്, അവരുടെ ഒരുദിവസത്തെ ശമ്പളം സർക്കാർ പൂർണ്ണമായും നല്കും. തൊഴിലാളികൾ, കാർ-ഓട്ടോ ഡ്രൈവർമാർ, മത്സ്യ കച്ചവടക്കാർ, മേസ്തരിമാർ, ലോട്ടറി വിൽപ്പനക്കാർ, രോഗികൾ, ദിന വേതനക്കാർ  എന്നിവർക്കാണ് നഷ്ടം. പണിമുടക്കിൽ പങ്കെടുക്കാത്തവർക്ക് പോലീസ് സുരക്ഷയുമില്ല.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് തങ്ങൾ സമരത്തിൽ പങ്കെടുക്കുന്നുവെന്ന് ട്രേഡ് യൂണിയനുകൾ. വാസ്തവത്തിൽ സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ജനവിരുദ്ധമാണ്.

കെ എ സോളമാൻ