Tuesday, 31 May 2011

പ്ലസ്‌ ടൂ: തോറ്റവരെ ജയിപ്പിച്ച്‌ പുതിയ ലിസ്റ്റ്‌

Posted On: Tue, 31 May 2011

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷാഫലത്തില്‍ ഗുരുതരമായ പിഴവ്‌ ഉണ്ടായതിനെത്തുടര്‍ന്ന്‌ പുതിയ പരീക്ഷാഫലം ഇന്നലെ പുറത്തിറക്കി. രാത്രി വൈകി വെബ്സൈറ്റില്‍ ലഭ്യമായത്‌ ഈ വര്‍ഷത്തെ മൂന്നാമത്തെ പ്ലസ്ടൂ ഫലമാണ്‌. ആദ്യഫലം പുറത്തിറക്കിയപ്പോള്‍ അതില്‍ ഗുരുതരമായ പിശക്‌ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മിടുക്കരായ പലരും തോറ്റതായി ശ്രദ്ധയില്‍പ്പെട്ടു അന്വേഷണത്തില്‍ പരീക്ഷ നടത്തിപ്പില്‍ ഉണ്ടായ വീഴ്ചയാണ്‌ ഇതിന്‌ പിന്നിലെന്ന്‌ വ്യക്തമായി. തുടര്‍ന്ന്‌ ആ പട്ടികയില്‍ തിരുത്തല്‍ വരുത്തി രണ്ടാമത്‌ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും അതിലും തെറ്റുകളുടെ ഘോഷയാത്രയായിരുന്നു. ആദ്യ ഫലത്തില്‍ ജയിച്ചവര്‍ പലരും തോറ്റു. തോറ്റ പലരും ജയിക്കുകയും ചെയ്തു. തുടര്‍ന്നാണ്‌ ഇന്നലെ മൂന്നാമത്തെ പരീക്ഷാഫലം പുറത്തിറക്കിയത്‌. രണ്ടാമത്തെ ഫലത്തില്‍ തോറ്റവരെയൊക്കെ ജയിപ്പിച്ചുകൊണ്ടാണിത്‌.

Comment: Result publication, correction, republication and then rectification etc are all parts of a never ending process.

K A Solaman

Monday, 30 May 2011

കാവ്യ മാധവന്‍ വിവാഹമോചിതയായി





Posted On: Mon, 30 May 2011

കൊച്ചി: നടി കാവ്യ മാധവന്‍ വിവാഹമോചിതയായി. കാവ്യയും നിഷാലും സംയുക്‌തമായി സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലാണു വിധി. എറണാകുളം കുടുംബകോടതിയാണു നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ വിവാഹ മോചനം അനുവദിച്ചത്‌.
Comment: Hereafter Kavya Madhavan is free bird. Let she contribute more to Malayalam cinema.
-K A Solaman

Friday, 27 May 2011

പുതിയ മദ്യനയം ഉടന്‍ - എക്സൈസ് മന്ത്രി കെ. ബാബു





Posted On: Fri, 27 May 2011

കൊച്ചി: ബിവ്റേജസ് കോര്‍പ്പറേഷന്‍ പുതിയ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച 12 കേന്ദ്രങ്ങള്‍ തുറക്കില്ലെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഉണ്ടാകില്ല. പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും എക്സൈസ് മന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
|
Comment: Policies are not for implementation However as a policy matter boozers can think of adding adequate water or soda before each intake.
K A Solaman

Thursday, 26 May 2011

പ്ലസ്‌ ടുവിന്‌ 20% സീറ്റ്‌ കൂട്ടും

Posted On: Wed, 25 May 2011

തിരുവനന്തപുരം: പ്ലസ്‌ ടുവിന്‌ എല്ലാ സ്കൂളുകളിലും 20% സീറ്റ്‌ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ ഉടന്‍തന്നെ വര്‍ദ്ധന നടപ്പില്‍ വരുത്തും. സ്വകാര്യ സ്കൂളുകളില്‍ മാനേജ്മെന്റിന്‌ താല്‍പര്യമുണ്ടെങ്കില്‍ വര്‍ദ്ധന നടപ്പാക്കിയാല്‍ മതിയെന്ന്‌ മന്ത്രിസഭായോഗ തീരുമാനം അറിയിച്ചുകൊണ്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുംവരെ സംസ്ഥാനത്ത്‌ ആദിവാസി മേഖലകളിലും പിന്നാക്ക പ്രദേശങ്ങളിലുമുള്ള ബദല്‍ സ്കൂളുകള്‍ തുടരും.

Comment: Does it mean that all parallel colleges should be closed soon? No one will be permitted to learn alphabets. And that is the policy of this government and previous one. It is the parallel colleges that teach illiterate students alphabets and not those posh-posh schools, whether aided or government.

K A Solaman

Wednesday, 25 May 2011

വി.എസ്‌ പ്രതിപക്ഷ നേതാവ്‌




Posted On: Wed, 25 May 2011

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ നേതാവായി വി.എസ്‌. അച്യുതാനന്തനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗം തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണനെ പ്രതിപക്ഷ ഉപനേതാവായും, എം.എ. ബേബിയെ ചീഫ്‌ വിപ്പായും തെരഞ്ഞെടുത്തു.

Comment: There is no Opposition leader better than VS. However, comrade Thomasji Isaacji has some reservations.

Tuesday, 24 May 2011

വുമണ്‍ എംപവര്‍മെന്റ്‌- കെ.എ.സോളമന്‍







Posted On: Tue, 24 May 2011


ഘടകകക്ഷികള്‍ എന്ന്‌ പേര്‌, ഗടകകക്ഷികള്‍ എന്ന്‌ ചാനല്‍ മൊഴി. ശരിക്കും പറഞ്ഞാല്‍ കലഹകക്ഷികള്‍. കലഹകക്ഷികളില്‍ ചിലത്‌ കളമൊഴിഞ്ഞു. വിഎസ്‌ ഫാക്ടര്‍-വിഎസ്‌ ഘടകം, എന്നൊക്കെ പറയുന്ന ഒരു സാധനമാണ്‌ കാരണം. വിഎസ്‌ ഫാക്ടോറിയല്‍, വിഎസ്‌ ഫാക്ടറൈസേഷന്‍ തുടങ്ങിയ ടേമുകള്‍ പൊതുവിജ്ഞാന പരീക്ഷക്ക്‌ പിഎസ്സി കണ്ടുവെച്ചിട്ടുണ്ട്‌. കളംവിട്ട ഘടകകക്ഷികളില്‍ ജെഎസ്‌എസും കോണ്‍ഗ്രസ്‌ എസും സിഎംപിയും ലയനാനുകൂല-ലയനവിരുദ്ധ-പിളരും വളരും കേരളാ കോണ്‍ഗ്രസ്‌ പി.സി.തോമസ്‌ ഘടകവുമുണ്ട്‌. ഇവരാരും നാടുവിട്ടിട്ടില്ലായെന്നതിന്‌ തെളിവാണ്‌ ഫലപ്രഖ്യാപനത്തിനുശേഷമുള്ള പ്രസ്താവനകള്‍. കലഹകക്ഷികളില്‍ നാലെണ്ണം യുഡിഎഫില്‍നിന്ന്‌ തല്‍ക്കാലം ഒഴിവായെങ്കിലും മാണി കേ. കോ, ജനതാ. എസ്‌, കേ. കോ. ബി, കേ. കോ (ജേക്കബ്‌), ആര്‍എസ്പിബി എന്നീ അളമുറ്റിയ സാധനങ്ങള്‍ അവശേഷിക്കുന്നു.

