Friday, 6 May 2011
രാജയെ തള്ളി കനിമൊഴി
Posted On: Fri, 06 May 2011
ന്യൂദല്‍ഹി: ടൂ ജി സ്‌പെക്‌ട്രം കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകളും, ഡി.എം.കെ എം.പിയുമായ കനിമൊഴി ദല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
സ്‌പെക്‌ട്രം ഇടപാടില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്നും എല്ലാ ഗൂഢാലോചനകളും നടത്തിയത് അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ.രാജയാണെന്നും കനിമൊഴി കോടതിയെ അറിയിച്ചു. കലൈഞ്ജര്‍ ടി.വിയുടെ ഓഹരി ഉടമ മാത്രമാണ് താനെന്നും കനിമൊഴി കോടതിയില്‍ ബോധിപ്പിച്ചു. കനിമൊഴിക്ക് പുറമേ കലൈഞ്ജര്‍ ടി.വി എം.ഡി ശരത് കുമാറും കോടതിയില്‍ ഹാജരായി.
കനിമൊഴിക്ക് 20 ശതമാനവും കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് 60 ശതമാനവും ഓഹരിയുള്ള കലൈഞ്ജര്‍ ടി.വിക്ക് സ്പെക്ട്രം ഇടപാടില്‍ 214 കോടി രൂപയുടെ കൈക്കൂലി ലഭിച്ചതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്തു, കൈക്കൂലി വാങ്ങി എന്നീ കുറ്റങ്ങളാണ് കനിമൊഴിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comment: Best friend is the worst foe. Another subject for poetess Kanimozhi to write a poem. History repeats first as a tragedy, then as a comedy.
Subscribe to:
Post Comments (Atom)
No comments:
Post a Comment