Tuesday, 17 May 2011

വിമാന ഇന്ധനത്തേക്കാള്‍ വില പെട്രോളിന്
















Posted on: 17 May 2011

കൊച്ചി: പെട്രോള്‍വില ശനിയാഴ്ച ലിറ്ററിന് അഞ്ചുരൂപ ഉയര്‍ത്തിയതോടെ വിമാന ഇന്ധനത്തേക്കാള്‍ വില പെട്രോളിനായി. സമ്പന്നര്‍ യാത്രചെയ്യുന്ന വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന് കുറഞ്ഞവിലയും ബൈക്കിലും ത്രിചക്ര വാഹനത്തിലും കാറിലും ഉപയോഗിക്കുന്ന പെട്രോളിന് ഉയര്‍ന്ന വിലയും ഈടാക്കുന്നത് വിരോധാഭാസമായി.

കൊച്ചിയില്‍ വിമാന ഇന്ധനത്തിന് ലിറ്ററിന് 62.06 രൂപയാണ്. 72 സീറ്റുവരെയുള്ള ചെറിയ എടിആര്‍ വിമാനങ്ങള്‍ക്ക് അടിക്കുന്ന ഇന്ധനത്തിനാവട്ടെ, 50.02 രൂപയും. അതേസമയം, പെട്രോളിന്റെ ചില്ലറവില എറണാകുളം ജില്ലയില്‍ 66.88 രൂപയാണ്. വിദൂര ജില്ലയായ വയനാട്ടില്‍ 67.53 രൂപ നല്‍കണം. വിമാന ഇന്ധനത്തിന് കസ്റ്റംസ്തീരുവയും എകൈ്‌സസ് തീരുവയും ഇല്ലാത്തതാണ് കുറഞ്ഞവിലയ്ക്ക് ലഭിക്കാന്‍കാരണം. പെട്രോളിനും ഡീസലിനും 7.5 ശതമാനം കസ്റ്റംസ്തീരുവയുണ്ട്. പെട്രോളിനാണെങ്കില്‍ ലിറ്ററിന് എട്ടുരൂപയാണ് എകൈ്‌സസ്തീരുവ. ലോകമെങ്ങും വിമാന ഇന്ധനത്തിനാണ് വിലക്കൂടുതല്‍. ഇന്ത്യയിലാണ് ഈ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നത്

Comment: Hereinafter poor people will be permitted to travel in plane and rich people will be asked to use motor bike only!

K A Solaman

No comments:

Post a Comment