ഒമ്പത്‌ എംഎല്‍എമാര്‍ മാത്രമുള്ള മാണിക്ക്‌ നാല്‌ മന്ത്രിമാര്‍ വേണമെന്നതാണ്‌ ഡിമാന്റ്‌. അങ്ങനെയെങ്കില്‍ 72 എംഎല്‍എമാര്‍ക്കും കൂടി കുറഞ്ഞത്‌ 35 മന്ത്രിമാര്‍ വേണ്ടിവരും. വകുപ്പുകള്‍ ഇനിയും സൃഷ്ടിക്കാവുന്നതേയുള്ളൂ. മൂന്നുമാസം ഭരണദൗത്യം ഉമ്മന്‍ചാണ്ടിക്ക്‌ നിര്‍വഹിക്കാനാവുമോ എന്നതാണ്‌ രാഷ്ട്രീയ പണ്ഡിറ്റുകളുടെ സംശയം. മാധ്യമ വിചാരകന്‍ സെബാസ്റ്റ്യന്‍ പോള്‍ ദീര്‍ഘദൃഷ്ടിയുള്ള രാഷ്ട്രീയക്കാരനാണ്‌. തോല്‍വി മുന്നില്‍ക്കണ്ട്‌ വക്കീല്‍ ഓഫീസ്‌ തുറന്നത്‌ എന്തുകൊണ്ടും നന്നായി. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലെന്ത്‌, ഗിന്നസ്‌ ബുക്കിലോ, ലിംകാം ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്സിലോ ഉടന്‍ കയറിപ്പറ്റും. അച്ഛനോടും മകനോടും അസംബ്ലിയില്‍ തോറ്റ ചരിത്രം അത്യപൂര്‍വം. വിഷമിക്കാനേതുമില്ല, അടുത്ത ഇലക്ഷനിലും പോള്‍ തന്നെയാണ്‌ കാന്‍ഡിഡേറ്റ്‌. എറണാകുളത്തെ ലത്തീന്‍ കത്തോലിക്കരെ നയിക്കാന്‍ പറ്റിയ വേറൊരാളും എല്‍ഡിഎഫിലില്ല.

ക്രിക്കറ്റില്‍ വാതുവെപ്പ്‌ പാടില്ലെന്നാണ്‌ നിയമം. ഏതെങ്കിലും കളിക്കാരന്‌ വാതുവെപ്പുകാരനുമായി ബന്ധമുണ്ടെന്ന്‌ അറിഞ്ഞാല്‍ കളിയില്‍നിന്ന്‌ ഔട്ട്‌. ക്രിക്കറ്റില്‍ ഉള്ളതിനേക്കാള്‍ ശക്തമായ നിയമങ്ങളാണ്‌ ഇലക്ഷന്‍ കമ്മീഷന്റെ തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍. സ്ഥാനാര്‍ത്ഥി എപ്പോള്‍ ഉറങ്ങണം, എപ്പോള്‍ ഉണരണം, എത്ര മണിക്കൂര്‍ പ്രസംഗിക്കണം, എത്ര ചായ കുടിക്കണം, എത്ര കുട്ടികളുടെ മൂക്ക്‌ പിഴിയണം എന്നതിനൊക്കെ കൃത്യമായ നിയമവും കണക്കുമുണ്ട്‌. എക്സിറ്റ്‌ പോള്‍, എന്‍ട്രന്‍സ്‌ പോള്‍ തുടങ്ങിയ തട്ടിപ്പൊന്നും പാടില്ല. എന്നാല്‍ ഇത്തരം ചട്ടങ്ങള്‍ ബാധകമല്ലാത്ത ഒരു മേഖലയാണ്‌ ഇലക്ഷന്‍ വാതുവെപ്പ്‌ രംഗം. വാതുവെപ്പ്‌ സംബന്ധിച്ച്‌ ഇലക്ഷന്‍ കമ്മീഷന്റേതായി വ്യക്തമായ നിയമമില്ലെന്നതിനുള്ള തെളിവാണ്‌ വെള്ളാപ്പള്ളി-വക്കം പുരുഷോത്തമന്‍ വാതുവെപ്പ്‌, വക്കത്തിന്‌ ഇപ്പോള്‍ വലിയ പണിയൊന്നുമില്ലെങ്കിലും വെള്ളാപ്പള്ളിയുടെ കാര്യം അങ്ങനെയല്ല. 85 സീറ്റ്‌ കിട്ടുമെന്നാണ്‌ ഇത്രയും നാളത്തെ തന്റെ രാഷ്ട്രീയാനുഭവംവെച്ച്‌ വക്കം വാദിച്ചത്‌. വെറും 75ല്‍ താഴെ സീറ്റ്‌ മാത്രമാണ്‌ വെള്ളാപ്പള്ളി അനുവദിച്ചുകൊടുത്തത്‌. തുടര്‍ന്ന്‌ വാതുവെപ്പാകുകയും സമ്മാനം പണത്തിന്‌ പകരം സ്വര്‍ണമോതിരമായി നിശ്ചയിക്കുകയും ചെയ്തു.

ഫലം വന്നപ്പോള്‍ യുഡിഎഫ്‌ 72-ല്‍ കുറ്റിയടിച്ചു. ഒരിടത്തും തോല്‍ക്കാത്ത വെള്ളാപ്പള്ളി ഇവിടെയും ജയിച്ചു. വക്കം മോതിരം പണിഞ്ഞുകൊണ്ടിരിക്കുകയാണ്‌. സമൂഹത്തിലെ പ്രമാണിമാരും മുതലാളിമാരുമാണ്‌ രണ്ടുപേരും ഒരു മോതിരമൊന്നൊക്കെവെച്ചാല്‍ അവരുടെ നിലയില്‍ പത്ത്‌ പവനെങ്കിലും വേണം. ഒന്നരലക്ഷത്തില്‍ കുറയില്ല മോതിരം പണിത്‌ കൈയില്‍ കിട്ടുമ്പോള്‍. ഒന്നരലക്ഷത്തിന്റെ ഈ വാതുവെപ്പ്‌ സാമുദായിക പരിഗണനവെച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുവദിച്ചുകൊടുത്തതാണോ? കഷ്ടകാലമെന്നല്ലാതെന്തുപറയാന്‍, ഗൗരിയമ്മയ്ക്ക്‌ വയസുകാലത്ത്‌ പത്ത്‌ പവന്റെ മോതിരം നഷ്ടമായി. ജെഎസ്‌എസില്‍ വെള്ളാപ്പള്ളിക്ക്‌ മുടക്കുമുതലില്ല എന്നുപറഞ്ഞതാണ്‌ കുഴപ്പമായത്‌, എതിര്‍ സ്ഥാനാര്‍ത്ഥി തിലോത്തമന്റെ ഭൂരിപക്ഷം 18000 ആയി. തിലോത്തമന്റെ ഒരു ഭാഗ്യം. തമിഴ്‌നാട്ടിലാണെങ്കില്‍ വാതുവെപ്പ്‌ ഒരു പടികൂടി കടക്കും. സ്ഥാനാര്‍ത്ഥി തോറ്റാല്‍ ആത്മഹത്യ, ജയിച്ചാല്‍ നാക്ക്‌ മുറിച്ച്‌ പ്രകടനം. നാക്ക്‌ തിരികെ തുന്നിച്ചേര്‍ക്കാന്‍ അമ്മ ലക്ഷങ്ങള്‍ മുടക്കുമെന്ന്‌ തോഴര്‍ക്കറിയാം. നാക്ക്‌ മുറിക്കുന്നത്‌ സംബന്ധിച്ച്‌ ചട്ടങ്ങളും ഇലക്ഷന്‍ കമ്മീഷന്‍ രേഖകകളില്ല. സൗജന്യ അരി, റേഡിയോ, ടിവി തുടങ്ങിയ ഗിഫ്റ്റുമായി സ്ഥാനാര്‍ത്ഥികള്‍ എത്തിയാല്‍ തമിഴന്മാര്‍ ഓടിച്ചിട്ട്‌ തല്ലും. അവര്‍ക്ക്‌ മിനിമം ലാപ്ടോപ്പ്‌ മതി, ഇല്ലെങ്കില്‍ വോട്ടില്ല.

തെരഞ്ഞെടുപ്പ്‌ ഫലം വന്നതോടെ പെണ്‍വാണിഭവും ജനകീയമായി. പെണ്‍വാണിഭത്തിന്റെ ആരോപണവിധേയര്‍ക്കാണ്‌ മൃഗീയ ഭൂരിപക്ഷം. പി.ശശി മത്സരിക്കാതിരുന്നത്‌ മോശമായിപ്പോയി. മറിച്ചായിരുന്നെങ്കില്‍ ഉബൈദിന്റെ ഭൂരിപക്ഷം മറികടക്കുമായിരുന്നു, ഭരണമാറ്റം സംഭവിക്കില്ലായിരുന്നു. യുഡിഎഫ്‌ അധികാരത്തിലെത്തിയതോടെ വുമണ്‍ എംപവര്‍മെന്റ്‌-സ്ത്രീ ശാക്തീകരണം ശക്തമാകുന്ന ലക്ഷണമുണ്ട്‌. നിയമസഭയില്‍ ആകെ ഏഴ്‌ പെണ്ണുങ്ങളേയുള്ളൂ. അതും കോണ്‍ഗ്രസില്‍നിന്ന്‌ ഒന്നുമാത്രം. തലസ്ഥാനത്തെ കോണ്‍ഗ്രസ്‌ എംപി മൂന്ന്‌ സ്ത്രീകളെ പലപ്പോഴായി വാഴിച്ചപ്പോഴാണ്‌ കോണ്‍ഗ്രസില്‍ സ്ത്രീകളോട്‌ കടുത്ത അയിത്തം. സ്ത്രീ ശാക്തീകരണം ഇനി ഏക എംഎല്‍എ ജയലക്ഷ്മിയുടെ കൈയില്‍. ശ്രീമതി ടീച്ചറെപ്പോലെ നിയമസഭാ ഹാളിലെ സ്പിരിറ്റിന്റെ മണം പുറംലോകത്തെ അറിയിക്കാന്‍ ഒരാളുവേണ്ടെ?

ഒക്ലോഫോബിയ എന്നൊരു രോഗമുണ്ട്‌. ആള്‍ക്കൂട്ടത്തെ ഭയക്കുന്നതാണ്‌ ലക്ഷണം. ഇതിന്റെ വൈറസ്‌ കിട്ടുമെങ്കില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ കുറേശ്ശെ കുത്തിവെക്കുന്നത്‌ നന്നായിരിക്കും. കാമറയുടെ മുന്നിലേക്കുള്ള തള്ളിക്കയറ്റം അത്ര ശക്തമാണ്‌.

Sunday, 22 May 2011

സിനിമാ സബ്സിഡി വര്‍ദ്ധിപ്പിക്കുന്നത്‌ പരിഗണിക്കും: മന്ത്രി ഗണേശ്കുമാര്‍

Posted On: Sun, 22 May 2011 21:48:49

തിരുവനന്തപുരം: സിനിമാ നിര്‍മ്മാണത്തിന്‌ സബ്സിഡി വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന്‌ മന്ത്രി കെ.ബി.ഗണേശ്കുമാര്‍ അറിയിച്ചു. മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി കൂടിയാലോചിച്ച്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. തിരുവനന്തപുരത്ത്‌ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ്‌ മന്ത്രി ഇതറിയിച്ചത്‌. സബ്സിഡി വര്‍ദ്ധിപ്പിക്കണമെന്നതുള്‍പ്പടെ ചലച്ചിത്ര പുരസ്കാര ജൂറി സര്‍ക്കാരിന്‌ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്‌ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

Comment: Not only this. Consider subsidy for better food and facilities for prisoners also.
K A Solaman

Friday, 20 May 2011

രജനീകാന്തിന്റെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍




Posted on: 20 May 2011


ചെന്നൈ: രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന നടന്‍ രജനീകാന്തിന്റെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമായി വരുന്നതായാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ശ്വാസകോശത്തില്‍ അണുബാധയുള്ളത് കുറഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും ഹീമോ ഡയാലിസിസ് തുടരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Comment: People all over the globe pray for his health. Let him come out of the hospital safely.
K A Solaman

Thursday, 19 May 2011

ചെന്നിത്തലയ്ക്ക്‌ പകരം സുധീരന്‌ സാധ്യത











Posted On: Thu, 19 May 2011 19:58:45

തിരുവനന്തപുരം : മന്ത്രിസ്ഥാനം ഏറ്റെടുത്താലും ഇല്ലെങ്കിലും രമേശ്‌ ചെന്നിത്തലയെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന്‌ നീക്കും. ഇക്കാര്യം ചെന്നിത്തലയോട്‌ കോണ്‍ഗ്രസ്സ്‌ നേതൃത്വം വ്യക്തമാക്കി.

കേരളത്തില്‍ കോണ്‍ഗ്രസ്സിന്‌ പ്രതീക്ഷിച്ച വിജയം കിട്ടാതിരിക്കാന്‍ കാരണം ചെന്നിത്തലയുടെ സ്ഥാനാര്‍ത്ഥിത്വം ആണെന്ന നിഗമനത്തിലെത്തിയ നേതൃത്വം. വി.എം. സുധീരനെ അധ്യക്ഷനാക്കാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. ദല്‍ഹിക്ക്‌ പുറപ്പെടുംമുമ്പ്‌ ഉമ്മന്‍ചാണ്ടി സുധീരനുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ഇന്നലെ ദല്‍ഹിയില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന്‌ ആഗ്രഹിക്കുന്നതായി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്‌.

തെരഞ്ഞെടുപ്പിന്‌ ശേഷം കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരും മുന്‍പേ ചെന്നിത്തല നടത്തിയ പരസ്യപ്രസ്താവനയും കോണ്‍ഗ്രസ്‌ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പിന്‌ ശേഷവും മുഖ്യമന്ത്രിയാകാന്‍ ചെറിയ ശ്രമം ചെന്നിത്തല നടത്തിയിരുന്നു. വിശാല ഐ ഗ്രൂപ്പിന്റെ പേരില്‍ ജയിച്ച എംഎല്‍എമാരുടെ യോഗവും ചേര്‍ന്നു.

Comment: A welcome move on the part of Congress High Command.
-K A Solaman

കൂത്തുപറമ്പ്‌ കോടതിയില്‍ മജിസ്‌ട്രേട്ടിന്‌ ചെരുപ്പേറ്‌,കണ്ണൂരില്‍ വൈസ്‌ചാന്‍സലറെ പൂട്ടിയിട്ടു

Posted On: Thu, 19 May 2011

കണ്ണൂര്‍‌: കൂത്തുപറമ്പ്‌ ഫസ്റ്റ്ക്‌ളാസ്‌ മജിസ്‌ട്രേട്ട്‌ വി. ശ്രീജക്ക്‌ നേരെ ചെരുപ്പേറ്‌. ചാരായകേസില്‍ പ്രതിയായ ഹരിപ്പാട്‌ സ്വദേശി ജെ. രവീന്ദ്രന്‍ (60) ആണ്‌ മജിസ്‌ട്രേറ്റിന്‌ നേരെ ചെരുപ്പെറിഞ്ഞത്‌.

ഇന്ന്‌ രാവിലെ 11.30 ഓടെ കോടതിയില്‍ വച്ചാണ്‌ സംഭവം. കൊട്ടിയൂരില്‍ വച്ച്‌ എക്‌സൈസ്‌ സംഘമാണ്‌ രവീന്ദ്രനെ അറസ്റ്റ്‌ ചെയ്‌തിരുന്നത്‌. കൂത്തുപറമ്പ്‌ ഫസ്റ്റ്ക്‌ളാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌ കേസിന്റെ വിചാരണ നടന്നുവരുന്നത്‌


Posted On: Thu, 19 May 2011

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ. മൈക്കിള്‍ തരകനെ കെ.എസ്.യു എംപ്ലോയ്സ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ മുറിയില്‍ പൂട്ടിയിട്ടു. ഐ.ടി, ബയോടെക് പ്രതിനിധികളെ സിന്‍ഡിക്കെറ്റ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണിത്.

വൈസ് ചാന്‍സലറെ സിന്‍ഡിക്കെറ്റ് അംഗം ജെയിംസ് മാത്യുവിന്റെ നേതൃത്വത്തിലുള്ളവര്‍ മോചിപ്പിക്കാന്‍ ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തില്‍ പൊലീസുകാരനു പരുക്കേറ്റു. സര്‍വകലാശാലയില്‍ ഐ.ടി, ബി.ടി വിദഗ്ദ്ധരെ നിയമിച്ചതില്‍ വനിതാസംവരണം പാലിച്ചില്ലെന്ന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കറ്റ്‌ യോഗം കൂടുന്നതിനിടെയാണ് വൈസ്‌ ചാന്‍സലറെ പൂട്ടിയിട്ടത്.

Comment

These are all welcome gestures for the New Oommen Chandy Ministry. More in the offing from Kannur
-K A Solaman

Tuesday, 17 May 2011

വിമാന ഇന്ധനത്തേക്കാള്‍ വില പെട്രോളിന്
















Posted on: 17 May 2011

കൊച്ചി: പെട്രോള്‍വില ശനിയാഴ്ച ലിറ്ററിന് അഞ്ചുരൂപ ഉയര്‍ത്തിയതോടെ വിമാന ഇന്ധനത്തേക്കാള്‍ വില പെട്രോളിനായി. സമ്പന്നര്‍ യാത്രചെയ്യുന്ന വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന് കുറഞ്ഞവിലയും ബൈക്കിലും ത്രിചക്ര വാഹനത്തിലും കാറിലും ഉപയോഗിക്കുന്ന പെട്രോളിന് ഉയര്‍ന്ന വിലയും ഈടാക്കുന്നത് വിരോധാഭാസമായി.

കൊച്ചിയില്‍ വിമാന ഇന്ധനത്തിന് ലിറ്ററിന് 62.06 രൂപയാണ്. 72 സീറ്റുവരെയുള്ള ചെറിയ എടിആര്‍ വിമാനങ്ങള്‍ക്ക് അടിക്കുന്ന ഇന്ധനത്തിനാവട്ടെ, 50.02 രൂപയും. അതേസമയം, പെട്രോളിന്റെ ചില്ലറവില എറണാകുളം ജില്ലയില്‍ 66.88 രൂപയാണ്. വിദൂര ജില്ലയായ വയനാട്ടില്‍ 67.53 രൂപ നല്‍കണം. വിമാന ഇന്ധനത്തിന് കസ്റ്റംസ്തീരുവയും എകൈ്‌സസ് തീരുവയും ഇല്ലാത്തതാണ് കുറഞ്ഞവിലയ്ക്ക് ലഭിക്കാന്‍കാരണം. പെട്രോളിനും ഡീസലിനും 7.5 ശതമാനം കസ്റ്റംസ്തീരുവയുണ്ട്. പെട്രോളിനാണെങ്കില്‍ ലിറ്ററിന് എട്ടുരൂപയാണ് എകൈ്‌സസ്തീരുവ. ലോകമെങ്ങും വിമാന ഇന്ധനത്തിനാണ് വിലക്കൂടുതല്‍. ഇന്ത്യയിലാണ് ഈ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നത്

Comment: Hereinafter poor people will be permitted to travel in plane and rich people will be asked to use motor bike only!

K A Solaman

Monday, 16 May 2011

കോണ്‍ഗ്രസ്-മാണി തര്‍ക്കം തുടരുന്നു











Posted On: Mon, 16 May 2011

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി കോണ്‍ഗ്രസ് -മാണി തര്‍ക്കം തുടരുന്നു. ഇന്ന് നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ ഒന്നും ആയില്ലെന്നും ഇനിയും ചര്‍ച്ച തുടരുമെന്നും മാണി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ചര്‍ച്ചകളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നത്തെ ചര്‍ച്ച. നാല് മന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കെ.എം മാണി. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലും കെ.എം മാണി നാല് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലിത് കോണ്‍ഗ്രസ് അംഗീകരിച്ചില്ല. തുടര്‍ന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മധ്യസ്ഥതയ്ക്ക് എത്തുകയായിരുന്നു.

Comment: Mani with 9 members in the Assembly need 4 ministers. Then it is reasonable for Muslim League with 20 members to ask for 10 ministerial berths.
Even if Mani's demand is met his broad mustache would remain curved down.

- K A solaman

Saturday, 14 May 2011

പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു











Posted On: Sat, 14 May 2011

ന്യൂദല്‍ഹിഃ പെട്രോള്‍ വില ലിറ്ററിന്‌ അഞ്ച്‌ രൂപ വര്‍ദ്ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. വില വര്‍ദ്ധന ഇന്ന്‌ അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.വില ഉയര്‍ത്താനുള്ള എണ്ണക്കമ്പനികളുടെ നിര്‍ദ്ദേശം കേന്ദ്രമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ഒമ്പത്‌ മാസത്തിനിടെ ഇത്‌ അഞ്ചാം തവണയാണ്‌ പെട്രോളിന്‌ വില വര്‍ദ്ധിപ്പിക്കുന്നത്‌. ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിപ്പിക്കാനും സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദമുണ്ട്. ലിറ്ററിന് എട്ടു രൂപ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

Comment: Rs 2 for one kg rice and Rs 67 for one litre petrol. What a cucumber state is this country!

Friday, 13 May 2011

72/140- നേരിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാ‍രത്തില്‍







Posted On: Fri, 13 May 2011

തിരുവനന്തപുരം: നേരിയ ഭൂരിപക്ഷത്തോടെ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തി. 140 സീറ്റുകളിലേക്ക്‌ നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ്‌ 72 സീറ്റും, എല്‍.ഡി.എഫ്‌ 68 സീറ്റും നേടി. ഇക്കുറി അക്കൗണ്ട്‌ തുറക്കുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും അവസാനവട്ടം ബി.ജെ.പി പിന്നാക്കം പോയി.
Comment: Sleepless nights await Oommen Chandy. It is very tough to sail over with Virendra Kumar, Shibu Baby John, T M Jacob and all other ministerial berth mongers.
-K A Solaman

Wednesday, 11 May 2011

അധികൃതരുടെ പിടിവാശി: എഞ്ചി. എന്‍ട്രന്‍സ്‌ നടന്നില്ല

Thu, May 12, 2011


തിരുവനന്തപുരം: അഖിലേന്ത്യാ എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷ നടന്ന സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രങ്ങളില്‍ സംഘര്‍ഷം. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതുടര്‍ന്ന്‌ മാറ്റിയ പ്രവേശന പരീക്ഷ നടന്ന തിരുവനന്തപുരം മുക്കോല സെന്റ്‌ തോമസ്‌ സ്കൂളിലും കൊച്ചി വടുതല ചിന്‍മയ സ്കൂളിലുമാണ്‌ സംഘര്‍ഷമുണ്ടായത്‌. ഇന്നലെ രാവിലെ 9.30 നാണ്‌ സംഭവം. ചോദ്യപേപ്പര്‍ ചോര്‍ന്നതിനുശേഷം പുതിയതായി രജിസ്റ്റര്‍ ചെയ്യാതെ കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന അധികൃതരുടെ നിലപാടാണ്‌ പ്രശ്നങ്ങള്‍ക്കിടയാക്കിയത്‌. വിദ്യാര്‍ത്ഥികളെ പരീക്ഷാഹാളിലേയ്ക്ക്‌ കടത്തിവിടുന്നതിനും അധികൃതര്‍ അനുവദിച്ചില്ല.

=Comment: Enter the Entrance Dragon!
Students and their parents need not worry. Haven't you hall heard of the story of a young Computer Enginner running 'thattukada'?

K A solaman

ഒരുത്തന്‍!











കെ.എ.സോളമന്‍

Posted On: Janmabhumi Thu, 12 May 2011

ഒരുത്തിയെ ഒരുത്തന്‍ 'ഒരുത്തി' എന്നുവിളിച്ചാല്‍ വിളിച്ചവനെ മറ്റൊരുത്തന്‍ 'ഒരുത്തന്‍' എന്നുവിളിക്കുമെന്നത്‌ കാലഗതി. സിന്ധുജോയിയെയാണ്‌ മുഖ്യന്‍ 'ഒരുത്തി'യെന്ന്‌ വിളിച്ചതെന്ന്‌ ചാനല്‍ മൊഴി. ഐസക്ജിയുടെ കുര്‍ത്തായിലും ബേബിജിയുടെ വെള്ളക്കുപ്പായത്തിലും തൂങ്ങി നടക്കുകയായിരുന്ന സിന്ധുജി. അപ്പോഴാണ്‌ അക്കരെയിരുന്നു ഈഡന്‍സായിപ്പു ട്വിറ്ററിലൂടെ ട്വിറ്റു ചെയ്തത്‌. മറ്റൊന്നുമാലോചിച്ചില്ല, ഉമ്മന്‍ചാണ്ടിയെ 'പിതാവാ'യി കണ്ട്‌ ആറ്റിലേക്ക്‌ ചാടി.

ചാടിയത്‌ ഏതോ ഒരുത്തി എന്നു മുഖ്യനും. പിന്നീട്‌ 'ഒരുത്തി'യെ ചുറ്റിപ്പറ്റിയായിരുന്നു കുറെ ചെണ്ടമേളം. താന്‍ ആക്ഷേപിക്കുകയായിരുന്നില്ല, അഭിനന്ദിക്കുകയായിരുന്നുവെന്ന്‌ പറഞ്ഞുതീരുംമുമ്പെ ഇതാ തന്നെ വിളിച്ച്‌ അഭിനന്ദിച്ചിരിക്കുന്നു ഒരുത്തന്‍, മറ്റാരുമല്ല, നായര്‍സേവനസംഘടനയുടെ പുതിയ അവതാരം സുകുമാരന്‍ നായര്‍. 'സംസ്കാരമില്ലാത്ത ഒരുത്തന്‍' എന്നാണ്‌ കേരള മുഖ്യമന്ത്രിയെ സുകുമാരന്‍ നായര്‍ സ്വകാര്യ സംഭാഷണത്തില്‍ വിശേഷിപ്പിച്ചത്‌. ഇന്നിപ്പോള്‍ സ്വകാര്യസംഭാഷണങ്ങളെല്ലാം ചാനല്‍ ലൈവ്‌ ആയതിനാല്‍ ജനം അതുകേള്‍ക്കുകയും മൂക്കിന്‍തുമ്പത്തുവിരല്‍ മുട്ടിക്കുകയും ചെയ്തു.

സ്വകാര്യസംഭാഷണം ഇങ്ങനെയെങ്കില്‍ പൊതുസംഭാഷണം എങ്ങനെയാവും എന്ന സംശയം പരമസാധുവായ കോതര്‍കാടു കരയോഗം സെക്രട്ടറി പരമുപിള്ളയ്ക്ക്‌ ഉണ്ട്‌. അടിച്ചുടച്ച ജനല്‍പ്പാളികള്‍ കരയോഗം ഓഫീസ്‌ കെട്ടിടത്തില്‍ മറ്റീവ്ക്കുന്ന തിരക്കിലാണ്‌ പരമുപിള്ള. തകര്‍ക്കാന്‍ കുരിശ്ശടിയും ശ്രീനാരായണപ്രതിഷ്ഠയും ലഭ്യമല്ലാത്തതിനാല്‍ കരയോഗം ഓഫീസുകള്‍ എടിഎം കൗണ്ടറുകള്‍ എന്നു കണ്ടു തകര്‍ക്കുകയാണ്‌ സമുദായ വിദ്വേഷികള്‍.

ഇവരില്‍ നല്ല നായന്മാരായി ആരുമില്ല എന്ന സംശയവും അവശേഷിക്കുന്നു. സുകുമാരന്‍നായര്ട എതിര്‍പ്പ്‌ അച്യുതാനന്ദനോടാ, അല്ലാതെ വൈക്കം വിശ്വനോടൊ പാര്‍ട്ടിയോടൊ അല്ല. സുകുമാരന്‍നായരെപ്പോലെ, സിന്ധുജോയിക്കും ജോണ്‍ ബ്രിട്ടാസിനുമൊക്കെ എതിര്‍ക്കാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ ആകെ ഒരാളേയുള്ളൂ, പാര്‍ട്ടിയുടെ തന്നെ മുഖ്യമന്ത്രി അച്യുതാനന്ദന്‍. പിണറായിയും ഐസക്കും ബേബിയും സിന്ധുജോയിക്ക്‌ വാഴ്ത്തപ്പെട്ടവരായപ്പോള്‍ അച്യുതാനന്ദന്‍ വീഴ്ത്തപ്പെട്ടവന്‍!

രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെതായി ഒരു ചിട്ടവട്ടമുണ്ട്‌. അടുത്തൂണ്‍ പറ്റാന്‍ ഒരു കൊല്ലം ബാക്കിയിരിക്കെ വോളന്ററി റിട്ടയര്‍മെന്റ്‌ സ്വീകരിച്ച്‌ എല്ലാ ആനുകൂല്യവും കൈപറ്റും. കൂട്ടത്തില്‍ ബാങ്കിന്റെ കുറെ ഡെപ്പോസിറ്റര്‍മാരുടെ പേരും കണക്കും ചോര്‍ത്തി ഏതെങ്കിലും പുതുതലമുറ ബാങ്കിന്‌ കൈമാറും. റിട്ടയേര്‍ഡ്‌ ട്രഷറി ഓഫീസര്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മാനേജരാകുംപോലെ ഏതെങ്കിലും ഹൈടെക്‌ ബാങ്കില്‍ ജോലിയും സ്വീകരിക്കും. എന്നിട്ട്‌ തന്റെ മാതൃസ്ഥാപനത്തിലെ ഡെപ്പോസിറ്റുകള്‍ ഊറ്റാന്‍ ശ്രമിക്കുന്നതാണ്‌ മുഖ്യ പണി. കൈരളി ചാനലില്‍ ഡെപ്പോസിറ്റ്‌ ചെയ്തിട്ട്‌ കാല്‍ക്കാശ്‌ വരുമാനമില്ലാതെ നില്‍ക്കുന്ന ഒരുകൂട്ടം ഡെപ്പോസിറ്റ്‌ സഖാക്കളുണ്ട്‌. ഇവരില്‍ കുറെപ്പേരെ മുന്‍ എംഡിക്‌ക്‍അറിയാം. ഇവരെയെല്ലാ മൊത്തത്തില്‍ വിലക്കെടുത് കന്‍ റൂപര്‍ട്ട്മര്‍ഡക്‌ ന്യൂയോര്‍ക്കില്‍നിന്ന്‌ വിമാനം കയറണമെന്നില്ല. ഏതെങ്കിലും വാല്യക്കാരനെ അയച്ചാല്‍ മതി, ലിസ്റ്റ്‌ ജോണ്‍ബ്രിട്ടാസിന്റെ കൈയിലുണ്ട്‌. 100 രൂപാ വിലയുള്ള ഷെയറിന്‌ 10000 രൂപാ ഓഫര്‍ ചെയ്താല്‍ ഏത്‌ സഖാവാണ്‌ വില്‍ക്കാതിരിക്കുക, കൈരളി ചാനലിന്റെ സ്ഥിരം പ്രേക്ഷകര്‍ക്ക്‌ ഇനി നല്ല കാലം. കുട്ടനാട്ടിലെ കറ്റമെയ്ത്തും ചക്രം ചവിട്ടും നാടന്‍പാട്ടുസീനും കണ്ടു തലചെകിടിച്ചവര്‍ക്ക്‌ ഇനി അമേരിക്കന്‍ സുന്ദരിമാരുടെ ഫാഷന്‍ ഷോയും കാണാം. ജോണ്‍ബ്രിട്ടസ്‌, റൂപര്‍ട്ട്‌ മര്‍ദ്ധാക്കിനൊപ്പം ചേര്‍ന്നതോടെ കൈരളിയും പ്രേക്ഷകരും രക്ഷപ്പെട്ടു.

