Sunday, 1 May 2011
അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു
Posted on: 01 May 2011
കോഴിക്കോട്: അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സൂചന. ഇതിനെത്തുടര്‍ന്ന് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ തുടങ്ങാന്‍ വൈകും.ചോദ്യപേപ്പര്‍ ലഖ്‌നൗവിലെ പൊതുവിപണിയില്‍ ലഭ്യമായെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് യു.പി പ്രത്യേക ദൗത്യസേന ഒരാളെ അറസ്റ്റു ചെയ്തു.
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ടാമത്തെ സെറ്റ് ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പുതിയ സമയക്രമം അനുസരിച്ച് ആദ്യപേപ്പര്‍ ഉച്ചക്ക് 12 മുതല്‍ 3 മണിവരെയും രണ്ടാമത്തെ പേപ്പര്‍ വൈകിട്ട് 5 മുതല്‍ 8 വരെയും നടക്കും.
Comment: It is a fierce drill for the students and parents. If the second question paper also out, the schedule of examination with third question paper kept in Albarack Bank is from 9 to 12 and then from 1 to 3 in the night! Who said India is not a wonderful country?
-K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment