Monday, 2 May 2011

ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടു






Posted On: Mon, 02 May 2011

വാഷിങ്‌ടണ്‍‍: ആഗോള ഭീകരനും അല്‍-ഖ്വയ്ദ തലവനുമായ ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിനടുത്തുവച്ച് അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ലാദന്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രിയോടെയാണ് സി.ഐ.എ കമാന്റോകളുടെ നേതൃത്വത്തില്‍ അമേരിക്കന്‍ സേന ആക്രമണം നടത്തിയത്.
ഇസ്ലാമാദിനടുത്തുള്ള അബോട്ടാബാദിലെ പാക്കിസ്ഥാന്‍ മിലിട്ടറി അക്കാദമിക്ക് അടുത്താണ് ഒസാമ ഒളിവില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി അമേരിക്ക നടത്തിയ വേട്ടയ്ക്കും തെരച്ചിലിനും ഒടുവിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നത്.

ഇസ്ലാമാബാദിലെ ഒരു വീട്ടില്‍ ലാദന്‍ ഒളിച്ചു താമസിക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ വിവരം കിട്ടി. ഇസ്ലാമാബാദ് നഗര പ്രാന്തത്തിലുള്ള ഈ വീട് മാസങ്ങളായി അമേരിക്കന്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ ഞായറാഴ്ച നടന്ന വെടിവയ്പിലാണ് ലാദന്‍ കൊല്ലപ്പെട്ടത്. വൈറ്റ് ഹൌസില്‍ വിളീച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ലാദന്റെ മരണം സ്ഥിരീകരിച്ചു. ഭീകര വിരുദ്ധ യുദ്ധത്തിന്റെ വിജയമാണ് ലാദന്റെ മരണമെന്ന് അദ്ദേഹം പറഞ്ഞു.

Comment:Osama is dead, fear is not. Truthfully people are yet to feel safe. People all over the world are indebted to all those soldiers who have risked their lives for get rid of Osama.

K A Solaman

No comments:

Post a Comment