ബ്രിട്ടാസിനും വിരോധം മുഖ്യനോടാണ്‌. പിണറായി ബ്രിട്ടാസിന്‌ സംരക്ഷകനാക്കുമ്പോള്‍ അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവന്റെ വെറുക്കപ്പെട്ടവന്‍. സുകുമാരന്‍നായര്‍ക്കും സിന്ധുവിനും ജോണ്‍ബ്രിട്ടാസിനും കെന്‍ കുഞ്ഞഹമ്മദിനും കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കും അച്യുതാനന്ദന്‍ 'ഒരുത്തന്‍' ആകാന്‍ എന്താ കാരണം? അദ്ദേഹം എന്തുചെയ്തെന്നാണ്‌ പറയുന്നത്‌? "കയ്യാമം കയ്യാമം" എന്നു നാമജപം നടത്തുന്നതല്ലാതെ അദ്ദേഹം ആരെയെങ്കിലും കയ്യാമം വെച്ചു ജയിലടച്ചോ? പിള്ളയെ ജയിലിലടച്ചത്‌ സുപ്രീംകോടതിയാണ്‌. കല്‍മാഡി തീഹാര്‍ ജയിലില്‍ ഇരുന്ന്‌ കള്ളന്മാരെ സംഘടിപ്പിച്ച്‌ ഒളിമ്പിക്സ്‌ നടത്താന്‍ പോകുന്നത്‌ അച്യുതാന്ദന്‍ കാരണമാണോ? തിഹാര്‍ ജയിലില്‍ എ.രാജ ഒരുലക്ഷത്തി എഴുപത്താറായിരം കോടിയുടെ പെരുക്കങ്ങള്‍ ഉരുവിടാന്‍ അച്യുതാനന്ദന്‍ എന്തെങ്കിലും ചെയ്തോ? സുകുമാരന്‍ നായര്‍ പറഞ്ഞ 'ഒരുത്തന്‍' പ്രയോഗം ഇരുമ്പുണ്ടയല്ലേ തുപ്പിയതുപോലെ തിരികെ എടുത്തുവിഴുങ്ങാന്‍?

സ്ത്രീയുടെ ശരീരത്തില്‍ കൊത്തുപണികള്‍ കൂടുതലെന്ന്‌ കഥാകാരി പ്രിയ എ.എസ്‌. പുരുഷശരീരത്തിലെ കൊത്തുപണികള്‍ കാണാത്തതുകൊണ്ട്‌ തോന്നുന്നതാണിത്‌. കൊത്തുപണിയെക്കുറിച്ച്‌ അതുള്ളവര്‍ പറയട്ടെ.

Sunday, 8 May 2011

സുകുമാരന്‍ നായര്‍ക്കെതിരെ വെള്ളാപ്പള്ളി










Posted On: Sun, 08 May 2011

കൊച്ചി: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജി സുകുമാരന്‍ നായര്‍ പറഞ്ഞതുപോലുള്ള വര്‍ത്തമാനം ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേന്‍ പറഞ്ഞു.

സുകുമാരന്‍ നായര്‍ പറഞ്ഞത് അല്‌പ്പത്തരമാണെന്നും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു. കേരളത്തിലെ ഒരു മുഖ്യമന്ത്രിയെക്കുറിച്ച് ഒരു സമുദായ നേതാവും ഇത്രയും തരംതാണ പദപ്രയോഗം നടത്തിയിട്ടില്ല. അല്പന് അര്‍ഥം കിട്ടിയതുപോലെയാണ് സുകുമാരന്‍ നായര്‍.

Comment: Nair-Ezhava Unity Zindabad! Beware of a communal war.
-K A Solaman

Saturday, 7 May 2011

ബി.എസ്.എന്‍.എല്‍. 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ നല്‍കും








Posted on: 07 May 2011


കൊച്ചി: നടപ്പുസാമ്പത്തികവര്‍ഷം എറണാകുളം എസ്.എസ്.എ.യില്‍ ബി.എസ്.എന്‍.എല്‍. 20 ലക്ഷം ജി.എസ്.എം. മൊബൈല്‍ കണക്ഷനുകള്‍ നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍. എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു. 40,000 ത്രീജി കണക്ഷനുകള്‍ ഉള്‍പ്പെടെയാണിത്.

നിലവില്‍ 10 ലക്ഷം കണക്ഷനുകളാണുള്ളത്. ഈ വര്‍ഷം എറണാകുളം എസ്.എസ്.എ.യില്‍ 40,000 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 12,000 വൈമാക്‌സ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 30,000 ലാന്‍ഡ് ലൈന്‍ കണക്ഷനുകളും നല്‍കും. ഉപഭോക്താവിന്റെ കെട്ടിടപരിസരത്തേക്ക് ഒപ്ടിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് 16,000 ഫൈബര്‍ ടു ഹോം ജീ പോണ്‍ കണക്ഷനുകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ഉല്പന്നങ്ങളുടെ തത്‌സമയ ലഭ്യതയും പരാതി പരിഹാരവും ഉറപ്പാക്കുന്നതിനായി ഈ മാസം കസ്റ്റമര്‍ ഡിലൈറ്റ് മാസമായി ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും മേളകള്‍ സംഘടിപ്പിക്കും.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്നതിനുശേഷം മറ്റു സേവനദാതാക്കളിലേക്ക് മാറിയവരെ അപേക്ഷിച്ച്, ഏകദേശം 8508 വരിക്കാരെ പുതിയതായി നേടിയെടുക്കാന്‍ ബി.എസ്.എന്‍.എല്ലിന് സാധിച്ചതായി പി.ടി. മാത്യു അവകാശപ്പെട്ടു. എറണാകുളം എസ്.എസ്.എ.യില്‍ ഏകദേശം 1350 ഉപഭോക്താക്കള്‍ വരിക്കാരായെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ റീചാര്‍ജുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Comment:The BSNL think that there are about 20 lakh fools still remain in Kerala to be hoodwinked by them.
It is a welcome to see the General Manager has understood the broad feeling among public that the response from the BSNL was inadequate compared to private cellular providers in the country. However, his attempt to seek cooperation of his employees to attract more customers will never work out in the present circumstance. Most of the BSNL employees are customer unfriendly.
-K A Solaman

