Saturday, 30 April 2011
വില്യംരാജകുമാരനും കീറ്റ് മിഡില്‍ടണുംവിവാഹിതരായി
Posted On: Fri, 29 Apr 2011
ലണ്ടന്‍: വില്യംരാജകുമാരനും കീറ്റ് മിഡില്‍ടണും വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് വിവാഹിതരായി. വിവാഹ ചടങ്ങുകള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകര്‍ ടിവിയിലൂടെ വീക്ഷിച്ചു. 1900 അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹശേഷം വില്യം രാജകുമാരന് ഡ്യൂക് ഓഫ് കേംബ്രിജ് എന്ന പദവിയും മിഡില്‍ടണിന് ഡച്ചസ് ഓഫ് കേംബ്രിജ് എന്ന പദവിയും നല്‍കി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്യംസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. അദ്ദേഹം ഇവരെ ദമ്പതികളായി പ്രഖ്യാപിച്ചു.
ചടങ്ങുകള്‍ വീക്ഷിക്കാനായി വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലും പരിസരത്തും ആയിരക്കണക്കിന് ജനങ്ങളാണ് തിങ്ങിനിറഞ്ഞിരുന്നത്. വില്യം രാജകുമാരന്‍ ചടങ്ങുകള്‍ക്കായി കടന്നു വരുമ്പോള്‍ ആയിരക്കണക്കിന് ജനങ്ങളാണ് കൈകളുയര്‍ത്തി ആവേശം പ്രകടിപ്പിച്ചത്. രാജകുമാരനെ ഒരുനോക്ക് കാണാന്‍ ജനങ്ങള്‍ ഇന്നലെ തന്നെ വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലേക്ക് പ്രവഹിക്കുകയായിരുന്നു. അടുത്ത് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ സ്ഥാനം പിടിക്കാനാണ് ഇവര്‍ തിക്കും തിരക്കും കൂട്ടിയത്.
Comment: I don't understand the need for this royal profligacy. The huge money spent for this wedding can be benignly used for feeding millions of the poor. Certain newspapers even published the marriage photo of the parents Prince Charles and Diana along with that of the newly wedded. Does it mean that another Kamilla Parker would impede their way?
K A Solaman
Subscribe to:
Post Comments (Atom)
vivaha mangala aashamsakal........
ReplyDelete