Friday, 6 May 2011

രാജയെ തള്ളി കനിമൊഴി












Posted On: Fri, 06 May 2011

ന്യൂദല്‍ഹി: ടൂ ജി സ്‌പെക്‌ട്രം കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയുടെ മകളും, ഡി.എം.കെ എം.പിയുമായ കനിമൊഴി ദല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

സ്‌പെക്‌ട്രം ഇടപാടില്‍ തനിക്ക്‌ യാതൊരു പങ്കും ഇല്ലെന്നും എല്ലാ ഗൂഢാലോചനകളും നടത്തിയത്‌ അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ.രാജയാണെന്നും കനിമൊഴി കോടതിയെ അറിയിച്ചു. കലൈഞ്ജര്‍ ടി.വിയുടെ ഓഹരി ഉടമ മാത്രമാണ്‌ താനെന്നും കനിമൊഴി കോടതിയില്‍ ബോധിപ്പിച്ചു. കനിമൊഴിക്ക് പുറമേ കലൈഞ്ജര്‍ ടി.വി എം.ഡി ശരത്‌ കുമാറും കോടതിയില്‍ ഹാജരായി.

കനിമൊഴിക്ക് 20 ശതമാനവും കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് 60 ശതമാനവും ഓഹരിയുള്ള കലൈഞ്ജര്‍ ടി.വിക്ക് സ്പെക്ട്രം ഇടപാടില്‍ 214 കോടി രൂപയുടെ കൈക്കൂലി ലഭിച്ചതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്തു, കൈക്കൂലി വാങ്ങി എന്നീ കുറ്റങ്ങളാണ് കനിമൊഴിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Comment: Best friend is the worst foe. Another subject for poetess Kanimozhi to write a poem. History repeats first as a tragedy, then as a comedy.

Thursday, 5 May 2011

ഓപ്പറേഷന്‍ സിസേറിയന്‍!














കെ.എ. സോളമന്‍

Janmabhumi daily dated 5 May 11

"സുഖക്ഷൗരത്തിന്‌ 7'ഒ-ക്ലോക്ക്‌, സുഖപ്രസവത്തിന്‌ സിസേറിയന്‍' ഇതാണ്‌ രാജ്യാന്തര പ്രസിദ്ധമായ ചേര്‍ത്തല താലൂക്ക്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്സ്‌ ആശുപത്രിയുടെ മുദ്രാവാക്യം. ചേര്‍ത്തല വീണ്ടും തലക്കെട്ടില്‍ സ്ഥാനം പിടിച്ചത്‌ കേന്ദ്ര ഡിഫന്‍സ്‌ മിനിസ്റ്റര്‍ മുട്ടം പള്ളിയില്‍ മുട്ടില്‍ വീണതുകൊണ്ടോ, പ്രവാസികാര്യ മന്ത്രി മരിച്ചുപോയ ഭാര്യയുടെ കട്ടൗട്ട്‌ വെച്ച്‌ തുലാഭാരം നടത്തിയതുകൊണ്ടോ, ഗൗരിയമ്മ 92-ാ‍ം വയസ്സില്‍ നിയമസഭയിലോട്ട്‌ മത്സരിച്ച്‌ ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയതുകൊണ്ടോ അല്ല. മറിച്ച്‌ ചേര്‍ത്തല സര്‍ക്കാര്‍ ആശുപത്രിയിലെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ നിരനിരയായി നിന്ന ഗര്‍ഭിണികളുടെ വയറ്‌ കീറിയതുകൊണ്ടാണ്‌. ചേര്‍ത്തല ആശുപത്രിയിലെ ഗൈനക്കുകളുടെ സാഹസിക പ്രകടനം ഏവരെയും ഞെട്ടിച്ചു.

ചേര്‍ത്തല താലൂക്കിന്റെ തീരദേശ മേഖലയാണ്‌ പള്ളിത്തോട്‌, മനക്കോടം, ഒറ്റമശ്ശേരി, തൈക്കല്‍ തുടങ്ങിയ സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ പട്ടിണി മാറണമെങ്കില്‍ ചാളയോ അയലയോ ചെമ്മീനോ കയറണം. ചാള കൂടുതല്‍ കയറിയാല്‍ പുഴുങ്ങി നെയ്യെടുക്കും. അയല കയറിയാല്‍ വയറുകീറി കുടല്‍ കളഞ്ഞ്‌ ഉപ്പുപുരട്ടി ഉണക്കും. ഉണക്ക അയലക്ക്‌ എന്താ ഡിമാന്റ്‌? അയലയുടെ വയര്‍ കീറുന്നതും ഉപ്പുപുരട്ടുന്നതും തൊഴിലുറപ്പിനേക്കാള്‍ ഭേദപ്പെട്ട പണിയാണ്‌. കൂടുതല്‍ അയലയുടെ വയര്‍ കീറിയാല്‍ കൂടുതല്‍ കാശ്‌. ചേര്‍ത്തല ഗവ. ആശുപത്രിയിലെ പേറെടുപ്പു ഡോക്ടര്‍മാര്‍ ഇതു മനസ്സിലാക്കിയിരിക്കുന്നു. ഒറ്റ നില്‍പിലാണ്‌ 10ഉം 12ഉം സിസേറിയന്‍ ഓപ്പറേഷനുകള്‍. വയറൊന്നിന്‌ ചാര്‍ജ്‌ 3000, അനസ്തേഷ്യ വേണമെങ്കില്‍ പിന്നൊരു അഞ്ഞൂറ്‌, കുളിപ്പിക്കലും കൈമാറലും നോക്കുകൂലിയുമായി പിന്നെയും വേണം 500. എങ്ങനെ നോക്കിയാലും 5000 കവിയില്ല.പ്രൈവറ്റ്‌ ആശുപത്രിയുമായി നോക്കുമ്പോള്‍ 5000 ലാഭം. അതുകൊണ്ട്‌ പാവപ്പെട്ട ഗര്‍ഭിണികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കാന്‍ ക്യൂവാണ്‌.

മാസശമ്പളം 60000 രൂപ കിട്ടിയാലും പോരെന്നാണ്‌ ഡോക്ടര്‍മാരുടെ സംഘടന. കൂടെക്കൂടെ അവര്‍ സമരവും നടത്തും. ബഞ്ചേത്‌, സിറിഞ്ചേത്‌ എന്നറിയാത്ത ശ്രീമതി ടീച്ചര്‍ ചോദിക്കുന്ന മുറക്ക്‌ ശമ്പളം കൂട്ടിക്കൊടുക്കയും ചെയ്യും. സംഘടനയിലൊക്കെ ഉണ്ടെങ്കിലും ചേര്‍ത്തല ഡോക്ടര്‍മാര്‍ക്ക്‌ ഈ വിധ പരാതികളൊന്നുമില്ല. അവര്‍ക്ക്‌ ദിവസം ഒന്ന്‌ രണ്ട്‌ സിസേറിയന്‍ കിട്ടിയാല്‍ മതി.പത്തെണ്ണം ചെയ്യുന്നവര്‍ക്ക്‌ ഒരു ദിവസത്തെ ആദായം 30000 രൂപ. അങ്ങനെ പത്ത്‌ ദിവസം കിട്ടിയാല്‍ മൂന്ന്‌ ലക്ഷം. 30 ദിവസത്തെ കണക്കൊക്കെ കൂട്ടി അവതരിപ്പിച്ചാല്‍ ലക്ഷങ്ങളുടെ കണക്കുകേള്‍ക്കുമ്പോള്‍ തല പെരുക്കുന്നവര്‍ക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമാകും. ഒന്നുറപ്പാണ്‌, മാസശമ്പളം 60000 രൂപ ഇവര്‍ക്ക്‌ മീന്‍ വാങ്ങാന്‍ തികയില്ല.

ദോശ ചുടുന്ന ലാഘവത്തില്‍ ചെയ്യുന്ന ഈ പണിക്ക്‌ ചേര്‍ത്തലയിലെ പെണ്ണുങ്ങളുടെ പൂര്‍ണ സഹകരണം ഡോക്ടര്‍മാരെ ആഹ്ലാദിപ്പിക്കുന്നത്‌ ഒട്ടൊന്നുമല്ല. പക്ഷേ ഈ കൂട്ടവയര്‍കീറല്‍ ലോകം അറിയില്ലെന്നാണ്‌ ഡോക്ടര്‍മാര്‍ കരുതിയത്‌. മാസ്‌ സിസേറിയന്‍ നടത്തിയെന്നുമാത്രമല്ല, കുഞ്ഞുങ്ങളെ നിലത്തുകിടത്തുകയും ചെയ്തു. സമരങ്ങളുടെ വേലിയേറ്റമായിരുന്നു ചേര്‍ത്തലയില്‍ പിന്നീട്‌. ഡിഫി, യൂത്ത്‌, യൂത്ത്‌ ലീഗ്‌, മഹിളകള്‍ തുടങ്ങി എല്ലാവരും ഗൈനക്ക്‌ വാര്‍ഡിലേക്ക്‌ മാര്‍ച്ച്‌. മറ്റൊരു സമരത്തിനും കാണാത്ത ജനമുന്നേറ്റത്തിന്റെ രഹസ്യം പിന്നീടാണ്‌ വ്യക്തമായത്‌. സിസേറിയന്‍കാരെയും ഗര്‍ഭിണികളെയും കുഞ്ഞുങ്ങളെയും ഒന്ന്‌ കണ്‍കുളിര്‍ക്കെക്കാണാമല്ലോ? എന്നാല്‍ ഒരുത്തന്‍ പോലും കുഞ്ഞുങ്ങള്‍ക്ക്‌ ഒരു കോലുമിഠായി വാങ്ങിക്കൊടുത്തില്ല.

മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന്‌ പറയുന്നതല്ലാതെ എന്തെങ്കിലും നടപടി എടുത്തതായി ജനത്തിന്‌ അറിയില്ല. പറഞ്ഞപടി നടപടി എടുത്തിരുന്നെങ്കില്‍ എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ മുഖ്യമന്ത്രി നിരാഹാരം ഇരിക്കേണ്ടിവരുമായിരുന്നോ?

കേരളത്തിലെ സ്കൂള്‍-കോളേജ്‌ കുമാരിമാര്‍ പ്ലാറ്റ്ഫോം ടിക്കേറ്റ്ടുത്ത്‌ കാത്തിരിപ്പാണ്‌ പാളത്തില്‍ ചാടാന്‍. മെയ്‌ ഒന്നിനാണ്‌ ഉറുമിവീരന്‍ യുവരാജാവ്‌ പൃഥ്വിരാജിന്റെ കല്യാണം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ്‌ മാധ്യമപ്രവര്‍ത്തകയെ വിവാഹം കഴിക്കുന്നതെന്ന്‌ അമ്മ മല്ലികാ സുകുമാരന്‍. അമ്മ ആരെയെങ്കിലും പണ്ട്‌ പ്രേമിച്ചിരുന്നോ? മകന്റെ എത്രാമത്തെ പ്രണയമാണെന്ന്‌ കൂടി പറയാമായിരുന്നു. കല്യാണത്തിന്റെ റണ്ണിംഗ്‌ കമന്ററി നടത്തി തരുണീമണികളുടെ ഉള്ളില്‍ തീകോരിയിടാതെ ഏതെങ്കിലും സ്പോണ്‍സര്‍മാരെ കിട്ടുമോയെന്നു നോക്കൂ. അഭിഷേക്‌-ഐശ്വര്യ വിവാഹം വന്‍ തുകക്കാണ്‌ വിറ്റുപോയത്‌. അത്രയ്ക്ക്‌ പ്രതീക്ഷിക്കേണ്ടെങ്കിലും ഒന്നുരണ്ട്‌ കോടിക്ക്‌ ലൈവ്‌ ടെലികാസ്റ്റ്‌ അനുവദിക്കാവുന്നതാണ്‌. മെയ്‌ ഒന്നിന്‌ വിവാഹം കഴിഞ്ഞാല്‍ മെയ്‌ മൂന്നിന്‌ മലേഷ്യയില്‍ സിനിമാ ഷൂട്ടിംഗ്‌. നവവധുവിനെ കൂട്ടുമോ കൂടെ?

Monday, 2 May 2011

ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടു






Posted On: Mon, 02 May 2011

വാഷിങ്‌ടണ്‍‍: ആഗോള ഭീകരനും അല്‍-ഖ്വയ്ദ തലവനുമായ ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിനടുത്തുവച്ച് അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ലാദന്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രിയോടെയാണ് സി.ഐ.എ കമാന്റോകളുടെ നേതൃത്വത്തില്‍ അമേരിക്കന്‍ സേന ആക്രമണം നടത്തിയത്.
ഇസ്ലാമാദിനടുത്തുള്ള അബോട്ടാബാദിലെ പാക്കിസ്ഥാന്‍ മിലിട്ടറി അക്കാദമിക്ക് അടുത്താണ് ഒസാമ ഒളിവില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി അമേരിക്ക നടത്തിയ വേട്ടയ്ക്കും തെരച്ചിലിനും ഒടുവിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നത്.

ഇസ്ലാമാബാദിലെ ഒരു വീട്ടില്‍ ലാദന്‍ ഒളിച്ചു താമസിക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ വിവരം കിട്ടി. ഇസ്ലാമാബാദ് നഗര പ്രാന്തത്തിലുള്ള ഈ വീട് മാസങ്ങളായി അമേരിക്കന്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ ഞായറാഴ്ച നടന്ന വെടിവയ്പിലാണ് ലാദന്‍ കൊല്ലപ്പെട്ടത്. വൈറ്റ് ഹൌസില്‍ വിളീച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ലാദന്റെ മരണം സ്ഥിരീകരിച്ചു. ഭീകര വിരുദ്ധ യുദ്ധത്തിന്റെ വിജയമാണ് ലാദന്റെ മരണമെന്ന് അദ്ദേഹം പറഞ്ഞു.

Comment:Osama is dead, fear is not. Truthfully people are yet to feel safe. People all over the world are indebted to all those soldiers who have risked their lives for get rid of Osama.

K A Solaman

Sunday, 1 May 2011

അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു















Posted on: 01 May 2011


കോഴിക്കോട്: അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സൂചന. ഇതിനെത്തുടര്‍ന്ന് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ തുടങ്ങാന്‍ വൈകും.ചോദ്യപേപ്പര്‍ ലഖ്‌നൗവിലെ പൊതുവിപണിയില്‍ ലഭ്യമായെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് യു.പി പ്രത്യേക ദൗത്യസേന ഒരാളെ അറസ്റ്റു ചെയ്തു.

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ടാമത്തെ സെറ്റ് ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പുതിയ സമയക്രമം അനുസരിച്ച് ആദ്യപേപ്പര്‍ ഉച്ചക്ക് 12 മുതല്‍ 3 മണിവരെയും രണ്ടാമത്തെ പേപ്പര്‍ വൈകിട്ട് 5 മുതല്‍ 8 വരെയും നടക്കും.

Comment: It is a fierce drill for the students and parents. If the second question paper also out, the schedule of examination with third question paper kept in Albarack Bank is from 9 to 12 and then from 1 to 3 in the night! Who said India is not a wonderful country?
-K A Solaman